Monday, 9 October 2017

വാക്ക് മനസ്സ് തന്നെയാണ്, പറയുമ്പോൾ ശ്രദ്ധിക്കുക.

"ബിന്ദുർ നാദെ വിലീയതെ".

 ബിന്ദു, നാദത്തിൽ ലയിക്കുന്നു. ശിവനിൽ നിന്നും സ്രേഷ്ടപദം നാദതലം കൊണ്ട് പരാശക്തിക്ക് കൈവരുന്നു. 

നാരായണീ നാദരൂപാ, 
നാമരൂപ വിവർജിത. 
ശബ്ദശാസ്ത്രമശേഷംതു 
ധത്തെ ശർവസ്യ വല്ലഭാ. 
അർത്ഥശാസ്ത്രമശേഷശ്ച 
ധത്തെ മുഗ്ദ്ധേന്തു ശേഖരാ. 
   - ലളിതാ സഹസ്രനാമം. 

എല്ലാ ശബ്ദവും, നാദമാകേ സ്ഫോടശാസ്ത്രമാകെ ശർവന്റെ വല്ലഭയാണ്. അതുകൊണ്ട് എന്തും പറയാനാകില്ല ഹിന്തുവിന്ന്. ഇതാണ് ഹിന്ദു ദര്ശനത്തിന്റെ കാതൽ. 

പറയാറുണ്ട്, "നിങ്ങൾ പറയുന്നതൊന്നും എനിക്ക് പറയാനാവില്ല, എന്റെ പാരമ്പര്യത്തിനും". അർത്ഥം : നിങ്ങൾ പറഞ്ഞതൊന്നും എന്നെ ബാധിക്കുന്നതല്ല. എനിക്ക് പറയാൻ പാടില്ലാത്തതൊന്നും എന്റെ പാരമ്പര്യം സ്വീകരിക്കില്ല. നിങ്ങൾ കൊണ്ട് വന്നതൊക്കെ നിങ്ങളുടേതാണ്. 

ഇവനെയാണ് ഹിന്ദു എന്ന് വിളിക്കുന്നത്‌. 

നീയങ്ങിനെ പറഞ്ഞില്ലേ എന്ന് പറഞ്ഞ് വായിൽ വരുന്നതൊക്കെ വിളിച്ചു പറയുകയല്ല.  വടിയെടുത്താൽ ചൂലെടുക്കുക എന്നതല്ല. ഇതൊക്കെ ജന്തുക്കളുടെ സ്വഭാവത്തിലാണ് പെടുക. 

സനാതന ധർമത്തിന്റെ കാതൽ ഇതാണ്. അത് അറിയണമെങ്കിൽ, നാം അറിയണം, വായിൽ നിന്ന് ഒരു നാദം പുറപ്പെട്ടാൽ ഇനിയൊരു ജന്മത്തിൽ അത് സ്വീകരിക്കേണ്ടി വരുമെന്ന സത്യം നാമറിയണം. വായിൽ നിന്ന് പുറപ്പെടുന്ന നാദം എവിടെയും പോകില്ല. നാദമാണ് സൃഷ്ടിയായി തീരുന്നത്. നാദം സ്വീകരിക്കുന്നത് നാദമായല്ല. നമ്മുടെ നാവിൽ നിന്ന് പുറപ്പെടുന്ന ശബ്ദം നാവിൽ നിന്നല്ല പുറപ്പെടുന്നത്. വൈഖരീ രൂപങ്ങളായിരിക്കുന്നതെല്ലാം അതിനപ്പുറം മാധ്യമയും പശ്യന്തിയും പരയും സൂക്ഷ്മമായിരിക്കുന്നവയാണ്. ആ പരയും പശ്യന്തിയും മാധ്യമയും വൈഖരീ രൂപമായിരിക്കുന്ന നാദമോരോന്നും നമ്മുടെ ചിന്തയിലും മനസ്സിലും ഉള്ളതാണ്.  തൊണ്ടയും നാക്കും വെറും ഉപകരണങ്ങൾ മാത്രം. 
എത്രയെത്ര നാദങ്ങൾ, എത്രയെത്ര ജന്മങ്ങളിൽ നാം അറിയാതെ സ്ഫോടപ്രദങ്ങളായ എത്രയെത്ര നമ്മൾ ഉരുവിട്ടു. അറിഞ്ഞു കൊണ്ടായിരുന്നോ, ഇനി ശ്രദ്ധിക്കുമോ. 

ജീവിതത്തിൽ നാലുപേരിരിക്കുന്നേടത്തു മധുരോദാരമായി സംസാരിക്കുമ്പോൾ, ഏകാന്തതകളിലും അപ്രിയം ഉള്ള ആളുകളോട് സംസാരിക്കുമ്പോഴും, പ്രിയമുള്ളവരോട് സംസാരിക്കുമ്പോഴും എല്ലാം ഈ സത്യത്തെ അറിഞ്ഞു കൊണ്ടാണോ സംസാരിച്ചത് ?. 

എന്റെ ശബ്ദമോരോന്നും , ഈ  പ്രപഞ്ചത്തിലിന്നോളമുണ്ടായിട്ടുള്ള സമസ്ത ശബ്ദങ്ങളും നാദങ്ങളും ശർവവല്ലഭയാണ്, പരമേശ്വരിയാണ്.  അതിനൊടൊപ്പം സഞ്ചരിക്കുന്നതെന്റെ മനസ്സാണ്. സൃഷ്ടിയുടെ കേന്ദ്രമായ എന്റെ മനസ്സ് ആ വാക്കുകളോടൊപ്പം സഞ്ചരിച്ച്‌ സുഷ്ടിയെ നവീകരിച്ച്‌, എനിക്കായ് നാളെ ജീവിതമായ്  എന്നെ കൂടു കൂട്ടുന്നതിന് കാത്തിരിക്കുമോ ?

നമ്മുടെ പൂർവികരുടെ ചിന്തയാണിത്. വാക്കുകളുടെ, വർണങ്ങളുടെ വിധനീയതയെ കുറിച്ച് വിചാരിക്കുമ്പോഴൊക്കെ ഒരു വാക്കും  വൃഥാവിലാവില്ല, നീ ഉപയോഗിച്ച വാക്കുകളാണ്, നിന്റെ വാക്കുകളാണ്. അതിന്നർത്ഥമായിരിക്കുന്ന മുഗ്‌ദേന്ദു ശേഖരൻ, സാക്ഷാൽ സദാശിവൻ നിന്റെ ഉള്ളിൽനിന്നാണ്.  ശിവശക്തയ്ക്ക്യം സംഭവിക്കുന്ന വാക്കും മനസ്സും ഇണചേർന്നുള്ള പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത് നീ തന്നെയാണ്. വാക്കിന് നിന്റെ മനസ്സ് മാത്രമാണാർത്ഥം. നിഘണ്ടുക്കളുണ്ടാക്കാം വ്യാഖ്യാനിക്കാം നിശ്ശബ്ദതകളുടെ അഗാധതലങ്ങളിൽ നിന്നുണ്ടാകുന്ന നിന്റെ ശബ്ദത്തോടൊപ്പം സഞ്ചരിക്കുന്നതും നിനക്ക് നാളെ പ്രപഞ്ചം രൂപപ്പെടുത്തുന്നതും നിന്റെ മനസ്സാകുന്നു,  മനസ്സും വാക്കുമിണചേർന്നുള്ള ആ പ്രപഞ്ചം നിന്റെ രണ്ടാമത്തെ ആത്മാവാകുന്നു. 

ഇത്രയും അറിഞ്ഞിട്ട് ഇനി വാക്കുകളൊന്ന് ഉപയോഗിച്ച് നോക്കൂ,  നിങ്ങൾക്ക് വാക്കുപയോഗിക്കാനാകുമോ എന്ന് നോക്കൂ. എത്ര ലാഘവത്തോടെയാണ് വാക്കുകളെടുത്തു പന്താടുന്നത് ?

എന്റെ മനസ്സ് ഞാനായി, എന്റെ പ്രിയമുള്ളവനായി, എന്റെ പ്രിയങ്കരിയായി, എന്റെ പ്രിയമുള്ളവനായി, അപ്രിയമുള്ളവളായി എന്റെ മനസ്സ് രൂപാന്തരം പ്രാപിച്ച് അതിനോടൊപ്പം ഒരു വാക്ക് പുറത്തേക്ക് വരുമ്പോൾ പുറത്താരെയാണിത് ബാധിക്കുക?

എന്റെമനസ്സിന്റെയും വാക്കിന്റെയും സൃഷ്ടിയുടെ ഉടമസ്ഥത പൂർണമായി എന്നിൽ നിൽക്കുമ്പോൾ നാളെ ഞാനനുഭവിക്കേണ്ട ലോകങ്ങളെ ഇന്നേ ഞാൻ വിരചിക്കുക മാത്രമല്ലേ!. 

വിഷമതകളായി രോഗങ്ങളായി സങ്കീർണതകളായി ദാരിദ്ര്യമായി സമ്പത്തായി ലോക രചനയെ ചെയ്യുന്നതത്രയും എന്റെ മനസ്സിന്റെ വിഭൂതിയാണ്. 

ഈ ദാര്ശനിക സത്യമാണ് ഭാരതം നമുക്ക് തന്നിട്ടുള്ളത്. 

ശബ്ദമാകെ പരാശക്തിയാണ്. അതർത്ഥമഖിലവും മനോഹരരൂപനായ ശിവനും ധാരണം ചെയ്യുന്നു. 

"ന: അതപ്പരം വേദിതംവ്യം മൂർദ്ധാതേ വ്യപവിശ്യതി" പരബ്രഹ്മത്തിന് മേലേ അറിയാനായി ഒരു പൊരുളും ഇല്ല. സർവതിന്റെയും മൂർധസ്ഥാനത്ത്‌  നിൽക്കുന്ന അവിടെ തന്നെ നീയും ചെന്ന് ചേരുമെന്ന പരമസത്യം ! അതിനാണ് നാദത്തെ ലക്ഷ്യമായി പരാശക്തി തന്നെ ജഗത്‌രൂപത്തിൽ വിജ്രംബിക്കുന്നത്. മനസ്സ് വിജ്രംബിക്കുമ്പോൾ ജഗത്തും വിജ്രംഭിക്കുന്നു. മനസ്സ് തിരോധാനം ചെയ്യുമ്പോൾ ജഗത്തും തിരോധാനം ചെയ്യുന്നു. 

"തെ ധ്യാനയോഗാനുഗത അപശ്യൻ 
ദേവാത്മ ശക്തിൻ സുഗുണൈർ നിഗൂടാ 
നതസ്യ കാര്യം കാരണം ച വിദ്യതേ 
ന തത് സമശ്ചാ അധികശ്ച ദൃശ്യതേ 
പരാസ്യ ശക്തി വിവിധസ്യ  ശ്രുയതെ 
സ്വഭാവകീ ജ്ഞാന ബലക്രിയാചാ"

ഋഷിമാർക്കു ഭേദങ്ങളുണ്ട്, അവർ പോകുന്ന സത്യത്തിന്റെ അനുസരിച്ചു. അവർ സുദർശികളായും ദേവാർഷികളായും പരമർഷികളായും   മഹർഷികളായും ഉണ്ട്. അവർ പോകുന്ന സത്യത്തിന്റെ, മഹത്തായ സത്യം അപൗരുഷേയമായി കേൾക്കുന്നവരാണ് സുദർഷികൾ. സുശ്രുതനും മറ്റും സുതർഷികളാണ്. നാരദനും ദേവലനും വ്യാസനും  ദേവർഷികളാണ്. ഈ വെത്യാസം അവരുടെ തലങ്ങളിലാണ്. പരമർഷികൾ ധ്യാനയോഗമുള്ളവരാണ്. അവർ ധ്യാനയോഗം കൊണ്ട് സ്വഗുണങ്ങളാൽ അതിസൂക്ഷ്മരും ദേവന്മാരുടെ ആത്മ ശക്തിയുമായ പരമേശ്വരിയെ സാക്ഷാത്കരിക്കുന്നു, ബ്രഹ്മത്വം പ്രാപിക്കുന്നു. പരമാത്മാവിന് ഒരു വിഷയത്തിലും കാര്യമോ കർത്തൃത്വമോ ഇല്ല. അവിടുത്തേക്ക്‌ സമാനയോ അവിടുത്തേക്കാൾ ഉപരിയായോ ഒരു പൊരുളും ഇല്ല. പരമാത്മാവിന്റെ പരമാശക്തിയാണു ജ്ഞാനം,ഇച്ഛ, ക്രിയ എന്നീ സ്വാഭാവിക ശക്തികൾ.

ഇച്ഛാശക്തി, ക്രിയാശക്തി ജ്ഞാനശക്തി സ്വരൂപാ. 
സയ്‌ഷാ പരാശക്തി സയ്‌ഷാ ശാംഭവീ വിദ്യാ 
കാദി വിദ്യേദിവ,ഹാദി വിദ്യേദിവ സാതി വിദ്യേദിവ 
രഹസ്യം, ഓം ഓം വാചിപ്രതിഷ്ഠ യേഷാത്മ 
ശക്തിരേഷാ വിശ്വമോഹിനീ. 

പാസങ്കുശ ധനുർബാണ ധരാ ഐഷാ ശ്രീ മഹാവിദ്യ.

ഓംകാരമാണ് ഇതെല്ലാം. പരബ്രഹ്മ ശക്തി തന്നെ ഈ പരമേശ്വരി. ആ ഭഗവതി തന്നെ ശാംഭവീ വിദ്യ. മഹാശാംഭവീ വിദ്യ. ഓംകാരത്തിന്റെ വിശ്രുത വ്യാഖ്യാനമാണ് ശ്രീ വിദ്യ. 

ആനന്ദലഹരിയുടെ ഉപാസനകാണ്ഡം. ഇത്‌ വളരെ വിപുലവും വളരെ വിശിഷ്ടവും വളരെ സ്രേഷ്ടവുമാണ്. 

No comments:

Post a Comment