Tuesday, 28 May 2024

Palazzi Manthan(Milk Sea Churning by Aadishesha)

 The Ocean of Milk

Many degree-holding Hindus laugh at Hindu concepts and figures, let alone others. For example, the ocean of milk [क्षीर समुद्र  ক্ষীর সমুদ্র], or the foolish story of the churning of the milky ocean using a snake and a mountain. They laugh seeing the picture of Vishnu sleeping on a python [ananta-shayana, âdi-shesha আদিশেষ  आदिशेषः] on that ocean.

Indeed. What do Hindus mean by ocean of milk or churning it? How can God Vishnu sleep on a huge coiled cobra? The centre of the coil is hollow and he will fall into the ocean. And a lotus from his navel? God Brahmâ! And why should anyone sleep on an ocean? Terrific.

So what is all this about?


1. Two phases of creation

Churning the milky ocean and the âdishesha [आदिशेषः] posture are two phases of creation. Hindu scientists knew very well that cows produce milk and that a milk ocean is impossible. But they knew that the ocean of matter is possible. The Law of Conservation of Mass says that matter can never be created or destroyed, but transformed. The entire universe is one continuous ocean of matter. This matter is somewhere dense [called stars and planets] somewhere not dense [called space]. Between you and the moon there is no “empty space” but thin invisible matter. The ocean of milk is the ocean of matter. Why milk? By churning milk you produce butter. Butter produces ghee [clarified butter]. Milk is pure energy, curds is energy and Ghee is tremendous energy. So energy is hidden in milk. Or, milk and ghee are inter-convertible forms. Scientists tell you that what you call “solid” is not solid. It’s all atoms. The same milk can appear as liquid or solid. But it is all just energy, shakti. Matter is energy. 


2. Creation Phase

What is creation? Creation means name and form [नाम-रूप ]. You give some names to some shapes, which are all nothing but atoms. In the story of the churning of the ocean, we read that gods and demons churned the milk ocean. They used the mountain and the cobra on Shiva’s neck to churn. Since the mountain was drowning, Vishnu as tortoise held the mountain from falling. Why are they churning? To bring out “butter”. The snake is Time, Kâla. Name and form take shape out of matter in time, and dissolve in time. The same snake or kâla swallows everything, all names and forms, like a huge greedy black hole and converts them into matter. In time all come out, in time all go back. Please remember, Shiva’s neck is the churning mountain’s neck. The mountain is the unending Yupa or pillar of Light, called linga or symbol. Below is Vishnu as tortoise.


3. Dissolution Phase

Creation is complete. The same snake which was used for churning the milky ocean is now coiled. It has swallowed all names and forms. Vishnu has given up the Tortoise form and is relaxing  in this form. Vishnu, the Preserver, rests on Kâla or Shiva. In this picture of âdishesha, there are three, Pralaya, sthiti and srishti [प्रलय, सृष्टि, स्थिति] in one frame—that is the most scientific picture you see. Shiva, Vishnu and Brahmâ together. From that static state of dissolution, once again comes out Brahmâ, as if from the navel. Like the Black hole picture of NASA.

Finally, where is all the consolidated energy in dissolution? Mother Lakshmi sits at the feet of Vishnu and serves Him.

This is the beauty of Hinduism. Completely scientific. “Hindu” is geographical prefix, “sanâtana” is time-prefix. The actual name is just “Dharma”. Dharma has undergone millions of years of scrutiny and is for different levels of understanding.


Jai Maa Sarada


By Swami Sunirmalananda ji


https://www.facebook.com/share/n5xCKGYwUnUZEYJm/?mibextid=WC7FNe

Thursday, 23 May 2024

Duravastha by Shri.Kumaran Aasan

 


Duravastha – Kumaran Asan ദുരവസ്ഥ – കുമാരനാശാൻ

Kumaranashan

കുമാരനാശാൻ, Poems of Kumaranasan 

Spread the love
FacebookWhatsappEmailDuravastha By Kumaran Asan

ഒന്ന്

മുമ്പോട്ടു കാലം കടന്നുപോയീടാതെ
മുമ്പേ സ്മൃതികളാൽ കോട്ട കെട്ടി

വമ്പാർന്നനാചാരമണ്ഡച്ഛത്രരായ്
നമ്പൂരാർ വാണരുളുന്ന നാട്ടിൽ,

കേരളജില്ലയിൽ കേദാരവും കാടു-
മൂരും മലകളുമാർന്ന ദിക്കിൽ,

ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാൽ ചൊല്ലെഴും ‘ഏറനാട്ടിൽ’,

വെട്ടുപാതകളിലൊന്നിൽനിന്നുള്ളോട്ടു
പൊട്ടിവളഞ്ഞു തിരിഞ്ഞു പോകും

ഊടുവഴിഞരമ്പൊന്നങ്ങൊരു ചെറു-
പാടത്തിൽ ചെന്നു കലാശിക്കുന്നു.

പൊക്കം കുറഞ്ഞു വടക്കുപടിഞ്ഞാറേ-
പ്പക്കത്തിൽ കുന്നുണ്ടതിൻ ചരിവിൽ,

ശുഷ്കതൃണങ്ങൾക്കിടയിലങ്ങിങ്ങായി
നിൽക്കുന്നിതു ചില പാഴ്മരങ്ങൾ.

കുറ്റിച്ചെടിയിലപ്പുൽത്തറയിൽ ചേർന്നു
പറ്റിയിടയ്ക്കിടെ മിന്നീടുന്നു

ഇറ്റിറ്റു വീണുള്ള ചോരക്കണങ്ങൾപോൽ
തെറ്റിപ്പഴത്തിൻ ചെറുകുലകൾ.

അപ്പാഴ്മരങ്ങളും വാച്ച മുളകിന്റെ
നല്പാകമാം കതിർ ഞാന്നു കാണായ്,

കുപ്പായത്തിൽ തെറിച്ചോലും നിണമോടും
മുല്പെട്ട മാപ്പിളക്കയ്യർപോലെ.

ചെറ്റുദൂർത്തച്ചരിവിലൊരു ജലം-
വറ്റിയ തോടാണതിന്റെ വക്കിൽ

ഒട്ടു കിഴക്കായൊരില്ലിക്കൂട്ടം തെന്നൽ
തട്ടി വടക്കോട്ടു ചാഞ്ഞു നില്പൂ!

വേണുപ്രരോഹമോരോന്നങ്ങതിൽപ്പൊങ്ങി-
ക്കാണുന്നുതേ നിശിതാഗ്രമോടും

കാർക്കശ്യമേലുന്ന കുന്തം കലർന്നൊരു
‘ഗൂർക്കപ്പട’തൻ നളികം‌പോലെ.

അങ്ങടുത്തായ് മേഞ്ഞു നാളേറെയായ് നിറം
മങ്ങിപ്പതിഞ്ഞു പാഴ്പുല്ലുമാടം

കാണാം ചെറുതായകലെനിന്നാലൊരു
കൂണെന്നപോലെ വയൽവരമ്പിൽ.

അന്തികത്തിൽ ചെല്ലുന്തോറുമൊരു ചൊവ്വും
ചന്തവുമില്ലക്കുടിലു കണ്ടാൽ

വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം.

വണ്ണംകുറഞ്ഞൊരു രണ്ടു ചാൺ പൊക്കത്തിൽ
മണ്ണുചുവരുണ്ടകത്തു ചുറ്റും

കോണും മുഴകളും തീർത്തിട്ടില്ലായതിൽ-
ക്കാണുന്നു കൈവിരല്പ്പാടുപോലും.

മുറ്റും കിഴക്കായി വീതികുറഞ്ഞൊരു
മുറ്റമതിനുണ്ടതിൽ മുഴുവൻ

പറ്റിക്കറുകയും പർപ്പടകപ്പുല്ലും
മറ്റു തൃണങ്ങളും മങ്ങിനില്പൂ.

പൊട്ടക്കലമൊന്നിൽ നീരുമൊരു കരി-
ച്ചട്ടിയും കാണാം വടക്കരികിൽ

കന്നുകടിച്ചിലപോയിത്തല ചാഞ്ഞു
നിന്നിടും തൈവാഴതൻ ചുവട്ടിൽ.

തിറ്റാമിപ്പുല്ലുകുടിലിന്നുമംബരം
മുട്ടിവളരുമരമനയ്ക്കും

ചട്ടറ്റ വിത്തൊന്നുതന്നെ-യിതാ വിത്തു
പൊട്ടിവന്നീടും പൊടിപ്പുതന്നെ.

എന്തുള്ളൂ ഭേദമിതുകളിൽപ്പാർക്കുന്ന
ജന്തുക്കൾതാനും സഹജരല്ലോ.

അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
ഹന്ത നിർമ്മിച്ചു ചെറുമനേയും.

ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കുമുറവകളും

ആഹന്തയെത്ര വിഫലമാക്കിത്തീർത്തു
നീ ഹിന്തുധർമ്മമേ, ‘ജാതി’മൂലം!

എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്മാർ കുഞ്ചന്മാരും

ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയ്
കേരളമാതാവേ, നിൻവയറ്റിൽ.

തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകൾ ഭാരതാംബേ.

താണുകിടക്കുന്നു നിൻ കുക്ഷിയിൽ ചാണ
കാണാതെയാറേഴു കോടിയിന്നും.

എന്തിന്നു കേഴുന്നു ദീനയോ നീ ദേവി,
എന്തു ഖേദിപ്പാൻ ദരിദ്രയോ നീ?

ഹന്തയിജ്ജാതിയെ ഹോമിച്ചാഴിച്ചാൽ നിൻ
ചിന്തിതം സാധിച്ചു രത്നഗർഭേ.

തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ

കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!

ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും,

വൈദികമാനികൾ മർത്ത്യരിൽ ഭേദവും,
ഭേദത്തിൽ ഭേദവും ജല്പിക്കുന്നു!

എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം?

നിർണ്ണയം നിന്നെപ്പോൽ പാരിലധോഗതി
വിണ്ണവർഗംഗയ്ക്കുമുണ്ടായില്ല.

പോകട്ടെ,യെന്തു പറവൂ-കഥയിതു
പോകട്ടെ-മുൻചൊന്ന ലക്ഷണത്താൽ

കേവലം ശൂന്യമല്ലക്കുടിലുണ്ടതിൽ
പാവങ്ങളായ പുലയരാരോ.

തഞ്ചാറില്ലായതിലഅളേറെ മുറ്റത്തു
സഞ്ചരിക്കാറുമില്ലേറെയാരും

പാടത്തിറങ്ങും വഴിതന്നഹോ കഴൽ-
പ്പാടേറ്റു നന്നേ തെളിഞ്ഞിട്ടില്ല.

അല്ലെങ്കിലിങ്ങീയടിമകൾ പേടിച്ചു
മെല്ലെ നടപ്പതു മണ്ണറിയാ

എല്ലാറ്റിലും തുച്ഛമല്ലോ ചെറുമക്കൾ
പുല്ലുമിവർക്കു വഴിവഴങ്ങാ.

മറ്റുള്ളവർക്കായൂഴാനും നടുവാനും
കറ്റകൊയ്യാനും മെതിക്കുവാനും

പറ്റുമിക്കൂട്ടരിരുകാലിമാടുകൾ
മറ്റു കൃഷിപ്പണി ചെയ്യുവാനും

ഒന്നോർത്താൽ മാടും കയർക്കുമിതുകളോ-
ടൊന്നായവറ്റയെ നാം ഗണിച്ചാൽ

പാരം പവിത്രങ്ങൾ പയ്ക്ക,ളിപ്പാവങ്ങൾ
ദൂരത്തും തീണ്ടുള്ള നീചരല്ലോ

നാഗരികനരലോകത്തിൻ ശ്യാമമാ-
മാകൃതിപൂണ്ട നിഴൽകണക്കേ

പ്രാകൃതർ താണുകിടക്കുന്നുതേയിവ-
രേകാന്തദീപ്തമാമിക്കാലത്തും

എങ്കിലും ഹിന്തുക്കളെന്നുമിവരെ നാം
ശങ്കകൂടാതെ കഥിച്ചിടുന്നു

മുങ്ങിക്കുടക്കും കളിമണ്ണും നേരോർത്താൽ
തുംഗമാം പാറയുമൊന്നാമല്ലോ

അക്ഷരമെന്നതറിവീല, ചാത്തനും
യക്ഷിയും പേയുമിവർക്കു ദൈവം

കുക്ഷിയിൽക്കൊണ്ട കരിക്കാടിയല്ലാതെ
നിക്ഷേപമായിവർക്കൊന്നുമില്ല.

കൂറത്തരമില്ല താരുണ്യത്തിൽ, ചിലർ
കീറക്കരിത്തുണിച്ചീന്തൽ ചാർത്തി

നാണം‌മറയ്ക്കും, ചിലർ നിജായുസ്സൊരു
കോണകംകൊണ്ടു കഴിച്ചുകൂട്ടും.

ഇപ്പോലെ കഷ്ടമധിവസിച്ചീടുന്നി-
തിപ്പൊഴും ലക്ഷങ്ങൾ കേരളത്തെ

അപ്പാവങ്ങൾക്കുള്ളെടുപ്പിന്റെ കേമത്ത-
മിപ്പുല്ലുമാടം പറയുമല്ലൊ.

എന്നാൽ കുടിലിലുമെന്തെങ്കിലും നന്മ-
യൊന്നുണ്ടാം, ദൈവം ദയാലുവല്ലേ!

സന്ദേഹമില്ലിങ്ങു സൗധങ്ങളിൽനിന്നു
പോന്നിപ്പോൾ ശാന്തത മേവുന്നുണ്ടാം.

ഹന്ത പാളയ്ക്കുള്ളിൽ മൂടിമറച്ചൊരു
ചന്തമേറീടും വദനമല്ലേ!

കാണുന്നു നോക്കിൽ പുറമ്പോള നീങ്ങാതെ
ചേണുറ്റു മിന്നുന്ന പൂവുപോലെ.

തറ്റുടുത്തൂരുമറഞ്ഞ മനോജ്ഞമാ-
മൊറ്റക്കണങ്കാൽ മടക്കിവച്ചും,

മറ്റേക്കഴൽ നിലത്തൂന്നിയമ്മുട്ടിന്മേൽ
പറ്റിയ കൈത്തണ്ടിൻചെന്തളിരിൽ

പൂമഞ്ജുവക്ത്രം ചരിച്ചുവച്ചും, മറ്റേ-
യോമൽക്കൈത്താർ നിലത്തൂന്നിക്കൊണ്ടും

കീറപ്പനമ്പായിലാരോ മുഷിഞ്ഞൊരു
കൂറ പുതച്ചു കുനിഞ്ഞിരിപ്പൂ.

നീണ്ടു ചുരുണ്ടേറെ വാച്ച തലമുടി
വേണ്ടപോൽ കെട്ടാതടിക്കഴുത്തിൽ

താറുമാറായ്ക്കിടക്കുന്നുണ്ടൊട്ടൊട്ടു
പാറുന്നുമുണ്ടമ്മുഖാംബുജത്തിൽ

ഓലയിട്ടേറ്റം വടിഞ്ഞിപ്പോൾ ശൂന്യമായ്
ലോലമനോജ്ഞമാം കാതിഴകൾ

തോളോളം തൂങ്ങുന്നു നല്ലാർമുഖശ്രീക്കു
ദോളകൾപോലെ പഴയമട്ടിൽ

നൂനമിവളിക്കുടിലിലിരിക്കിലും
ദീനയെന്നാലും ചെറുമിയല്ല.

കോമളമായിളം‌മാന്തളിർപോലല്പം
ശ്യാമളമാകിലും പൂവൽമെയ്യും

ആഭയും മട്ടുമുടുപ്പുമിവൾക്കുള്ളോ-
രാഭിജാത്യത്തിന്റെ മെച്ചമോതും

അത്തലാർക്കും വായ്ക്കുമിക്കാലം ചാളയി-
ലിത്തയ്യൽ വന്നുകുറ്റുങ്ങിയെന്നാം

നത്തക്കുളത്തിൽ നിയതിയാൽ നീതമാം
മുത്തേലുമോമനച്ചിപ്പിപോലെ.

അയ്യോ ശരി, നെറ്റിത്തിങ്കൾക്കലയിലും,
അയ്യേൽമിഴിപ്പൂങ്കപോലത്തിലും

വാടാത്ത ചെന്തളിർപോലെ മിനുത്തിന്നും
പാടലമാമച്കൊടികൾമേലും,

ഓടാതെനിൽക്കും കടക്കണ്ണിൻകോണിലും
കേടറ്റ ലാവണ്യരാശിക്കുള്ളിൽ

ആടലിൻവിത്തു കുഴിച്ചിട്ടിരിക്കുന്നു
പാടവമുള്ള മിഴിക്കു കാണാം.

വിണ്ടലത്തെങ്ങോ വിളങ്ങിയ താരമേ!
കുണ്ടിൽ പതിച്ചു നീ കഷ്ടമോർത്താൽ!

ഉന്നതഭാഗ്യങ്ങളൊന്നും സ്ഥിരമല്ല,-
യിന്നതിന്നാർക്കേ വരുവെന്നില്ല.

ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി-
ക്കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി

വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
സന്താനവല്ലിയാണിക്കുമാരി.

കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
‘അള്ളാ’ മതത്തിൽ പിടിച്ചു ചേർത്തും

ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നാൾ.

നായാട്ടിനായി വളഞ്ഞ വനം വിട്ടു
പായുന്നൊരൊറ്റ മാൻകുട്ടിപോലെ,

വേകുന്ന സൗധം വെടിഞ്ഞു പറന്നുപോ-
മേകയാം പ്രാവിൻകിടാവുപോലെ,

ആയാസമാർന്നികുലകന്യ ഹാ! വിധി-
ത്തായാട്ടിനാൽ വന്നീ മാടം‌പൂക്കാൾ.

പാവമിപ്പെൺകൊടി ശാപം‌പിണഞ്ഞൊരു
ദേവതപോലെയധ:പതിച്ചാൾ.

ഒട്ടുവെളിക്കോട്ടുഴന്നുനോക്കിത്തണ്ടും
മുട്ടും മിനുത്തെഴുമില്ലിത്തൂണിൽ

കെട്ടിവളർത്തിക്കുലച്ച പൂവല്ലിപോൽ
മുട്ടിയിരുന്നിപൊളിന്നതാംഗി

മറ്റൊരു ലക്ഷ്യത്തിൽ കണ്ണയച്ചീടുന്നു
മുറ്റും തൻമുമ്പിൽ കുടിലിനുള്ളിൽ.

ഉറ്റവരുണ്ടാമടുത്താരോ തന്വിക്കു
ചെറ്റനങ്ങുന്നുണ്ടു ചുണ്ടുതാനും.

അംഗുലീപല്ലവം ചൂണ്ടുന്നഹോ,
ഭംഗിയിൽ തയ്യൽ കുലുക്കിടുന്നു.

അല്ലലിൻഭാരം കുറയുമാറാരോടോ
സല്ലപിക്കുന്നിവൾ തർക്കമില്ല.

ഹന്ത! മിനുത്ത മുളമ്പീലിച്ചട്ടങ്ങൾ
പന്തിയിൽ നല്പനനാരാൽ കെട്ടി

ചന്തത്തിലീർക്കിലാൽ തീർത്ത കിളികൂടൊ-
ന്നന്തികത്തുണ്ടിതാ തൂങ്ങിടുന്നു.

ആയതിന്മദ്ധ്യേ വിലങ്ങനെ വച്ചിട്ടു-
ള്ളായതമായൊരു കോലിൽപ്പറ്റി

ആനതപൂർവ്വാംഗിയായെതിരേയൊരു
‘മൈന’യിരിക്കുന്നു കൊഞ്ചിക്കൊഞ്ചി.

ചുട്ടകിഴങ്ങിൻമുറിയും ചിരട്ടയി-
ലൊട്ടു ജലവുമക്കൂട്ടിൻകോണിൽ

ഇച്ഛവരുമ്പോളെടുത്തു കഴിപ്പാനായ്
വച്ചിരിക്കുന്നുണ്ടു വൃത്തിയായി.

തങ്കദ്യുതിയാർന്ന ചൂണ്ടുമതേനിറം
തങ്കും നയനപരിസരവും

മാവിൻകരുന്തളിർമേനിയും തൂവെള്ള-
ത്തൂവൽതിളങ്ങുമടിച്ചിറകും

താവുന്നൊരിക്കളിക്കോപ്പിനോടാണിവൾ
പാവം സംസാരിപ്പതിന്നഥവാ,-

ആധിപ്രവാഹം കരക‌വിഞ്ഞോടുന്ന
ചേതസ്സിനേതു പഴുതു പോരാ.

ചൊല്ലുന്നു തേന്മൊഴിയാളച്ചിറകേലും
ചെല്ലസ്സഖിയോടാ’യോമലാളേ,

വല്ല കഥയും പറകെടോ നീ, കാലം
വല്ലാത്ത ഭാരമായ്, നീങ്ങാതായി.

ഇറ്റിറ്റു വീഴുന്ന തേന്തുള്ളിയെൻ ചെവി-
ക്കിറ്റിച്ചിന്നാർത്തി നീയേറ്റിടുന്നു.

ഒറ്റമൊഴിയും മുറിവാക്യവും മേലിൽ
പറ്റില്ലെനിക്കു മുഷിഞ്ഞു മൈനേ.

എന്തെടോ നോക്കുന്നിതെന്നെ,പ്പുകയുന്നോ
ചിന്തയാൽ നിന്റെ ചെറുതലയും?

സ്വന്തകുലവും കുലായവും വിട്ടിന്നു
ബന്ധനമാർന്നല്ലോ വാഴ്വു നീയും.

പക്ഷേ,യെനിക്കിന്നതുകൊണ്ടുതാൻ നിന്നിൽ
പക്ഷമേറുന്നതാം പക്ഷിവര്യേ.

തുല്യവിപത്താർന്നോർ തമ്മിലേലും വേഴ്ച
തെല്ലൊരാശ്വാസമേകുന്നതല്ലോ.

കഷ്ടം! കനകമുഖിയെനിക്കായ് വ്യഥാ
കഷ്ടപ്പെടുന്നു നീ, വേണ്ട വേണ്ട,

വിട്ടുകളവൻ പ്രിയേ, നിന്നെ, നിന്മേലു-
ള്ളിഷ്ടമേയെൻ കൈ തടയുന്നുള്ളു.”

എന്നാഞ്ഞു പഞ്ജരവാതിൽ തുറക്കുവാൻ
സുന്ദരി കൈവല്ലിയൊട്ടു നീട്ടി;

സന്ദേഹിക്കുന്നു നെടുവീർപ്പിടുന്നഹോ
മന്ദാക്ഷമാർന്നു വിരമിക്കുന്നു.

“അല്ലല്ല! തെറ്റിയെനിക്കോമനേ, ചെയ്യാ-
വല്ലിതു നിന്നെ വിടാവതല്ല.

തെല്ലതിന്നാകാതെയെൻ കൈ തടയുന്നു
വല്ലാത്ത ചങ്ങല വേരൊന്നയ്യോ!

എന്നിലലിഞ്ഞേകനേകിയേകാന്തത്തിൽ
നിന്നെയെനിക്കു വിനോദമേകാൻ

എങ്ങനെ ഞാൻ തല്പ്രണയം ഗണിയാതെ
ചങ്ങാതിയാളേ, വിടുന്നു നിന്നെ;

എന്നല്ല, നീയിനി മോചിച്ചു കൂട്ടത്തിൽ
ചെന്നാലും പക്ഷികൾ ശണ്ഠകൂട്ടാം.

ഇല്ലങ്ങളൊന്നിലീ ഞാൻ ചെന്നാലപ്പോലെ-
യെല്ലാരുമാട്ടിപ്പുറത്തുതള്ളാം

പോകേണ്ട, പോകേണ്ടയോമനേ, നമ്മൾക്കു
ചാകും‌വരയ്ക്കിക്കുടിലിൽ വാഴാം

ഏകട്ടെയാശ്വാസം നമ്മൾക്കിനി നമ്മെ-
ശ്ശോകത്തിലാഴ്ത്തിയ ദൈവംതന്നെ.

പ്രത്യേകിച്ചോമലേ, നിന്നഴലിന്നെന്റെ
ദു:സ്ഥിതിയോർക്കുമ്പോൾ സാരമില്ല.

സ്വച്ഛന്ദമോടിനടക്കാമെന്നുള്ളൊരു
മെച്ചമേയുള്ളു നിനക്കു പോയാൽ.

ഇത്തരം കൂടൊരു കാട്ടുപക്ഷിക്കില്ല-
യിത്ര സുഖവുമില്ലോർത്തുകണ്ടാൽ.

ഞാനോ വലിയൊരു നമ്പൂരിയാഢ്യന്റെ
മാനദയായ പെൺകുട്ടിയല്ലോ

എന്തറിവൂ നീ മനയ്ക്കലെ പ്രൗഢിയു-
മന്തസ്സും ഞാനതു ചൊല്ലിയാലും.

ഉച്ചമാമില്ലത്തെ വെണ്മാടമൊന്നിന്റെ
മച്ചിന്നകത്തേ മണിയറയിൽ

ഇച്ഛാനുകൂലസുഖം‌പൂണ്ടു മേവിനേ-
നച്ഛനുമമ്മയ്ക്കും പ്രാണനായ് ഞാൻ

എന്തു ചെയ്തീടാനുമേറെപ്പരിജന-
മോടിവന്നങ്ങു വണങ്ങിനിൽക്കും

സ്വന്തനീരാട്ടുമുടയാടചാർത്തലും-
കൂടിയവർ നിന്നെ ചെയ്യിപ്പിക്കും.

പന്തിയിൽ ചിക്കിയുണക്കും തലമുടി
ചന്തത്തിൽ കോതി മുടഞ്ഞുകെട്ടും.

തക്ക മിനുക്കിയണിയിക്കും കർണ്ണത്തിൽ
സംസ്കരിക്കും മിഴിയഞ്ജനത്താൽ.

വെൺകലക്കാപ്പുകളെല്ലാം കരങ്ങളിൽ
തങ്കപ്രഭയിൽ വിളക്കിച്ചാർത്തും.

തോഴിമാരിങ്ങനെ ചെയ്യുമെല്ലാമെനി-
ക്കൂഴംതെറ്റാതെയും നിത്യമായും.

കോണിയിറങ്ങീട്ടില്ലോമനേയേറെ ഞാൻ
നാണം വെടിഞ്ഞു നടന്നിട്ടില്ല.

വട്ടകൂടയും ‘വൃഷലി’യും കൂടാതെ-
യൊട്ടെൻ കുളക്കടവോളവും ഞാൻ

ധന്യനാമച്ഛനൊഴിഞ്ഞെൻ മുഖം തന്നെ-
യന്യപുരുഷന്മാർ കണ്ടിട്ടില്ല.

കൊഞ്ചി ഞാൻ ചൊൽവതു കേട്ടിട്ടില്ലാരുമെൻ-
പഞ്ചവർണ്ണപ്പൂങ്കിളിയല്ലാതെ.

വേണ്ടാ പറയേണ്ടയെന്റെയ്ബ്ഭാഗ്യങ്ങൾ
വീണ്ടും വരാതെ പറന്നുപോയി.

തണ്ടലർസംഭവനങ്ങനെയെൻപിഞ്ചു-
മണ്ടയിൽ താഴ്ത്തിയെഴുതിപ്പോയി.

നിന്നെ മുഷിപ്പിക്കുന്നുണ്ടാവാം, നിർത്തി ഞാൻ,
പൊന്നേലും ചുണ്ടാളേയെൻ പുലമ്പൽ.

അല്ല! നീയാസ്യം ചരിച്ചു ചെവികൊടു-
ത്തെല്ലാം ശ്രദ്ധിച്ചുതാൻ കേൾക്കുന്നല്ലോ.

ചൊല്ലുവാൻ കെഞ്ചുപോലോമൽചെറുമിഴി
തെല്ലു ചാച്ചെൻ മുഖം നോക്കുന്നല്ലോ.

വീണ്ടും പറവൻ, നിനക്കു രസമുണ്ടു;
നീണ്ട പകൽതാണ്ടാനുണ്ടെനിക്കും.

ഇണ്ടലിൻഭാരം മൊഴിയാൽ കുറകിലുൾ-
ത്തണ്ടിനു താങ്ങാറാം ജീവിതവും.

അല്ലലെനിക്കു പിണഞ്ഞതു ചൊല്ലുവൻ
കല്ലും കരഞ്ഞുപോമക്കഥ നീ

ഓമനേ, കേട്ടു നിലവിളിച്ചീടല്ലേ,-
യാമയം നീയെനിക്കേറ്റിടല്ലേ.

ചിന്നുന്ന വെൺകതിർ തൂവിയോരന്തിയിൽ
കന്നിയിളന്തിങ്കൾ പൊങ്ങിനിന്നു,

പശ്ചിമദിക്കിന്റെ നെറ്റിയിൽ മാലേയ-
ക്കൊച്ചുതിലകത്തിൻകീറുപോലെ.

പിച്ചി വിടർന്നു പുതിയ പരിമളം
മച്ചിന്മേലെൻകിളിവാതിലൂടേ

പിച്ചയായുള്ളിൽ ചരിക്കുമിളങ്കാറ്റിൽ
സ്വച്ഛന്ദമേറിപ്പരന്നിരുന്നു.

തൂമഞ്ജുചന്ദ്രികയെന്റെ മഞ്ചത്തിലെ-
പ്പൂമെത്തമേൽ വെൺവിരിപ്പിന്മീതെ

ശ്രീമെത്തുമന്യവെൺപട്ടുഗവാക്ഷത്തിൻ-
സീമയിലൂടെ വിരിച്ചിരുന്നു.

വ്യോമത്തിൽ വർണ്ണം തെളിഞ്ഞുവിളങ്ങിയൊ-
ട്ടോമനത്താരങ്ങൾ പൂമുറ്റത്തിൽ

തൂമുല്ല തങ്കച്ചെറുചമ്പകമോമൽ-
ച്ചേമന്തിയെന്നീ പൂവൃന്ദം‌പോലെ,

അത്താഴവും വായനയും കഴിഞ്ഞു ഞാൻ
ചിത്താനന്ദം പൂണ്ടു കട്ടിലേറി,

പൊക്കിത്തല പൂന്തലയണമേൽ ചേർത്ത-
ങ്ങക്കാഴ്ചകണ്ടു ശയിച്ചിരുന്നു.

തെറ്റെന്നു പിന്നെ പ്രകാശമിരുട്ടിന്റെ
മറ്റേത്തലയെന്നു ചൊല്ലിച്ചൊല്ലി

വെണ്മതിക്കൂമ്പു തമസ്സിൽ മുങ്ങി മെല്ലേ
മന്മതി മുങ്ങി സുഷുപ്തിയിങ്കൽ.

അയ്യോ! പൊന്നോമനേ,യപ്പുറം ചൊല്ലുവാൻ
വയ്യേ, നിനയ്ക്കുവാൻപോലും വയ്യേ!

ചീർപ്പുണ്ടാകുന്നു ശരീരം വിറയ്ക്കുന്നു,
വീർപ്പുമുട്ടുന്നു കുഴങ്ങുന്നു ഞാൻ

അത്ര ഭയാനകമിപ്പോഴുമോർക്കുമ്പോൾ
ചിത്തം ഞടുങ്ങിപ്പോമച്ചരിതം

ഒട്ടാകെയങ്ങൊരു ഘോരാരവം കേട്ടു
ഞെട്ടിപ്പിണഞ്ഞഹോ ഞാനെണീറ്റു.

ലോകം തകരും‌വിധം തോന്നി, ഞാനോർത്തു
ഭൂകമ്പമെന്നോ പ്രളയമെന്നോ.

മുറ്റത്തേക്കാഞ്ഞു ജനവാതിലൂടെ ഞാൻ
ചെറ്റൊന്നു നോക്കിപ്പകച്ചുപോയി.

കണ്ണു കബളിപ്പിക്കുന്നെന്നു തോന്നി,യെൻ-
കാതെന്നെ വഞ്ചിക്കുന്നെന്നു തോന്നി.

ദുർന്നരകത്തില്പ്പതിക്കയോ ഞാൻ ഘോര-
ദുസ്സ്വപ്നം കാൺകയോയെന്നു തോന്നി.

കാളുന്ന പന്തങ്ങൾ തീവെട്ടികളിവ
മേളിച്ച ദീപ്തി പരന്നുകാണായ്

ഉഗ്രമായ്ച്ചൂഴുമിരുട്ടിന്റെ മദ്ധ്യത്തൊ-
രഗ്നിമയമാം തുരുത്തുപോലെ.

ക്രൂരമുഖവും കടുത്ത തടിയുമായ്
പാരം ഭയങ്കരരയ്യോ! കൈയിൽ

വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.

താടികൾ നീട്ടിയും വെട്ടിപ്പലവിധം
പേടിയാമ്മാറു തെറുത്തുവച്ചും

തൊപ്പിയിട്ടും ചിലർ കുപ്പായമിട്ടുമ-
ങ്ങല്പം ചിലർ നിലയങ്കിയാർന്നും,

കട്ടി’ക്കയലി’മീതേയരഞ്ഞാൺ ചേർത്തു
കെട്ടിയുടുത്തും ചിലർ, ചിലപേർ

വക്കിൽ നിറംകാച്ചിയോരു വെണ്മുണ്ടര-
വാറിട്ടിറുക്കിയുടുത്തുമുള്ളോർ.

ഒട്ടാൾ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
രൊട്ടുപേരങ്ങനെയങ്കണത്തിൽ

കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസൻമാർ!

കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ മതിൽ
കുത്തിച്ചിലർനിന്നിടിച്ചിടുന്നു.

കട്ടികൂടീടും കതകുകൾ മേലോങ്ങി
വെട്ടുന്നഹോ ചിലർ, വെണ്മഴുവാൽ.

താക്കോൽ ലഭിക്കുവാൻ കാര്യസ്ഥനെച്ചിലർ
നോക്കിത്തിരക്കിൽ നടന്നിടുന്നു.

തോക്കൊഴിക്കുന്നിതിടയിൽ മനയ്ക്കലെ-
യാൾക്കാരണഞ്ഞാലവരെ നോക്കി.

ഉദ്ധതന്മാർ പിന്നെക്കോപം സഹിയാഞ്ഞു
ചത്തുവീണോരെച്ചവിട്ടിടുന്നു.

ശുദ്ധിയില്ലാത്ത മലയാള ഭാഷയിൽ
ക്രുദ്ധിച്ചസഭ്യങ്ങൾ ചൊല്ലിച്ചൊല്ലി

താനേ ചിലർ കലിയാർന്നു മദം‌പെടു-
മാനപോൽ കൂക്കിവിളിച്ചിടുന്നു.

ഘോരമിശ്ശബ്ദങ്ങൾ മാറ്റൊലിക്കൊണ്ടഹോ!
ദൂരത്തിരുട്ടുമലറിടുന്നു!

അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നിൽ
കൈയുകൾ കെട്ടിക്കുനിച്ചുനിർത്തി

ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
ത്തീപോലെ തദ്ഗളനാളത്തൂടെ.

ചുറ്റുമറകളിലുള്ള പരിജനം
മുറ്റത്തു ചാടിനിന്നീടും‌മുമ്പേ

കഷ്ടം! നിലം‌പതിക്കുന്നിതാ പാവങ്ങൾ
വെട്ടുകളേറ്റും വെടികൾകൊണ്ടും.

ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും

രണ്ട്

ഒട്ടാകെയങ്ങൊരു ഘോരാരവം കേട്ടു
ഞെട്ടിപ്പിണഞ്ഞഹോ ഞാനെണീറ്റു.

ലോകം തകരും‌വിധം തോന്നി, ഞാനോർത്തു
ഭൂകമ്പമെന്നോ പ്രളയമെന്നോ.

മുറ്റത്തേക്കാഞ്ഞു ജനവാതിലൂടെ ഞാൻ
ചെറ്റൊന്നു നോക്കിപ്പകച്ചുപോയി.

കണ്ണു കബളിപ്പിക്കുന്നെന്നു തോന്നി,യെൻ-
കാതെന്നെ വഞ്ചിക്കുന്നെന്നു തോന്നി.

ദുർന്നരകത്തില്പ്പതിക്കയോ ഞാൻ ഘോര-
ദുസ്സ്വപ്നം കാൺകയോയെന്നു തോന്നി.

കാളുന്ന പന്തങ്ങൾ തീവെട്ടികളിവ
മേളിച്ച ദീപ്തി പരന്നുകാണായ്

ഉഗ്രമായ്ച്ചൂഴുമിരുട്ടിന്റെ മദ്ധ്യത്തൊ-
രഗ്നിമയമാം തുരുത്തുപോലെ.

ക്രൂരമുഖവും കടുത്ത തടിയുമായ്
പാരം ഭയങ്കരരയ്യോ! കൈയിൽ

വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.

താടികൾ നീട്ടിയും വെട്ടിപ്പലവിധം
പേടിയാമ്മാറു തെറുത്തുവച്ചും

തൊപ്പിയിട്ടും ചിലർ കുപ്പായമിട്ടുമ-
ങ്ങല്പം ചിലർ നിലയങ്കിയാർന്നും,

കട്ടി’ക്കയലി’മീതേയരഞ്ഞാൺ ചേർത്തു
കെട്ടിയുടുത്തും ചിലർ, ചിലപേർ

വക്കിൽ നിറംകാച്ചിയോരു വെണ്മുണ്ടര-
വാറിട്ടിറുക്കിയുടുത്തുമുള്ളോർ.

ഒട്ടാൾ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
രൊട്ടുപേരങ്ങനെയങ്കണത്തിൽ

കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസൻമാർ!

കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ മതിൽ
കുത്തിച്ചിലർനിന്നിടിച്ചിടുന്നു.

കട്ടികൂടീടും കതകുകൾ മേലോങ്ങി
വെട്ടുന്നഹോ ചിലർ, വെണ്മഴുവാൽ.

താക്കോൽ ലഭിക്കുവാൻ കാര്യസ്ഥനെച്ചിലർ
നോക്കിത്തിരക്കിൽ നടന്നിടുന്നു.

തോക്കൊഴിക്കുന്നിതിടയിൽ മനയ്ക്കലെ-
യാൾക്കാരണഞ്ഞാലവരെ നോക്കി.

ഉദ്ധതന്മാർ പിന്നെക്കോപം സഹിയാഞ്ഞു
ചത്തുവീണോരെച്ചവിട്ടിടുന്നു.

ശുദ്ധിയില്ലാത്ത മലയാള ഭാഷയിൽ
ക്രുദ്ധിച്ചസഭ്യങ്ങൾ ചൊല്ലിച്ചൊല്ലി

താനേ ചിലർ കലിയാർന്നു മദം‌പെടു-
മാനപോൽ കൂക്കിവിളിച്ചിടുന്നു.

ഘോരമിശ്ശബ്ദങ്ങൾ മാറ്റൊലിക്കൊണ്ടഹോ!
ദൂരത്തിരുട്ടുമലറിടുന്നു!

അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നിൽ
കൈയുകൾ കെട്ടിക്കുനിച്ചുനിർത്തി

ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
ത്തീപോലെ തദ്ഗളനാളത്തൂടെ.

ചുറ്റുമറകളിലുള്ള പരിജനം
മുറ്റത്തു ചാടിനിന്നീടും‌മുമ്പേ

കഷ്ടം! നിലം‌പതിക്കുന്നിതാ പാവങ്ങൾ
വെട്ടുകളേറ്റും വെടികൾകൊണ്ടും.

ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും


“ഭള്ളാർന്ന ദുഷ്ട മുഹമ്മദന്മാർ കേറി-ക്കൊള്ളയിട്ടാർത്ത ഹോ തീ കൊളുത്തി

വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ
സന്താന വല്ലിയാണിക്കുമാരി.


കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും
‘അള്ളാ’ മതത്തിൽ പിടിച്ചു ചേർത്തും


ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നോൾ


അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലർ
നല്ലാർ, ജനങ്ങളെ കാൺക വയ്യേ


അമ്മമാരില്ലേ സഹോദരിമാരില്ലേ-
യീ മൂർഖർക്കീശ്വര ചിന്തയില്ലേ!


ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയീ-
ജന്തുക്കളെന്നതിൽ നീതിയില്ലേ?


“തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു
പൊക്കത്തിലങ്ങൊരെടുപ്പു കാണായ്


ഉള്ളിൽ വിളക്കെരിയുന്നു മാപ്പിള-
പ്പള്ളിയാണെന്നു ഞാൻ സംശയിച്ചു


പെട്ടു വഴിക്കരികത്താകയാൽ നട-
ന്നൊട്ടടുത്തപ്പോളകത്തു കേൾക്കായ്


തിങ്ങി ജനങ്ങൾ സംസാരിപ്പതു മിട-
ക്കിങ്ങനെയങ്ങൊരാൾ കൽപിച്ചതും:


വെള്ളക്കാരെ ചുട്ടൊടുക്കുവിൻ ജന്മിമാ-
രില്ല മിടിച്ചു കുളം കുഴിപ്പിൻ


അള്ളായല്ലാതൊരു ദൈവം മലയാള-
ത്തില്ലാതാക്കീടുവിനേതു ചെയ്തും.

Wednesday, 24 January 2024

ഭഗവത് ഗീത CH 3 10-12

  ശിവരാവിന്ദം ഭാഷ്യം. 

കർമയോഗം 

ശ്ലോകം 10.
സഹയജ്ഞാഃ പ്രജാഃ സൃഷ്‌ട്വാ പൂരോവാച പ്രജാപതിഃ അനേന പ്രസവിഷ്യധ്വമേഷ വോ്യ്സ്‌ത്വിഷ്ടകാമധുക്

പുമാ പ്രജാപതിഃ - സ്യഷ്‌ടിയുടെ ആരംഭത്തിൽ ബ്രഹ്മാവ്; സഹ യജ്ഞാഃ പ്രജാ സൃഷ്‌ടാ - യജ്ഞകർമങ്ങളോടൊപ്പം പ്രജകളെ സൃഷ്ട‌ിച്ചിട്ട്, ഉവാച - പറഞ്ഞു; അനേന കൊണ്ട്; പ്രസവിഷ്യധ്വം - പരമ്പരയാ ഐശ്വര്യ സമ്പന്നരാകുവിൻ, ഏഷഃ - ഈ യജ്ഞകർമം; വി ഇഷ്‌ടകാമധുക് അസ്‌തു നിങ്ങൾക്കു ഹിതങ്ങളായ അഭിലാഷങ്ങളെ നേടിത്തരുന്നതായി ഭവിക്കട്ടെ.

സ്യഷ്ട‌ിയുടെ ആരംഭത്തിൽതന്നെ ബ്രഹ്മാവ് യജ്ഞകർമങ്ങളോ ടൊപ്പം പ്രജകളെ സൃഷ്ട‌ിച്ചിട്ടു പറഞ്ഞു: ഈ യജ്ഞകർമംകൊണ്ടു പരമ്പരയാ ഐശ്വര്യസമ്പന്നരാകുവിൻ; ഈ യജ്ഞകർമം നിങ്ങൾക്കു ഹിതങ്ങളായ അഭിലാഷങ്ങളെ നേടിത്തരുന്നതായി ഭവിക്കട്ടെ.

ഇഷ്ട്‌ടകാമധുക്

ഈ പദ്യത്തിലെ യജ്ഞപദത്തിൻ്റെ അർഥം കർമകാണ്ഡവേദഭാഗ ത്തിൽ വിധിച്ചിട്ടുള്ള യാഗങ്ങളിലോ, പ്രജാപദത്തിന്റെ അർഥം വർണികരിലോ ഒതുക്കിനിറുത്തുന്നതു ഗീതാതാൽപ്പര്യത്തിനു നിരക്കു മെന്നു തോന്നുന്നില്ലയജ്ഞപദത്തിൻ്റെ ഏറെക്കുറെ നിർവചനം തന്നെ ഭഗവാൻ തൊട്ടുമുമ്പുള്ള പദ്യത്തിൽ നൽകിയിരിക്കുന്ന സ്ഥിതിക്ക് അതുതന്നെ അംഗീകരിക്കുകയാണു വേണ്ടത്. അതുപോലെ ഫലസംഗം കൂടാതെ ഈശ്വരാർപണ ബുദ്ധിയോടെ കർമം ചെയ്താൽ പാപയോനികളായ സ്ത്രീകളും ശൂദ്രന്മാർ പോലും പരമമായ ഗതി പ്രാപിക്കുമെന്ന് ഒൻപതാമധ്യായം മുപ്പത്തിരണ്ടാം പദ്യത്തിലും, ഏതു പുരുഷനും അവനവൻ്റെ കർമംകൊണ്ടു ഭഗവാനെ അർപ്പിച്ചാൽ സിദ്ധി പ്രാപിക്കുമെന്നു പതിനെട്ടാമധ്യായം നാൽപ്പത്തിയാറാം ശ്ലോകത്തിലും ഭഗവാൻ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിക്ക് പ്രജാപദത്തിനു സകല മനുഷ്യരും എന്നുതന്നെയാണർഥം പറയേണ്ടത്. ഗീതാസിദ്ധാ ഞങ്ങൾ യാതൊരുച്ചനീചഭേദവും കൂടാതെ മനുഷ്യവർഗത്തെ മുഴു വൻ ഉൾക്കൊള്ളുന്നു എന്നതാണവയുടെ ഒരു മേന്മ, ഫലസംഗം കൂടാത്ത ഏതു കർമവും യജ്ഞമാണ്. പക്ഷേ സത്യസ്വരൂപം വ്യക്ത മായി ധരിച്ചു കർമത്തെ പൂർണമായും യജ്ഞരൂപമാക്കി മാറ്റാൻ പൊടു ന്നനെ എല്ലാവർക്കും കഴിയുന്നതല്ല. എന്തായാലും പ്രജാപതി സൃഷ്ടി യുടെ ആരംഭത്തിൽത്തന്നെ കർമങ്ങളെ യജ്ഞമാക്കി മാറ്റി സത്യ ത്തോടടുക്കാനുള്ള ഉപായവും നിർദേശിച്ചു. ആ ഉപായങ്ങളാണു ദേവസങ്കൽപ്പങ്ങളും ദേവന്മാരെ ഉപാസിക്കാനുള്ള യജ്ഞങ്ങളും. കർമ കാണ്ഡവേദഭാഗത്തിലെ യാഗങ്ങൾക്കു വ്യക്തമായ ഫലനിർദേശ മുണ്ടല്ലോ എന്നാണെങ്കിൽ അതിനെന്താണു ദോഷം? കർമങ്ങൾക്കു ഫലനിർദേശം പാടില്ലെന്നാരു പറഞ്ഞു. യജ്ഞം ചെയ്യുന്നയാൾ ഫല സംഗം പുലർത്തി കുഴങ്ങരുതെന്നല്ലേ പറഞ്ഞിട്ടുള്ളൂ. അതിനുവേണ്ടി യാണ് യജ്ഞദേവന്മാരെ നിർദേശിച്ചിരിക്കുന്നത്മനസ്സ് ഫലസംഗം വെടിഞ്ഞു ദേവതാസങ്കൽപ്പത്തിൽ ഈശ്വരബുദ്ധ്യാ ഏകാഗ്രപ്പെടുന്ന തോടെ ഭൗതികവും പടിപടിയായുള്ള ആധ്യാത്മികവുമായ അഭി വൃദ്ധിക്ക് അതു കാരണമായി ഭവിക്കൂ. ഫലലാഭവേളയിൽ അഹങ്കാരം പോയി ഈശ്വരബുദ്ധി ദൃഢപ്പെടുകയും ചെയ്യും. ഈ യജ്ഞരഹസ്യ മാണു ഭഗവാൻ അർജുനനു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നത്. ദേവസങ്കൽപ്പവും യജ്ഞവും എങ്ങനെയാണൊരുവൻ്റെ ശ്രേയസ്സിനു ഹേതുവായി ഭവിക്കുന്നതെന്നത്രേ ഭഗവാൻ പതിനൊന്നാം പദ്യത്തിൽന വിവരിക്കുന്നത്:

ശ്ലോകം 11.
ദേവാൻ ഭാവയതാനേന തേ ദേവാ ഭാവയന്തു വി പരസ്പ‌രം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ

അനേന യജ്ഞ രൂപത്തിലുള്ള കർമാനുഷ്ഠാനം കൊണ്ട്; ദേവാൻ ഭാവയത നിങ്ങൾ ദേവന്മാരെ സന്തോഷിപ്പിക്കുവിൻ; തേ ദേവാഃ വി ഭാവയന്തു - ആ സന്തുഷ്‌ടരായ ദേവന്മാർ തിരിച്ചു നിങ്ങളേയും സന്തോഷിപ്പിക്കട്ടെ; പരസ്‌പരം ഭാവയന്തഃ - ഇങ്ങനെ അന്യോന്യം സന്തോഷിപ്പിച്ചാൽ; പരം ശ്രേയഃ അവാപ്സ്യഥ നിങ്ങൾ പരമമായ ശ്രേയസ്സു കൈവരിക്കും.

യജ്ഞരൂപത്തിലുള്ള കർമാനുഷ്‌ഠാനം കൊണ്ടു നിങ്ങൾ ദേവ ന്മാരെ സന്തോഷിപ്പിക്കുവിൻ; ആ സന്തുഷ്‌ടരായ ദേവന്മാർ നിങ്ങ ളെയും സന്തോഷിപ്പിക്കട്ടെ. ഇങ്ങനെ അന്യോന്യം സന്തോഷിപ്പിച്ചാൽ നിങ്ങൾ പരമമായ ശ്രേയസ്സു കൈവരിക്കും.

ദേവസങ്കൽപ്പം

ആനന്ദഘനമായി എങ്ങും നിറഞ്ഞുതിങ്ങുന്ന ബോധവസ്തുവിൽ അതിന്റെ ശക്തി പടുത്തുയർത്തിയിരിക്കുന്നവയാണ് എല്ലാ ജഡദൃശ്യ ങ്ങളും. ശക്തിസ്‌പന്ദനം വഴി ജഡദൃശ്യങ്ങളിൽ കടന്നുനിന്നുകൊണ്ട് അവയെ പ്രവർത്തിപ്പിക്കുന്നതും ഈ ബോധം തന്നെയാണ്. അവന വന്റെ ദേഹചലനത്തിൻ്റെ രഹസ്യം കണ്ടുപിടിക്കാൻ ശ്രമിച്ചിട്ടുള്ള ഒരാൾക്ക് ഇക്കാര്യത്തിൽ സംശയമേ ഉണ്ടാവുകയില്ല. എല്ലാ ശരീരങ്ങ ളിലും ജീവനായി പ്രവർത്തിക്കുന്നതു പരമാത്മദേവത തന്നെയാണ്. സൂര്യചന്ദ്രാദി സൗരയൂഥ ഘടകങ്ങളിലും മനുഷ്യപക്ഷിമൃഗാദി ജീവ ജാലങ്ങളിലും പ്രവർത്തനരഹസ്യം ഒന്നുതന്നെയാണ്. പക്ഷേ, സർവത്ര നിറഞ്ഞുതിങ്ങുന്ന അഖണ്ഡബോധത്തെ വിചാരം ചെയ്‌തറിയാൻ എല്ലാ വർക്കും കഴിവില്ല. ഇന്ദ്രിയാനുഭവങ്ങൾക്കപ്പുറം എന്തെങ്കിലും ഉള്ള തായി കരുതാൻ അധികം പേർക്കും വിഷമമാണ്. അങ്ങനെയുള്ളവരെ സത്യത്തോടടുപ്പിക്കാൻ വേണ്ടിയാണു ഋഷിമാർ ദേവസങ്കൽപ്പങ്ങൾക്കു രൂപം കൊടുത്തത്. തേജോമയങ്ങളും അത്ഭുതകരങ്ങളുമായി കാണ പ്പെടുന്ന പ്രപഞ്ചഘടകങ്ങളിൽ ദിവ്യരായ പുരുഷന്മാരുടെ സാന്നിധ്യം സങ്കൽപ്പിച്ചു ഭജിക്കുവാൻ അവർ ജനങ്ങളോടാവശ്യപ്പെട്ടു. ആരുടെയും ദൃഢസങ്കൽപ്പം ഫലവത്താക്കാൻ സദാ ഉണർന്നു വർത്തിക്കുന്ന സർവ ജ്ഞനായ പരബ്രഹ്മം എല്ലാ ജഡശരീരങ്ങളിലും സ്ഥിതിചെയ്യുന്നതു കൊണ്ടും ഭക്തൻ്റെ അഭീഷ്‌ടം ഫലിക്കുമെന്നുള്ളതിൽ ഋഷീശ്വര ന്മാർക്കു സംശയവും ഉണ്ടായിരുന്നില്ലദേവസങ്കൽപ്പത്തിലുറച്ച് ഏകാ ഗ്രപ്പെടുന്ന മനസ്സ് ക്രമേണ ശുദ്ധീകരിക്കപ്പെട്ടു സത്യം കാണാൻ കരു ത്തുള്ളതായും ഭവിക്കും. സൂര്യചന്ദ്രാദി സൗരയൂധഘടകങ്ങളിലും വായു, അഗ്നി തുടങ്ങിയ പ്രപഞ്ചപ്രതിഭാസങ്ങളിലും ദേവസങ്കൽപ്പം രൂപംകൊണ്ടതീവിധമാണ്. ഈ ദേവസങ്കൽപ്പങ്ങൾക്കു വിഭൂതിയോഗ മെന്ന പത്താമധ്യായത്തിലും പുരുഷോത്തമയോഗമെന്ന പതിനഞ്ചാ മധ്യായത്തിലും ഭഗവാൻ വ്യക്തമായ അംഗീകാരം നൽകിയിട്ടുമുണ്ട്.
മനുഷ്യനെ ഉദ്ധരിക്കാൻ സത്യദർശികളായ ഋഷിമാർ ആവിഷ്കരിച്ച തികച്ചും ദിവ്യമായ ഈ ഭാവനയെയാണ് മനബുദ്ധികളായ പലതും ഇന്ന് അന്ധവിശ്വാസമെന്നു പറഞ്ഞുതള്ളുന്നത്. അപ്പോ, അജ്ഞത യുടെ അന്ധത്വം!

പരസ്‌പരം ഭാവയന്തഃ

ഓരോ വ്യക്തിയുടെയും ജീവിതം അവൻ്റെ ചുറ്റുപാടും സദാ സാധാമാസികക്കാരാണിരിക്കുന്ന അനേകം പ്രപഞ്ചഘടകങ്ങളുമായി ഗാഢബന്ധമുള്ളതാണെന്നു കാണാൻ പോലും മനുഷ്യന്റെ അഹന്ത അവനെ അനുവദിക്കുന്നില്ല. സൂര്യൻ്റെ ചൂടോ വായുവിൽനി സാമർഥ്യവും പ്രാണപ്രസരമോ ഇല്ലെന്നു വന്നാൽ മനുഷ്യൻ്റെ ജീവനും സാമർ കർന്നുതരുന്ന ആ നിമിഷം ഇല്ലാതാകുംഎന്നാലും തനിക്കു പകർന്നു തരുന്ന സൂര്യനും വായുവും ജീവനുള്ള പ്രപഞ്ചഘടകങ്ങളാണെന്ന ടകങ്ങളാണെന്നു കരുതാൻ പലർക്കും കഴിയുന്നില്ല. തൻ്റെ സാമർഥ്യങ്ങൾക്കെല്ലാം ഉറവിടമായ അവയെ കൃതജ്ഞതാപൂർവം ദേവസങ്കൽപ്പം ന്നത് അന്ധവിശ്വാസമായും കരുതുന്നു. ஆவக்ணி ആരാധിക്കു എന്തായാലും ദിവ്യജ പ്രപഞ്ചഘടകങ്ങളിൽ ദേവസങ്കൽപ്പം പുലർത്തി അവയെ യെ ആരാധിക്കാൻ പ്രജാപതി ലോകാരംഭകാലം മുതൽതനെ എന്ന പ്രജകളോടാവശ്യപ്പെട്ടു. ദേവകൾ സന്തുഷ്‌ടരായാൽ അവർ പ്രജകൾക്കു ഹിതകരങ്ങളായ ഭോ ങ്ങൾ നൽകി അനുഗ്രഹിക്കും. തുടർന്നും പ്രജകളുടെ ദേവഭാവന കൂടു തൽ ശക്തി പ്രാപിക്കും. ഈ പരസ്‌പരബന്ധം ജനങ്ങളുടെ ഭൗതികവും ആധ്യാത്മികവുമായ പരമോന്നതിക്കു വഴിതെളിക്കുകയും ചെയ്യും. ഇങ്ങനെ ഏറ്റവും താഴേക്കിടയിൽ നിൽക്കുന്ന മന്ദബുദ്ധിയായ നെപ്പോലും സത്യത്തോടു പിടിച്ചടുപ്പിക്കാനുള്ള ഉപായങ്ങളാണു യജ്ഞങ്ങൾ. ഈ യജ്ഞരഹസ്യമാണു ഭഗവാൻ പ്രസ്‌തുത പദ്യത്തിൽ അർജുനനു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നത്.

തത്വബോധവുമില്ലദേവഭാവനയുമില്ലെന്നുവന്നാൽ പിന്നെയെല്ലാം തൻ്റെ സാമർഥ്യം മാത്രമാണെന്ന ഭാവനയായിരിക്കും അവശേഷിക്കുക. യാഥാർഥ്യത്തിനു നിരക്കാത്ത ഈ ഭാവന പുലർത്തി ദേവന്മാരെ അനാ ദരിക്കുന്നവൻ അന്യൻ്റെ പ്രയത്നഫലം കവർന്നു ഭുജിക്കുന്ന കള്ള നാണെന്നാണു ഭഗവാൻ തുടർന്നു വിവരിക്കുന്നത്:

12 ഇഷ്ടാൻ ഭോഗാൻ ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിത:
തൈർദത്താനപ്രദായൈജ്യോ യോ ഭൂഖ്തേ സ്തേന ഏവ സ:
യജ്ഞ ഭാവിതഃ ദേവാഃ - യജ്ഞം വഴി ആരാധിതരായിത്തീരുന്ന ദേവന്മാർ; വി ഇഷ്‌ടാൻ ഭോഗാൻ ദാസ്യന്തേ ഹി - നിങ്ങൾക്ക് ഹിതകരങ്ങളായ സുഖ സാധനങ്ങളെ നൽകുക തന്നെ ചെയ്യും; യഃ - ഏതൊരുവൻ; തൈഃദത്താൻ - അവർ കനിഞ്ഞുതന്ന സുഖ സാധനങ്ങളെ; ഏഭ്യഃ അപ്രദായ ഭൂങ്തേ - അവർക്കുകൂടി എന്തെങ്കിലും രൂപത്തിൽ ചിരിച്ചുകൊടുക്കാതെ അനുഭവിക്കു ന്നുവോ, സ്വ ‌ന്ന ഏവ - അവൻ കള്ളൻ തന്നെയാകുന്നു.

യജ്ഞ‌ം വഴി ആരാധിതരായിത്തീരുന്ന ദേവന്മാർ നിങ്ങൾക്ക് ഹിത കരങ്ങളായ സുഖസാധനങ്ങൾ നൽകുകതന്നെ ചെയ്യും. ഏതൊരുവൻ അവർ കനിഞ്ഞുതരുന്ന സുഖസാധനങ്ങളെ ഏതെങ്കിലും രൂപത്തിൽ തിരിച്ചുകൊടുക്കാതെ അനുഭവിക്കുന്നുവോ അവൻ കള്ളൻ തന്നെയാകുന്നു.

സ്തേന എവ സ: 

പ്രപഞ്ചം അത്യുജ്വലമായ സഹകരണത്തിൻ്റെ ഒരുത്തമ ദൃഷ്ടാന്ത മാണ്. ഇവിടെ ഒരു വ്യക്തിയും ഒരു പരമാണുപോലും സ്വതന്ത്രമല്ല, എല്ലാം പരസ്പ‌രബന്ധം, പരമകാരണമായ ബോധം മാത്രം നിരപേക്ഷം. പ്രപഞ്ചഘടകങ്ങളെല്ലാം ഒഴിഞ്ഞുമാറിയാലും ബോധം അഖണ്ഡമായി ബാക്കി നിൽക്കും. പ്രപഞ്ചഘടകങ്ങളാകട്ടെ ഒന്നില്ലെങ്കിൽ മറ്റെല്ലാം ഇല്ലാതാകുമെന്നു തീർച്ച. ശക്തിസ്‌പന്ദനത്തിൽ കോർക്കപ്പെട്ടിരിക്കുന്ന പഞ്ചഭൂതങ്ങളാണല്ലോ പ്രപഞ്ചത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ. ഇവിടെ പഞ്ചഭൂതങ്ങളും ശക്തിസ്‌പന്ദനവും പരസ്‌പരബദ്ധമാണ്ശക്തിസ്‌പ നനം പോയാൽ പഞ്ചഭൂതങ്ങളോ ഭൂതങ്ങൾ പോയാൽ ശക്തിസ്‌പന്ദ നമോ അവശേഷിക്കയില്ല. അതുപോലെ ആകാശം അഥവാ ദേശം ഉൾ പ്പെടെയുള്ള പഞ്ചഭൂതങ്ങൾ ഒന്നു മറ്റൊന്നിനെ ആശ്രയിച്ച് ഉള്ളതായി തോന്നിക്കൊണ്ടിരിക്കുകയാണ്പഞ്ചഭൂതങ്ങളുടെ കഥതന്നെ ഇതാണെ ങ്കിൽ പഞ്ചഭൂതനിർമിതങ്ങളായ ജീവശരീരങ്ങളുടെ കാര്യം പറയാനി ല്ലല്ലോ. പുറമേനിന്നു നോക്കുന്ന ഒരാൾക്കുപോലും ജീവശരീരങ്ങൾ പഞ്ചഭൂതമഹാസമുദ്രത്തിലെ വെറും കുമിളകൾ മാത്രമാണെന്നു കാണാൻ കഴിയും. വസ്തുസ്ഥിതിയിതാണെങ്കിൽ ഈ പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും പരസ്‌പര ബഹുമാനത്തോടെ സ്വധർമമനുഷ്ഠി ച്ചെങ്കിലേ പ്രപഞ്ചപ്രവർത്തനം നിയമബദ്ധമായി മുന്നോട്ടു നീങ്ങുക യുള്ളൂ. സൂര്യനും ചന്ദ്രനും വായുവും ഭൂമിയും അഗ്നിയുമെല്ലാം സ്വധർമം വിട്ടുവീഴ്ച കൂടാതെ അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നതു നാം കാണുന്നു മുണ്ട്. അപ്പോൾ ഇതൊന്നും താൻ കാണുന്നില്ലെന്നു നടിച്ചുകൊണ്ട് പൂച്ച പാലുകുടിക്കുന്നതുപോലെ ഏതെങ്കിലും മനുഷ്യൻ പ്രപഞ്ചഘട കങ്ങളെ അനാദരിച്ച് അവ നൽകുന്ന സുഖസാമഗ്രികൾ അനുഭവിക്കു കയാണെങ്കിൽ അവൻ കള്ളനല്ലാതെ പിന്നെയാരാണ്ചോരകർമത്തിന് അവൻ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. ഇതു വരാതിരിക്കാനാണ് ഋഷി മാർ ദേവഭാവനയും പല തരത്തിലുള്ള യജ്ഞകർമങ്ങളും വിധിച്ചിരി ക്കുന്നത്. അതുകൊണ്ട് ഏതു സ്വധർമത്തെയും തത്വബോധം കൊണ്ടു യജ്ഞമാക്കിത്തീർക്കാൻ കഴിവില്ലാത്തവർ തീർച്ചയായും ദേവഭാവന പുലർത്തി ദേവന്മാർക്കുവേണ്ടി പ്രത്യേകമായ ചില ആരാധനാ കർമ ങ്ങളെങ്കിലും അനുഷ്‌ഠിക്കേണ്ടതാണ്. ക്രമേണ തത്വബോധം നേടി സർവകർമങ്ങളെയും യജ്ഞമാക്കി മാറ്റി സമൂഹത്തെ സേവിക്കേണ്ടതു മാണ്.

ഇങ്ങനെ പടിപടിയായി യജ്ഞബോധം വളർത്തിയാൽ എന്താണു പ്രയോജനം? വളർത്താതിരുന്നാൽ എന്താണു ദോഷം? ഈ ചോദ്യ ങ്ങൾക്കു മറുപടിയാണ് പതിമൂന്നാം പദ്യം:

ഭഗവത് ഗീത CH 3 7-9

 ശിവരാവിന്ദം ഭാഷ്യം. 

കർമയോഗം 

ശ്ലോകം 7.

യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേ ർജുന കർമേന്ദ്രിയൈഃ കർമയോഗമസക്‌തഃ സ വിശിഷ്യതേ

അർജുന - അല്ലയോ അർജുനാ; യഃ തു - ഏതൊരാളാണോ; മനസാ ഇന്ദ്രിയാണി നിയമ്യ - ലക്ഷ്യബോധമുള്ള മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ വശത്താക്കി; അസക്തഃ - ഞാൻ എൻത് എന്ന ഭാവങ്ങളുപേക്ഷിച്ചു കർമഫലങ്ങളിൽ സംഗം കൂടാതെ; കർമേന്ദ്രി യൈഃ കർമയോഗം ആരഭതേ - കർമേന്ദ്രിയങ്ങൾകൊണ്ടു സ്വധർമ മനുഷ്‌ഠിക്കവേ യോഗവും പരിശീലിക്കുന്നത്; സഃ വിശിഷ്യതേ അയാൾ ക്രമേണ നൈഷ്‌കർമ്യ സിദ്ധിക്കർഹനായിത്തീരുന്നു.

അല്ലയോ അർജുനാ, ഏതൊരാളാണോ ലക്ഷ്യബോധമുള്ള മനസ്സു കൊണ്ട് ഇന്ദ്രിയങ്ങളെ വശത്താക്കി ഞാൻ, എൻ്റേത് എന്ന ഭാവങ്ങളു പേക്ഷിച്ചു കർമഫലങ്ങളിൽ സംഗം കൂടാതെ കർമേന്ദ്രിയങ്ങൾകൊണ്ടു സ്വധർമമനുഷ്ഠിക്കവേ യോഗവും പരിശീലിക്കുന്നത് അയാൾ ക്രമേണ നൈഷ്കർമ്യസിദ്ധിക്കർഹനായിത്തീരുന്നു.

ഇന്ദ്രിയാണി മനസാ നിയമ്യ

ചില വിഷയങ്ങളോട് അതിയായ കൊതിയും മറ്റു ചിലതിനോട് അതിയായ വെറുപ്പും ഉണ്ടാക്കുകയാണ് ഇന്ദ്രിയങ്ങളുടെ ജോലി. ഈ രാഗവിദ്വേഷങ്ങൾക്കു കട്ടി കൂടുന്തോറും ആത്മസ്വരൂപം കൂടുതൽ കൂടു തൽ മറഞ്ഞു പോകും. രാഗദ്വേഷങ്ങൾ അന്തക്കരണത്തിൽ അടിയുന്ന താണു കർമവാസന. അതുകൊണ്ടു കർമമനുഷ്‌ഠിക്കവേ ലക്ഷ്യബോധ ത്തോടെ രാഗദ്വേഷങ്ങളുടെ കട്ടി കുറച്ചുകൊണ്ടു വരാനുള്ള ശ്രമമാണു മനസ്സുകൊണ്ടുള്ള ഇന്ദ്രിയനിയമനം. വ്യക്തമായ ലക്ഷ്യബോധത്തോ ടൊപ്പം ഫലസംഗം ഉപേക്ഷിക്കുകയാണ് ഇതിനുള്ള ഉപായം,

കർമയോഗം

ഈ പദ്യത്തിൽ ഭഗവാൻ കർമയോഗത്തെ നിർവചിച്ചിരിക്കുകയാണമനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ നിയമനം ചെയ്തു സംഗം വെടിഞ്ഞുസമനില ശീലിച്ചുകൊണ്ടു ചെയ്യുന്ന സ്വധർമാചരണമാണു കർമയോഗം.ജീവിതം മുഴുവൻ രാപകൽ കർമം ചെയ്യുന്നതാണു കർമയോഗമെന്നു ചിലർ ധരിച്ചു വശായിട്ടുണ്ട്അതു കർമയോഗമല്ലകർമഭ്രാന്താണ്, ഇങ്ങനെ വ്യക്തിയുടെ കർമരഹസ്യം വെളിപ്പെടുത്തിക്കൊടുത്ത ശേഷം അർജുനന്റെ ജീവിതയാത്ര കർമാനുഷ്‌ഠാനംകൊണ്ട് സഫല മാവൂ എന്നു ഭഗവാൻ വീണ്ടും ഊന്നിപ്പറയുന്നു:

ശ്ലോകം -8.

നിയതം കുരു കർമ ത്വം കർമ ജ്യായോ ഹ്യകർമണഃ ശരീരയാത്രപി ച തേ ന പ്രസിദ്ധദർമണഃ

ത്വം നിയതം കർമ കുരു - അതുകൊണ്ടു നീ സ്വന്തം പ്രകൃതിഗുണ ത്താൽ നിയമനം ചെയ്യപ്പെട്ടിരിക്കുന്ന കർമം അനുഷ്ഠിക്കൂ; ഹി എന്തെന്നാൽ; കർമ അകർമണഃ ജ്യായഃ - കർമം ചെയ്യുന്നതു കർമം ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേയസ്‌കരമാണ്; അപി ച - മാത്രമല്ല; അകർമണഃ തേ - കർമം ചെയ്യാതിരിക്കുന്ന നിന്റെ ശരീരയാത്ര ന പ്രസിദ്ധ്യേത് - ജീവിതയാത്ര ഫലിക്കാതെയായി പ്പോകും.

അതുകൊണ്ടു നീ സ്വന്തം പ്രകൃതിഗുണത്താൽ നിയമനം ചെയ്യ പ്പെട്ടിരിക്കുന്ന കർമം അനുഷ്‌ഠിക്കൂ. എന്തെന്നാൽ കർമം ചെയ്യുന്നതു കർമം ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേയസ്‌കരമാണ്. മാത്രമല്ല കർമം ചെയ്യാതിരിക്കുന്ന നിൻ്റെ ജീവിതയാത്ര ഫലിക്കാതെ പോകും.

ശരീരയാത്രാ ന പ്രസിദ്ധത്

പൂർവജന്മങ്ങളിൽ സഞ്ചയിച്ചിട്ടുള്ള കർമവാസനകളിൽ ചിലത് അനുഭവിച്ചു തീർക്കാനാണല്ലോ ഒരു ദേഹം സ്വീകരിച്ചു ജനിക്കുന്ന ത്. ഏതു കർമവാസന അനുഭവിച്ചു തീർക്കാനാണോ ദേഹം സ്വീകരി ച്ചത്, അതിനാണു പ്രാരബ്‌ധകർമവാസന എന്നു പറയുന്നത്. അപ്പോൾ ലക്ഷ്യബോധമുള്ള ഒരാൾക്കു ജീവിതയാത്രകൊണ്ടു സാധിക്കേണ്ടതു രണ്ടു കാര്യങ്ങളാണ്ഈ ശരീരംകൊണ്ട് ആരംഭിച്ചിരിക്കുന്ന കർമ വാസന കർമം ചെയ്‌ത്‌ അനുഭവിച്ചു തീർക്കുക. ജ്ഞാനമുണ്ടായാൽ സഞ്ചിതകർമം ഒടുങ്ങുന്നതാണ്. പ്രാരബ്‌ധമാകട്ടെ കർമം ചെയ്ത് അനുഭവിച്ചുതന്നെ തീർക്കണം. പ്രാരബ്‌ധവും ഒടുങ്ങിയാലേ സ്ഥിത പ്രജ്ഞത പൂർണമാവൂ. അങ്ങനെ പ്രാരബ്‌ധകർമത്തെ ഒടുക്കിയിട്ടു സ്ഥിതപ്രജ്ഞത നേടുകയാണു ശരീരയാത്രയുടെ രണ്ടാമത്തെ പ്രയോ ജനം. അർജുനൻ സ്വനിയതമായ കർമം സ്വധർമമായി അനുഷ്ഠിക്കാ തിരുന്നാൽ ശരീരയാത്രകൊണ്ടു സിദ്ധിക്കേണ്ട പ്രാരബ്‌ധക്ഷയംസ്ഥിതപ്രജ്ഞത ഇതു രണ്ടും സിദ്ധിക്കാതെ പോയേക്കുമെന്നാണു ഭഗ വാന്റെ ആശയം.


കർമവാസനകൾ ക്ഷയിപ്പിക്കാനും സ്ഥിതപ്രജ്ഞത നേടാനും വേണ്ടി കർമം ചെയ്യണമെന്നാണല്ലോ ഭഗവാൻ പറഞ്ഞത്, പക്ഷേ, കർമം ചെയ്ത‌ാൽ വാസനകൾ ക്ഷയിക്കുന്നതിനു പകരം അവ വർധിക്കുക യല്ലേ ഉള്ളു? അർജുനൻ്റെ ഈ സംശയത്തിനു ഭഗവാൻ തുടർന്നു മറു പടി പറയുന്നു:

ശ്ലോകം 9.

യജ്ഞാർഥാത് കർമണോ നൃത ലോകോട്ടയം കർമബന്ധന തദർഥം കർമ കൗന്തേയ മുക്തസംഗഃ സമാചര

കൗന്തേയ - അല്ലയോ അർജുനാ, യജ്ഞാർഥാത് അന്യത്ര കർമണഃ യജ്ഞരൂപത്തിലല്ലാതെ ചെയ്യുന്ന കർമം നിമിത്തമേ; അയം ലോകഃ - ഈ ലോകം; കർമബന്ധനഃ കർമബദ്ധമായി ഭവിക്കൂ; തദർഥം - അതുകൊണ്ട്മുക്തസംഗഃ കർമ സമാചാര - നീ മുക്ത സംഗനായി കർമമനുഷ്ഠിക്കൂ.

അല്ലയോ അർജുനായജ്ഞരൂപത്തിലല്ലാതെ ചെയ്യുന്ന കർമം നിമിത്തമേ ഈ ലോകം കർമബദ്ധമായി ഭവിക്കൂ. അതുകൊണ്ടു നീ മുക്തസംഗനായി കർമമനുഷ്‌ഠിക്കൂ.

യജ്ഞകർമം

ശ്ലോകത്തിലെ ഉത്തരാർധംകൊണ്ടു ഭഗവാൻ യജ്ഞത്തെ നിർവ ചിച്ചിരിക്കുകയാണെന്നു കാണേണ്ടതാണ്. സംഗം വെടിഞ്ഞു ചെയ്യുന്ന ഏതു കർമവും യജ്ഞമാണെന്നത്രേ ഭഗവദഭിപ്രായം. കർമകാണ്ഡ വേദഭാഗത്തിൽ വിധിച്ചിട്ടുള്ള വിധിനിഷേധങ്ങളെ പ്രാധാന്യേന ആശ്ര യിച്ചുകൊണ്ടു ഗീതാശ്ലോകങ്ങൾക്കർഥം പറയാനാണു പല വ്യാഖ്യാതാ ക്കന്മാരും മുതിർന്നു കാണുന്നത്. പൊട്ടക്കുളംപോലെ നിസ്സാരമായ കർമകാണ്ഡവേദഭാഗത്തെ പുറംതള്ളിയിട്ടു മുൻപോട്ടു പോകാൻ രണ്ടാ മധ്യായത്തിൽത്തന്നെ ഭഗവാൻ അർജുനനോട് ആവശ്യപ്പെട്ടിരിക്കുന്ന സ്ഥിതിക്കു ഗീതാശ്ലോകങ്ങൾ വ്യാഖ്യാനിക്കുമ്പോൾ വൈദികകർമങ്ങൾ പ്രാധാന്യേന ചൂണ്ടിക്കാണിക്കേണ്ട കാര്യമില്ലെന്നുള്ളതു തീർച്ചയാ ണല്ലോ. ഗീത ലോകത്തെമ്പാടുമുള്ള കർമത്തിൻ്റെ ശാസ്ത്രമാണ്. അപ്പോൾ ഭഗവാൻ്റെ ആശയത്തിൽ കർമവാസന ക്ഷയിപ്പിക്കാനായി ലക്ഷ്യബോധത്തോടെ ഫലസംഗമുപേക്ഷിച്ചു ചെയ്യുന്ന ഏതു കർമവും യജ്ഞമാണ്. ഫലസംഗമുപേക്ഷിച്ചു ചെയ്യുമെങ്കിൽ അർജുനൻ ചെയ്യുന്ന യുദ്ധം ഒരു വലിയ യജ്ഞമാണ്. വേദത്തിൽ വിധിച്ചിട്ടുള്ള യജ്ഞം, ദാനം, തപസ്സ് തുടങ്ങിയ കർമങ്ങൾപോലും ഫലസംഗമുപേ ക്ഷിച്ചു ചെയ്തെങ്കിലേ യജ്ഞമാവൂ എന്നാണു ഭഗവാന്റെ നിശ്ചിത മായ അഭിപ്രായം, പതിനെട്ടാമധ്യായത്തിലെ ആറാം ശ്ലോകത്തിൽ ഇക്കാര്യം സുവ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്അഗ്നിയിൽ ഹവിഷ്ണു ഹോമിച്ചു ചെയ്യുന്ന ക്രിയയാണല്ലോ സാധാരണ യജ്ഞമായി കണക്കാ ക്കപ്പെടുന്നത്. യജിക്കുന്നതുകൊണ്ടാണു യജ്ഞമെന്നു പേരുവന്നത്. അഗ്നിയിൽ എരിച്ചു ചാമ്പലാക്കുകയാണു യജ്ഞംഅപ്പോൾ ഹവിസ് അഗ്നിയിൽ എരിക്കുന്നതു കർമവാസനയെ ജ്ഞാനാഗ്നിയിൽ എരിക്കു ന്നതിന്റെ ഒരു പ്രതീകം മാത്രമാണ്അതുകൊണ്ട് ജ്ഞാനം വളർത്തി കർമവാസനയെ ക്ഷയിപ്പിച്ചുകൊണ്ടു ചെയ്യുന്ന ഏതു കർമവും യജ്ഞ മാണ്. ഇതിനു വിപരീതമാണു ഫലസംഗം പുലർത്തി കർമവാസ നയ്ക്കു ശക്തി വളർത്തി ചെയ്യുന്ന കർമം. യജ്ഞരൂപമായി അനു ഷ്ഠിക്കാത്ത കർമം ലോകത്തെ കർമബദ്ധമാക്കുമെന്നു പറഞ്ഞിരിക്കു ന്നതതുകൊണ്ടാണ്. വേദവിഹിതങ്ങളായ യാഗാദികർമങ്ങളായാലും ഫലസംഗത്തോടെ ചെയ്‌താൽ കർമബന്ധത്തെ വളർത്തുകയേയുള്ളൂ. യുദ്ധം പോലും ഫലസംഗം വെടിഞ്ഞു ചെയ്‌താൽ യജ്ഞരൂപം കൈക്കൊണ്ടു യജമാനനെ മുക്തനാക്കുംഇതാണു ഗീതയിലെ കർമ

രഹസ്യം. ഫലസംഗം കൂടാതെ ചെയ്യുന്ന കർമമാണു യജ്ഞമെങ്കിൽ കർമ കാണ്ഡ വേദഭാഗത്തിൽ വ്യക്തമായ ഫലനിർദേശത്തോടുകൂടി യാഗ ങ്ങളും മറ്റും വിധിച്ചിരിക്കുന്നതോ? സ്വർഗം കാമിക്കുന്നവൻ ജ്യോതി സ്ട്രോമയാഗം ചെയ്യണം; പുത്രനെ കാമിക്കുന്നവൻ പുത്രകാമേഷ്ടി യാഗം ചെയ്യണം എന്നും മറ്റും കാണുന്നുണ്ടല്ലോ; ഈ ഫലനിർദേശം അനർഥകമല്ലേ? ഈ സംശയങ്ങൾക്കുത്തരം നൽകിക്കൊണ്ടു കർമ കാണ്ഡവേദപ്രതിപാദിതങ്ങളായ യജ്ഞങ്ങളെ സത്യദൃഷ്ടിയോടെ ശാസ്ത്രീയമായി വിലയിരുത്തുകയാണു ഭഗവാൻ അടുത്ത നാലു പദ്യങ്ങളിൽ:


ഭഗവത് ഗീത CH 3 4-6

ശിവരാവിന്ദം ഭാഷ്യം. 

കർമയോഗം 

Verse 4.

അർജുന മനസ്സിൽ വീണ്ടും സംശയമുണർന്നുകർമയോഗത്തിനു മാത്രമേ തനിക്കധികാരമുള്ളൂ എന്നെന്തിനു കരുതണം? എന്തുകൊണ്ടു തനിക്കും സന്യസിച്ചു സദാ ജ്ഞാനാഭ്യാസത്തിലേർപ്പെട്ടുകൂടാ? ഈ സംശയങ്ങൾക്കു മറുപടിയാണ് അടുത്ത പദ്യം:

Verse 4.

ന കർമണാമനാരംഭാന്നൈഷ്‌കർമ്യം പുരുഷോ ശ്നതേ

 സന്യസനാദേവ സിദ്ധിം സമധിഗച്ഛതി

പുരുഷഃ-ആത്മസാക്ഷാൽക്കാരത്തിനു കൊതിക്കുന്ന സാധകൻ; കർമണാം അനാരംഭാത്-ബാഹ്യകർമങ്ങൾ ചെയ്യാതിരിക്കുന്നതു കൊണ്ട്; നൈഷ്‌കർമ്യം-കർമസ്‌പർശമില്ലാത്ത ബ്രഹ്മനിഷ്ഠ; ന അത്ഭുതേ-അനുഭവിക്കുന്നില്ലസന്യസനാത് ഏവ-ബാഹ്യകർമ ങ്ങളെ ഉപേക്ഷിക്കുകയെന്ന സന്യാസം സ്വീകരിച്ചതുകൊണ്ടു മാത്രംസിദ്ധിം-നൈഷ്‌കർമ്യസിദ്ധിയെ; ന സമധിഗച്ഛതി ച-വേണ്ട പോലെ കൈവരിക്കാൻ കഴിയുന്നതല്ല.


ആത്മസാക്ഷാൽക്കാരത്തിനു കൊതിക്കുന്ന സാധകൻ ബാഹ്യ കർമങ്ങൾ ചെയ്യാതിരിക്കുന്നതുകൊണ്ടു കർമസ്‌പർശമില്ലാത്ത ബ്രഹ്മ നിഷ്ഠ അനുഭവിക്കുന്നില്ല. ബാഹ്യകർമങ്ങളെ ഉപേക്ഷിച്ചുകൊണ്ടുള്ള സന്യാസം സ്വീകരിക്കുന്നതുകൊണ്ടു മാത്രം നൈഷ്‌കർമ്യസിദ്ധിയെ വേണ്ടപോലെ കൈവരിക്കാൻ കഴിയുന്നതല്ല.

നൈഷ്കർമ്യസിദ്ധി

ജഡരൂപിണിയായ മായ നിശ്ചലവും നിർവികാരവുമായ പരബ്ര ഹ്മത്തിൽ ആരോപിച്ചിരിക്കുന്ന അസത്പ്രതിഭാസമാണു കർമം. അതു കൊണ്ടു ബ്രഹ്മസാക്ഷാൽക്കാരം ലഭിക്കുന്നതോടെ ആരോപിതകർമ ബന്ധം പാടേ അകലുകയാണു ചെയ്യുന്നത്. കർമസ്‌പർശമില്ലാത്ത ഈ ബ്രഹ്മനിഷ്ഠ അഥവാ സ്ഥിതപ്രജ്ഞ തന്നെയാണു നൈഷ്കർമ്യസിദ്ധിപതിനെട്ടാംധ്യായത്തിലെ  നാൽപ്പത്തൊൻപതാം ശ്ലോകത്തിൽ ഭഗവാൻ തന്നെ നൈഷ്‌കർമ്യസിദ്ധിയെ നിർവചിച്ചിട്ടുണ്ട്. ബുദ്ധിയെ സർവത്ര നിസ്സംഗമാക്കി, മനസ്സിനെ പൂർണമായി കീഴടക്കി, ലോക കാമങ്ങളി ലൊന്നും കൊതിയില്ലാതെ വ്യക്തമായ ആത്മാനുഭാവത്തോടെ കർമ ങ്ങളെ സന്യസിക്കുന്നയാൾ നൈഷ്കർമ്യസിദ്ധിയിലെത്തിച്ചേരുന്നു. എന്നാണു ഭഗവാൻ അവിടെ വിവരിച്ചിട്ടുള്ളത്. ബാഹ്യകർമങ്ങളെ ത്യജി ച്ചതുകൊണ്ടു ഒരു സത്യാന്വേഷി ഈ നൈഷ്‌കർമ്യം അനുഭവിക്കു ന്നില്ല. നേരേ മറിച്ചു തത്വബോധവും സമബുദ്ധിയും വളർത്തി സ്വധർമ രൂപേണ ബാഹ്യകർമങ്ങൾ അനുഷ്‌ഠിച്ച് ചിത്തശുദ്ധി നേടിയാലേ ജ്ഞാനഫലമായ ഈ സിദ്ധി കൈവരികയുള്ളൂ. ജ്ഞാനത്തോടു കൂടാത്ത കേവല കർമസന്യാസം സിദ്ധിപ്രദമല്ല. അതുകൊണ്ട് അർജു നൻ നൈഷ്കർമ്യസിദ്ധിയാണു ലക്ഷ്യമാക്കുന്നതെങ്കിൽ പൊടുന്നനേ കർമം സന്യസിക്കുന്നത് ഒരിക്കലും പ്രയോജനകരമായിരിക്കുകയി ല്ലെന്നു മാത്രമല്ല വേണ്ടപോലെ കർമം അനുഷ്‌ഠിക്കുന്നതു പ്രയോജന കരമായിരിക്കുകയും ചെയ്യും എന്നാണു ഭഗവാൻ്റെ അഭിപ്രായം. മൂന്നാ മധ്യായം പ്രധാനമായും ഒരു കർമയോഗിയെ മുൻനിറുത്തിയുള്ളതാണെ ന്നോർമിച്ചിരിക്കേണ്ടതാണ്.

ബാഹ്യകർമങ്ങൾ സന്യസിക്കുന്നതുകൊണ്ടു സിദ്ധി ലഭിക്കുകയി ല്ലെന്നുള്ളതു ശരിയാകാം. എങ്കിലും അവ ഉപേക്ഷിക്കുന്നതുകൊണ്ട് എന്താണു ദോഷം? കർമം ചെയ്യണമെന്നുണ്ടെങ്കിൽത്തന്നെ ഘോരമായ യുദ്ധം തന്നെ വേണമെന്നുണ്ടോ? അർജുനനു തോന്നാവുന്ന ഈ സംശ യങ്ങൾക്കാണു ഭഗവാൻ മറുപടി പറയുന്നത്:

Verse 5.

ന ഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകർമകൃത് കാര്യതേ ഹ്യവശഃ കർമ സർവ്വഃ പ്രകൃതിജൈർഗുണൈ

ഹി - എന്തുകൊണ്ടെന്നാൽ; കശ്ചിത് ആരും; ജാതു ഒരി ക്കലും; ക്ഷണം അപി - ഒരു ക്ഷണം പോലും; അകർമകൃത് കർമം ചെയ്യാത്തവരായി; ന തിഷ്‌ഠതി - വർത്തിക്കുന്നില്ല; ഹി - - അതായത്; സർവഃ - എല്ലാവരും; പ്രകൃതിജൈഃഗുണൈഃ - പ്രക്യ തിയിൽ നിന്നു രൂപം കൊള്ളുന്ന സത്ത്വരജസ്‌തമോ ഗുണങ്ങളിൽപ്പെട്ട്; അവശാഃ അവശരായിട്ട്; കർമ കാര്യതേ കർമം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്നു,

എന്തുകൊണ്ടെന്നാൽ ആരും ഒരിക്കലും ഒരു ക്ഷണംപോലും കർമം ചെയ്യാത്തവരായി വർത്തിക്കുന്നില്ല; എല്ലാവരും പ്രകൃതിയിൽ നിന്നു രൂപം കൊള്ളുന്ന സത്വരജസ്തമോഗുണങ്ങളിൽപ്പെട്ട് അവശ രായി കർമം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്നു.

അകർമകൃത് ജാതു ന തിഷ്ഠതി


കർമം ത്യജിച്ചാൽ എന്താണു ദോഷം? ഈ ചോദ്യം തന്നെ അജ്ഞ തയുടെ ഫലമാണ്. നൈഷ്‌കർമ്യസിദ്ധി നേടുന്നതുവരെ കർമം ത്യജി ക്കാൻ ആർക്കും സാധ്യമല്ല. കർമരഹിതമായ ആത്മതത്വം സാക്ഷാൽ ക്കരിക്കുന്നതുവരെ ഒരാൾക്കു ദേഹബുദ്ധി പൂർണമായി വിട്ടുപോവുക യില്ല. കർമത്തിലുണ്ടായി കർമത്തിൽ നിലനിന്നു കർമത്തിൽത്തന്നെ രൂപാന്തരം പ്രാപിച്ചു ചലിച്ചുകൊണ്ടിരിക്കുന്ന ജഡമാണ് ദേഹം. അതി നാൽ ദേഹബുദ്ധി അൽപ്പമെങ്കിലും ഉള്ളിടത്തോളം ഒരാൾക്കു കർമ ത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനേ പറ്റില്ല. അപ്പോൾ കർമം ത്യജിക്കാ നൊക്കാത്തതുകൊണ്ടു തന്നെ കർമം ത്യജിച്ചാലെന്താണു ദോഷംഎന്ന ചോദ്യം അപ്രസക്തമാണ്.

പ്രകൃതിജൈർഗുണൈഃ അവശഃ കർമ കാര്യതേ

കർമം ത്യജിക്കാൻ സാധ്യമല്ലെന്നു സമ്മതിക്കാം. പക്ഷേ, ഒരാൾ ഇന്ന കർമം തന്നെ ചെയ്യണമെന്നു നിയമമുണ്ടോ? അവനവന്റെ കർമം എന്തായിരിക്കണമെന്നു നിശ്ചയിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമില്ല. ഓരോരുത്തരേയും കർമത്തിനു പ്രേരിപ്പിക്കുന്നതു പ്രകൃതിഗുണങ്ങ ളാണ്. സത്വം, രജസ്സ്, തമസ്സ് ഇവയാണല്ലോ പ്രകൃതിഗുണങ്ങൾ. ഇവ പല അളവിലും കൂടിച്ചേർന്നു വ്യക്തിസ്വഭാവത്തിനു രൂപം നൽകുന്നു. അങ്ങനെ വ്യക്തിപ്രകൃതിഗുണത്തിനടിമയായി ഭവിക്കുന്നു. ഒരു വ്യക്തി യിൽ സത്വഗുണമാണു പ്രധാനമെങ്കിൽ അയാൾ പരിശീലിച്ചുറപ്പിച്ച സാത്വികകർമങ്ങളിൽ വ്യാപൃതനാകും. രജസ്സിനോ തമസ്സിനോ പ്രാധാന്യം വന്നാലും സ്ഥിതിയിതുതന്നെ. ഗുണഘടന മാറ്റിയെടുക്കാതെ കർമ സ്വരൂപം മാറ്റാൻ പറ്റുകയില്ല. വസ്‌തുവിചാരത്തോടെ ബോധപൂർവം യത്നിച്ചാൽ ഒരാൾക്ക് ഗുണഘടന ക്രമേണ മാറ്റിയെടുക്കുകയോ പുറ ന്തള്ളുകയോ ചെയ്യാം. എന്നാൽ ഗുണഘടനയെ ആശ്രയിച്ചല്ലാതെ കർമസ്വരൂപം മാറ്റാൻ പറ്റുകയില്ല. കർമയോഗിയെ സംബന്ധിച്ചു മാത്ര മല്ല ജ്ഞാനയോഗിയെ സംബന്ധിച്ചും നൈഷ്‌കർമ്യസിദ്ധിയിലെത്തു ന്നതുവരെ സ്ഥിതിയിതുതന്നെ. ഈ മൂന്നാമധ്യായത്തിലെ മുപ്പത്തി മൂന്നാം ശ്ലോകത്തിൽ ഭഗവാൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അർജുനനെ സംബന്ധിച്ചിടത്തോളം അദ്ദേഹം രജോഗുണപ്രധാനിയാ ണ്. രജോഗുണത്തിൻ്റേതായ യുദ്ധവാസന ജീവിതത്തിലുടനീളം അഭ്യ സിച്ചുറച്ചിട്ടുമുണ്ട്. അതായത് അർജുനൻ രജോഗുണത്തിന്റേതായ യുദ്ധ വാസനയ്ക്കടിമയാണ്. ദൈവീസമ്പത്തു വേണ്ടുവോളം നേടിയെങ്കിലും അർജുനൻ്റെ ഗുണഘടനയിൽ സത്വഗുണം പ്രധാനമായിത്തീരാൻ ഇനിയും കാലം വേണ്ടിയിരിക്കുന്നു. തൽക്കാലം പ്രധാനമായി നിൽക്കുന്ന രജോഗുണത്തെയും യുദ്ധവാസനയെയും ലക്ഷ്യബോധത്തോടെ ധർമ്മ മാർഗത്തിൽ പ്രവർത്തിപ്പിച്ചെങ്കിലേ അർജുനനു സത്വഗുണത്തിലേക്കു മുന്നേറാനും ഒടുവിൽ ഗുണബന്ധം 2009 നീക്കി നൈഷ്കർമ്യസി ദ്ധിയിലെത്താനും സാധിക്കൂ. നേരേ മറിച്ചു രജോഗുണവും യുദ്ധവാസ നയും ധർമമാർഗത്തിൽ പ്രവർത്തിപ്പിക്കാതെ യുദ്ധരംഗത്തുനിന്നു വിട്ടു പോവുകയാണെങ്കിൽ അതേ കാര്യങ്ങളെ അവശനായി അധർമമാർഗ ത്തിൽ പ്രവർത്തിപ്പിച്ചു തമോഗുണഘടനയ്ക്കു ശക്തികൂട്ടി പതിക്കാ നിടവരും. അതുകൊണ്ടാണ് അർജുനൻ കർമം ചെയ്യണം; അതും ധർമ യുദ്ധം തന്നെ ചെയ്യണം എന്നു ഭഗവാൻ ആവശ്യപ്പെട്ടത്.


ഇനി ഈ കർമരഹസ്യം ധരിക്കാത്ത ഒരു മടിയൻ ബാഹ്യകർമങ്ങ ളെല്ലാം തൽക്കാലം ബലാൽ ഉപേക്ഷിച്ച് ഏകാന്തവാസം സ്വീകരിക്കുന്നു എന്നു കരുതുക. എന്തായിരിക്കും അയാളുടെ സ്ഥിതി? ഈ സംശയ ത്തിനു മറുപടിയാണടുത്ത പദ്യം!

Verse 6.

കർമേന്ദ്രിയാണി സംയമ്യ യ ആതേ മനസാ സ്മ‌രൻ ഇന്ദ്രിയാർഥാൻ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ 

യ വിമൂഢാത്മാ - കർമരഹസ്യം ഗ്രഹിക്കാത്ത ഏതൊരു മറയ നാണോ കർമേന്ദ്രിയാണി സംയമ്യ - കൈകാൽ തുടങ്ങിയ കർമേ ന്ദ്രിയങ്ങളെ നിശ്ചലമാക്കിയിട്ട്; മനസാ ഇന്ദ്രിയാർഥാൻ സ്മരൻ അസ്തേ - മനസ്സുകൊണ്ട് ഇന്ദ്രിയ വിഷയങ്ങളെ ധ്യാനിച്ചു കഴി ഞ്ഞുകൂടുന്നത്; സഃ മിഥ്യാചാരഃ ഉച്യതേ അവൻ കപടനാട്യ ക്കാരനെന്നു പറയപ്പെടുന്നു.

കർമരഹസ്യം ഗ്രഹിക്കാത്ത ഏതൊരു മഠയനാണോ കൈകാൽ തുടങ്ങിയ കർമേന്ദ്രിയങ്ങളെ നിശ്ചലമാക്കിയിട്ടു മനസ്സുകൊണ്ട് ഇന്ദ്രിയ വിഷയങ്ങളെ ധ്യാനിച്ചു കഴിഞ്ഞുകൂടുന്നത് അവൻ കപടനാട്യക്കാരൻ എന്നു പറയപ്പെടുന്നു.

മിഥ്യാചാരൻ

കർമവാസനകൾ ക്ഷയിക്കാതെ മനസ്സ് നിരന്തരമായ ആത്മധ്യാ നത്തിൽ ഉറയ്ക്കുകയേ ഇല്ല, വാസനാബദ്ധൻ ധ്യാനിക്കാനിരു ന്നാൽത്തന്നെ സ്വയം വാസനക്കനുരൂപങ്ങളായ ഇന്ദ്രിയവിഷയങ്ങൾ തന്നെയായിരിക്കും മനസ്സിൽ പൊന്തിവരിക. ലക്ഷ്യബോധത്തോടുകൂടി വാസനകളെ ഫലേച്ഛ വെടിഞ്ഞു സ്വധർമാനുഷ്‌ഠാനത്തിൽ പ്രവർത്തി പ്പിക്കുകയും മനസ്സിൻ്റെ സമനിലയെന്ന യോഗം അഭ്യസിക്കുകയും ചെയ്യുകയല്ലാതെ കർമവാസന ക്ഷയിച്ചുകിട്ടാൻ വേറേ മാർഗമൊ ട്ടില്ലതാനും. വാസനാബദ്ധൻ ബാഹ്യകർമങ്ങൾ ബലാലുപേക്ഷിച്ചാൽ ക്രമേണ വാസനകൾ ഉള്ളിൽ ലയിച്ച് ആലസ്യവും ഉറക്കവും അനുഭ വിച്ചു തമസ്സിലേക്കു പതിക്കേണ്ടതായും വരും. സന്യാസിഭാവത്തിൽ ഇങ്ങനെ സദാ ആലസ്യത്തിലും ഉറക്കത്തിലും കഴിച്ചുകൂടുന്നവർ സന്യാസിമാരല്ല; കാപട്യക്കാരാണ്. ഇങ്ങനെയുള്ള കപടനാട്യക്കാർ സമൂഹത്തിനും രാഷ്ട്രത്തിനും ആപത്തായേ ഭവിക്കൂ. അർജുനൻ ധർമ യുദ്ധം ഉപേക്ഷിച്ച് ഏകാന്തവാസത്തിനൊരുമ്പെട്ടാൽ കുറേക്കാലം കൗരവന്മാരുടെ പഴയ ചെയ്‌തികളും തൻ്റെ പ്രതാപങ്ങളും ഒക്കെ ചിന്തിച്ചു തന്നെ കഴിച്ചുകൂട്ടുംതുടർന്നു തമസ്സിലേക്കു പതിച്ച് ആലസ്യവും ഉറ ക്കവും അദ്ദേഹത്തിൻ്റെ സ്വഭാവമായിത്തീരുകയും ചെയ്യും. നേരേമറിച്ചു ലക്ഷ്യബോധത്തോടെ യോഗമഭ്യസിച്ചു ധർമയുദ്ധത്തിലേർപ്പെടുകയാ ണെങ്കിൽ ക്രമേണ സത്വഗുണത്തിലേക്കുയരുകയും തുടർന്നു ജ്ഞാന മുണ്ടായി നൈഷ്‌കർമ്യസിദ്ധിക്ക് അർഹനായിത്തീരുകയും ചെയ്യും. ഈ കർമരഹസ്യം നല്ലപോലെ അറിയാവുന്നതുകൊണ്ടാണു ഭഗവാൻ അർജുനനോടു യുദ്ധം ചെയ്തേ തീരൂ എന്നു നിർബന്ധിച്ചത്.

ബാഹ്യകർമങ്ങൾ ബലാലുപേക്ഷിക്കുന്നവൻ കപടനാട്യക്കാര നാണ്; അയാൾക്കു തമസ്സിലേക്കുള്ള പതനം അനിവാര്യവുമാണ്. എന്നാൽ യോഗമഭ്യസിച്ചുകൊണ്ടു സ്വന്തം കർമവാസനയ്ക്കനുരൂപ മായി സ്വധർമാനുഷ്ഠാനത്തിലേർപ്പെടുന്നയാളിന്റെ മെച്ചമെന്താണ്? ഈ ചോദ്യത്തിനാണു ഭഗവാൻ അടുത്തതായി മറുപടി പറയുന്നത്:


ഭഗവത് ഗീത CH 3 1-3

 ശിവരാവിന്ദം ഭാഷ്യം. 

കർമയോഗം 

Verse 1.

മോക്ഷം കൊതിക്കുന്നവരും എന്നാൽ കർമവാസനാബദ്ധരുമായ അർ ജുനനെപ്പോലെയുള്ളവർ അനുഷ്ഠിക്കേണ്ട കർമയോഗമാണു പ്രാധാ ന്യേന ഈ അധ്യായത്തിൽ വിവരിക്കുന്നത്സാംഖ്യബുദ്ധിയോഗ ബുദ്ധി, സ്വധർമാനുഷ്ഠാനം എന്നീ മൂന്നു കാര്യങ്ങളാണു രണ്ടാമധ്യായ ത്തിൽ ഉപദേശിച്ചത്. വസ്തുബോധമുൾക്കൊണ്ട് ആത്മസാക്ഷാൽ ക്കാരം ലക്ഷ്യമാക്കി ഫലസംഗം വെടിഞ്ഞു സമനില ശീലിക്കുകയെന്ന യോഗബുദ്ധി പുലർത്തി കർമം ചെയ്യാനാണ് അർജുനനോടാവശ്യപ്പെ ട്ടത്. 'ബുദ്ധൗ ശരണമന്വിച്ഛ-യോഗബുദ്ധിയെ ശരണം പ്രാപിക്കൂ; ബുദ്ധി യോഗാത് ദൂരേണ കർമ അവരം - യോഗബുദ്ധിയോടു കൂടാത്ത കർമം നികൃഷ്ടം'; 'ബുദ്ധിയുക്തോ ജഹാതീ ഹ ഉഭേ സുകൃതദുഷ്കൃതേ യോഗബുദ്ധിയുള്ളവനെ പുണ്യപാപങ്ങൾ ബാധിക്കുന്നില്ല' എന്നി ങ്ങനെ പല പ്രാവശ്യം ഭഗവാൻ യോഗബുദ്ധിയെ പ്രശംസിച്ചു. എന്നിട്ടു സ്വധർമമായ യുദ്ധം ചെയ്തേ തീരൂ എന്നും ആവശ്യപ്പെട്ടു. യുദ്ധമെന്ന കർമത്തേക്കാൾ ബുദ്ധിക്കു പ്രാധാന്യം നൽകിയിരിക്കുന്ന സ്ഥിതിക്കു ബുദ്ധിയെ മാത്രം പ്രാധാന്യേന അവലംബിച്ചാൽ പോരേ; ഘോരമായ യുദ്ധമെന്ന കർമം എന്തിനു ചെയ്യണം? കർമം ചെയ്യണമെങ്കിൽപ്പോലും ഇത്ര ഘോരമല്ലാത്ത മറ്റു വല്ല കർമവും ചെയ്‌താൽപ്പോരേ? ഇവയാണർ ജുനന്റെ സംശയം'അർജുനനു കർമത്തിലേ അധികാരമുള്ളു; സ്വധർമ മായ യുദ്ധമാണ് അർജുനൻ്റെ കർമം' എന്നീ രണ്ടു കാര്യങ്ങളും ഭഗവാൻ പറഞ്ഞത് അർജുനന് പൂർണമായി മനസ്സിലായില്ലെന്നാണ് ഈ സംശ യങ്ങൾ തെളിയിക്കുന്നത്എന്തായാലും അർജുനൻ തന്റെ സംശയം ഉന്നയിക്കുകയാണ്.

അർജുന ഉവാച-അർജുനൻ പറഞ്ഞു:

Verse 1.

ജ്യായസീ ചേത് കർമണസ്‌തേ മതാ ബുദ്ധിർജനാർദന തത് കിം കർമണി ഘോരേ മാം നിയോജയസി കേശവ 

ജനാർദന- അല്ലയോ കൃഷ്‌ണാ; കർമണഃ ബുദ്ധിഃ-കർമത്ത ക്കാൾ യോഗബുദ്ധി; ജ്യായസീ തേ മതാ ചേത് തത്-വിലപ്പെട്ട താണെന്ന് അങ്ങേക്കഭിപ്രായമുണ്ടെങ്കിൽ; കേശവ-അല്ലയോ കേശവ; മാം ഘോരേ കർമണി- എന്നെ ഘോരമായ കർമം ചെയ്യാൻ; കിം നിയോജയസി?-എന്തിനു പ്രേരിപ്പിക്കുന്നു?

അല്ലയോ കൃഷ്ണാ കർമത്തേക്കാൾ യോഗബുദ്ധി വിലപ്പെട്ടതാ ണെന്ന് അങ്ങേക്കഭിപ്രായമുണ്ടെങ്കിൽ അല്ലയോ കേശവ, എന്നെ ഘോരമായ കർമം ചെയ്യാൻ എന്തിനു പ്രേരിപ്പിക്കുന്നു?

ബുദ്ധി

ഈ ശ്ലോകത്തിലെ ബുദ്ധിശബ്ദത്തിനു കേവലം ജ്ഞാനമെന്നോ സാംഖ്യബുദ്ധിയെന്നോ അർഥം പറയുന്നതു ശരിയാകുമെന്നു തോന ന്നില്ല. രണ്ടാമധ്യായത്തിൽ ഭഗവാൻ ബുദ്ധിയെ സാംഖ്യബുദ്ധിയെന്നും യോഗബുദ്ധിയെന്നും രണ്ടായി വേർതിരിക്കുന്നു. അവയിൽ യോഗബുദ്ധി യിൽ അഭയം തേടാനാണ് വ്യക്തമായി അർജുനനോടാവശ്യപ്പെടുന്നത്. ഇവിടെ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. സാംഖ്യബുദ്ധി കൂടാതെ യോഗ ബുദ്ധിയോ യോഗബുദ്ധി കൂടാതെ സാംഖ്യബുദ്ധിയോ പ്രായോഗിക മാകുമെന്നു തോന്നുന്നില്ല. ചിലരിൽ സാംഖ്യബുദ്ധി പ്രധാനം; മറ്റു ചില രിൽ യോഗബുദ്ധി പ്രധാനംഒരു ഘട്ടം കഴിഞ്ഞാൽ രണ്ടും ഒന്നായി ത്തീരുകയും ചെയ്യും. അഞ്ചാമധ്യായത്തിലെ നാലും അഞ്ചും പദ്യങ്ങ ളിൽ ഭഗവാൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. അപ്പോൾ അർജുനൻ ഇവിടെ ബുദ്ധിശബ്ദം കൊണ്ടുദ്ദേശിക്കുന്നതു ഭഗവാൻ രണ്ടാമതായി അദ്ദേഹത്തോടംഗീകരിക്കാനാവശ്യപ്പെട്ട യോഗബുദ്ധി തന്നെയായിരിക്കാനാണല്ലോ ഇട. ലൗകികകർമരംഗത്തു വർത്തി ക്കുന്നവർക്കാണല്ലോ യോഗബുദ്ധി ഉപദേശിച്ചിരിക്കുന്നത്, എന്നാ ണെങ്കിൽ അതിനുള്ള അർജുനൻ്റെ മറുപടിയാണു ഞാനും കർമം ചെയ്യാം; എന്നാൽ യുദ്ധമെന്ന ഘോരമായ കർമംതന്നെ ചെയ്യണമെ ന്നുണ്ടോ?

എന്തായാലും യോഗബുദ്ധി ഉൾക്കൊള്ളാനും അതോടൊപ്പം ഘോരമായ യുദ്ധകർമം ചെയ്യാനും പറഞ്ഞതു തന്നിൽ ഒരാശയ ക്കുഴപ്പം ഉളവാക്കിയിരിക്കുന്നു എന്നാണ് അർജുനൻ തുടർന്നു പ്രസ്താ വിക്കുന്നത്:

Verse 2.

വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ തദേകം വദ നിശ്ചിത്യ യേന ശ്രേയോ ഹമാ‌പ്നുയാം 

 ഇവ വാക്യേന-പലതും കൂട്ടിക്കലർത്തിയതു പോലുള്ള ഉപദേശവാക്കുകൾ കൊണ്ട്; മേ ബുദ്ധിം മോഹയസി ഇവ-അങ്ങ് എന്റെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നതു പോലെ തോന്നുന്നു; യേന അഹം ശ്രേയഃ ആപ്‌നുയാം- ഏതൊന്നു കൊണ്ട് എനിക്കു ശ്രേയസ്സു കൈവരുമോ; തത് ഏകം-അപ്രകാര മുള്ള ഒരെണ്ണം; നിശ്ചിത്യ വദ-തീരുമാനിച്ചു പറഞ്ഞുതരൂ

പലതും കൂട്ടിക്കലർത്തിയതുപോലുള്ള ഉപദേശവാക്കുകൾ കൊണ്ട് അങ്ങ് എൻ്റെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നതുപോലെ തോന്നുന്നു. ഏതൊന്നുകൊണ്ട് എനിക്കു ശ്രേയസ്സു കൈവരുമോ അപ്ര കാരമുള്ള ഒരെണ്ണം തീരുമാനിച്ചു പറഞ്ഞുതരൂ.

വ്യാമിശ്രവാക്യം

ആദ്യം സാംഖ്യബുദ്ധി ഉപദേശിച്ചു; പിന്നെ യോഗബുദ്ധി; എന്നിട്ടു ബുദ്ധിയെ അഭയം പ്രാപിക്കാൻ നിർദേശിച്ചു; തുടർന്നു സ്വധർമമെന്ന നിലയിൽ ഘോരമായ യുദ്ധം ചെയ്യാനും പറഞ്ഞുസാംഖ്യബുദ്ധിയും യോഗബുദ്ധിയും തമ്മിലുള്ള ഭേദം എന്താണ്? ശ്രേയസ്സിനുപകരിക്കു ന്നതു ബുദ്ധിയാണെങ്കിൽ കർമം എന്തിനു ചെയ്യണം? കർമം ചെയ്യണ മെങ്കിൽത്തന്നെ ഘോരമായ യുദ്ധകർമം തന്നെ വേണമെന്നുണ്ടോ? ഈ സംശയങ്ങളാണ് അർജുനൻ്റെ ബുദ്ധിക്കുളവായ മോഹം. അതു കൊണ്ടാണ് ഏതെങ്കിലും ഒന്നുതീർത്തുപറഞ്ഞുതരാനാവശ്യപ്പെടു ന്നത്. ഭഗവാൻ വ്യക്തമായി കാര്യങ്ങൾ പ്രതിപാദിച്ചിട്ടും അർജുനനു ബുദ്ധി തെളിയാത്തതിൽ നിന്ന് അധ്യാത്മജ്ഞാനത്തിന്റെയും കർമര ഹസ്യത്തിന്റെയും ദുർഗ്രഹത നമുക്കു ബോധ്യപ്പെടുന്നതാണ്.

ഏതെങ്കിലും ഒന്നു തീർത്തു പറഞ്ഞുതരാൻ അർജുനൻ ആവശ്യ പ്പെട്ടെങ്കിലും ഒറ്റ വാക്കുകൊണ്ടതു സാധ്യമല്ലെന്നറിയാവുന്നതുകൊണ്ട് ഓരോ സംശയവും തീരത്തക്കവണ്ണം വിശദമായ മറുപടി പറയാൻ ഒരു മ്പെടുകയാണു ഭഗവാൻസാംഖ്യബുദ്ധിയും യോഗബുദ്ധിയും തമ്മി ലുള്ള ഭേദമെന്ത് എന്ന സംശയത്തിനാണാദ്യമായി മറുപടി പറയുന്നത്. ശ്രീ ഭഗവാനുവാച-ഭഗവാൻ പറഞ്ഞു:

Verse 3.

ലോകേ സ്മ‌ിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാ നഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം 

അനഘ-പാപമൊടുങ്ങി ദൈവീസമ്പന്നനായ അല്ലയോ അർജുന; അസ്‌മിൻ ലോകേ-ഈ ലോകത്തിൽ; ദ്വിവിധാ നിഷ്‌ഠാ-സത്യാനു ഭവത്തിനുപകരിക്കുന്ന രണ്ടുതരം ജീവിതരീതി; പുരാ-പ്രപഞ്ചാ രംഭം മുതൽതന്നെ: മയാ പ്രോക്താ-എന്നാൽ നിർദേശിക്കപ്പെട്ടി ട്ടുണ്ട്; സാംഖ്യാനാം ജ്ഞാനയോഗേന-സദാ നിത്യാനിത്യവിചാര ത്തിനു സമർഥരായ ശാസ്ത്രബുദ്ധികൾക്കു ജ്ഞാനയോഗം കൊണ്ട്; യോഗിനാം കർമയോഗേന-തത്വബോധത്തോടെ മോക്ഷം ലക്ഷ്യമാക്കി ലൗകികകർമങ്ങളിൽ മുഴുകിക്കഴിയുന്ന യോഗി മാർക്കു കർമയോഗം കൊണ്ട്.

പാപമൊടുങ്ങി ദൈവീസമ്പന്നനായ അല്ലയോ അർജുന, ഈ ലോകത്തിൽ സത്യാനുഭവത്തിനുപകരിക്കുന്ന രണ്ടുതരം ജീവിതരീതി പ്രപഞ്ചാരംഭം മുതൽതന്നെ എന്നാൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്; സദാ നിത്യാനിത്യവിചാരത്തിനു സമർഥരായ ശാസ്ത്രബുദ്ധികൾക്കു ജ്ഞാനയോഗം കൊണ്ട്, തത്വബോധത്തോടെ മോക്ഷം ലക്ഷ്യമാക്കി ലൗകിക കർമങ്ങളിൽ മുഴുകിക്കഴിയുന്ന യോഗിമാർക്കു കർമയോഗം കൊണ്ട്.

സാംഖ്യാനാം ജ്ഞാനയോഗേന

സത്യാനുഭവത്തിനു വഴിതെളിക്കുന്ന രണ്ടു ജീവിതരീതിയാണു പണ്ടേയുള്ളത്. അവയിലൊന്നാണു ജ്ഞാനയോഗംപൂർവപുണ്യം കൊണ്ടു കർമവാസനകൾ പാകപ്പെട്ടു ജന്മനാ സദാ നിത്യാനിത്യവിചാര ത്തിനു കഴിവുറ്റവരായി ചിലർ വന്നു പിറക്കുന്നു. അവരാണു ജ്ഞാനി കൾ. അവർ ക്ലേശകരങ്ങളായ ലൗകികകർമങ്ങളിൽപ്പെട്ടുഴലേണ്ട മില്ല. അതുകൊണ്ടു ചെറുപ്പത്തിലേ തന്നെ ലോകബന്ധങ്ങൾ വെടിഞ്ഞു സന്യാസാശ്രമം സ്വീകരിച്ച് ആത്മചിന്തനത്തിൽ മുഴുകിക്കഴിയുന്നു. തുടർന്നുള്ള ഈ ജ്ഞാനാഭ്യാസം കൊണ്ടു ബുദ്ധിയുടെ സമസ്ഥിതി യെന്ന യോഗം പൂർണമായി നേടി അവർ അചിരേണ സ്ഥിതപ്രജ്ഞ രായി ഭവിക്കുന്നു. ആദ്യം മുതലേ ജ്ഞാനമാണിവരെ യോഗത്തിലേക്കു നയിക്കുന്നത്. അതുകൊണ്ടാണ് ഇവരുടെ മാർഗത്തിനു ജ്ഞാനയോഗ മെന്നു പേർ നൽകിയിരിക്കുന്നത്.

കർമയോഗേന യോഗിനാം

അധികം പേരും നിത്യാനിത്യവിചാരത്തിനു സമർഥരാകാതെ കർമവാസനാബദ്ധരായിട്ടാണ് ഈ ലോകത്തു വന്നു ജനിക്കുന്നത്തത്വം ശ്രവിച്ചാലും നിരന്തരം മനനം ചെയ്‌തു സദാ തത്വാനുഭവത്തിൽ ബുദ്ധിയെ ഉറപ്പിക്കാൻ കർമവാസന അവർക്കു തടസ്സമായി നിൽക്കുന്നു. അവർ തത്വം ശ്രവിച്ച് ആത്മസാക്ഷാൽക്കാരം ലക്ഷ്യമായി ഉറപ്പിച്ചു കൊണ്ടു സ്വവാസനയ്ക്കനുരൂപമായ കർമത്തെ ലോകനന്മയെ ലക്ഷ്യ മാക്കി അനുഷ്‌ഠിക്കണം. ഫലചിന്തയിലും ലാഭനഷ്‌ടത്തിലുംപെട്ടു മനസ്സു വ്യാകുലപ്പെടുമ്പോഴൊക്കെ ലക്ഷ്യബോധത്തോടെ ആത്മബുദ്ധി പുലർത്തി മനസ്സിനെ സമനില അഭ്യസിപ്പിക്കണം. ഇതാണു കർമ യോഗം. ലൗകികകർമങ്ങളിൽ ഏർപ്പെട്ടിരിക്കവേ മനസ്സിന്റെ സമസ്ഥിതി യെന്ന യോഗം അഭ്യസിക്കാൻ യത്നിക്കുന്നതുകൊണ്ടാണ് ഈ മാർ ഗത്തിനു കർമയോഗമെന്നു പേരുണ്ടായത്കർമയോഗത്തിലെ കർമാ നുഷ്‌ഠാനം വാസനകളെ ക്ഷയിപ്പിച്ച് ആത്മബുദ്ധി വളർത്തി യോഗി ചിത്തത്തെ ശുദ്ധീകരിക്കുന്നു. തുടർന്ന് ആ ചിത്തം സമാധ്യനുഭവത്തിൽ ക്കൂടി ജ്ഞാനാഭ്യാസത്തിനു കഴിവുറ്റതായി ഭവിക്കുന്നു. അങ്ങനെ പൂർണമായ സമനില നേടി സ്ഥിതപ്രജ്ഞതയിലെത്തിച്ചേരുകയും ചെയ്യുന്നു. ചുരുക്കത്തിൽ കർമയോഗത്തിലെ കർമം ചിത്തശുദ്ധിക്കും, ചിത്തശുദ്ധി ജ്ഞാനത്തിനും, ജ്ഞാനം മോക്ഷത്തിനും വഴിതെളി ക്കുന്നു. കർമയോഗത്തിനും തത്വശ്രവണവും ലക്ഷ്യനിശ്ചയവും അവശ്യം കൂടിയേ തീരൂ. അതുകൊണ്ടാണു ഭഗവാൻ അർജുനനോട്ആദ്യം സാംഖ്യബുദ്ധിയും പിന്നെ യോഗബുദ്ധിയും ഉപദേശിച്ചിട്ടു യോഗബുദ്ധിയെ ശരണം പ്രാപിക്കാൻ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ അർജുനനു യോഗബുദ്ധി മാത്രം ഉപദേശിച്ചാൽ മതിയായിരുന്നല്ലോ. ഗീതയിലുടനീളം ആവർത്തിച്ചു ഭഗവാൻ ജ്ഞാനമാഹാത്മ്യം അർജു നനു വെളിപ്പെടുത്തിക്കൊടുക്കുന്നതും വസ്‌തുബോധവും ലക്ഷ്യനിശ്ച യവും ഉറപ്പിക്കാൻ വേണ്ടിയാണ്. പക്ഷേ, അർജുനൻ കർമവാസനാ ബദ്ധനായതുകൊണ്ടു സദാ തത്വവിചാരത്തിൽ മുഴുകാൻ അദ്ദേഹ ത്തിനു സാധ്യമല്ല. അതുകൊണ്ടു യോഗബുദ്ധി അംഗീകരിച്ചു കർമം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു. അപ്പോൾ ജ്ഞാനയോഗത്തിനും കർമയോഗത്തിനും അധികാരഭേദമുണ്ടെന്നും യോഗബുദ്ധി പുലർത്തി കർമമനുഷ്ഠിക്കാനാവശ്യപ്പെട്ടതുകൊണ്ട് അർജുനൻ കർമയോഗ ത്തിനേ അധികാരിയാകുന്നുള്ളു എന്നും ഭഗവാൻ്റെ മറുപടികൊണ്ടു വ്യക്തമായി.

Monday, 22 January 2024

ഭഗവത് ഗീത CH 2 72

ഭഗവത് ഗീത CH 2 72 ശിവരാവിന്ദം ഭാഷ്യം. 

സാംഖ്യയോഗം.

Verse 72.

ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാർഥ നൈനാം പ്രാപ്യ വിമുഹ്യതി 

സ്ഥിത്വാ സ്യാമന്തകാലേ പി ബ്രഹ്മനിർവാണമ്യച്ഛതി

പാർഥ - അല്ലയോ അർജുനാ, ഏഷാ ബ്രാഹ്മീ സ്ഥിതിഃ - ഇപ്പറഞ്ഞ താണ് ഉറപ്പായ ബ്രഹ്മനിഷ്ഠ; ഏനാം പ്രാപ്യ - ഈ ബ്രഹ്മനിഷ്ഠ നവിമുഹ്യതി ജനനമരണാത്മകമായ സംസാരദുഃഖത്തിൽപ്പെട്ടുഴലാൻ ഇടവരുന്നതേയില്ലഅന്തകാലേ അപി - വാർധക്യദശയിലെങ്കിലുംഅസ്യാം സ്ഥിത്വാ - ഈ ബ്രഹ്മ നിഷ്ഠ കൈവന്നാൽ; ബ്രഹ്മനിർവാണം ഋച്ഛതി - ബ്രഹ്മാനന്ദമെന്ന മോക്ഷം പ്രാപിക്കാനിടവരുന്നു.

അല്ലയോ അർജുനാ, ഇപ്പറഞ്ഞതാണ് ഉറപ്പായ ബ്രഹ്മനിഷ്ഠ. ഈ ബ്രഹ്മനിഷ്ഠ കൈവന്നാൽപ്പിന്നെ ജനനമരണാത്മകമായ സംസാരദുഃഖ ത്തിൽപ്പെട്ടുഴലാൻ ഇടവരുന്നതേയില്ലവാർധക്യദശയിലെങ്കിലും ഈ ബ്രഹ്മനിഷ്ഠ കൈവന്നാൽ ബ്രഹ്മാനന്ദമെന്ന മോക്ഷം പ്രാപിക്കാനിട വരുന്നു.

പൂർവസുകൃതംകൊണ്ടു ചെറുപ്പത്തിൽത്തന്നെ ബ്രഹ്മനിഷ്ഠ കൈ വരുന്നയാളിന്റെ മഹത്വം പറഞ്ഞറിയിക്കാനില്ലല്ലോ എന്നു താൽപ്പര്യം.

          അധ്യായാർഥ സംക്ഷേപം

ദൈവീസമ്പന്നനായ അർജുനൻ അജ്ഞാനജന്യമായ ശോകം നിമിത്തം അകർമണ്യതയിലെത്തി വില്ലുമമ്പും താഴത്തിട്ടു തേർത്തട്ടിലി രിപ്പുറപ്പിച്ചതായിട്ടാണല്ലോ നാം ഒന്നാമധ്യായത്തിൽ കണ്ടത്. ഇവിടെ അജ്ഞാനമകറ്റി ശോകമൊഴിവാക്കി അർജുനനെ സ്വധർമാനുഷ്ഠാന ത്തിനു കരുത്തനാക്കിത്തീർക്കുകയാണ് ഉടനെ വേണ്ടത്. സിദ്ധാന്ത പരമായി നിലനിൽപ്പിൻ്റെ സത്യസ്ഥിതി വെളിപ്പെടുത്തിക്കൊടുക്കുക യാണ് ഇതിനൊരേ ഒരു പോംവഴി. ജ്ഞാനംകൊണ്ടല്ലാതെ അജ്ഞാ നവും തജ്ജന്യമായ ശോകവും മാറുന്നതല്ലല്ലോ. അങ്ങനെ അർജുനനെ ജ്ഞാനിയാക്കിത്തീർക്കാനായി ഭഗവാൻ സാംഖ്യബുദ്ധിയും യോഗ ബുദ്ധിയും ഉപദേശിക്കുകയാണു രണ്ടാമധ്യായത്തിൽ. നിലനിൽപ്പിനു ജഡമെന്നും ബോധമെന്നും രണ്ടു ഘടകങ്ങളേയുള്ളൂ, അവയിൽ ബോധം മാത്രമാണു സത്യം; അതു സർവവ്യാപ്‌തവും നിർവികാരവു മാണ്. ബോധത്തിൽ ഉണ്ടെന്നു തോന്നുന്ന അസത്യപ്രതിഭാസമാണു ജഡം. ജനിച്ചു പരിണമിച്ചു മറയുകയാണതിൻ്റെ സ്വഭാവം. ബോധസത്യ ത്തിന്റെ നിർവികാരസ്ഥിതിയോ ജഡാസത്യത്തിന്റെ നിരന്തരപരിണാമ സ്ഥിതിയോ മാറ്റിമറിക്കാൻ ഇവിടെ ആർക്കും സാധ്യമല്ല. വസ്ത സ്ഥിതി ഇങ്ങനെയായതുകൊണ്ട് ഇവിടെ ഒരു പരിതസ്ഥിതിയിലും ശോകത്തിനു പ്രസക്തിയേയില്ലഇതാണു സാംഖ്യബുദ്ധി. സത്യം ആത്മാവായതുകൊണ്ട് ആത്മസാക്ഷാൽക്കാരം ജീവിതലക്ഷ്യമായി ഉറ പ്പിക്കണം. നിർവികാരവും സനാതനസത്യവുമായതുകൊണ്ട് ആത്മാ വിൽ ഉറയ്ക്കുന്ന മനസ്സിന് ഏകാഗ്രതയും അചഞ്ചലതയും ലഭ്യമാകുംഅസത്യജഡങ്ങളെ പിന്തുടർന്നു കിട്ടാവുന്ന എല്ലാ സുഖങ്ങളും ക്ഷണി കങ്ങളും ദുഃഖഭൂയിഷ്‌ഠങ്ങളുമാണ്. അതുകൊണ്ടു കർമകാണ്ഡവേദ ഭാഗത്തിൽ പറഞ്ഞിട്ടുള്ളതുൾപ്പെടെ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ എല്ലാ സുഖങ്ങളിലും ഉദാസീനത പുലർത്തണംസുഖദുഃഖ രൂപത്തി ലുള്ള കർമഫലം അനുഭവിക്കുമ്പോൾ ലക്ഷ്യബോധത്തോടെ ബുദ്ധിയെ ആത്മനിഷ്ഠമാക്കി ഉറപ്പിച്ചുകൊണ്ടു മനസ്സിനെ സമനില അഭ്യസിപ്പി ക്കണം. ഇതാണു യോഗബുദ്ധി. സാംഖ്യബുദ്ധിയിലും യോഗബുദ്ധി യിലും അഭയം തേടുന്ന ജീവൻ കർമബന്ധം പൊട്ടിച്ചെറിഞ്ഞ ജന്മബന്ധ വിനിർമുക്തമായ പദത്തിലെത്തിച്ചേരും. ചിലർ പൂർവപുണ്യം നിമിത്തം കർമവാസന പാകപ്പെട്ടു ചെറുപ്പത്തിലേതന്നെ നിരന്തരമായ വസ്തു വിചാരത്തിന് അർഹരായിത്തീരുന്നു. അവർ കാലേകൂട്ടി സന്യസിച്ചു പ്രാധാന്യേന സാംഖ്യബുദ്ധി പുലർത്തി ജ്ഞാനയോഗികളായി മുക്തി നേടുന്നു. എന്നാൽ അർജുനൻ സന്യാസത്തിനും ജ്ഞാനയോഗത്തിനും തൽക്കാലം അർഹനല്ലഅർജുനൻ്റെ കർമവാസന ഇനിയും പാകപ്പെടേ ണ്ടതായിട്ടാണിരിക്കുന്നത്. അതുകൊണ്ട് ഫലാനുഭവവേളകളിൽ ലക്ഷ്യ ബോധത്തോടെ ബുദ്ധിയെ ആത്മനിഷ്‌ഠമാക്കി ഉറപ്പിച്ചു സമനില അഭ്യ സിപ്പിച്ചുകൊണ്ടു ലൗകിക കർമമാർഗത്തിൽ ചരിക്കാനേ അർജുനനധി കാരമുള്ളൂ. ഫലം എങ്ങനെ വരുമെന്നു നിശ്ചയമില്ലാത്തതുകൊണ്ടു കർമാനുഷ്‌ഠാനവേളയിലും ഫലസംഗം വെടിഞ്ഞു യോഗബുദ്ധി അഭ്യ സിച്ചുകൊണ്ടു ചെയ്യുന്ന കർമമാണു കർമയോഗം. യോഗബുദ്ധി വെടി ഞ്ഞുചെയ്യുന്ന കർമം നികൃഷ്ടമാണ്. അതുകൊണ്ട് അർജുനൻ സ്വധർമ രൂപത്തിൽ കർമയോഗമനുഷ്‌ഠിച്ചുവേണം മുക്തി കൈവരിക്കാൻ. ഇങ്ങനെ ജ്ഞാനയോഗത്തെ വേർതിരിക്കാനായി സാംഖ്യബുദ്ധിയും കർമയോഗത്തെ വേർതിരിക്കാനായി യോഗബുദ്ധിയും ഉപദേശിക്കുന്ന തോടൊപ്പം അർജുനൻ്റെ ശോകമകറ്റാൻ മറ്റു ചില വാദഗതികൾകൂടി ഭഗവാൻ രണ്ടാമധ്യായത്തിൽ അംഗീകരിച്ചിരിക്കുന്നു. നിലനിൽപ്പ് ജഡ ഭൗതികം മാത്രമാണെന്നു കരുതിയാൽപ്പോലും ശോകത്തിനവകാശ മില്ലെന്നുള്ളതാണ് ഒരു വാദഗതി. എന്നും ജനിച്ചും മരിച്ചുമിരിക്കുന്ന ജഡഭൂതങ്ങളെക്കുറിച്ച് എന്തു ശോകിക്കാനാണ്? വാസനാപ്രേരിതമായ കർമം സ്വധർമമായി അനുഷ്‌ഠിക്കാൻ അവസരം കിട്ടുന്നതു മഹാഭാഗ്യ മാണ്. അപ്പോൾ അർജുനൻ്റെ യുദ്ധവാസന ധർമരക്ഷയ്ക്കായി ഉപ യോഗിക്കാൻ അവസരം കിട്ടിയിരിക്കുന്നതുകൊണ്ട് അതിൽ ശോക ത്തിനോ പാപശങ്കയ്ക്കോ അവസരമില്ലെന്നതാണു മറ്റൊരു വാദഗതി. ഈശ്വരാനുഗ്രഹമായി വന്നുചേരുന്ന സ്വധർമാനുഷ്ഠാനത്തെ കൈവെ ടിയുന്നയാൾ ഇഹപരസുഖങ്ങളെ ഹനിക്കുമെന്നും ഭഗവാൻ മുന്നറി യിപ്പു നൽകുന്നു. തുടർന്നു സമ്പൂർണമായ സത്യസാക്ഷാൽക്കാരത്തി ലെത്തിനിൽക്കുന്ന സ്ഥിതപ്രജ്ഞൻ്റെ ലക്ഷണവും സ്ഥിതപ്രജ്ഞത നേടാനുള്ള ഉപായവും ഭഗവാൻ അർജുനനു വിവരിച്ചുകൊടുക്കുന്നു. സത്യബുദ്ധി പുലർത്തി രാഗദ്വേഷവിമുക്തനായി കർമയോഗമനുഷ്‌ഠി ക്കുകയാണ് അർജുനനെപ്പോലെയുള്ളവർക്കു സ്ഥിതപ്രജ്ഞതയിലെ ത്തിച്ചേരാനുള്ള ഉപായംസർവകാമങ്ങളുമുപേക്ഷിച്ചു ദുഃഖത്തിൽ വ്യാകുലനാകാതെയും സുഖത്തിൽ തൃഷ്‌ണ കൂടാതെയും വീതരാഗ ഭയക്രോധനായി സദാ ബ്രഹ്മാനന്ദത്തിൽ മുഴുകി വർത്തിക്കുന്നയാ ളാണു സ്ഥിതപ്രജ്ഞൻ. ചുരുക്കത്തിൽ സിദ്ധാന്തം, ഉപായം, പരി ശീലനം, അനുഭവം, ദൃഷ്ടാന്തം ഇവയൊക്കെയുൾക്കൊള്ളുന്ന ഒരു പ്രകരണഗ്രന്ഥം പോലെ വിഷയപ്രതിപാദനത്തിൽ പൂർണതയുള്ള ഒന്നാണു രണ്ടാമധ്യായം. ഗീതയുടെ സാരസംഗ്രഹമാണീ അധ്യായം. എങ്കിലും പ്രധാന പ്രതിപാദ്യം വസ്‌തുവിവരണമായതുകൊണ്ടാണ് അധ്യായത്തിനു സാംഖ്യയോഗമെന്നു പേരിട്ടിരിക്കുന്നത്.

ഇതി ശ്രീമദ് ഭഗവദ്‌ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം 

യോഗശാസ്ത്ര ശ്രീകൃഷ്‌ണാർജുന സംവാദേ സാംഖ്യയോഗോ നാമ ദ്വിതീയോധ്യായഃ

Sunday, 21 January 2024

ഭഗവത് ഗീത CH 2 69-71.

ശിവരാവിന്ദം ഭാഷ്യം. 

സാംഖ്യയോഗം 

Verse -69.

യാ നിശാ സർവഭൂതാനാം തസ്യാം ജാഗർത്തി സംയമീ യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേ: 


യാ - ഏതൊരു ബ്രഹ്മസത്തയാണോ; സർവഭൂതാനാം - സകല ജീവികൾക്കും; നിശാ - ഇരുട്ടുകൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നത്; തസ്യാം - ആ ബ്രഹ്മസത്തയിൽ; സംയമീ - സ്ഥിതപ്രജ്ഞൻജാഗർത്തി - സദാ ഉണർന്നു വർത്തിക്കുന്നു; യസ്യാം - ഏതൊരു വിഷയബുദ്ധിയിലാണോ; ഭൂതാനി ജാഗ്രതി ജീവജാലങ്ങൾ ഉണർന്നു വർത്തിക്കുന്നത്; പശ്യതോ മുനേഃ - സത്യം കണ്ടനുഭവി ക്കുന്ന മുനിക്ക്; സാ - ആ വിഷയബുദ്ധിനിശാ - തീരെ ഇല്ലാത്ത തായും ഭവിക്കുന്നു.


ഏതൊരു ബ്രഹ്മസത്തയാണോ സകല ജീവികൾക്കും ഇരുട്ടു കൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നത്, സ്ഥിതപ്രജ്ഞൻ ആ ബ്രഹ്മസത്തയിൽ സദാ ഉണർന്നു വർത്തിക്കുന്നു. ഏതൊരു വിഷയബുദ്ധിയിലാണോ ജീവജാലങ്ങൾ ഉണർന്നു വർത്തിക്കുന്നത്, സത്യം കണ്ടനുഭവിക്കുന്ന മുനിക്ക് ആ വിഷയബുദ്ധി തീരെ ഇല്ലാത്തതായും ഭവിക്കുന്നു.


നിശയും ജാഗ്രത്തും


രാത്രിയിലെ അനുഭവമാണ്. ഉറക്കം. യാതൊരു വസ്‌തുബോധവും ഇല്ലാത്ത അവസ്ഥയാണ് ഉറക്കം. പദാർഥങ്ങളെ അറിഞ്ഞനുഭവിക്കുന്ന അവസ്ഥയാണ് ഉണർവ് അഥവാ ജാഗ്രത്ത്. ഇവിടെ സത്യമായി ഉള്ളതു ബ്രഹ്മം മാത്രമാണ്. ആ സത്യത്തെക്കുറിച്ചുള്ള അജ്ഞത നിമിത്തം മരുഭൂമിയിൽ കാനൽജലംപോലെ അതിൽ ആരോപിച്ചനുഭവിക്കുന്ന താണ് വിഷയബുദ്ധി. വിഷയങ്ങൾക്കു യഥാർഥ സത്തയില്ല, ഉണ്ട ന്നുള്ള ബുദ്ധിയേയുള്ളു എന്നു താൽപ്പര്യം. കാനൽജലത്തിന്റെ തോന്ന ലിൽ മരുഭൂമി മറഞ്ഞുപോകുന്നതുപോലെ വിഷയങ്ങളുടെ തോന്ന ലുള്ളിടത്തോളം ബ്രഹ്മം മറയ്ക്കപ്പെട്ടുപോകുന്നു. അതുകൊണ്ടാണു വിഷയബുദ്ധിയുള്ള ജീവികൾക്ക് ബ്രഹ്മം നിശയായി ഭവിക്കുന്നത്. പൂർണമായ ഇന്ദ്രിയനിഗ്രഹം നേടി വിഷയബുദ്ധിയെ ജയിച്ച സംയമിക്കു സദാ സർവത്ര ബ്രഹ്മസത്ത മാത്രമേ അനുഭവവിഷയമാകുന്നുള്ളൂ. അദ്ദേഹം സദാ അതിൽ ഉണർന്നു വർത്തിക്കുന്നു. അങ്ങനെ സത്യം തെളിഞ്ഞതുകൊണ്ടു വിഷയബുദ്ധി എന്നെന്നേക്കുമായി അദ്ദേഹത്തെ വിട്ടകലുകയും ചെയ്യുന്നു. അതുകൊണ്ടു വിഷയങ്ങൾ അദ്ദേഹത്തിനു നിശയാണ്. മരുഭൂമിയെ നടന്നുനോക്കിയറിഞ്ഞയാൾക്കു കാനൽജലം ഇല്ലേയില്ലെന്നു തീർച്ചയാണല്ലോ.


ബ്രഹ്മത്തിൽ ഇന്ദ്രിയങ്ങൾ' വഴി ആരോപിക്കപ്പെടുന്ന വിഷയ ബുദ്ധിയും തൽഫലമായി വിഷയങ്ങൾ അനുഭവിച്ചു സുഖിക്കാനുള്ള കാമവുമാണ് കർമത്തിനും തുടർന്നു സംസാരബന്ധത്തിനും ഹേതു വായി ഭവിക്കുന്നത്. അതുകൊണ്ട് ബുദ്ധിയെ അന്തർമുഖമായി വിഷയ കാമങ്ങളെ ആരു പൂർണമായി ലയിപ്പിക്കുമോ അയാൾക്കേ പത്മശാന്തി ലഭ്യമാവു എന്നാണു ഭഗവാൻ തുടർന്നു പ്രഖ്യാപിക്കുന്നത്:


Verse 70.

ആപുര്യമാണമചലപ്രതിഷ്ഠം സമുദ്രമാപഃ പ്രവിശന്തി യവത് തദത് കാമാ യം പ്രവിശന്തി സർവേ സ ശാന്തിമാപ്നോതി ന കാമകാമി


ആപൂര്യമാണം - നാലു വശത്തുനിന്നും സദാ വെള്ളം വന്നു നിറ ഞ്ഞുകൊണ്ടിരിക്കുമ്പോഴും, അചലപ്രതിഷ്ഠം സമുദ്രം - ചലിച്ചു സ്ഥാനം മാറിപ്പോകാതെ നിൽക്കുന്ന സമുദ്രത്തിൽ, ആപഃ - നദി കൾ; പ്രവിശന്തി യദത് -കടന്നുവീണ് എപ്രകാരം ലയിക്കുന്നുവോ, തവത് - അപ്രകാരംസർവേ കാമായം പ്രവിശന്തി - വിഷയ സന്നി ധിയിലും സകല വിഷയസുഖേച്ഛകളും വികാരമൊന്നുമുളവാക്കാതെ ആരിൽ കടന്നു ലയിക്കുന്നുവോ; സ്വ ശാന്തിം ആപ്നോതി അവൻ ശാന്തി കൈവരിക്കുന്നു; കാമകാമീ ന - അല്ലാതെ വിഷയ ങ്ങളെ സദാ കൊതിച്ചുകൊണ്ടിരിക്കുന്നവനു ശാന്തി ലഭിക്കുന്ന തേയില്ല.


നാലു വശത്തുനിന്നും സദാ വെള്ളം വന്നു നിറഞ്ഞുകൊണ്ടിരി ക്കുമ്പോഴും ചലിച്ചു സ്ഥാനം മാറിപ്പോകാതെ നിൽക്കുന്ന സമുദ്രത്തിൽ നദികൾ കടന്നുവീണ് എപ്രകാരം ലയിക്കുന്നുവോ അപ്രകാരം വിഷയ സന്നിധിയിലും സകല വിഷയസുഖേച്ഛകളും വികാരമൊന്നുമുളവാ ക്കാതെ ആരിൽ കടന്നു ലയിക്കുന്നുവോ അവൻ ശാന്തി കൈവരി ക്കുന്നു. അല്ലാതെ വിഷയങ്ങളെ സദാ കൊതിച്ചുകൊണ്ടിരിക്കുന്നവനു ശാന്തി ലഭിക്കുന്നതേയില്ല.


സമുദ്രവും നദികളും


സമുദ്രത്തിലെ ജലംതന്നെ നീരാവിയായി വർഷിച്ചാണു വെള്ള മുണ്ടാകുന്നത്. അക്കാരണത്താൽത്തന്നെ നദീജലം എത്ര വന്നു പെരു കിയാലും സമുദ്രത്തിനു സ്ഥാനചലനമൊന്നുമുണ്ടാകുന്നില്ല. നേരേമ റിച്ച് ഉൽഭവസ്ഥാനത്തു തിരിച്ചെത്തി സമുദ്രമായി മാറുമ്പോഴാണു നദീ ജലത്തിന് ഒഴുക്കവസാനിച്ചു സാഫല്യം ലഭിക്കുന്നത്. സമുദ്രത്തിലെ ത്തിച്ചേരുന്നതുവരെ കാട്ടിലും മേട്ടിലും പാറക്കെട്ടുകളിലും അകപ്പെട്ടു ക്ലേശകരമായ യാത്രയാണു തുടരേണ്ടിവരുന്നത്. സമുദ്രത്തിലെത്തി ച്ചേരാതെ പോയാൽ ഇടയ്ക്കുവച്ചു വറ്റി വരണ്ടുപോവുകയോ പല കൈവഴികളായിത്തിരിഞ്ഞൊഴുകുകയോ ഒക്കെ സംഭവിച്ചെന്നു വരാം. അതുപോലെ ആനന്ദഘനമായ പരമാത്മസമുദ്രത്തിൽ മായയുടെ ആരോപിതദൃശ്യങ്ങളാണു ജീവൻ്റെ വിഷയങ്ങളും വിഷയസുഖേ ച്ഛകളും. ഇക്കാരണത്താൽത്തന്നെ വിഷയങ്ങളും വിഷയസുഖേച്ഛകളും എത്ര പെരുകിയാലും പരമാത്മസ്വരൂപത്തിനു വികാരമോ വിക്ഷോഭമോ സംഭവിക്കുന്നില്ല. വിഷയങ്ങൾക്കും വിഷയസുഖേച്ഛകൾക്കും പരമാ ത്മാവുമായി ഏകീഭാവം അനുഭവപ്പെടുമ്പോൾ മാത്രമേ കർമഗതി അവ സാനിച്ചു ജീവനു സാഫല്യം ലഭിക്കുകയുള്ളൂ. പരമാത്മപ്രാപ്‌തിവരെ കാമക്രോധലോഭങ്ങളിൽപ്പെട്ടുഴന്നു നിമ്നോന്നതമായ സംസാരഗതി തുടരേണ്ടിവരുന്നു. സത്യസ്ഥിതി കൈവരിക്കാതെ മാർഗം തെറ്റിയാൽ പതനവും നികൃഷ്ട ജന്മങ്ങളുമാണ് ഫലം. ഏതൊരു ജീവനിൽ കാമ ങ്ങളെല്ലാം ഉൽഭവസ്ഥാനത്തു നദികൾ സമുദ്രത്തിലെന്നപോലെ തിരി ച്ചെത്തി ലയിക്കുമോ ആ ജീവൻ പൂർവരൂപം വീണ്ടെടുത്തു പരമശാന്തി കൈവരിക്കും. വിഷയങ്ങളുടെ പിന്നാലെ കൊതിച്ചുപായുന്ന ജീവൻ ഒരിക്കലും തൃപ്തി വരാതെ നിമ്നോന്നതമായ ജനനമരണചക്രത്തിൽ കറങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ടു അർജുനൻ കാമജയത്തി നായി യോഗം അഭ്യസിച്ചുകൊണ്ടു സ്വധർമമനുഷ്ഠിക്കേണ്ടതാണെന്നു താൽപ്പര്യം.


കർമമാർഗത്തിൽ ചരിക്കുന്നയാൾക്കു പരമശാന്തി ലഭിക്കണ മെങ്കിൽ കാമജയത്തോടുകൂടിയുള്ള സ്വധർമാനുഷ്‌ഠാനമേ ഗതിയുള്ളു എന്നാവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടു സ്ഥിതപ്രജ്ഞലക്ഷണവിവ രണം ഉപസംഹരിക്കുകയാണു ഭഗവാൻ എഴുപത്തൊന്നാം പദ്യത്തിൽ:


Verse 71.

വിഹായ കാമാൻ യഃ സർവാൻ പുമാംശ്ചരതി നിസ്പ്യ:

നിർമമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി


യഃ പുമാൻ - ഏതൊരു പുരുഷൻ; സർവാൻ കാമാൻ വിഹായ എല്ലാ വിഷയസുഖേച്ഛകളും വെടിഞ്ഞ്; നിസ്‌പൃഹഃ - ആശയറ്റവ നായി; നിർമമഃ - മമതയില്ലാത്തവനായി; നിരഹങ്കാരഃ - അഹങ്കാര മില്ലാത്തവനായി; ചരതി - സ്വധർമാനുഷ്‌ഠാനത്തിൽ വർത്തിക്കു ന്നുവോ; സഃ ശാന്തിം അധിഗച്ഛതി - അവൻ ശാന്തി കൈവരിക്കുന്നു.


ഏതൊരു പുരുഷൻ എല്ലാ വിഷയസുഖേച്ഛകളും വെടിഞ്ഞ് ആശ യറ്റവനായി, മമതയില്ലാത്തവനായി, അഹങ്കാരമില്ലാത്തവനായി സ്വധർ മാനുഷ്‌ഠാനത്തിൽ വർത്തിക്കുന്നുവോ അവൻ ശാന്തി കൈവരിക്കുന്നു.


ശാന്തിമാർഗം


കാമത്യാഗം, നിസ്‌പൃഹത്വം, നിർമമത്വം, നിരഹങ്കാരത്വം ഇവ അഭ്യസിച്ചുകൊണ്ടുള്ള സ്വധർമാനുഷ്‌ഠാനമാണു ശാന്തിമാർഗം. 'സർവാൻ കാമൻ വിഹായ' എന്നുള്ളതുകൊണ്ടു ശരീരം നിലനിൽക്ക ണമെന്ന കാമംപോലും വെടിയണമെന്നർഥം. നിലനിൽക്കാൻ അർഹ മായ കാലത്തോളം നിലനിൽക്കുമെന്നിരിക്കെ പിന്നെ അതിനായി എന്തിനു കാമിക്കണം. സ്വധർമാനുഷ്‌ഠാനം കാമത്തെ വളർത്താനാവ രുത്, ക്ഷയിപ്പിക്കാനായിരിക്കണം. അതാണു കർമയോഗം. സ്ഥിതപ്ര ജ്ഞത എത്തിയാൽ സ്വാഭാവികമായിത്തന്നെ കാമങ്ങളെല്ലാം അകന്നു കിട്ടുന്നു. അതോടെ സന്യാസം അഥവാ ഉറച്ച ബ്രഹ്മനിഷ്ഠ സ്വധർമ മായും ഭവിക്കുന്നു. അവിടെ നിസ്പൃഹത്വം, നിർമമത്വം, നിരഹങ്കാ രത്വം ഇവയെല്ലാം സ്വതസ്സിദ്ധം.


സ്ഥിതപ്രജ്ഞതയുടെ അഥവാ ബ്രഹ്മനിഷ്‌ഠയുടെ ലക്ഷണങ്ങൾ ഇങ്ങനെ സമഗ്രമായി വിവരിച്ചശേഷം ആ സ്ഥിതിയെ വാഴ്ത്തിക്കൊണ്ടു ഭഗവാൻ പ്രസ്തുതം ഉപസംഹരിക്കുകയാണടുത്ത പദ്യത്തിൽ.

Saturday, 20 January 2024

ഭഗവത് ഗീത CH 2 64- 68.

ശിവാരവിന്ദം ഭാഷ്യം.

Verse-64.

രാഗദ്വേഷവിയുക്തസ്‌തു വിഷയാനിന്ദ്രിയൈശ്ചരൻ ആത്മവശർവിധേയാത്മാ പ്രസാദമധിഗച്ഛതി

ആത്മവശഃ - ആത്മവിചാരംകൊണ്ടു തികച്ചും തന്റെ നിയന്ത്ര ണത്തിൽ വർത്തിക്കുന്നവയും; രാഗദ്വേഷവിയുക്തഃ - അക്കാ രണത്താൽത്തന്നെ ഒന്നിനോടും വിശേഷിച്ചു പ്രീതിയോ വെറുപ്പോ ഇല്ലാത്തവയുമായ; ഇന്ദ്രിയൈഃ - ഇന്ദ്രിയങ്ങളിൽക്കൂടി; വിഷയാൻ ചരൻ തൂ - വിഷയങ്ങളെ അനുഭവിക്കുന്നവനായാലും; വിധേ യാത്മാ - സത്യബുദ്ധിയായ മനുഷ്യൻ; പ്രസാദം അധിഗച്ഛതി - ആത്മസന്തുഷ്‌ടി അനുഭവിക്കാനിടവരുന്നു.

ആത്മവിചാരം കൊണ്ടു തികച്ചും തൻ്റെ നിയന്ത്രണത്തിൽ വർത്തി ക്കുന്നവയും അക്കാരണത്താൽത്തന്നെ ഒന്നിനോടും വിശേഷിച്ചു പ്രീതിയോ വെറുപ്പോ ഇല്ലാത്തവയുമായ ഇന്ദ്രിയങ്ങളിൽക്കൂടി വിഷയ ങ്ങളെ അനുഭവിക്കുന്നവനായാലും സത്യബുദ്ധിയായ മനുഷ്യൻ ആത്മ സന്തുഷ്‌ടി അനുഭവിക്കാനിടവരുന്നു.

പ്രസാദം അഥവാ ആത്മസന്തുഷ്ട‌ി

ആത്മാവ് സ്വതേ ആനന്ദസ്വരൂപമാണ്. ബാഹ്യവിഷയങ്ങളോടുള്ള രാഗദ്വേഷസങ്കൽപ്പങ്ങളാണ് ആത്മാവിൻ്റെ ആനന്ദാനുഭവത്തെ തടയുന്ന ഘടകങ്ങൾ. അതുകൊണ്ട് ആത്മാനന്ദമനുഭവിക്കാൻ കൊതിക്കുന്ന സത്യബുദ്ധി കർമരംഗത്തു മുന്നേറുമ്പോൾ ഇന്ദ്രിയങ്ങളെ പാട്ടിലാക്കി മനസ്സിനെ രാഗദ്വേഷവിമുക്തമാക്കാൻ സദാ യത്നിക്കുന്നു. മനസ്സിന്റെ രാഗദ്വേഷ സങ്കൽപ്പങ്ങൾ കുറയുന്നതോടെ ഉള്ളിൽ പ്രസാദം അഥവാ ആത്മസന്തുഷ്‌ടി അനുഭവപ്പെടാൻ തുടങ്ങുന്നു. ഏതു പരിതസ്ഥിതി യിലും വിട്ടുമാറാത്ത സന്തോഷം നിറഞ്ഞ മനസ്സിൻ്റെ കുളിർമയാണു പ്രസാദം. സമാധ്യനുഭവത്തിനു മനസ്സു പാകമായി വരുന്നു എന്നു സൂചി പ്പിക്കുന്നതാണീ കുളിർമ. സമാധിദാർഢ്യം വന്നയാൾക്കു വൃഥാനദശ യിലും സത്യബോധത്തോടൊപ്പം ഈ കുളിർമ സദാ അനുഭവപ്പെട്ടു കൊണ്ടിരിക്കും. അന്യർക്കു സുഖം വരുമ്പോൾ അസൂയപ്പെടാതെ അവ രോടു സ്നേഹം പുലർത്തുകയും ദുഃഖം വരുമ്പോൾ ആഹ്ലാദിക്കാതെ കാരുണ്യം കാണിക്കുകയും, അന്യരുടെ പുണ്യകർമങ്ങളിൽ അവരോ ടൊപ്പം സന്തോഷിക്കുകയും, പാപകർമങ്ങളിൽ വിമർശനത്തിലേർപ്പെ ടാതെ ഉദാസീനത പുലർത്തുകയും ചെയ്യുന്നയാളിൻ്റെ ചിത്തം സദാ പ്രസന്നമായി വർത്തിക്കും. ആത്മസാക്ഷാൽക്കാരമെന്ന ലക്ഷ്യം മുൻ നിറുത്തി ആസുരവാസനകൾ വെടിഞ്ഞ് ആരൊരാൾ ദൈവവാസന കൾ അംഗീകരിക്കുന്നുവോ അവൻ്റെ ചിത്തം പ്രസന്നമായി ഭവിക്കും. തന്നെപ്പോലെ സകല ജീവികളെയും കരുതി ആരൊരാൾ ഈശ്വര ബുദ്ധ്യാ സർവത്ര സമഭാവന പുലർത്തുന്നുവോ അയാളുടെ ചിത്തം പ്രസന്നമായി ഭവിക്കും. ഈ നിയമങ്ങളെല്ലാം ഭഗവാൻ പ്രസ്‌ത ശ്ലോകത്തിൽ സംഗ്രഹിച്ചിരിക്കുന്നു എന്നു കാണേണ്ടതാണ്.

ചിത്തം പ്രസന്നമാകുന്നതുകൊണ്ടു വന്നുചേരാവുന്ന അത്ഭുതകര ങ്ങളായ നേട്ടങ്ങളെ വിവരിക്കുകയാണു ഭഗവാൻ അടുത്ത പദ്യത്തിൽ:

Verse-65.

പ്രസാദേ സർവദുഃഖാനാം ഹാനിരസ്യോപജായതേ പ്രസന്നചേതസോ ഹ്യാശു ബുദ്ധി! പര്യവതിഷ്ഠതേ 

പ്രസാദേ - ആത്മസന്തുഷ്‌ടി സ്വഭാവസിദ്ധമായിക്കഴിഞ്ഞാൽ; അസ്യ -സത്യ നിഷ്ഠന്; സർവദുഃഖാനാം - ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം തുടങ്ങി എല്ലാ ദുഃഖങ്ങൾക്കും; ഹാനിഃ - നാശം; ഉപജായതേ - സംഭവിക്കുന്നു; ഹി - എന്തെന്നാൽ; പ്രസന്നത സി -പ്രസന്നമായ ചിത്തത്തോടുകൂടിയവന്ബുദ്ധി -സത്യബുദ്ധി; ആശു - വേഗത്തിൽ; പര്യവതിഷ്ഠതേ - ചുറ്റും തിങ്ങുന്നതായി അനുഭവപ്പെടുന്നു.

ആത്മസന്തുഷ്ട്ടി സ്വഭാവസിദ്ധമായിക്കഴിഞ്ഞാൽ ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം തുടങ്ങി എല്ലാ ദുഃഖങ്ങൾക്കും നാശം സംഭവിക്കുന്നു. എന്തെന്നാൽ പ്രസന്നമായ ചിത്തത്തോടു കൂടിയവനു വേഗത്തിൽ സത്യബുദ്ധി ചുറ്റും തിങ്ങിനിൽക്കുന്നതായി അനുഭവപ്പെ ടുന്നു.

സർവദുഃഖാനാം ഹാനിഃ

വ്യക്തിയുടെ ശരീരത്തിനും മനസ്സിനും വന്നുചേരുന്ന രോഗാദി പീഡകളാണ് ആധ്യാത്മികദുഃഖം. മറ്റു ജന്തുക്കളിൽനിന്നും അതുപോലെ അഗ്നി, കാറ്റ്, വെള്ളം, ഭൂമി ഇവയിൽനിന്നും ഉണ്ടാകുന്ന ദുഃഖങ്ങളാണ് ആധിഭൗതികദുഃഖങ്ങൾ അവിചാരിതമായി വന്നുചേരുന്ന ആപത്തു കളാണ് ആധി ദൈവികദുഃഖം. ആത്മബോധമുണ്ടായി ചേതസ്സ് പ്രസന്ന മാകുന്നയാളിന് ഈ ത്രിവിധ ദുഃഖങ്ങളും പാടേ അകന്നുകിട്ടുന്നു. ഒരു വ്യക്തിക്ക് ഇതിൽപ്പരം എന്തു നേട്ടമാണുണ്ടാവാനുള്ളത്.

ബുദ്ധിഃ പര്യവതിഷ്ഠതേ

സത്യബുദ്ധിയാണു ബുദ്ധി. ആത്മബോധം തെളിഞ്ഞ പ്രസന്ന ചേതസ്സിനു തന്റെ്റെ ചുറ്റുപാടും ബ്രഹ്മസത്യം ഇടതിങ്ങി നിൽക്കുന്ന തായി അനുഭവപ്പെടും. 'ഈശാവാസ്യമിദം സർവം' എന്നു കാണാറാകു മെന്നർഥം. സത്യം കാണാനാണല്ലോ ബുദ്ധി, വിഷയധ്യാനം കൊണ്ടു പതനമാണു ഫലം. ആത്മധ്യാനം മനസ്സിനെ പ്രസന്നമാക്കി പരമ സത്യത്തിൽ കൊണ്ടെത്തിക്കും. അതുകൊണ്ട് ആത്മധ്യാനമഭ്യസിച്ചു രാഗദ്വേഷവിമുക്തനായി സ്വധർമമനുഷ്‌ഠിക്കേണ്ടതാണെന്നു സൂചന.

മറ്റെന്തൊക്കെ നേടിയാലും സത്യബുദ്ധി നേടാൻ കഴിയാത്ത ഒര ഒരു വന്റെ ജീവിതം തികച്ചും അധന്യമാണെന്നു ബുദ്ധിയെ സ്‌തുതിച്ചു. കൊണ്ടു ഭഗവാൻ അടുത്ത ശ്ലോകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു:

Verse-66.

നാസ്ത‌ി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ ന ചാഭാവയഃ ശാന്തിരശാന്തസ്യ കുതഃ സുഖം

അയുക്തസ്യ - അന്തഃകരണത്തെ ഏകാഗ്രപ്പെടുത്തി പ്രസന്നമാക്കി ആത്മനിഷ്ഠയിൽ ഉറപ്പിക്കാൻ കഴിയാത്തവന്ബുദ്ധിദ ന അസ്ത‌ി - സത്യബുദ്ധി ഉണ്ടാകുന്നില്ല, അയുക്തസ്യ ഭാവനാ ച ന - ആത്മ നിഷ്ഠ കൈവരാത്തവന് സർവത്ര നിറഞ്ഞിരിക്കുന്ന സത്യത്തെ വിചാരം ചെയ്തറിയാനും കഴിയുന്നില്ല; അഭാവയതഃ ശാന്തിഃ ച ന സത്യവിചാരം ചെയ്യാത്തവനു ശാന്തിയും ഉണ്ടാകുന്നില്ല; അശാ ന്തസ്യ സുഖം കുതഃ - ശാന്തിയില്ലാത്തവനു സുഖം എവിടെ?

അന്തഃകരണത്തെ ഏകാഗ്രപ്പെടുത്തി പ്രസന്നമാക്കി ആത്മനിഷ്ഠ യിൽ ഉറപ്പിക്കാൻ കഴിയാത്തവനു സത്യബുദ്ധിയുണ്ടാകുന്നില്ല; ആത്മ നിഷ്ഠ കൈവരാത്തവന് സർവത്ര നിറഞ്ഞിരിക്കുന്ന സത്യത്തെ വിചാരം ചെയ്തറിയാനും കഴിയുന്നില്ല; സത്യവിചാരം ചെയ്യാത്തവനു ശാന്തിയും ഉണ്ടാകുന്നില്ലശാന്തിയില്ലാത്തവനു സുഖമെവിടെ?

അശാന്തസ്യ കുതഃ സുഖം

പരമമായ സുഖപ്രാപ്‌തിക്കുള്ള ക്രമമായ പടികളാണു ഭഗവാൻ ഇവിടെ വിവരിച്ചിരിക്കുന്നത്. മനസ്സിൻ്റെ ഏകാഗ്രത, സത്യബുദ്ധി, സർവത സത്യഭാവന, മനശ്ശാന്തി, സുഖം ഇവയാണാ പടികൾ. മനസ്സിനെ ഏകാ ഗ്രപ്പെടുത്തി ആദ്യമായി ഉള്ളിൽ വർത്തിക്കുന്ന ബോധവസ്തുവിനെ കളങ്കം മാറ്റി തെളിച്ചെടുക്കണം. ആത്മസത്യം തെളിയുന്നതോടുകൂടി സർവത്ര നിറഞ്ഞുതിങ്ങുന്ന ബോധാനന്ദഘനമായ ബ്രഹ്മസത്യം തെളി ഞ്ഞനുഭവിക്കാറാകുംഅതോടെ സർവം ബ്രഹ്മമയം എന്ന അനുഭവ മുണ്ടാകും. അപ്പോൾ ഭേദദൃഷ്‌ടിക്കിടയാക്കിയ അവിദ്യ മാറിക്കിട്ടും. ഭേദചിന്ത പോയാൽ മനസ്സു ശാന്തമാകുംമനസ്സു ശാന്തമായാൽ അതിരറ്റ സുഖം അനുഭവിക്കാം. ഇതിനു വിരുദ്ധമായ മാർഗമോ? ഏകാഗ്രപ്പെ ടാതെ സദാ ചഞ്ചലമായ മനസ്സ്തൽഫലമായി ജഡപ്രപഞ്ച ദൃശ്യങ്ങൾ സത്യമെന്ന തോന്നൽ; അവയുമായി സംഗപ്പെട്ടു സുഖത്തിനു വേണ്ടി യുള്ള പരക്കംപാച്ചിൽ; മനസ്സിന് അതിരറ്റ അശാന്തി; സുഖത്തിനു പകരം നിരാശയും ദുഃഖവുംവിഷയങ്ങളിൽപ്പെട്ടു സദാ ചലിക്കുന്ന മനസ്സിൽ യഥാർഥമായ ശാന്തിയുടെയോ സുഖത്തിന്റെയോ ഗന്ധം പോലും അനുഭവിക്കാൻ കിട്ടുന്നതല്ല. അതുകൊണ്ടു സുഖം കൊതി ക്കുന്നയാൾ മനസ്സിനെ യോഗം അഭ്യസിച്ചുകൊണ്ടു സ്വധർമം അനു ഷ്ഠിക്കുകയാണു വേണ്ടത്.

സ്ഥിതപ്രജ്ഞതയുടെ കാതലായ ഭാഗം ഇന്ദ്രിയജയവും മാന ജയവും ആയതുകൊണ്ടു ഭഗവാൻ അവയുടെ പ്രാധാന്യം അടുത്ത രണ്ടു പദ്യങ്ങളിൽ ആവർത്തിച്ചുറപ്പിക്കാൻ ഭാവിക്കുന്നു.

Verse-67.

ഇന്ദ്രിയാണാം ഹി ചരതാം യന്മനോജ് നുവിധീയതേ തദസ്യ ഹരതി പ്രജ്ഞാം വായുർന്നാവമിവാംഭസി 

ഹി - എന്തെന്നാൽ, യന്മനഃ ഏതൊരു മനസ്സ്, ചടാം ഇന്ദി യാണാം - വിഷയങ്ങളിൽ തെണ്ടിത്തിരിയുന്ന ഇന്ദ്രിയങ്ങളുടെ അനുവിധീയതേ - പിന്നാലെ നിയോഗിക്കപ്പെടുന്നുവോ, തത് - ആ മനസ്സ്; അംഭസി വായു നാവം ഇവ - ജലാശയത്തിൽ കാറ്റൂ വഞ്ചിയെയെന്നപോലെഅസ്യ പ്രജ്ഞാം - സത്യാന്വേഷിയുടെ ആത്മബുദ്ധിയെ, ഹരതി - നഷ്‌ടപ്പെടുത്തിക്കളയുന്നു.

എന്തെന്നാൽ ഏതൊരു മനസ്സ് വിഷയങ്ങളിൽ തെണ്ടിത്തിരിയുന്ന ഇന്ദ്രിയങ്ങളുടെ പിന്നാലെ നിയോഗിക്കപ്പെടുന്നുവോ ആ മനസ്സ് ജലാ ശയത്തിൽ കാറ്റു വഞ്ചിയെയെന്നപോലെ സത്യാന്വേഷിയുടെ ആത്മ ബുദ്ധിയെ നഷ്‌ടപ്പെടുത്തിക്കളയുന്നു.

പ്രജ്ഞാം ഹരതി

ജലാശയത്തിൽ വഞ്ചി ഉപയോഗിക്കുന്നതു മറുകര എത്താനാണ്. പക്ഷേ, ഒരു വഞ്ചിക്കാരൻ വേണ്ടപോലെ നയിച്ചാലേ അതു മറുകര എത്തിച്ചേരൂ. നേരേമറിച്ചു വഞ്ചി നിയന്ത്രണമില്ലാതെ കാറ്റിൽ അലഞ്ഞു തിരിയാൻ ഇടയായാൽ അതു ലക്ഷ്യത്തിലെത്തുകയില്ലെന്നു മാത്രമല്ല വഴിമധ്യേ വല്ല ചുഴിയിലും തിരയിലും പെട്ടു നഷ്ടപ്പെടാനും ഇടവരും. അതുപോലെ ഈ സംസാരസമുദ്രത്തിൻ്റെ മറുകര കണ്ടെത്താൻ വേണ്ടിയാണു ജീവനു ബുദ്ധി നൽകപ്പെട്ടിരിക്കുന്നത്. എങ്ങും നിറഞ്ഞു തിങ്ങുന്ന പരബ്രഹ്മവസ്‌തുവാണി സമുദ്രത്തിൻ്റെ മറുകര. യോഗമെന്ന കപ്പിത്താൻ ബുദ്ധിയെ വേണ്ടപോലെ നയിച്ചാൽ മാത്രമേ അതു ബ്രഹ്മ മെന്ന ലക്ഷ്യത്തിലെത്തു. അതല്ല ഇന്ദ്രിയാനുഭവമെന്ന കാറ്റിൽ ബുദ്ധി യെന്ന വഞ്ചിയെ അലഞ്ഞുതിരിയാൻ വിടുകയാണെങ്കിൽ അതു ലക്ഷ്യ ത്തിലെത്തുകയില്ലെന്നു മാത്രമല്ല രാഗദ്വേഷങ്ങളെന്ന ചുഴിയിലും തിര യിലും പെട്ടു നശിക്കാനും ഇടവരും. അതുകൊണ്ട് ഒരു സത്യാന്വേഷി ഇന്ദ്രിയാനുഭവത്തിൻ്റെ പിന്നാലെ ബുദ്ധി അലഞ്ഞു തിരിയാനിടയാ കാതെ സൂക്ഷിക്കേണ്ടതാണ്.

മനോനിഗ്രഹം അഥവാ ശമം; ഇന്ദ്രിയനിഗ്രഹം അഥവാ ദമം ഇവ യാണു സ്ഥിതപ്രജ്ഞത്വം നേടാനുള്ള പ്രധാന ഉപായങ്ങൾ. വിഷയ ധ്യാനം നിമിത്തം പടിപടിയായി പതിക്കാനിടയുള്ള ബുദ്ധിയെ ശമവും ദമവും പാകപ്പെടുത്തി യോഗത്തിൻ്റെ പടികൾ കടത്തി സ്ഥിതപ്രജ്ഞ തയിൽ കൊണ്ടെത്തിക്കുന്നു. സ്ഥിതപ്രജ്ഞലക്ഷണം വിവരിക്കാൻ തുടങ്ങിയ ഭഗവാൻ ഇടയ്ക്ക് അറുപതാം ശ്ലോകം മുതലാണ് പ്രാസംഗി കമായി ശമദമസാധനകളെയും പതനോന്നമനങ്ങളുടെ ഘട്ടങ്ങളെയും ഇങ്ങനെ വിവരിക്കാനിടയായത്അവ സമഗ്രമായി പ്രതിപാദിച്ചശേഷം പൂർണമായ ഇന്ദ്രിയ ജയമാണ് സ്ഥിതപ്രജ്ഞതയുടെ പ്രധാന ലക്ഷണ മെന്നു കാണിക്കാൻ അറുപത്തൊന്നാം ശ്ലോകത്തിലെ പ്രഖ്യാപനം ഒന്നുകൂടി ആവർത്തിച്ചു പ്രസ്‌തുത ഘട്ടം ഉപസംഹരിക്കുകയാണ് അറു പത്തെട്ടാം ശ്ലോകത്തിൽ: