ഭഗവത് ഗീത CH 2 72 ശിവരാവിന്ദം ഭാഷ്യം.
സാംഖ്യയോഗം.
Verse 72.
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാർഥ നൈനാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാ സ്യാമന്തകാലേ പി ബ്രഹ്മനിർവാണമ്യച്ഛതി
പാർഥ - അല്ലയോ അർജുനാ, ഏഷാ ബ്രാഹ്മീ സ്ഥിതിഃ - ഇപ്പറഞ്ഞ താണ് ഉറപ്പായ ബ്രഹ്മനിഷ്ഠ; ഏനാം പ്രാപ്യ - ഈ ബ്രഹ്മനിഷ്ഠ നവിമുഹ്യതി ജനനമരണാത്മകമായ സംസാരദുഃഖത്തിൽപ്പെട്ടുഴലാൻ ഇടവരുന്നതേയില്ലഅന്തകാലേ അപി - വാർധക്യദശയിലെങ്കിലുംഅസ്യാം സ്ഥിത്വാ - ഈ ബ്രഹ്മ നിഷ്ഠ കൈവന്നാൽ; ബ്രഹ്മനിർവാണം ഋച്ഛതി - ബ്രഹ്മാനന്ദമെന്ന മോക്ഷം പ്രാപിക്കാനിടവരുന്നു.
അല്ലയോ അർജുനാ, ഇപ്പറഞ്ഞതാണ് ഉറപ്പായ ബ്രഹ്മനിഷ്ഠ. ഈ ബ്രഹ്മനിഷ്ഠ കൈവന്നാൽപ്പിന്നെ ജനനമരണാത്മകമായ സംസാരദുഃഖ ത്തിൽപ്പെട്ടുഴലാൻ ഇടവരുന്നതേയില്ലവാർധക്യദശയിലെങ്കിലും ഈ ബ്രഹ്മനിഷ്ഠ കൈവന്നാൽ ബ്രഹ്മാനന്ദമെന്ന മോക്ഷം പ്രാപിക്കാനിട വരുന്നു.
പൂർവസുകൃതംകൊണ്ടു ചെറുപ്പത്തിൽത്തന്നെ ബ്രഹ്മനിഷ്ഠ കൈ വരുന്നയാളിന്റെ മഹത്വം പറഞ്ഞറിയിക്കാനില്ലല്ലോ എന്നു താൽപ്പര്യം.
അധ്യായാർഥ സംക്ഷേപം
ദൈവീസമ്പന്നനായ അർജുനൻ അജ്ഞാനജന്യമായ ശോകം നിമിത്തം അകർമണ്യതയിലെത്തി വില്ലുമമ്പും താഴത്തിട്ടു തേർത്തട്ടിലി രിപ്പുറപ്പിച്ചതായിട്ടാണല്ലോ നാം ഒന്നാമധ്യായത്തിൽ കണ്ടത്. ഇവിടെ അജ്ഞാനമകറ്റി ശോകമൊഴിവാക്കി അർജുനനെ സ്വധർമാനുഷ്ഠാന ത്തിനു കരുത്തനാക്കിത്തീർക്കുകയാണ് ഉടനെ വേണ്ടത്. സിദ്ധാന്ത പരമായി നിലനിൽപ്പിൻ്റെ സത്യസ്ഥിതി വെളിപ്പെടുത്തിക്കൊടുക്കുക യാണ് ഇതിനൊരേ ഒരു പോംവഴി. ജ്ഞാനംകൊണ്ടല്ലാതെ അജ്ഞാ നവും തജ്ജന്യമായ ശോകവും മാറുന്നതല്ലല്ലോ. അങ്ങനെ അർജുനനെ ജ്ഞാനിയാക്കിത്തീർക്കാനായി ഭഗവാൻ സാംഖ്യബുദ്ധിയും യോഗ ബുദ്ധിയും ഉപദേശിക്കുകയാണു രണ്ടാമധ്യായത്തിൽ. നിലനിൽപ്പിനു ജഡമെന്നും ബോധമെന്നും രണ്ടു ഘടകങ്ങളേയുള്ളൂ, അവയിൽ ബോധം മാത്രമാണു സത്യം; അതു സർവവ്യാപ്‌തവും നിർവികാരവു മാണ്. ബോധത്തിൽ ഉണ്ടെന്നു തോന്നുന്ന അസത്യപ്രതിഭാസമാണു ജഡം. ജനിച്ചു പരിണമിച്ചു മറയുകയാണതിൻ്റെ സ്വഭാവം. ബോധസത്യ ത്തിന്റെ നിർവികാരസ്ഥിതിയോ ജഡാസത്യത്തിന്റെ നിരന്തരപരിണാമ സ്ഥിതിയോ മാറ്റിമറിക്കാൻ ഇവിടെ ആർക്കും സാധ്യമല്ല. വസ്ത സ്ഥിതി ഇങ്ങനെയായതുകൊണ്ട് ഇവിടെ ഒരു പരിതസ്ഥിതിയിലും ശോകത്തിനു പ്രസക്തിയേയില്ലഇതാണു സാംഖ്യബുദ്ധി. സത്യം ആത്മാവായതുകൊണ്ട് ആത്മസാക്ഷാൽക്കാരം ജീവിതലക്ഷ്യമായി ഉറ പ്പിക്കണം. നിർവികാരവും സനാതനസത്യവുമായതുകൊണ്ട് ആത്മാ വിൽ ഉറയ്ക്കുന്ന മനസ്സിന് ഏകാഗ്രതയും അചഞ്ചലതയും ലഭ്യമാകുംഅസത്യജഡങ്ങളെ പിന്തുടർന്നു കിട്ടാവുന്ന എല്ലാ സുഖങ്ങളും ക്ഷണി കങ്ങളും ദുഃഖഭൂയിഷ്‌ഠങ്ങളുമാണ്. അതുകൊണ്ടു കർമകാണ്ഡവേദ ഭാഗത്തിൽ പറഞ്ഞിട്ടുള്ളതുൾപ്പെടെ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ എല്ലാ സുഖങ്ങളിലും ഉദാസീനത പുലർത്തണംസുഖദുഃഖ രൂപത്തി ലുള്ള കർമഫലം അനുഭവിക്കുമ്പോൾ ലക്ഷ്യബോധത്തോടെ ബുദ്ധിയെ ആത്മനിഷ്ഠമാക്കി ഉറപ്പിച്ചുകൊണ്ടു മനസ്സിനെ സമനില അഭ്യസിപ്പി ക്കണം. ഇതാണു യോഗബുദ്ധി. സാംഖ്യബുദ്ധിയിലും യോഗബുദ്ധി യിലും അഭയം തേടുന്ന ജീവൻ കർമബന്ധം പൊട്ടിച്ചെറിഞ്ഞ ജന്മബന്ധ വിനിർമുക്തമായ പദത്തിലെത്തിച്ചേരും. ചിലർ പൂർവപുണ്യം നിമിത്തം കർമവാസന പാകപ്പെട്ടു ചെറുപ്പത്തിലേതന്നെ നിരന്തരമായ വസ്തു വിചാരത്തിന് അർഹരായിത്തീരുന്നു. അവർ കാലേകൂട്ടി സന്യസിച്ചു പ്രാധാന്യേന സാംഖ്യബുദ്ധി പുലർത്തി ജ്ഞാനയോഗികളായി മുക്തി നേടുന്നു. എന്നാൽ അർജുനൻ സന്യാസത്തിനും ജ്ഞാനയോഗത്തിനും തൽക്കാലം അർഹനല്ലഅർജുനൻ്റെ കർമവാസന ഇനിയും പാകപ്പെടേ ണ്ടതായിട്ടാണിരിക്കുന്നത്. അതുകൊണ്ട് ഫലാനുഭവവേളകളിൽ ലക്ഷ്യ ബോധത്തോടെ ബുദ്ധിയെ ആത്മനിഷ്‌ഠമാക്കി ഉറപ്പിച്ചു സമനില അഭ്യ സിപ്പിച്ചുകൊണ്ടു ലൗകിക കർമമാർഗത്തിൽ ചരിക്കാനേ അർജുനനധി കാരമുള്ളൂ. ഫലം എങ്ങനെ വരുമെന്നു നിശ്ചയമില്ലാത്തതുകൊണ്ടു കർമാനുഷ്‌ഠാനവേളയിലും ഫലസംഗം വെടിഞ്ഞു യോഗബുദ്ധി അഭ്യ സിച്ചുകൊണ്ടു ചെയ്യുന്ന കർമമാണു കർമയോഗം. യോഗബുദ്ധി വെടി ഞ്ഞുചെയ്യുന്ന കർമം നികൃഷ്ടമാണ്. അതുകൊണ്ട് അർജുനൻ സ്വധർമ രൂപത്തിൽ കർമയോഗമനുഷ്‌ഠിച്ചുവേണം മുക്തി കൈവരിക്കാൻ. ഇങ്ങനെ ജ്ഞാനയോഗത്തെ വേർതിരിക്കാനായി സാംഖ്യബുദ്ധിയും കർമയോഗത്തെ വേർതിരിക്കാനായി യോഗബുദ്ധിയും ഉപദേശിക്കുന്ന തോടൊപ്പം അർജുനൻ്റെ ശോകമകറ്റാൻ മറ്റു ചില വാദഗതികൾകൂടി ഭഗവാൻ രണ്ടാമധ്യായത്തിൽ അംഗീകരിച്ചിരിക്കുന്നു. നിലനിൽപ്പ് ജഡ ഭൗതികം മാത്രമാണെന്നു കരുതിയാൽപ്പോലും ശോകത്തിനവകാശ മില്ലെന്നുള്ളതാണ് ഒരു വാദഗതി. എന്നും ജനിച്ചും മരിച്ചുമിരിക്കുന്ന ജഡഭൂതങ്ങളെക്കുറിച്ച് എന്തു ശോകിക്കാനാണ്? വാസനാപ്രേരിതമായ കർമം സ്വധർമമായി അനുഷ്‌ഠിക്കാൻ അവസരം കിട്ടുന്നതു മഹാഭാഗ്യ മാണ്. അപ്പോൾ അർജുനൻ്റെ യുദ്ധവാസന ധർമരക്ഷയ്ക്കായി ഉപ യോഗിക്കാൻ അവസരം കിട്ടിയിരിക്കുന്നതുകൊണ്ട് അതിൽ ശോക ത്തിനോ പാപശങ്കയ്ക്കോ അവസരമില്ലെന്നതാണു മറ്റൊരു വാദഗതി. ഈശ്വരാനുഗ്രഹമായി വന്നുചേരുന്ന സ്വധർമാനുഷ്ഠാനത്തെ കൈവെ ടിയുന്നയാൾ ഇഹപരസുഖങ്ങളെ ഹനിക്കുമെന്നും ഭഗവാൻ മുന്നറി യിപ്പു നൽകുന്നു. തുടർന്നു സമ്പൂർണമായ സത്യസാക്ഷാൽക്കാരത്തി ലെത്തിനിൽക്കുന്ന സ്ഥിതപ്രജ്ഞൻ്റെ ലക്ഷണവും സ്ഥിതപ്രജ്ഞത നേടാനുള്ള ഉപായവും ഭഗവാൻ അർജുനനു വിവരിച്ചുകൊടുക്കുന്നു. സത്യബുദ്ധി പുലർത്തി രാഗദ്വേഷവിമുക്തനായി കർമയോഗമനുഷ്‌ഠി ക്കുകയാണ് അർജുനനെപ്പോലെയുള്ളവർക്കു സ്ഥിതപ്രജ്ഞതയിലെ ത്തിച്ചേരാനുള്ള ഉപായംസർവകാമങ്ങളുമുപേക്ഷിച്ചു ദുഃഖത്തിൽ വ്യാകുലനാകാതെയും സുഖത്തിൽ തൃഷ്‌ണ കൂടാതെയും വീതരാഗ ഭയക്രോധനായി സദാ ബ്രഹ്മാനന്ദത്തിൽ മുഴുകി വർത്തിക്കുന്നയാ ളാണു സ്ഥിതപ്രജ്ഞൻ. ചുരുക്കത്തിൽ സിദ്ധാന്തം, ഉപായം, പരി ശീലനം, അനുഭവം, ദൃഷ്ടാന്തം ഇവയൊക്കെയുൾക്കൊള്ളുന്ന ഒരു പ്രകരണഗ്രന്ഥം പോലെ വിഷയപ്രതിപാദനത്തിൽ പൂർണതയുള്ള ഒന്നാണു രണ്ടാമധ്യായം. ഗീതയുടെ സാരസംഗ്രഹമാണീ അധ്യായം. എങ്കിലും പ്രധാന പ്രതിപാദ്യം വസ്‌തുവിവരണമായതുകൊണ്ടാണ് അധ്യായത്തിനു സാംഖ്യയോഗമെന്നു പേരിട്ടിരിക്കുന്നത്.
ഇതി ശ്രീമദ് ഭഗവദ്‌ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം
യോഗശാസ്ത്ര ശ്രീകൃഷ്‌ണാർജുന സംവാദേ സാംഖ്യയോഗോ നാമ ദ്വിതീയോധ്യായഃ
No comments:
Post a Comment