BG 2-42.
സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ജ്യേഷാം ലുപ്‌തപിണ്ഡോദകക്രിയാ
സംകരഃ - വർണമിശ്രം; കുലഘ്നാനാം - കുലത്തെ നശിപ്പിക്കുന്ന വർക്കും; കുലസ്യ ച - കുലത്തിലെ ഭാവി സന്താനങ്ങൾക്കും; നര കായ ഏവ - നരകഫലത്തെ ഉളവാക്കുകതന്നെ ചെയ്യും; ഹി - എന്തെന്നാൽ; ഏഷാം - കുലനാശം വരുത്തിയവരുടെ; പിതരഃ - പിതൃക്കൾ; ലുപ്തപിണ്ഡോദകക്രിയാഃ - പിതൃപൂജകളൊന്നും ലഭി ക്കാതെ; പതന്തി - പിതൃലോകത്തുനിന്നു പതിക്കാനും ഇടവരുന്നു.
സങ്കരം കുലത്തെ നശിപ്പിക്കുന്നവർക്കും കുലത്തിലെ ഭാവി സന്താനങ്ങൾക്കും നരകഫലം ഉളവാക്കുകതന്നെ ചെയ്യും. കുലനാശം വരുത്തിയവരുടെ പിതൃക്കൾ പിതൃപൂജകളൊന്നും ലഭിക്കാതെ Just ലോകത്തുനിന്നു പതിക്കാനും ഇടവരുന്നു.
BG 2-43. ദോഷൈരേതൈഃ കുലഘ്നാനാം വർണസങ്കരകാരകൈ:
ഉത്സാദ്യന്തേ ജാതിധർമാ! കുലധർമാശ്ച ശാശ്വതാഃ
വർണസംകരകാരകൈഃ - വർണമിശ്രത്തെ ഉളവാക്കുന്ന; കൂല ഘാനാം എതൈഃ ദോഷൈഃ - കുലദ്രോഹികളുടെ ഈവിധ ദോഷങ്ങൾ നിമിത്തം; ശാശ്വതാഃ ചിരകാലമായി നിലനിന്നു പോരുന്ന, ജാതിധർമാഃ കുലധർമാഃച - ജാത്യാചാരങ്ങളും കുലാ ചാരങ്ങളും; ഉത്സാദ്യന്തേ - നശിപ്പിക്കപ്പെടുന്നു.
വർണമിശ്രത്തെയുളവാക്കുന്ന കുലദ്രോഹികളുടെ ഈവിധ ദോഷ ങ്ങൾ നിമിത്തം ചിരകാലമായി നിലനിന്നുപോരുന്ന ജാത്യാചാരങ്ങളും കുലാചാരങ്ങളും നശിക്കാൻ ഇടയാകുന്നു. പരമധർമം കാണാൻ കഴിയാത്തവർക്കു ജാത്യാചാരങ്ങളും കുലാ ചാരങ്ങളുമാണു ധർമം. ആചാരബദ്ധനായിത്തീരുന്ന മനുഷ്യർ ജാതി, കുലം തുടങ്ങിയ സങ്കുചിത വലയങ്ങളെ ഭേദിക്കാൻ കരുത്തുള്ളവനായി ത്തീരുന്നില്ല. അർജുനന്റെ ഈ വാക്കുകൾ അതിനുത്തമ ദൃഷ്ടാന്ത മാണ്. കർമകാണ്ഡ വേദഭാഗങ്ങളിലെ ആചാരങ്ങളിൽ തളയ്ക്കപ്പെട്ടു പോയ ഹൃദയത്തിൻ്റെ പൂർവപക്ഷങ്ങളായി മാത്രമേ ഈ വാക്കുകളെ കരുതാൻ പാടുള്ളു. അതുകൊണ്ടാണ് കർമകാണ്ഡ വേദഭാഗങ്ങളെ പുറംതള്ളാൻ കൃഷ്ണണൻ പിന്നീടാവശ്യപ്പെടുന്നത്. ഈ വസ്ത ധരി ക്കാതെ പ്രസ്തുത ശ്ലോകത്തിലെ 'ജാതി' പദംകൊണ്ടു ഹാലിളകി ഗീതയിൽ ജാതിയെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നു ചിലർ ആക്രോശിച്ചു നട ക്കുന്നതായും കണ്ടിട്ടുണ്ട്.
BG 2-44.
ഉത്സന്നകുലധർമാണാം മനുഷ്യാണാം ജനാർദന
നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ
ജനാർദന - അല്ലയോ കൃഷ്ണാ; ഉത്സന്നകുലധർമാണാം - നഷ്ട പ്പെട്ട കുലാചാരങ്ങളോടുകൂടിയ; മനുഷ്യാണാം - മനുഷ്യർക്ക്; നരകേ നിയതം വാസഃ ഭവതി - നരകത്തിൽ സദാ വസിക്കാനിട വരുന്നു; ഇതി അനുശുശ്രുമ - എന്നിങ്ങനെ ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്.
അല്ലയോ കൃഷ്ണാ, നഷ്‌ടപ്പെട്ട കുലാചാരങ്ങളോടുകൂടിയ മനു ഷ്യർക്കു നരകത്തിൽ സദാ വസിക്കാനിടവരുന്നു എന്നു ഞങ്ങൾ പറ ഞ്ഞുകേട്ടിട്ടുണ്ട്. ജീവിതത്തിന്റെ യാഥാർഥ്യമെന്തെന്നു സ്വയം വിചാരം ചെയ്ത തറിയാതെ പറഞ്ഞുകേട്ടിട്ടുള്ള കാര്യങ്ങളിൽ വിശ്വാസമുറപ്പിച്ചുകൊണ്ട് ഒരു പണ്ഡിതനെപ്പോലെ വാദിക്കുകയാണർജുനൻ. തുടർന്നു തന്റെ വാദഗതി ഇങ്ങനെ ഉപസംഹരിക്കുന്നു:
BG 2-45.
അഹോ ബത മഹത്പാപം കർത്തും വ്യവസിതാ വയം
യദ്രാജ്യസുഖലോഭന ഹന്തും സ്വജനമുദ്യതാഃ
യത് - എതു കാരണത്താൽ; രാജ്യസുഖലോദേന - രാജ്യത്തിലും സുഖത്തിലുമുള്ള മോഹം നിമിത്തം; വയം - നാം; സ്വജനം ഹന്തും സ്വന്തം ആളുകളെ കൊല്ലാൻ; ഉദ്യതാഃ - ഒരുമ്പെട്ടുവോ അത്; മഹത്പാപം കർത്തും - വലിയ പാപം ചെയ്യാൻ; വ്യവസിതാഃ - ഒരുമ്പെട്ടതുതന്നെയാണ്; അഹോ ബത - മഹാകഷ്ടം. രാജ്യത്തിലും സുഖത്തിലുമുള്ള അതിമോഹം നിമിത്തം നാം യുദ്ധ ത്തിൽ സ്വന്തം ആളുകളെ കൊല്ലാൻ ഒരുമ്പെട്ടത് വലിയ പാപം ചെയ്യാൻ ഒരുമ്പെട്ടതുതന്നെയാണ്; മഹാകഷ്ടം. പരമാർഥതത്വം തെളിയാത്തിടത്തോളം ഓരോരുത്തരും അവര വരുടെ സങ്കൽപ്പങ്ങൾക്കനുസരണമായി ജീവിതത്തെ വ്യാഖ്യാനി ക്കുന്നു. കർമമാർഗത്തിൽ അതനുസരിച്ചു തീരുമാനവും കൈക്കൊ ള്ളുന്നു. അർജുനൻ സ്വന്തം സങ്കൽപ്പങ്ങൾ അനുസരിച്ചു ജീവിതത്തെ വ്യാഖ്യാനിച്ചശേഷം കർമാനുഷ്‌ഠാനത്തിൽ തൻ്റെ തീരുമാനം പ്രഖ്യാ പിക്കുകയാണ്.
BG 1-46.
യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയ ധാർത്തരാഷ്ട്രാ രണേ ഹന്യൂസ്‌തമ്മേ ക്ഷേമതരം ഭവേത്
ശസ്ത്രപാണയഃ - ആയുധധാരികളായ; ധാർത്തരാഷ്ട്രാ - ധ്യത രാഷ്ട്രപുത്രന്മാർ; അശസ്ത്രം - ആയുധമുപേക്ഷിച്ചവനും; അപ്ര തീകാരം - എതിർത്തു യുദ്ധം ചെയ്യാത്തവനുമായ; മാം - എന്നെ; രണേ ഹന്യുഃ യദി - യുദ്ധത്തിൽ കൊല്ലുന്നുവെങ്കിൽ; തത് - അത്; മേ ക്ഷേമതരം ഭവേത് - എനിക്കു കൂടുതൽ നല്ലതായി ഭവിക്കും.
ആയുധധാരികളായ ധൃതരാഷ്ട്രപുത്രന്മാർ ആയുധമുപേക്ഷിച്ച വനും എതിർത്തു യുദ്ധം ചെയ്യാത്തവനുമായ എന്നെ യുദ്ധത്തിൽ കൊല്ലുന്നുവെങ്കിൽ അതെനിക്കു കൂടുതൽ നല്ലതായി ഭവിക്കും. ഇവിടെ മമതാബദ്ധവും ആചാരനിബദ്ധവുമായ ധർമവിചാരം ധീര നായ അർജുനനെ ആത്മഹത്യക്കൊരുമ്പെടുന്ന ഒരു ഭീരുവിന്റെ നില യിലേക്കു തരംതാഴ്ത്തിയിരിക്കുകയാണ്. യുദ്ധത്തിൽ നിരായുധനായി മരിക്കുന്നതുകൊണ്ട് അർജുനൻ ആഗ്രഹിച്ച ധർമരക്ഷപോലും സംഭ വിക്കയില്ല. കുലത്തിൻ്റെ ക്ഷേമമാണല്ലോ കൊതിച്ചത്. അർജുനൻ മരി ച്ചാൽ കുലത്തിൻ്റെ അർധഭാഗമായ പാണ്ഡവപക്ഷം മുഴുവൻ തെണ്ടി ത്തിരിയേണ്ടിവരുമെന്നു തീർച്ച. ദുര്യോധനാദികളുടെ സ്വാർഥത നിറഞ്ഞ ആസുരഭാവം തൽക്കാലം ഒരുമിച്ചുനിൽക്കുന്ന കൗരവപക്ഷ ത്തെത്തന്നെ ഛിന്നഭിന്നമാക്കി നശിപ്പിക്കും. രാജ്യത്താകെ അരാജ കത്വം നടമാടും. ചുരുക്കത്തിൽ അർജുനൻ്റെ തീരുമാനം കുലത്തിനും രാഷ്ട്രത്തിനും ആകെ അപകടം വരുത്തിവയ്ക്കും. എന്തായാലും അർജുനൻ ആ തീരുമാനം നടപ്പാക്കാൻ ഭാവിച്ചു എന്നാണു തുടർന്നു ഉവാച - സഞ്ജയൻ പറഞ്ഞു:
No comments:
Post a Comment