Sunday, 7 January 2024

ഭഗവത് ഗീത- CH 2 28 to 30

 സംഖ്യയോഗം 

BG -2-28

മേൽപ്പറഞ്ഞ ഭൗതികനിയമങ്ങളൊക്കെ ശരിതന്നെ. എങ്കിലും തൽക്കാലം ഭീഷ്‌മാദികൾ എൻ്റെ കൈകൊണ്ടു മരിക്കുന്നതു ഞാൻ കാണേണ്ടിവരുമല്ലോ എന്നിങ്ങനെ അർജുനനു തോന്നാവുന്ന സംശ യത്തിനാണു ഭഗവാൻ തുടർന്നു മറുപടി പറയുന്നത്.

BG 2-28

അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ?

ഭാരത - അല്ലയോ അർജുനാ; ഭൂതാനി അവ്യക്താദീനി - ജഡശരീ രങ്ങളുടെ ആദി അവ്യക്തമാണ്; വ്യക്തമധ്യാനി - മധ്യം മാത്രമേ വ്യക്തമായുള്ളൂ; അവ്യക്ത നിധനാനി ഏവ അന്ത്യവും അവ്യക്തം തന്നെയാണ്; തത്ര പരിദേവനാ കാ - ഇക്കാര്യത്തിൽ ശോകവിലാപങ്ങൾക്കു പ്രസക്തി എവിടെ?

അല്ലയോ അർജുനാ, ജഡശരീരങ്ങളുടെ ആദി അവ്യക്തമാണ്, മധ്യം മാത്രമേ വ്യക്തമായുള്ളൂ; അന്ത്യവും അവ്യക്തം തന്നെയാണ്. ഇക്കാര്യത്തിൽ ശോകവിലാപങ്ങൾക്കു പ്രസക്തിയെവിടെ?

അവ്യക്തം

ശക്തിസ്‌പന്ദനം മുതൽ സൂര്യചന്ദ്രാദി സൗരയൂഥഘടകങ്ങൾ വരെ ഉണ്ടായി മറയുന്നവ ജഡപ്രതിഭാസങ്ങളാണ്. ഇവ എവിടെനിന്നു ണ്ടാകുന്നുവെന്നും എവിടെ തിരിച്ചു ലയിക്കുന്നു എന്നും പുറമേ അന്വേ ഷിച്ച ആർക്കും ഇന്നുവരെ പിടികിട്ടിയിട്ടില്ല. ഇനി ഒട്ടു പിടികിട്ടുകയു മില്ല. ആദി അറിഞ്ഞുകൂടാ, അന്തവും അറിഞ്ഞുകൂടാ, ഇടയ്ക്കുള്ള 'മധ്യഘട്ടം' മാത്രമേ അറിയൂ. ഈ സ്ഥിതിയിൽ പരിദേവനം ചെയ്യുന്നതു മൗഢ്യമല്ലേ? ധീരനാണെങ്കിൽ കരയാതെ ഇവയുടെ ആദ്യന്തങ്ങൾ കണ്ടുപിടിക്കുകയാണു വേണ്ടതെന്നർഥം. അജ്‌ഞതയുടെ കൂരിരുട്ടിൽ കണ്ണുനീർ വാർക്കാതെ ശോകമുപേക്ഷിച്ചു വസ്‌തു തിരയുകയാണു വേണ്ടത്. ഒരാൾക്കു സ്വതഃസിദ്ധമായ കർമമണ്ഡലമുപേക്ഷിച്ചിട്ടു വസ്തു തിരയാനൊട്ടു പറ്റുകയുമില്ല. അതുകൊണ്ടു ധൈര്യപൂർവം സ്വധർമമ നുഷ്ഠിച്ചുകൊണ്ടു വസ്‌ തിരയൂ എന്നു താൽപ്പര്യംഅവ്യക്തം എന്ന തിന് ജഗദീശശക്തിയായ 'മായഎന്നും അർഥമുണ്ട്. പരമാത്മാവിൽ സ്പ‌ന്ദിച്ചുയരുന്ന മായാശക്തിയാണ് വസ്‌തുസ്വരൂപത്തിൽ ഒരു കേടും സംഭവിക്കാതെ, മരുഭൂമിയിലെ ജലംപോലെ പ്രപഞ്ച ജഡദൃശ്യങ്ങളെ ഉണ്ടാക്കിക്കാണിക്കുന്നത്. മായ സ്‌പന്ദിച്ചുയർന്നാൽ ആദ്യമായി ചെയ്യു ന്നത് സത്യസ്വരൂപത്തെ മറച്ച് ഒരവ്യക്തദശ ഉളവാക്കുകയാണ്. ഇതാണു മായയുടെ ആവരണം. തുടർന്നു പ്രാണനെയും (എനർജി) സൂര്യചന്ദ്രാദി വിവിധ ജഡദൃശ്യങ്ങളെയും ഉണ്ടാക്കിക്കാണിക്കുന്നു. ഇതാണു മായ യുടെ വിക്ഷേപംവിക്ഷേപങ്ങളൊക്കെ മറഞ്ഞാൽ വീണ്ടും ആവരണം അഥവാ അവ്യക്തദശ. ഈ സൃഷ്‌ടിപ്രളയങ്ങളുടെ ഒരു ചെറിയ മാതൃക യാണ് വ്യക്തിബോധത്തിലെ ഉറക്കവും ഉണർവും. ഉറക്കത്തിൽ വ്യക്തി ബോധം നഷ്ടമാകുന്നു എന്നാരും പറയുകയില്ലല്ലോ. അപ്പോൾ ഉറക്ക ത്തിൽ ബോധവും അതിനെ മൂടിയിരിക്കുന്ന അവിദ്യയുടെ ഇരുണ്ട മറയൂ മാണുള്ളത്. ഇതു തന്നെയാണു വ്യക്തിബോധത്തിലെ അവ്യക്ത ദശ. ഈ അവ്യക്തത്തിൽ നിന്നാണല്ലോ ഉണരുമ്പോൾ മനസ്സും ഇന്ദ്രിയ ങ്ങളും വിഷയാനുഭവങ്ങളും രൂപംകൊള്ളുന്നത്. വീണ്ടും ഉറക്കത്തിൽ അവയെല്ലാം അവ്യക്തത്തിൽ ലയിക്കുകയും ചെയ്യുന്നു. പരമാത്മാവിൽ പ്രപഞ്ചസൃഷ്ടിക്കായി മായ അവ്യക്തദശയുളവാക്കുന്നു; വ്യക്തിബോധ ത്തിൽ മായയുടെ അംശമായ അവിദ്യ ലോകാനുഭവത്തിനായി അവ്യക്ത ദശയുളവാക്കുന്നു. മായയുടെ പ്രകടഭാവം അവ്യക്ത ദശയിലാരംഭിക്കു ന്നതുകൊണ്ടാണു മായയ്ക്ക് അവ്യക്തമെന്ന പേരുണ്ടായത്. ഇടക്കാല ത്തുമാത്രം ഉണ്ടെന്നു തോന്നുന്ന പ്രപഞ്ച ഘടകങ്ങൾ മായയിൽ ഉണ്ടായി മറയുന്ന വെറും കാഴ്‌ചകളാണ്. ആദ്യവും അവസാനവും ഏതില്ലാത്ത തായി അനുഭവപ്പെടുന്നുവോ അത് മധ്യകാലത്ത് ഉള്ളതായി തോന്നി യാൽപ്പോലും യഥാർഥത്തിൽ ഇല്ലാത്തതാണെന്നറിയേണ്ടതാണ്. ജഡ ദൃശ്യങ്ങൾ വസ്തുതുവിലെ മായാപ്രകടനങ്ങൾ മാത്രമാണെന്നു വിളിച്ച റിയിക്കുന്ന ഹേതുവാണു ആദിയിലും അന്ത്യത്തിലുമുള്ള അവ്യക്തദശ. അതുകൊണ്ടു ജഡശരീരങ്ങളെച്ചൊല്ലിയുള്ള അർജുനന്റെ പരിദേവനം ഭൗതികവാദ ദൃഷ്ടടിയിൽപ്പോലും ഒരു തരത്തിലും യുക്തിസഹമല്ലെന്നു ചുരുക്കം.

ജഡവാദികളായ ഭൗതികന്മാർക്ക് ഈ പ്രപഞ്ചം എന്നും അനിർവ ചനീയമായ ആശ്ചര്യമായിത്തന്നെ അവശേഷിക്കും. ഉള്ളിലേക്കു നോക്കാതെ പുറമേ ചുറ്റിത്തിരിയുന്നിടത്തോളം ജീവാത്മാവിന്റെ രഹസ്യം ഒരിക്കലും അവരറിയാൻ പോകുന്നില്ലആ സ്ഥിതിക്കു പരി ദേവനം ചെയ്യാതെ സ്വധർമമനുഷ്‌ഠിച്ചുകൊണ്ടു സത്യം തിരയൂ എന്നാണ് ഭഗവാൻ അർജുനനോടു വീണ്ടും ആവശ്യപ്പെടുന്നത്:

BG 2-29

ആശ്ചര്യവത് പശ്യതി കശ്ചിദേന-

മാശ്ചര്യവദ്വദതി തഥൈവ ചാന്യഃ 

ആശ്ചര്യവച്ചെനമന്യഃ ശൃണോതി 

ശ്രുത്വാപനം വേദ ന ചൈവ കശ്ചിത്

കശ്ചിത് - ഒരുവൻ; ഏനം - ഈ ജീവനെ; ആശ്ചര്യവത് പശ്യതി - ഒരദ്ഭുതവസ്‌തുവിനെപ്പോലെ നോക്കിനിൽക്കുന്നു; അന്യഃ - അപ്രകാരം തന്നെ തഥാ ഏവ മറ്റൊരുവൻ; ആശ്ചര്യവത് വദതിച അത്ഭുതവസ്തുവിനെപ്പോലെ അതിനെക്കുറിച്ചു വിവരിക്കു കയും ചെയ്യുന്നു; അന്യഃ ഏനം ആശ്ചര്യവത് ശൃണോതി വേറൊരാൾ ആശ്ചര്യവസ്‌തുവിനെപ്പോലെ ഇതിനെക്കുറിച്ചു കേൾക്കുന്നു; കശ്ചിത് ഏനം ശ്രുത്വാ അപി ന ഏവ വേദ ച - ഇനിയും ഒരാൾ ഇതിനെക്കുറിച്ചു കേട്ടാൽപ്പോലും അറിയുന്നവ നായി ഭവിക്കുന്നതേയില്ല.

ഒരുവൻ ഈ ജീവനെ ഒരൽഭുതവസ്തുവിനെപ്പോലെ നോക്കി നിൽക്കുന്നു; അപ്രകാരം തന്നെ മറ്റൊരുവൻ ഒരൽഭുതവസ്തുവിനെ പ്പോലെ അതിനെക്കുറിച്ചു വിവരിക്കുകയും ചെയ്യുന്നു; വേറൊരാൾ ആശ്ചര്യവസ്തുവിനെപ്പോലെ ഇതിനെക്കുറിച്ചു കേൾക്കുന്നു; ഇനിയും ഒരാൾ ഇതിനെക്കുറിച്ചു കേട്ടാൽപ്പോലും അറിയുന്നവനായി ഭവിക്കുന്ന തേയില്ല.

ആശ്ചര്യം

പുറമേ ചുറ്റിത്തിരിയുന്ന ഭൗതികവാദികൾക്കു കാഴ്‌ചയിലും വിവര ണത്തിലും കേൾവിയിലും ഒക്കെ പ്രപഞ്ചം ആശ്ചര്യമായേ അനുഭവപ്പെടൂ. എത്ര കണ്ടാലും എത്ര പറഞ്ഞാലും എത്ര കേട്ടാലും അവർക്ക് വസ്ത തത്വം പിടികിട്ടുകയേയില്ലഐൻസ്റ്റീനെയും ന്യൂട്ടനെയും പോലെയുള്ള മഹാന്മാരായ ഭൗതികശാസ്ത്രകാരന്മാരുടെ വാക്കുകൾ ഈ ഗീതാ ശ്ലോക ത്തിന്റെ താൽപ്പര്യം ദൃഢപ്പെടുത്തുന്നവയാണ്. ഇക്കാലത്തും ഉന്നത ന്മാരായ ഭൗതികശാസ്ത്രജ്ഞന്മാരെല്ലാംജീവപ്രപഞ്ചത്തെ നോക്കി ആശ്ചര്യം, ആശ്ചര്യമെന്നുതന്നെ ഉരുവിട്ടുകൊണ്ടിരിക്കുകയാണ്. ജീവനെ പരീക്ഷണശാലയിൽ നിർമിക്കുന്നുണ്ടല്ലോ എന്ന് ചിലർ ചോദിച്ചേക്കാംഏതു പദാർഥത്തിലും തങ്ങിനിൽക്കുന്ന പ്രാണൻ (എനർജി) ഉള്ളിട ത്തോളം ജീവനെ നിർമിക്കാൻ എന്താണു പ്രയാസം? പക്ഷേ ജീവ പ്രപഞ്ചത്തിനു മുഴുവൻ ആശ്രയമായ പ്രാണൻ്റെ ഉറവിടം അറിയാത്തിട ത്തോളം കോടിക്കണക്കിനു ജീവന്മാരെ നിർമിക്കാൻ കഴിഞ്ഞാലും ആശ്ചര്യം അവശേഷിക്കുകയേ ഉള്ളൂ. ഇങ്ങനെയുള്ള പ്രപഞ്ചത്തിൽ എന്തിനെയെങ്കിലും കുറിച്ചു ദുഃഖിച്ചിട്ടെന്തു ഫലം എന്നാണു ഭഗവാന്റെ ആശയം.

ആശ്ചര്യം അഥവാ അൽഭുതം അജ്ഞതയുടെ ഫലമാണ്; വസ്ത സ്ഥിതി കണ്ടെത്തുമ്പോൾ എവിടെയും ആശ്ചര്യം പാടേ മാറിക്കിട്ടുക യാണ്. ആത്മസാക്ഷാൽക്കാരം നേടിയവർ ഒന്നിലും ആശ്ചര്യപ്പെടാറില്ല. ആശ്ചര്യം അജ്ഞാനഫലമാണെന്നുള്ള തുകൊണ്ടാണ് ഇരുപ ത്തൊൻപതാം ശ്ലോകത്തെ ഭൗതികവാദപരമായി വ്യാഖ്യാനിച്ചിരിക്കു ന്നത്. എന്നാൽ ശ്രീ ശങ്കരഭഗവദ്‌പാദർ ഭാഷ്യത്തിലും തുടർന്നു മിക്ക വാറും എല്ലാം വ്യാഖ്യാതാക്കളും ആത്മദർശനപരമായിട്ടാണീ ശ്ലോകം വ്യാഖ്യാനിച്ചിരിക്കുന്നത്. കഠോപനിഷത്ത് ആത്മാവിനെക്കുറിച്ചു പറയു ന്നയാളും ആത്മാവിനെ അറിയുന്നയാളും ആശ്ചര്യപുരുഷനാണെന്നു പറഞ്ഞിട്ടുണ്ട്. അതിനർഥംപറയുന്നയാളിനും കണ്ടയാളിനും ആശ്ചര്യ മുണ്ടെന്നല്ല, മറ്റുള്ളവരുടെ കണ്ണിൽ അവർ ആശ്ചര്യപുരുഷന്മാരായിത്തീ രുന്നു എന്നാണ്. എന്തായാലും ആത്മദർശനപരമായി വ്യാഖ്യാനിക്കു കയാണെങ്കിൽ ഇരുപത്തെട്ടാം പദ്യത്തിൽ ഭൗതികവാദം ഉപസംഹരി ച്ചിട്ടു ഭഗവാൻ ഇരുപത്തൊൻപതിൽ ആത്മവാദത്തിലേക്കു വീണ്ടും കടന്നതായി കരുതണം. അപ്പോൾ ഇങ്ങനെ വേണം അർഥം പറയാൻ ഒരാൾ ഈ ആത്മാവിനെ ഒരൽഭുതവസ്‌തുവിനെപ്പോലെ കണ്ട ത്തുന്നു. അപ്രകാരം തന്നെ മറ്റൊരാൾ ഒരൽഭുതവസ്‌വിനെപ്പോലെ ഇതിനെക്കുറിച്ചു വിവരിക്കുന്നു. വേറൊരാൾ അൽഭുതവസ്തുവിനെ പ്പോലെ ഇതിനെക്കുറിച്ച് കേൾക്കുന്നു. ഇനിയുമൊരാൾക്കു കേട്ടാലും ഇതിനെക്കുറിച്ചറിയാൻ കഴിയുന്നില്ലതന്നെ (ആത്മലാഭം ദുർല്ലഭമെന്നു ചുരുക്കം).

ആത്മതത്വം ഗ്രഹിക്കാൻ കഴിവില്ലാത്തവർ ഉന്നയിക്കുന്ന ഭൗതിക വാദത്തെ ഭഗവാൻ വാദത്തിനുവേണ്ടി തൽക്കാലം സമ്മതിച്ചുകൊണ്ട് അൽപ്പനേരം സംസാരിച്ചുവെന്നേയുള്ളൂ. സൂര്യതുല്യം അനുഭവിക്കുന്ന ആത്മാവിനെക്കുറിച്ചു സംശയമുണ്ടായിട്ടല്ലഏതു വാദമവലംബിച്ചാലും അർജുനൻ ക്ഷുദ്രമായ ശോകം ഉപേക്ഷിക്കുമെങ്കിൽ ഉള്ളിൽ സത്യം കണ്ടെത്താൻ സമർഥനായിത്തീരുമെന്നു ഭഗവാനറിയാം. അതുകൊണ്ടു ശോകം എല്ലാ വീക്ഷണഗതിയിലും ക്ഷുദ്രമാണെന്നു കാണിക്കാൻ ഇടയ്ക്കുവച്ചു വാദമൊന്നു മാറ്റിയെങ്കിലും അർജുനനിൽ പരമസത്യം ഉറപ്പിക്കാനായി ഭഗവാൻ ആത്മവാദത്തിലേക്കു മടങ്ങുകയാണു മുപ്പതാം പദ്യത്തിൽ:

BG 2-30

ദേഹീ നിത്യമവധ്യോfയം ദേഹേ സർവസ്യ ഭാരത തസ്മ‌ാത് സർവാണി ഭൂതാനി ന ത്വം ശോചിതുമർഹസി 

ഭാരത - അല്ലയോ അർജുനാ; സർവസ്യ ദേഹേ - എല്ലാ ജീവികളു ടെയും ദേഹത്തിൽ; അയം ദേഹീ - ഈ ആത്മാവ്; നിത്യം അവധ്യഃ - ഒരിക്കലും നശിപ്പിക്കപ്പെടാവുന്നതല്ലതസ്‌മാത് - അതുകൊണ്ട്; സർവാണി ഭൂതാനി - ഒരു ജീവിയെക്കുറിച്ചും; ത്വം ശോചിതും ന അർഹസി - നീ ദുഃഖപരവശനാകാൻ പാടില്ല.അല്ലയോ അർജുനാ, എല്ലാ ജീവികളുടെയും ദേഹത്തിൽ ഈ ആത്മാവ് ഒരിക്കലും നശിപ്പിക്കപ്പെടാവുന്നതല്ല. അതുകൊണ്ടു ഒരു ജീവിയെക്കുറിച്ചും നീ ദുഃഖപരവശനാകാൻ പാടില്ല.ജീവജാലങ്ങളുടെ സ്വരൂപമായ ആത്മാവ് ഒരിക്കലും നശിക്കുന്ന തല്ലെന്നും സ്വഭാവമായ ദേഹം നശിക്കുന്നതിൽ ദുഃഖിച്ചിട്ടു കാര്യമില്ലെന്നും താല്പര്യം. 


No comments:

Post a Comment