Monday, 15 January 2024

ഭാഗവഗീത CH 2 50-51

ശിവാരവിന്ദം ഭാഷ്യം 


CH 2 സംഖ്യയോഗം 

Verse 50.

ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്‌കൃതേ തസ്മാദ്യോഗായ യുജ്യസ്വ യോഗഃ കർമസു കൗശലം 

ഇഹ - ഈ ലോകത്തിൽ; ബുദ്ധിയുക്തഃ - നിരന്തരമായ ഈശ്വര ബുദ്ധിയിൽ അഭയം തേടിയയാൾ; ഉഭേ സുകൃതദുഷ്കൃതേ

പുണ്യപാപങ്ങൾ രണ്ടും; ജഹാതി - കൈവെടിയുന്നു; തസ്മ‌ാത് യോഗായ യുജ്യസ്വ അതുകൊണ്ട് ഈശ്വരപ്രാപ്‌തിക്കായി യത്നിക്കൂ; യോഗഃ കർമസു കൗശലം ഈശ്വരബുദ്ധിയാണ് കർമാനുഷ്ഠാനങ്ങളെ സമർഥമാക്കിത്തീർക്കുന്നത്.

ഈ ലോകത്തിൽ നിരന്തരമായ ഈശ്വരബുദ്ധിയിൽ അഭയം തേടിയ യാൾ പുണ്യപാപങ്ങൾ രണ്ടും കൈവെടിയുന്നു. അതുകൊണ്ട് ഈശ്വര പ്രാപ്തിക്കായി യത്നിക്കൂ. ഈശ്വരബുദ്ധിയാണു കർമാനുഷ്ഠാനങ്ങളെ സമർഥമാക്കിത്തീർക്കുന്നത്.

യോഗഃ കർമസു കൗശലം

സമർഥമായ കർമാനുഷ്‌ഠാനമെന്നാൽ എന്താണ്? ഈ ശരീരം കൊണ്ടു ചെയ്യാൻ ബാധ്യസ്ഥമായ കാര്യങ്ങൾ ഭംഗിയായി ചെയ്‌തു തീർക്കണം; അതേ അവസരത്തിൽ പുതിയ കർമവാസനകൾ സഞ്ചയി ക്കയുമരുത്; ഇതാണു സമർഥമായ കർമാനുഷ്‌ഠാനം. ഇതിനു ഞാൻ ചെയ്യുന്നു; ഞാൻ അനുഭവിക്കുന്നു, എന്നു ഭാവന ചെയ്തു കർതൃത്വവും ഭോക്തൃത്വവും ഏറ്റെടുക്കാതിരിക്കണം. കർതൃത്വവും ഭോക്തൃത്വവും ഏറ്റെടുക്കുമ്പോഴാണ് പുണ്യപാപരൂപത്തിൽ പുതിയ കർമവാസനകൾ സഞ്ചയിക്കാനിടയാകുന്നത്. ഞാൻ ഭഗവാൻറെ കൈയിലെ ഒരുപകരണം മാത്രം. ഭഗവാൻ ഈ ഉപകരണത്തെക്കൊണ്ടെന്തൊക്കെയോ ചെയ്യി ക്കുന്നു എന്നിങ്ങനെ നിരന്തരമായ ഈശ്വരബുദ്ധി പുലർത്തുന്നയാൾ കർതൃത്വമോ ഭോക്തൃത്വമോ ഏറ്റെടുക്കുന്നില്ല. 'ജഡശരീരത്തിന്റെ ചല നങ്ങളാണു കർമങ്ങൾ, നിത്യമുക്തനായ ആത്മാവിനെ കർമമൊന്നും സ്പർശിക്കയേയില്ല' എന്ന വസ്‌തുതത്വം നിരന്തരം സ്മരിച്ചുകൊണ്ടു കർമമാർഗത്തിൽ ചരിച്ചാലും കർതൃത്വവും ഭോക്തൃത്വവും ഏറ്റെടു ക്കേണ്ടി വരുകയില്ല. കർതൃത്വവും ഭോക്തൃത്വവും ഏറ്റെടുക്കാത്തയാൾ കൊണ്ടുവന്ന വാസനകളെ കർമം ചെയ്‌തു ക്ഷയിപ്പിക്കുന്നുവെന്ന ല്ലാതെ പുതിയ കർമവാസനകൾ സഞ്ചയിക്കുന്നില്ല. പഴയ വാസനകൾ ഒടുങ്ങുന്നതോടെ ആത്മസ്വരൂപം തെളിഞ്ഞു മുക്തനായിത്തീരുകയും ചെയ്യുന്നു. 'യോഗഃ കർമസു കൗശലം' എന്നു ഭഗവാൻ പറഞ്ഞതിന്റെ താൽപ്പര്യമിതാണ്, ഭാരതകഥയിൽത്തന്നെ വ്യാസൻ, ഭീഷ്‌മപിതാമഹൻ, വിദൂരർ തുടങ്ങിയവർ ഈ രീതിയിൽ കർമം ചെയ്‌തവരാണ്. സർവോ പരി ഗീതോപദേഷ്ട‌ാവായ ഭഗവാൻ തന്നെ ഇതിനു ദൃഷ്ടാന്തം. 'യോഗഃ കർമസു കൗശലം' എന്നതു യോഗ നിർവചനമല്ല; യോഗപ്രയോജന പ്രസ്താവമാണ്. നാൽപ്പത്തെട്ടാമത്തെ പദ്യത്തിലെ 'സമത്വം യോഗ ഉച്യതേ' എന്ന വാക്യം മാത്രമാണ് ഗീതയിലെ യോഗ നിർവചനം. യോഗബുദ്ധി പുണ്യപാപങ്ങളെയകറ്റി മുക്തി നൽകുമെന്നുള്ളതു കൊണ്ടു കർമാനുഷ്‌ഠാനത്തോടൊപ്പം യോഗബുദ്ധി കൂട്ടിച്ചേർക്കാ നാണ് ഭഗവാൻ ആവശ്യപ്പെടുന്നത്. യോഗബുദ്ധി അഭ്യസിച്ചു കൊണ്ടുള്ള കർമാനുഷ്‌ഠാനമാണു കർമയോഗം; യോഗബുദ്ധിയോടു കൂടിച്ചേരാത്ത കർമത്തെ കർമഭ്രാന്ത് എന്നാണു വിളിക്കേണ്ടത്.

കർമാനുഷ്ഠാനവേളയിൽ യോഗബുദ്ധി അഭ്യസിച്ചു പുണ്യപാപ ങ്ങളെ കൈവെടിഞ്ഞാൽ എന്താണു പ്രയോജനം? ഈ സംശയത്തിനു സമാധാനമാണടുത്ത പദ്യം:

Verse 51.

കർമജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണ ജന്മബന്ധവിനിർമുക്താഃ പദം ഗച്ഛന്ത്യനാമയം 

ഹി - എന്തുകൊണ്ടെന്നാൽ; ബുദ്ധിയുക്താഃ മനീഷിണഃ - നിര ന്തരമായ ഈശ്വരബുദ്ധി പുലർത്തി ആത്മസാക്ഷാൽക്കാരമാണ് ജീവിതത്തിന്റെ പരമലക്ഷ്യമെന്നു നിശ്ചയിച്ചുറച്ചവർ; കർമജം ഫലം ത്യക്ത്വാ - കുർമജന്യമായ ഫലം ത്യജിച്ചിട്ട്ജന്മബന്ധവി നിർമുക്താഃ - ജനനമരണാത്മകമായ സംസാരബന്ധത്തിൽ നിന്നു മോചിച്ചവരായി; അനാമയം പദം ഗച്ഛന്തി - ദുഃഖസ്പർശമില്ലാത്ത സ്ഥാനത്തെത്തിച്ചേരുന്നു.

എന്തുകൊണ്ടെന്നാൽ നിരന്തരമായ ഈശ്വരബുദ്ധി പുലർത്തി ആത്മസാക്ഷാൽക്കാരമാണു ജീവിതത്തിന്റെ പരമലക്ഷ്യമെന്നു നിശ്ച യിച്ചുറച്ചവർ കർമജന്യമായ ഫലം ത്യജിച്ചിട്ടു ജനനമരണാത്മകമായ സംസാരബന്ധത്തിൽ നിന്നു മോചിച്ചവരായി ദുഃഖസ്‌പർശമില്ലാത്ത സ്ഥാനത്തെത്തിച്ചേരുന്നു.

കർമഫലത്യാഗം

ഓരോ കർമവും ചെയ്‌തു ഫലമനുഭവിക്കുമ്പോൾ ആ കർമവും ഫലവും ഇനിയും വേണമെന്നോ വേണ്ടെന്നോ ഉള്ളിൽ ഉറപ്പിക്കുന്ന താണു കർമവാസനയെന്നു നാം കണ്ടുവല്ലോഈ കർമവാസന ത്യജി ക്കലാണ് കർമഫലത്യാഗം. കർമവാസന ഉള്ളിൽ തങ്ങിയാൽ അതു വീണ്ടും കർമം ചെയ്യാനും ഫലം അനുഭവിക്കാനും കാരണമായിത്തീരും. കർമവാസനയാണു സംസാരവൃക്ഷത്തിൻ്റെ വിത്ത്. ഈശ്വരബുദ്ധി പുലർത്തി ആത്മസാക്ഷാൽക്കാരം ലക്ഷ്യമാക്കി കർമം ചെയ്യുന്നയാൾ കർമമോ ഫലമോ തനിക്കിനിയും വേണമെന്നോ വേണ്ടെന്നോ ഒരി ക്കലും കൊതിക്കുന്നില്ല. തനിക്കു പരമമായി വേണ്ടതു ചിത്തശുദ്ധിയും സത്യബോധവുമാണ്. അവയ്ക്കു തടസ്സമായി നിൽക്കുന്ന പുനർജന്മ കർമവാസനകളെ കർമം ചെയ്‌തവസാനിപ്പിക്കുകയാണു തന്റെ ലക്ഷ്യം. ഇതുറപ്പുള്ളയാൾ കർമം ചെയ്‌തും ഫലം അനുഭവിച്ചും വാസനകളെ ക്ഷയിപ്പിച്ചു ക്രമേണ ആത്മബോധം വളർത്തി മുക്തനായിത്തീരുന്നു. ജന്മബന്ധവിനിർമുക്തമായ സ്ഥാനമാണ് ആത്മസ്ഥാനം,

ഇതൊക്കെയാണെങ്കിലും കർമഫലങ്ങളിലേക്കും അവ നിമിത്ത മുണ്ടാകുന്ന സുഖങ്ങളിലേക്കും ബുദ്ധി സദാ പ്രലോഭിതമായിക്കൊ ണ്ടിരിക്കുന്നുവല്ലോ. അങ്ങു പറയുന്ന ഈശ്വരബുദ്ധി ഒട്ടും വരുന്നതു മില്ല. ഇതെന്തുകൊണ്ടാണ്? അർജുനനു തോന്നാവുന്ന ഈ സംശയ ത്തിനു മറുപടിയാണടുത്ത പദ്യം:

Verse 52.

യദാ തേ മോഹകലിലം ബുദ്ധിർവ്യതിതരിഷ്യതി തദാ ഗന്താസി നിർവേദം ശ്രോതവ്യസ്യ ശ്രുതസ്യ ച 

യദാ തേ ബുദ്ധി - എപ്പോഴാണോ നിൻ്റെ ബുദ്ധിമോഹകലിലം ജഡം സത്യമാണെന്നു ഭ്രമിപ്പിക്കുന്ന അജ്ഞാനദോഷത്തെ, വ്യതിതരിഷ്യതി - വിവേകത്തോടെ കടക്കുന്നത്; തദാ - അപ്പോൾ, ശ്രോതവ്യസ്യ - ഇനി കേൾക്കാനുള്ളതും; ശ്രുതസ്യ ച - ഇതുവരെ കേട്ടതുമായ എല്ലാറ്റിനെക്കുറിച്ചും; നിർവേദം ഗന്താസി - നീ വിരക്തി വന്നവനായി ഭവിക്കും.

എപ്പോഴാണോ നിൻ്റെ ബുദ്ധി ജഡം സത്യമാണെന്നു ഭ്രമിപ്പിക്കുന്ന അജ്ഞാനദോഷത്തെ വിവേകത്തോടെ കടക്കുന്നത് അപ്പോൾ ഇനി കേൾക്കാനുള്ളതും ഇതുവരെ കേട്ടതുമായ എല്ലാറ്റിനെക്കുറിച്ചും നീ വിരക്തി വന്നവനായി ഭവിക്കും.

മോഹകലിലം

ഒരാൾ സ്വന്തം സ്വരൂപമായ ബോധത്തെ വിചാരം ചെയ്‌തറിയാത്തി ടത്തോളം അയാൾക്കു ജഡം സത്യമാണെന്നു ഭ്രമിക്കാനിടവരുന്നു. ഇതുതന്നെയാണ് ആത്മാവിനെ മറയ്ക്കുന്ന അജ്ഞാനം അഥവാ മോഹകലിലം. ജഡം സത്യമാണെന്ന തോന്നലുള്ളിടത്തോളം സുഖ ത്തിനായി കർമഫലരൂപത്തിലുള്ള ജഡവിഷയങ്ങളുടെ പിന്നാലേ പായാനിടവരും. വിചാരം ചെയ്‌തു ബോധമാണു സത്യമെന്നറിയുന്ന തോടെ അജ്ഞാനമറയുടെ കട്ടി കുറഞ്ഞുവരും. തുടർന്ന് അതിരറ്റ ആത്മാനന്ദം തെളിയുംഅതോടെ ഇഹത്തിലും പരത്തിലുമുള്ള എല്ലാ ലോകസുഖങ്ങളിലും വൈരാഗ്യം വന്നുചേരുംവൈരാഗ്യം സ്വസ്വരൂപ മായ സത്യത്തെ കൂടുതൽ കൂടുതൽ തെളിച്ച് അനുഭവിപ്പിക്കുകയും ചെയ്യും.

ഭഗവാൻ പറഞ്ഞതുപോലെയെല്ലാം വിചാരം ചെയ്‌തനുഷ്ഠിച്ചാൽ എപ്പോഴായിരിക്കും ബുദ്ധിക്ക് ആത്മാനുഭൂതി കൈവരുന്നത് എന്ന സംശയത്തിനാണ് ഇനി മറുപടി പറയുന്നത്:

No comments:

Post a Comment