Saturday, 20 January 2024

ഭഗവത് ഗീത CH 2 64- 68.

ശിവാരവിന്ദം ഭാഷ്യം.

Verse-64.

രാഗദ്വേഷവിയുക്തസ്‌തു വിഷയാനിന്ദ്രിയൈശ്ചരൻ ആത്മവശർവിധേയാത്മാ പ്രസാദമധിഗച്ഛതി

ആത്മവശഃ - ആത്മവിചാരംകൊണ്ടു തികച്ചും തന്റെ നിയന്ത്ര ണത്തിൽ വർത്തിക്കുന്നവയും; രാഗദ്വേഷവിയുക്തഃ - അക്കാ രണത്താൽത്തന്നെ ഒന്നിനോടും വിശേഷിച്ചു പ്രീതിയോ വെറുപ്പോ ഇല്ലാത്തവയുമായ; ഇന്ദ്രിയൈഃ - ഇന്ദ്രിയങ്ങളിൽക്കൂടി; വിഷയാൻ ചരൻ തൂ - വിഷയങ്ങളെ അനുഭവിക്കുന്നവനായാലും; വിധേ യാത്മാ - സത്യബുദ്ധിയായ മനുഷ്യൻ; പ്രസാദം അധിഗച്ഛതി - ആത്മസന്തുഷ്‌ടി അനുഭവിക്കാനിടവരുന്നു.

ആത്മവിചാരം കൊണ്ടു തികച്ചും തൻ്റെ നിയന്ത്രണത്തിൽ വർത്തി ക്കുന്നവയും അക്കാരണത്താൽത്തന്നെ ഒന്നിനോടും വിശേഷിച്ചു പ്രീതിയോ വെറുപ്പോ ഇല്ലാത്തവയുമായ ഇന്ദ്രിയങ്ങളിൽക്കൂടി വിഷയ ങ്ങളെ അനുഭവിക്കുന്നവനായാലും സത്യബുദ്ധിയായ മനുഷ്യൻ ആത്മ സന്തുഷ്‌ടി അനുഭവിക്കാനിടവരുന്നു.

പ്രസാദം അഥവാ ആത്മസന്തുഷ്ട‌ി

ആത്മാവ് സ്വതേ ആനന്ദസ്വരൂപമാണ്. ബാഹ്യവിഷയങ്ങളോടുള്ള രാഗദ്വേഷസങ്കൽപ്പങ്ങളാണ് ആത്മാവിൻ്റെ ആനന്ദാനുഭവത്തെ തടയുന്ന ഘടകങ്ങൾ. അതുകൊണ്ട് ആത്മാനന്ദമനുഭവിക്കാൻ കൊതിക്കുന്ന സത്യബുദ്ധി കർമരംഗത്തു മുന്നേറുമ്പോൾ ഇന്ദ്രിയങ്ങളെ പാട്ടിലാക്കി മനസ്സിനെ രാഗദ്വേഷവിമുക്തമാക്കാൻ സദാ യത്നിക്കുന്നു. മനസ്സിന്റെ രാഗദ്വേഷ സങ്കൽപ്പങ്ങൾ കുറയുന്നതോടെ ഉള്ളിൽ പ്രസാദം അഥവാ ആത്മസന്തുഷ്‌ടി അനുഭവപ്പെടാൻ തുടങ്ങുന്നു. ഏതു പരിതസ്ഥിതി യിലും വിട്ടുമാറാത്ത സന്തോഷം നിറഞ്ഞ മനസ്സിൻ്റെ കുളിർമയാണു പ്രസാദം. സമാധ്യനുഭവത്തിനു മനസ്സു പാകമായി വരുന്നു എന്നു സൂചി പ്പിക്കുന്നതാണീ കുളിർമ. സമാധിദാർഢ്യം വന്നയാൾക്കു വൃഥാനദശ യിലും സത്യബോധത്തോടൊപ്പം ഈ കുളിർമ സദാ അനുഭവപ്പെട്ടു കൊണ്ടിരിക്കും. അന്യർക്കു സുഖം വരുമ്പോൾ അസൂയപ്പെടാതെ അവ രോടു സ്നേഹം പുലർത്തുകയും ദുഃഖം വരുമ്പോൾ ആഹ്ലാദിക്കാതെ കാരുണ്യം കാണിക്കുകയും, അന്യരുടെ പുണ്യകർമങ്ങളിൽ അവരോ ടൊപ്പം സന്തോഷിക്കുകയും, പാപകർമങ്ങളിൽ വിമർശനത്തിലേർപ്പെ ടാതെ ഉദാസീനത പുലർത്തുകയും ചെയ്യുന്നയാളിൻ്റെ ചിത്തം സദാ പ്രസന്നമായി വർത്തിക്കും. ആത്മസാക്ഷാൽക്കാരമെന്ന ലക്ഷ്യം മുൻ നിറുത്തി ആസുരവാസനകൾ വെടിഞ്ഞ് ആരൊരാൾ ദൈവവാസന കൾ അംഗീകരിക്കുന്നുവോ അവൻ്റെ ചിത്തം പ്രസന്നമായി ഭവിക്കും. തന്നെപ്പോലെ സകല ജീവികളെയും കരുതി ആരൊരാൾ ഈശ്വര ബുദ്ധ്യാ സർവത്ര സമഭാവന പുലർത്തുന്നുവോ അയാളുടെ ചിത്തം പ്രസന്നമായി ഭവിക്കും. ഈ നിയമങ്ങളെല്ലാം ഭഗവാൻ പ്രസ്‌ത ശ്ലോകത്തിൽ സംഗ്രഹിച്ചിരിക്കുന്നു എന്നു കാണേണ്ടതാണ്.

ചിത്തം പ്രസന്നമാകുന്നതുകൊണ്ടു വന്നുചേരാവുന്ന അത്ഭുതകര ങ്ങളായ നേട്ടങ്ങളെ വിവരിക്കുകയാണു ഭഗവാൻ അടുത്ത പദ്യത്തിൽ:

Verse-65.

പ്രസാദേ സർവദുഃഖാനാം ഹാനിരസ്യോപജായതേ പ്രസന്നചേതസോ ഹ്യാശു ബുദ്ധി! പര്യവതിഷ്ഠതേ 

പ്രസാദേ - ആത്മസന്തുഷ്‌ടി സ്വഭാവസിദ്ധമായിക്കഴിഞ്ഞാൽ; അസ്യ -സത്യ നിഷ്ഠന്; സർവദുഃഖാനാം - ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം തുടങ്ങി എല്ലാ ദുഃഖങ്ങൾക്കും; ഹാനിഃ - നാശം; ഉപജായതേ - സംഭവിക്കുന്നു; ഹി - എന്തെന്നാൽ; പ്രസന്നത സി -പ്രസന്നമായ ചിത്തത്തോടുകൂടിയവന്ബുദ്ധി -സത്യബുദ്ധി; ആശു - വേഗത്തിൽ; പര്യവതിഷ്ഠതേ - ചുറ്റും തിങ്ങുന്നതായി അനുഭവപ്പെടുന്നു.

ആത്മസന്തുഷ്ട്ടി സ്വഭാവസിദ്ധമായിക്കഴിഞ്ഞാൽ ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം തുടങ്ങി എല്ലാ ദുഃഖങ്ങൾക്കും നാശം സംഭവിക്കുന്നു. എന്തെന്നാൽ പ്രസന്നമായ ചിത്തത്തോടു കൂടിയവനു വേഗത്തിൽ സത്യബുദ്ധി ചുറ്റും തിങ്ങിനിൽക്കുന്നതായി അനുഭവപ്പെ ടുന്നു.

സർവദുഃഖാനാം ഹാനിഃ

വ്യക്തിയുടെ ശരീരത്തിനും മനസ്സിനും വന്നുചേരുന്ന രോഗാദി പീഡകളാണ് ആധ്യാത്മികദുഃഖം. മറ്റു ജന്തുക്കളിൽനിന്നും അതുപോലെ അഗ്നി, കാറ്റ്, വെള്ളം, ഭൂമി ഇവയിൽനിന്നും ഉണ്ടാകുന്ന ദുഃഖങ്ങളാണ് ആധിഭൗതികദുഃഖങ്ങൾ അവിചാരിതമായി വന്നുചേരുന്ന ആപത്തു കളാണ് ആധി ദൈവികദുഃഖം. ആത്മബോധമുണ്ടായി ചേതസ്സ് പ്രസന്ന മാകുന്നയാളിന് ഈ ത്രിവിധ ദുഃഖങ്ങളും പാടേ അകന്നുകിട്ടുന്നു. ഒരു വ്യക്തിക്ക് ഇതിൽപ്പരം എന്തു നേട്ടമാണുണ്ടാവാനുള്ളത്.

ബുദ്ധിഃ പര്യവതിഷ്ഠതേ

സത്യബുദ്ധിയാണു ബുദ്ധി. ആത്മബോധം തെളിഞ്ഞ പ്രസന്ന ചേതസ്സിനു തന്റെ്റെ ചുറ്റുപാടും ബ്രഹ്മസത്യം ഇടതിങ്ങി നിൽക്കുന്ന തായി അനുഭവപ്പെടും. 'ഈശാവാസ്യമിദം സർവം' എന്നു കാണാറാകു മെന്നർഥം. സത്യം കാണാനാണല്ലോ ബുദ്ധി, വിഷയധ്യാനം കൊണ്ടു പതനമാണു ഫലം. ആത്മധ്യാനം മനസ്സിനെ പ്രസന്നമാക്കി പരമ സത്യത്തിൽ കൊണ്ടെത്തിക്കും. അതുകൊണ്ട് ആത്മധ്യാനമഭ്യസിച്ചു രാഗദ്വേഷവിമുക്തനായി സ്വധർമമനുഷ്‌ഠിക്കേണ്ടതാണെന്നു സൂചന.

മറ്റെന്തൊക്കെ നേടിയാലും സത്യബുദ്ധി നേടാൻ കഴിയാത്ത ഒര ഒരു വന്റെ ജീവിതം തികച്ചും അധന്യമാണെന്നു ബുദ്ധിയെ സ്‌തുതിച്ചു. കൊണ്ടു ഭഗവാൻ അടുത്ത ശ്ലോകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു:

Verse-66.

നാസ്ത‌ി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ ന ചാഭാവയഃ ശാന്തിരശാന്തസ്യ കുതഃ സുഖം

അയുക്തസ്യ - അന്തഃകരണത്തെ ഏകാഗ്രപ്പെടുത്തി പ്രസന്നമാക്കി ആത്മനിഷ്ഠയിൽ ഉറപ്പിക്കാൻ കഴിയാത്തവന്ബുദ്ധിദ ന അസ്ത‌ി - സത്യബുദ്ധി ഉണ്ടാകുന്നില്ല, അയുക്തസ്യ ഭാവനാ ച ന - ആത്മ നിഷ്ഠ കൈവരാത്തവന് സർവത്ര നിറഞ്ഞിരിക്കുന്ന സത്യത്തെ വിചാരം ചെയ്തറിയാനും കഴിയുന്നില്ല; അഭാവയതഃ ശാന്തിഃ ച ന സത്യവിചാരം ചെയ്യാത്തവനു ശാന്തിയും ഉണ്ടാകുന്നില്ല; അശാ ന്തസ്യ സുഖം കുതഃ - ശാന്തിയില്ലാത്തവനു സുഖം എവിടെ?

അന്തഃകരണത്തെ ഏകാഗ്രപ്പെടുത്തി പ്രസന്നമാക്കി ആത്മനിഷ്ഠ യിൽ ഉറപ്പിക്കാൻ കഴിയാത്തവനു സത്യബുദ്ധിയുണ്ടാകുന്നില്ല; ആത്മ നിഷ്ഠ കൈവരാത്തവന് സർവത്ര നിറഞ്ഞിരിക്കുന്ന സത്യത്തെ വിചാരം ചെയ്തറിയാനും കഴിയുന്നില്ല; സത്യവിചാരം ചെയ്യാത്തവനു ശാന്തിയും ഉണ്ടാകുന്നില്ലശാന്തിയില്ലാത്തവനു സുഖമെവിടെ?

അശാന്തസ്യ കുതഃ സുഖം

പരമമായ സുഖപ്രാപ്‌തിക്കുള്ള ക്രമമായ പടികളാണു ഭഗവാൻ ഇവിടെ വിവരിച്ചിരിക്കുന്നത്. മനസ്സിൻ്റെ ഏകാഗ്രത, സത്യബുദ്ധി, സർവത സത്യഭാവന, മനശ്ശാന്തി, സുഖം ഇവയാണാ പടികൾ. മനസ്സിനെ ഏകാ ഗ്രപ്പെടുത്തി ആദ്യമായി ഉള്ളിൽ വർത്തിക്കുന്ന ബോധവസ്തുവിനെ കളങ്കം മാറ്റി തെളിച്ചെടുക്കണം. ആത്മസത്യം തെളിയുന്നതോടുകൂടി സർവത്ര നിറഞ്ഞുതിങ്ങുന്ന ബോധാനന്ദഘനമായ ബ്രഹ്മസത്യം തെളി ഞ്ഞനുഭവിക്കാറാകുംഅതോടെ സർവം ബ്രഹ്മമയം എന്ന അനുഭവ മുണ്ടാകും. അപ്പോൾ ഭേദദൃഷ്‌ടിക്കിടയാക്കിയ അവിദ്യ മാറിക്കിട്ടും. ഭേദചിന്ത പോയാൽ മനസ്സു ശാന്തമാകുംമനസ്സു ശാന്തമായാൽ അതിരറ്റ സുഖം അനുഭവിക്കാം. ഇതിനു വിരുദ്ധമായ മാർഗമോ? ഏകാഗ്രപ്പെ ടാതെ സദാ ചഞ്ചലമായ മനസ്സ്തൽഫലമായി ജഡപ്രപഞ്ച ദൃശ്യങ്ങൾ സത്യമെന്ന തോന്നൽ; അവയുമായി സംഗപ്പെട്ടു സുഖത്തിനു വേണ്ടി യുള്ള പരക്കംപാച്ചിൽ; മനസ്സിന് അതിരറ്റ അശാന്തി; സുഖത്തിനു പകരം നിരാശയും ദുഃഖവുംവിഷയങ്ങളിൽപ്പെട്ടു സദാ ചലിക്കുന്ന മനസ്സിൽ യഥാർഥമായ ശാന്തിയുടെയോ സുഖത്തിന്റെയോ ഗന്ധം പോലും അനുഭവിക്കാൻ കിട്ടുന്നതല്ല. അതുകൊണ്ടു സുഖം കൊതി ക്കുന്നയാൾ മനസ്സിനെ യോഗം അഭ്യസിച്ചുകൊണ്ടു സ്വധർമം അനു ഷ്ഠിക്കുകയാണു വേണ്ടത്.

സ്ഥിതപ്രജ്ഞതയുടെ കാതലായ ഭാഗം ഇന്ദ്രിയജയവും മാന ജയവും ആയതുകൊണ്ടു ഭഗവാൻ അവയുടെ പ്രാധാന്യം അടുത്ത രണ്ടു പദ്യങ്ങളിൽ ആവർത്തിച്ചുറപ്പിക്കാൻ ഭാവിക്കുന്നു.

Verse-67.

ഇന്ദ്രിയാണാം ഹി ചരതാം യന്മനോജ് നുവിധീയതേ തദസ്യ ഹരതി പ്രജ്ഞാം വായുർന്നാവമിവാംഭസി 

ഹി - എന്തെന്നാൽ, യന്മനഃ ഏതൊരു മനസ്സ്, ചടാം ഇന്ദി യാണാം - വിഷയങ്ങളിൽ തെണ്ടിത്തിരിയുന്ന ഇന്ദ്രിയങ്ങളുടെ അനുവിധീയതേ - പിന്നാലെ നിയോഗിക്കപ്പെടുന്നുവോ, തത് - ആ മനസ്സ്; അംഭസി വായു നാവം ഇവ - ജലാശയത്തിൽ കാറ്റൂ വഞ്ചിയെയെന്നപോലെഅസ്യ പ്രജ്ഞാം - സത്യാന്വേഷിയുടെ ആത്മബുദ്ധിയെ, ഹരതി - നഷ്‌ടപ്പെടുത്തിക്കളയുന്നു.

എന്തെന്നാൽ ഏതൊരു മനസ്സ് വിഷയങ്ങളിൽ തെണ്ടിത്തിരിയുന്ന ഇന്ദ്രിയങ്ങളുടെ പിന്നാലെ നിയോഗിക്കപ്പെടുന്നുവോ ആ മനസ്സ് ജലാ ശയത്തിൽ കാറ്റു വഞ്ചിയെയെന്നപോലെ സത്യാന്വേഷിയുടെ ആത്മ ബുദ്ധിയെ നഷ്‌ടപ്പെടുത്തിക്കളയുന്നു.

പ്രജ്ഞാം ഹരതി

ജലാശയത്തിൽ വഞ്ചി ഉപയോഗിക്കുന്നതു മറുകര എത്താനാണ്. പക്ഷേ, ഒരു വഞ്ചിക്കാരൻ വേണ്ടപോലെ നയിച്ചാലേ അതു മറുകര എത്തിച്ചേരൂ. നേരേമറിച്ചു വഞ്ചി നിയന്ത്രണമില്ലാതെ കാറ്റിൽ അലഞ്ഞു തിരിയാൻ ഇടയായാൽ അതു ലക്ഷ്യത്തിലെത്തുകയില്ലെന്നു മാത്രമല്ല വഴിമധ്യേ വല്ല ചുഴിയിലും തിരയിലും പെട്ടു നഷ്ടപ്പെടാനും ഇടവരും. അതുപോലെ ഈ സംസാരസമുദ്രത്തിൻ്റെ മറുകര കണ്ടെത്താൻ വേണ്ടിയാണു ജീവനു ബുദ്ധി നൽകപ്പെട്ടിരിക്കുന്നത്. എങ്ങും നിറഞ്ഞു തിങ്ങുന്ന പരബ്രഹ്മവസ്‌തുവാണി സമുദ്രത്തിൻ്റെ മറുകര. യോഗമെന്ന കപ്പിത്താൻ ബുദ്ധിയെ വേണ്ടപോലെ നയിച്ചാൽ മാത്രമേ അതു ബ്രഹ്മ മെന്ന ലക്ഷ്യത്തിലെത്തു. അതല്ല ഇന്ദ്രിയാനുഭവമെന്ന കാറ്റിൽ ബുദ്ധി യെന്ന വഞ്ചിയെ അലഞ്ഞുതിരിയാൻ വിടുകയാണെങ്കിൽ അതു ലക്ഷ്യ ത്തിലെത്തുകയില്ലെന്നു മാത്രമല്ല രാഗദ്വേഷങ്ങളെന്ന ചുഴിയിലും തിര യിലും പെട്ടു നശിക്കാനും ഇടവരും. അതുകൊണ്ട് ഒരു സത്യാന്വേഷി ഇന്ദ്രിയാനുഭവത്തിൻ്റെ പിന്നാലെ ബുദ്ധി അലഞ്ഞു തിരിയാനിടയാ കാതെ സൂക്ഷിക്കേണ്ടതാണ്.

മനോനിഗ്രഹം അഥവാ ശമം; ഇന്ദ്രിയനിഗ്രഹം അഥവാ ദമം ഇവ യാണു സ്ഥിതപ്രജ്ഞത്വം നേടാനുള്ള പ്രധാന ഉപായങ്ങൾ. വിഷയ ധ്യാനം നിമിത്തം പടിപടിയായി പതിക്കാനിടയുള്ള ബുദ്ധിയെ ശമവും ദമവും പാകപ്പെടുത്തി യോഗത്തിൻ്റെ പടികൾ കടത്തി സ്ഥിതപ്രജ്ഞ തയിൽ കൊണ്ടെത്തിക്കുന്നു. സ്ഥിതപ്രജ്ഞലക്ഷണം വിവരിക്കാൻ തുടങ്ങിയ ഭഗവാൻ ഇടയ്ക്ക് അറുപതാം ശ്ലോകം മുതലാണ് പ്രാസംഗി കമായി ശമദമസാധനകളെയും പതനോന്നമനങ്ങളുടെ ഘട്ടങ്ങളെയും ഇങ്ങനെ വിവരിക്കാനിടയായത്അവ സമഗ്രമായി പ്രതിപാദിച്ചശേഷം പൂർണമായ ഇന്ദ്രിയ ജയമാണ് സ്ഥിതപ്രജ്ഞതയുടെ പ്രധാന ലക്ഷണ മെന്നു കാണിക്കാൻ അറുപത്തൊന്നാം ശ്ലോകത്തിലെ പ്രഖ്യാപനം ഒന്നുകൂടി ആവർത്തിച്ചു പ്രസ്‌തുത ഘട്ടം ഉപസംഹരിക്കുകയാണ് അറു പത്തെട്ടാം ശ്ലോകത്തിൽ:

No comments:

Post a Comment