Wednesday, 17 January 2024

ഭഗവത് ഗീത CH 2 53-55.

ശിവാരവിന്ദം ഭാഷ്യം.

ഭഗവാനുവാച - ശ്രീ ഭഗവാൻ പറഞ്ഞു:

Verse 53.

ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ സമാധാവചലാ ബുദ്ധിസ്‌തദാ യോഗമവാപ്സ്യസി 


ശ്രുതിവിപ്രതിപന്നാ - അനേക സാധനസാമഗ്രികൾകൊണ്ടു നേടി യെടുക്കേണ്ടതായി കർമകാണ്ഡവേദഭാഗങ്ങളിൽ പ്രതിപാദിച്ചി ട്ടുള്ളതും ഈ ലോകത്ത് കേട്ടുകേൾവിയിൽപ്പെട്ടതുമായ വിഷ യസുഖങ്ങളെച്ചിന്തിച്ചു നാനാതരത്തിൽ വ്യാകുലമായിരിക്കുന്ന; തേ ബുദ്ധിഃ - നിൻ്റെ ബുദ്ധി; യദാ - എപ്പോഴാണോ; സാമാധൗ - അന്തർമുഖമായി ആത്മസ്വരൂപത്തിൽ; നിശ്ചലാ - വിക്ഷേപമോ ചലനമോ കൂടാതെ; അചലാ-സങ്കൽപ്പരഹിതമായി, സ്ഥാസ്യതി -ഉറച്ചുനിൽക്കാനിടവരുന്നത്; തദാ-അപ്പോൾ, യോഗം അവാപ്സ്യസി-നീ ആത്മാനുഭൂതി കൈവന്നവനായി ഭവിക്കും.


അനേക സാധനസാമഗ്രികൾ കൊണ്ടു നേടിയെടുക്കേണ്ടതായി കർമകാണ്ഡവേദഭാഗങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളതും ഈ ലോകത്തു കേട്ടുകേൾവിയിൽപ്പെട്ടതുമായ വിഷയസുഖങ്ങളെച്ചിന്തിച്ച് നാനാത രത്തിൽ വ്യാകുലമായിരിക്കുന്ന നിൻ്റെ ബുദ്ധി എപ്പോഴാണോ അന്തർമു ഖമായി ആത്മസ്വരൂപത്തിൽ വിക്ഷേപമോ ചലനമോ കൂടാതെ സങ്കൽപ്പരഹിതമായി ഉറച്ചു നിൽക്കാനിടവരുന്നത് അപ്പോൾ നീ ആത്മാ നുഭൂതി കൈവന്നവനായി ഭവിക്കും.

യോഗമവാപ്സ്യസി

ഇവിടെ സമാധിശബ്ദത്തിനു ബുദ്ധിക്ക് ആശ്രയമായ ആത്മാവ് എന്നാണർഥം. ആത്മാവിനെ ആശ്രയിക്കുന്ന ബുദ്ധി ചലിച്ചു കാഴ്ച് കൾ അംഗീകരിക്കുന്നതാണു വിക്ഷേപം. വിക്ഷേപത്തെത്തുടർന്നു പല സങ്കൽപ്പങ്ങൾക്കും ചിത്തം വശംവദമായിത്തീരുന്നു. ആത്മസ്വരൂപം തേടി അന്തർമുഖമാകുന്ന ബുദ്ധി ആദ്യമായി ചലനം നിരോധിച്ചു വിക്ഷേപങ്ങളെ അകറ്റണം. അതാണ് ആത്മാവിൽ ബുദ്ധിയുടെ നിശ്ചല സ്ഥിതി. ഈ സ്ഥിതിയിൽ സവികൽപ്പയോഗം സംഭവിക്കുന്നു. സവി കൽപ്പയോഗത്തിൽ ഇടയ്ക്കിടക്കു സങ്കൽപ്പങ്ങൾ പൊന്തിവന്നു മറ യുന്നുണ്ടാവും. ആ സങ്കൽപ്പങ്ങളെയും പാടേ അകറ്റുന്നതോടെ ബുദ്ധി അചലയായി ഭവിക്കുംഅതാണു നിർവികൽപ്പയോഗം. നിർവികൽപ്പ യോഗം സാധ്യമാകുന്നതോടെ ജീവാത്മപരമാത്തൈക്യം കൊണ്ടുള വാകുന്ന നിർവികൽപ്പവും കേവല ബോധസ്വരൂപവുമായ അനുഭവ ത്തെയാണ് "പ്രജ്ഞ' എന്നു വിളിക്കുന്നത്. ഇതുതന്നെയാണു യോഗം. ഈ പ്രജ്ഞ ആർക്ക് ഒരിക്കലും വിട്ടുപോകാതെ അനുഭവപ്പെടുന്നുവോ അദ്ദേഹമാണ് സ്ഥിതപ്രജ്ഞൻ.

ചലനമോ വിക്ഷേപമോ സങ്കൽപ്പമോ കൂടാതെ ബുദ്ധി ആത്മാ വിൽ അന്തർമുഖമായി ഉറയ്ക്കുമ്പോഴാണു സ്ഥിതപ്രജ്ഞത്വം അഥവാ യോഗം സംഭവിക്കുന്നതെന്നു മനസ്സിലായി. എന്നാൽ ഈ സ്ഥിതപ്ര ജ്ഞത്വം നേടിയ ആളിൻ്റെ സ്വഭാവവും ജീവിതരീതിയും എന്തായി രിക്കും? അദ്ദേഹം എപ്പോഴും ഏകാന്തതയിൽ നിശ്ചലനായിത്തന്നെ വർത്തിക്കുമോ അതോ എണീറ്റു നടക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമോ? തനിക്കുണ്ടായ ഈ സംശയം അർജുനൻ ഭഗവാ നോടു ചോദിക്കുന്നതാണടുത്ത പദ്യം:

അർജുന ഉവാച-അർജുനൻ പറഞ്ഞു:

Verse 54.

സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം?

കേശവ-അല്ലയോ കേശവാ സമാധിസ്ഥസ്യ സ്ഥിതപ്രജ്ഞസ്യ ഭാഷാ കാ-ലക്ഷണമായി മറ്റുള്ളവർ പറയുന്നതെന്തോക്കെയാണി സ്ഥിതധീ കിം പ്രഭാഷേത-സ്ഥിതപ്രജ്ഞൻ മറ്റുള്ളവരോടു സംസാരിക്കുമോ? കിം ആസീത, കിം വ്രജേത-അദ്ദേഹം ഇടിക്കു ന്നതെങ്ങനെ? നടക്കുന്നതെങ്ങനെ?

അല്ലയോ കേശവാ, ഏകാന്തതയിൽ ബ്രഹ്മനിഷ്ഠനായി കഴിയുന്ന സ്ഥിതപ്രജ്ഞന്റെറെ ലക്ഷണമായി മറ്റുള്ളവർ പറയുന്നതെന്തൊക്കെ യാണ്? സ്ഥിതപ്രജ്ഞൻ മറ്റുള്ളവരോട് സംസാരിക്കുമോ? അദ്ദേഹം ഇരിക്കുന്നതെങ്ങനെ? നടക്കുന്നതെങ്ങനെ?

സ്ഥിതപ്രജ്ഞൻ

ബ്രഹ്മനിഷ്ഠന്മാർക്കു സമാധിദശയെന്നും വൃത്ഥാനദശയെന്നും രണ്ടവസ്ഥകളാണുള്ളത്. ഏകാന്തതയിൽ ബ്രഹ്മാനന്ദത്തിൽ മുഴുകി മൗനമായി വർത്തിക്കുന്ന ദശയാണു സമാധിദശ. മറ്റുള്ളവരെപ്പോലെ എണീറ്റു നടന്നു ലോക കാര്യങ്ങളിൽ ഏർപ്പെടുമ്പോഴാണു വ്യുത്ഥാന ദശ. അർജുനൻ പ്രസ്‌തുത പദ്യത്തിലെ പൂർവാർധം കൊണ്ട് സമാധി ദശയിൽ വർത്തിക്കുന്ന സ്ഥിതപ്രജ്ഞൻ്റെയും ഉത്തരാർധംകൊണ്ടു വൃത്ഥാനദശയിൽ വർത്തിക്കുന്ന സ്ഥിതപ്രജ്ഞൻ്റെയും ലക്ഷണങ്ങ ളെന്തൊക്കെയാണെന്നാണു ചോദിച്ചിരിക്കുന്നത്. ജീവാത്മപരമാ ക്യബോധമാണു പ്രജ്ഞ. സ്ഥിതയായ പ്രജ്ഞയോടു കൂടിയവൻ സ്ഥിത പ്രജ്ഞൻ. ഒരു നിമിഷംപോലും വിട്ടുപോകാതെ ബ്രഹ്മനിഷ്ഠയിൽ ഉറപ്പു വന്നവനാണു സ്ഥിതപ്രജ്ഞൻ. പന്ത്രണ്ടാമധ്യായത്തിൽ മഹാ ഭക്തനായും പതിനാലാമധ്യായത്തിൽ ഗുണാതീതനായും സ്ഥിതപ്രജ്ഞ നെത്തന്നെ ഭഗവാൻ വിവരിച്ചിട്ടുണ്ട്. വേദാന്തശാസ്ത്രത്തിൽ ജീവന്മു ക്തൻ, ഗുണാതീതൻ, പരമഹംസൻ, അതിവർണാശ്രമി, മഹായോഗി എന്നൊക്കെ അറിയപ്പെടുന്നത് ഈ സ്ഥിതപ്രജ്ഞൻ തന്നെയാണ്.

അർജുനൻ്റെ ചോദ്യത്തെത്തുടർന്നു ഭഗവാൻ സ്ഥിതപ്രജ്ഞലക്ഷണവും സ്ഥിതപ്രജ്ഞത്വവും നേടാനുള്ള സാധനാമാർഗങ്ങളും സവി സ്‌തരം പ്രതിപാദിക്കാൻ ആരംഭിക്കുന്നു:

Verse. 55.

പ്രജഹാതി യദാ കാമാൻ സർവാൻ പാർഥ മനോഗതാൻ ആത്മന്യേവാത്മനാ തുഷ്ട‌ഃ സ്ഥിതപ്രജ്ഞസ്‌തദോച്യതേ

പാർഥ - അല്ലയോ അർജുനാ, യദാ മനോഗതാൻ സർവാൻ കാമാൻ പ്രജഹാതി - എപ്പോൾ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളേയും പുറംതള്ളുന്നുവോ; തദാ - അപ്പോൾ; ആത്മനാ ആത്മനി ഏവ തുഷ്‌ടഃ - ആത്മാവുകൊണ്ട് ആത്മാവിൽത്തന്നെ ആനന്ദം അനു ഭവിക്കുന്നയാളാണ്; സ്ഥിതപ്രജ്ഞഃ ഉച്യതേ - സ്ഥിതപ്രജ്ഞനെന്ന് പറയപ്പെടുന്നത്. 


അല്ലയോ അർജുനാ, എപ്പോൾ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങ ളെയും പുറംതള്ളുന്നുവോ അപ്പോൾ ആത്മാവുകൊണ്ട് ആത്മാവിൽ ത്തന്നെ ആനന്ദം അനുഭവിക്കുന്നയാളാണ് സ്ഥിതപ്രജ്ഞൻ.


ആത്മന്യേവാത്മനാ തുഷ്ട


മനോഗതങ്ങളായ കാമങ്ങൾ ബാഹ്യങ്ങൾ, ആന്തരങ്ങൾ, വാസ നാമാത്രരൂപങ്ങൾ എന്നു മൂന്നു വിധമാണ്. സമ്പാദിച്ചുകഴിഞ്ഞ ധന ധാന്യാദി സുഖസാമഗ്രികളാണു ബാഹ്യങ്ങൾ, മനസ്സ് അവയോടു സംഗ പ്പെട്ടിരിക്കുന്നതുകൊണ്ടാണ് അവയും മനോഗത കാമങ്ങളായി കണ ക്കാക്കപ്പെടുന്നത്. സമ്പാദിക്കാനായി ആശിച്ചുകൊണ്ടിരിക്കുന്ന സുഖ സാമഗ്രികളാണു മനോഗതങ്ങളായ ആന്തരകാമങ്ങൾ. അബോധമന സ്സിൽ ഒളിഞ്ഞുകിടക്കുന്ന വിഷയസുഖ പ്രേരണകളാണു വാസനാകാമ ങ്ങൾ. ബുദ്ധിയുടെ ചലനവും വിക്ഷേപവും സങ്കൽപ്പവും നിരോധിക്കാൻ കഴിവുള്ള സ്ഥിതപ്രജ്ഞൻ ഈ മൂന്നുവിധ കാമങ്ങളെയും പുറംതള്ളി യവനാണ്. കാമങ്ങളെ പുറംതള്ളപ്പെട്ടതോടെ ശുദ്ധവും ആനന്ദവുമായ ആത്മസ്വരൂപം സ്ഥിതപ്രജ്ഞനു തെളിഞ്ഞു കിട്ടി. സ്വയം പ്രകാശിക്കുന്ന ബോധസ്വരൂപമായ ആത്മാവ് തന്നിൽത്തന്നെ അതിരറ്റ സുഖം കണ്ടെത്തി. ഇതാണ് 'ആത്മനാ ആത്മനി തുഷ്‌ടി' എന്നു പറയുന്നത്. ഇവിടെ 'ആത്മനാ' എന്ന പദത്തിനു ബുദ്ധിവൃത്തികൊണ്ട് എന്നർഥം പറയാൻ പാടില്ല. എല്ലാ ബുദ്ധിവൃത്തികളും അവസാനിച്ചിരിക്കുന്ന പ്ര ജ്ഞയിൽ അതിനു പ്രസക്തിയില്ലല്ലോ. ഇവിടെ കിട്ടുന്ന ആനന്ദം ബുദ്ധി യുടെ അനുഭവമല്ല. ആത്മാവിൻ്റെ സ്വരൂപമാണ്. ഏതു പരിതഃസ്ഥിതി യിലും സ്ഥിതപ്രജ്ഞൻ്റെ മുഖം പ്രസന്നമായിക്കാണുന്നത് അദ്ദേഹ ത്തിന്റെ ആനന്ദാനുഭവം സ്വരൂപാനുഭവമായതുകൊണ്ടാണ്.

ലൗകികങ്ങളായ വിരുദ്ധപരിതസ്ഥിതികളൊന്നും ഒരു സ്ഥിത പ്രജ്ഞന്റെ സ്വരൂപാനന്ദാനുഭവത്തെ ഉലയ്ക്കുന്നില്ലെന്നാണു ഭഗവാൻ.

No comments:

Post a Comment