Thursday, 18 January 2024

ഭഗവത് ഗീത CH 2 60- 63

 ഭഗവത് ഗീത CH 2 60- 63

ശിവാരവിന്ദം ഭാഷ്യം.


Verse 60.

യതതോ ഹ്യപി കൗന്തേയ പുരുഷസ്യ വിപശ്ചിത ഇന്ദ്രിയാണി പ്രമാഥീനി ഹരന്തി പ്രസഭം മന:


കൗന്തേയ - അല്ലയോ അർജുനാ; ഹി - ഇന്ദ്രിയനിഗ്രഹത്തെക്കു റിച്ചു ഞാൻ എടുത്തു പറയുന്നതെന്തുകൊണ്ടെന്നാൽ; യതതഃ - ജ്ഞാനനിഷ്ഠയ്ക്കായി സദാ യത്നിച്ചുകൊണ്ടിരിക്കുന്ന, വിപശ്ചിതഃ പുരുഷസ്യ അപി - വിവേകിയായ പുരുഷന്റെ പോലും; മനഃ മനസ്സിനെ; പ്രമാഥീനി ഇന്ദ്രിയാണി - വിഷയാഭിമുഖമാക്കി ക്ഷോഭി പ്പിക്കാൻ കഴിവുള്ള ഇന്ദ്രിയങ്ങൾ; പ്രസഭം ഹരന്തി വ്യാകുലമാക്കിത്തീർക്കുന്നു. ബലാൽ

അല്ലയോ അർജുനാഇന്ദ്രിയനിഗ്രഹത്തെക്കുറിച്ചു ഞാൻ എടുത്തു പറയുന്നതെന്തുകൊണ്ടെന്നാൽ ജ്ഞാനനിഷ്ഠയ്ക്കായി സദാ യത്നിച്ചു കൊണ്ടിരിക്കുന്ന വിവേകിയായ പുരുഷൻ്റെ പോലും മനസ്സിനെ വിഷയാ ഭിമുഖമാക്കി ഇളക്കിമറിക്കാൻ കഴിവുള്ള ഇന്ദ്രിയങ്ങൾ ബലാൽ വ്യാകു ലമാക്കിത്തീർക്കുന്നു.

ജ്ഞാനനിഷ്ഠയിൽപ്പോലും ഇന്ദ്രിയങ്ങൾ പൂർണമായി വശപ്പെട്ടു എന്നു വരികയില്ല. പൂർണമായി ഇന്ദ്രിയനിഗ്രഹം സാധ്യമാകാത്തിട ത്തോളം സ്ഥിതപ്രജ്ഞത്വം പ്രാപിക്കുന്നില്ലെന്നു താൽപ്പര്യം. ഹഠയോ ഗാദി കഠിനസാധനകൾകൊണ്ടോ മറ്റേതെങ്കിലും പ്രകാരത്തിലോ അൽപ്പസമയത്തേക്കു മനസ്സിനെയോ പ്രാണനെയോ ബലാൽ നിയ ന്ത്രിക്കുന്നതുകൊണ്ടൊന്നും ഇന്ദ്രിയനിഗ്രഹമോ സ്ഥിതപ്രജ്ഞത്വമോ സാധ്യമാകുന്നതല്ലെന്നു ധ്വനി.

ഇന്ദ്രിയനിഗ്രഹം ഇങ്ങനെ സുസാധ്യമല്ലെന്നുള്ളതുകൊണ്ട് സ്ഥിത പ്രജ്ഞത്വം കൊതിക്കുന്നുണ്ടെങ്കിൽ ആരംഭം മുതലേ ഇന്ദ്രിയ ങ്ങളെ പാട്ടിലാക്കി പൂർണമായി വശപ്പെടുത്താൻ യത്നിക്കേണ്ടതാ ണെന്നാണു ഭഗവാൻ അർജുനനെ ഉപദേശിക്കുന്നത്:

Verse 61.

താനി സർവാണി സംയമ്യ യുക്ത ആസീത മത്പര വശേ ഹി യസ്യേന്ദ്രിയാണി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ 

താനി സർവാണി അപ്രകാരമുള്ള എല്ലാ ഇന്ദ്രിയങ്ങളെയും; സംയമ്യ - അടക്കി ധ്യാനനിഷ്‌ഠനായിമത്‌പരി യുക്തഃ ആസിത -ആത്മാവായി വർത്തിക്കുന്ന എന്നെത്തന്നെ ഭാവന ചെയ്‌ത്‌ ആത്മാ നന്ദമനുഭവിച്ചു കഴിഞ്ഞുകൂടണം; ഹി - എന്തെന്നാൽ, യസ്യ ഇന്ദ്രി യാണി വശേ - ആരുടെ ഇന്ദ്രിയങ്ങൾ പൂർണമായും നിയന്ത്രിത ങ്ങളാണോ; തസ്യ പ്രജ്ഞാപ്രതിഷ്ഠിതാ - അയാളുടെ പ്രജ്ഞ പ്രതിഷ്‌ഠിതമായി ഭവിക്കുന്നു.

അപ്രകാരമുള്ള എല്ലാ ഇന്ദ്രിയങ്ങളേയും അടക്കി ധ്യാനനിഷ്ഠ നായി ആത്മാവായി വർത്തിക്കുന്ന എന്നെത്തന്നെ ഭാവനചെയ്ത് ആത്മാനന്ദമനുഭവിച്ചു കഴിഞ്ഞുകൂടണം. എന്തെന്നാൽ ആരുടെ ഇന്ദ്രി യങ്ങൾ പൂർണമായും നിയന്ത്രിതങ്ങളാണോ അയാളുടെ പ്രജ്ഞ പ്രതി ഷ്ഠിതമായി ഭവിക്കുന്നു.

സത്യബോധത്തിൽ നിന്നു മനസ്സു വഴുതിപ്പോകാതിരിക്കാൻ ജ്ഞാനേന്ദ്രിയങ്ങളും കർമേന്ദ്രിയങ്ങളും അടക്കി മനസ്സിനെ ആത്മ നിഷ്ഠമാക്കി ദീർഘകാലം സമാധി പരിശീലിക്കണം. സ്ഥിതപ്രജ്ഞൻ എങ്ങനെയാണിരിക്കുക എന്ന ചോദ്യത്തിനുത്തരമാണിത്. അർജുനൻ സ്ഥിതപ്രജ്ഞത കൊതിക്കുന്നുണ്ടെങ്കിൽ ഈ സമാധി പരിശീലിക്കേ ണ്ടതാണെന്നു താൽപ്പര്യം.

സമാധി പരിശീലിക്കുന്നില്ലെന്നു വന്നാൽ സത്യാനുഭവമില്ലാത്ത മനസ്സ് പതിച്ചു ക്രമേണ ഏതവസ്ഥയിൽ എത്തിച്ചേരുമെന്നു വിവരിക്കു കയാണ് അടുത്ത രണ്ടു പദ്യങ്ങളിൽ

Verse 61.

ധ്യായതോ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ സംഗാത് സംജായതേ കാമഃ കാമാത് ക്രോധോ ഭിജായതേ

വിഷയാൻ ധ്യായതഃ പുംസഃ ശബ്ദാദി ഇന്ദ്രിയവിഷയ ങ്ങളെ ചിന്തിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്തേഷൂ സംഗഃ ഉപജായതേ - അവയിൽ ആസക്തിരൂപമായ പ്രീതി വന്നു ചേരുന്നു; സംഗാത് കാമഃ സംജായതേ - പ്രീതിയുടെ ഫല മായി അവയിൽ തൃഷ്‌ണ രൂപംകൊള്ളുന്നു; കാമാത് ക്രോധഃ അഭിജായതേ - തൃഷ്‌ണ നിമിത്തം വിഷയലാഭത്തിനു തട സ്സമായി നിൽക്കുന്നവരോടു കോപം ഉദയം ചെയ്യുന്നു.

ശബ്ദാദി ഇന്ദ്രിയ വിഷയങ്ങളെ ചിന്തിച്ചുകൊണ്ടിരിക്കുന്ന മനു ഷ്യന് അവയിൽ ആസക്തിരൂപമായ പ്രീതി വന്നുചേരുന്നു; പ്രീതിയുടെ ഫലമായി അവയിൽ തൃഷ്‌ണ രൂപം കൊള്ളുന്നു; തൃഷ്ണ നിമിത്തം വിഷയലാഭത്തിൽ തടസ്സമായി നിൽക്കുന്നവരോടു കോപം ഉദയം ചെയ്യുന്നു. 

വിഷയധ്യാനം

മനസ്സിനു ധ്യാനിക്കാൻ ഇവിടെ രണ്ടേ രണ്ടു വസ്‌തുക്കളേയുള്ളു. ഒന്നാത്മാവ്. മറ്റേത് ഇന്ദ്രിയവിഷയം. ആത്മസുഖമെന്തെന്നറിയാത്ത മനസ്സ് വിഷയസുഖം കൊതിച്ചു വിഷയധ്യാനത്തിലേർപ്പെടുന്നു. തുടർന്നു ധ്യാനിക്കപ്പെടുന്ന വിഷയത്തിൽ പ്രിയം ജനിക്കുന്നു. പ്രിയം കൂടും തോറും “അതു കിട്ടിയേ ഞാനടങ്ങൂ' എന്ന തൃഷ്ണാരൂപത്തിലുള്ള കാമം മനസ്സിനെ പിടികൂടുന്നു. കാമത്തിനു തടസ്സം വന്നാൽ കോപം ഉദയം ചെയ്യുന്നു. വിഷയധ്യാനം മനസ്സിനെ ആത്മാവിൽ നിന്നുമകറ്റി ബഹിർമുഖമാക്കി ക്രമേണ എങ്ങനെ പതിപ്പിക്കുന്നു എന്നാണു ഭഗ വാൻ ഇവിടെ വ്യക്തമാക്കുന്നത്.

മുൻപറഞ്ഞ പതനഘട്ടങ്ങളിലൊന്നും മനസ്സിനെ സത്യോന്മുഖ മാക്കി പിൻതിരിപ്പിക്കാൻ കഴിയാത്ത മനുഷ്യന്റെ തുടർന്നുള്ള പതന ക്രമമാണ് ഇനി വിവരിക്കുന്നത്.

Verse 63.

ക്രോധാത് ഭവതി സംമോഹഃ സംമോഹാത് സ്മൃതിവിഭ്രമം സ്മൃതിഭ്രംശാത് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി

ക്രോധാത് സംമോഹഃഭവതി - ക്രോധം നിമിത്തം കാര്യാകാര്യ വിവേകമില്ലായ്മ‌യെന്ന സംമോഹം സംഭവിക്കുന്നു; സംമോഹാത് സ്മൃതിവിഭ്രമഃ - സംമോഹത്തെത്തുടർന്ന് താനാര് എന്ന സ്മരണ നഷ്ടമാകുന്നു; സ്മൃതിഭ്രംശാത് ബുദ്ധിനാശഃ - തത്വസ്‌മരണ നഷ്ട മാകുന്നതോടെ ലക്ഷ്യബോധമില്ലായ്‌മ നിമിത്തം ബുദ്ധി പാടേ നശിക്കാനിടവരുന്നു; ബുദ്ധിനാശാത് പ്രണശ്യതി - ബുദ്ധിനാശം പതനത്തിനു കാരണമായും തീരുന്നു.

ക്രോധം നിമിത്തം കാര്യാകാര്യ വിവേകമില്ലായ്‌മയെന്ന സംമോഹം സംഭവിക്കുന്നു; സംമോഹത്തെത്തുടർന്ന് 'താനാര്' എന്ന സ്മരണ നഷ്ടമാകുന്നു; തത്വസ്‌മരണ നഷ്ടമാകുന്നതോടെ ലക്ഷ്യബോധമി ല്ലായ്‌മ നിമിത്തം ബുദ്ധി പാടേ നശിക്കാനിടവരുന്നു; ബുദ്ധിനാശം പത നത്തിനു കാരണമായും തീരുന്നു.

പതനക്രമം

വിഷയധ്യാനം, സംഗംകാമം, ക്രോധംസംമോഹം, സ്മൃതി ഭ്രംശം, ബുദ്ധിനാശം, പ്രണാശം ഇതാണു പതനക്രമം. എന്തുചെയ്യാം എന്തു ചെയ്തുകൂടാ എന്ന വിവേകം നശിക്കലാണ് ക്രോധം മൂലമു ണ്ടാകുന്ന സംമോഹം. തുടർന്നു താൻ ആത്മാവാണ് എന്ന ഗുരൂപദേ ശജനിതമായ സംസ്‌കാരം മാത്രമല്ല ലൗകികമായിപ്പോലും തന്റെ നില യെന്താണ് എന്നു മറന്നുപോകലാണ് സ്‌മൃതിഭ്രംശം. അതോടെ ആധ്യാ ത്മികവും ലൗകികവുമായ ലക്ഷ്യബോധമില്ലാതായി ബുദ്ധി മറയുന്നു. അതുനിമിത്തം എല്ലാത്തരത്തിലും ആപത്തും പതനവും വന്നു ചേരുന്നു. ഇതാണ് ഈശ്വരനെ മറന്നുള്ള വിഷയധ്യാനത്തിന്റെ അന്ത്യം അഥവാ പ്രവൃത്തിമാർഗത്തിൻ്റെ അഥവാ പ്രേയോമാർഗത്തിന്റെ അന്ത്യം.

വിഷയധ്യാനത്തിൻ്റെ അന്ത്യമിതാണെങ്കിൽ ആത്മധ്യാനത്തിൽ ക്കൂടിയുള്ള ഉയർച്ചയുടെ ക്രമമെന്താണ്? അതാണു ഭഗവാൻ തുടർന്ന് അടുത്ത രണ്ടു പദ്യങ്ങളിൽ വിവരിക്കുന്നത്

No comments:

Post a Comment