Tuesday, 9 January 2024

ഭഗവത് ഗീത CH 2-35 to 39

 BG 2-35

ഏതാൻ ന ഹന്തുമിച്ഛാമി ഘ്നതോfപി മധുസൂദന 

അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ? 

മധുസൂദന - അല്ലയോ കൃഷ്‌ണാ; ഘ്‌നതഃ അപി - എന്നെ കൊല്ലാൻ നിൽക്കുന്നവരാണെങ്കിൽ പോലും; ഏതാൻ - ഈ സ്വജനങ്ങളെ; ത്രൈലോക്യരാജ്യസ്യ ഹേതോഃ അപി - മൂന്നു ലോകത്തുമുള്ള രാജ്യത്തിന്റെ ആധിപത്യത്തിനു വേണ്ടിപ്പോലുംഹന്തും ന ഇച്ഛാമി - കൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നില്ല; മഹീകൃതേ കിം നൂ - ഭൂമിയിലെ ആധിപത്യത്തിനുവേണ്ടി പിന്നെ പറയാനുണ്ടോ?

അല്ലയോ കൃഷ്ണാ, എന്നെ കൊല്ലാൻ നിൽക്കുന്നവരാണെങ്കിൽ =പ്പാലും ഇവരെ മൂന്നു ലോകത്തുമുള്ള രാജ്യത്തിൻറെ ആധിപത്യത്തിനു = വണ്ടിപ്പോലും കൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നില്ലഭൂമിയിലെ ആധി പത്യത്തിനുവേണ്ടി പിന്നെ പറയാനുണ്ടോ?

മധു എന്ന അസുരനെ കൊലചെയ്‌തുകൊണ്ടാണു കൃഷ്ണനു = ധുസൂദനൻ എന്നു പേരുണ്ടായത്മധുവിനെപ്പോലുള്ള അസുരന്മാർ സ്വജനങ്ങളല്ലാത്തതുകൊണ്ട് അവരെ കൊല്ലുന്നതുകൊണ്ടു ദോഷമി ല്ലെന്നു ധ്വനി. എന്നാൽ കൃഷ്‌ണൻ ധർമരക്ഷണത്തിനായി തന്റെ അമ്മാ .നെ കൊലചെയ്‌തയാളാണെന്ന കാര്യം അർജുനൻ വിസ്മരിക്കുന്നു. എന്തായാലും മമതാപ്രേരിതമാണെങ്കിൽപ്പോലും അർജുനന്റെ ത്യാഗവും വൈരാഗ്യവും സത്യബോധത്തിനു വഴിതെളിക്കത്തക്കവണ്ണം പിശാലമാണെന്ന് ഈ ഭാഗം സ്പഷ്ടമാക്കുന്നു.

കൗരവന്മാർ പലതരത്തിലും ദ്രോഹിച്ചവരല്ലേ? ദുഷ്ടനിഗ്രഹം ധർമ . ല്ലേ? എങ്കിലും ഇവർ സ്വജനങ്ങളല്ലേ എന്നാണ് അർജുനന്റെ സമാധാനം 

BG 2-36.

 നിഹത്യ ധാർത്തരാഷ്ട്രാൻ നഃ കാ പ്രീതിഃ സ്യാജ്ജനാർദന? 

പാപമേവാശ്രയേദസ്‌മാൻ ഹതതാനാതതായിന:

ജനാർദന - അല്ലയോ കൃഷ്‌ണാ; ധാർത്തരാഷ്ട്രാൻ - ധൃതരാഷ്ട്ര പുത്രന്മാരെ; നിഹത്യ - കൊന്നിട്ട്; നഃ - നമുക്ക്; കാ പ്രീതിഃ സ്യാത് - എന്തു സൗഖ്യമാണു വരാനുള്ളത്?ആതതായിനഃ ഏതാൻ ശത്രുക്കളാണെങ്കിലും ഇവരെ; ഹത്വാ- കൊന്നാൽ; അസ്‌മാൻ നമുക്ക്; പാപമേവ - പാവമേ; ആശ്രയേത് - വന്നുചേരൂ.

അല്ലയോ കൃഷ്ണാ, ധൃതരാഷ്ട്രപുത്രന്മാരെ കൊന്നിട്ടു നമുക്ക് എന്തു സൗഖ്യമാണു വരാനുള്ളത്? ശത്രുക്കളാണെങ്കിലും ഇവരെ കൊന്നാൽ നമുക്കു പാപമേ വന്നുചേരൂ.

ദുഷ്ടന്മാരെ നിഗ്രഹിക്കുന്നവനെന്നുംജനങ്ങളാൽ ഇഹപരസുഖ ത്തിനായി ആശ്രയിക്കപ്പെടുന്നവനെന്നുമാണ് ജനാർദന ശബ്ദത്തി നർഥം. അങ്ങ് ദുഷ്ടനിഗ്രഹം ചെയ്യുന്നവനും സുഖദാതാവുമായതു കൊണ്ട് ഈ സഹോദരവധം കൊണ്ടു സുഖം കിട്ടുമോ എന്നു ചിന്ത ചെയ്താലുമെന്നു താൽപ്പര്യം. ധാർത്തരാഷ്ട്രപദം കൊണ്ടു ദുര്യോധ നാദികളോടു സാഹോദര്യം ധ്വനിപ്പിക്കുന്നു.

ആതതായികൾ

അഗ്നിദോ ഗരദശ്ചവ ശസ്ത്രപാണിർധനാപഹ

ക്ഷേത്രദാരാപഹർത്താ ച ഷഡേതേ ഹ്യാതതായിന

ആതതായിനമായാന്തം ഹന്യാദേവാവിചാരയൻ

നാതതായിവധേ ദോഷോ ഹന്തുർഭവതി കശ്ചന തീ, വിഷം ഇവ പ്രയോഗിച്ചു നാശം വരുത്തുന്നവനും ആയുധ പാണിയും, ധനമപഹരിക്കുന്നവനും, ഭൂമി അപഹരിക്കുന്നവനും ഭാര്യയെ അപഹരിക്കുന്നവനും ഇങ്ങനെ ആറു കൂട്ടരാണ് ആതതായി കൾ. അടുക്കുന്ന ആതതായിയെ ആലോചനകൂടാതെ തന്നെ കൊല്ലാംഅതുകൊണ്ട് കൊല്ലുന്നയാളിന് ഒരു ദോഷവും വരാനില്ല

ദുര്യോധനാദികൾ എല്ലാ വിധത്തിലും ആതതായികളായതു കൊണ്ട് അവരെ കൊന്നാൽ ദോഷമില്ലഎങ്കിലും അവർ സ്വജനങ്ങ ളായതുകൊണ്ടു പാപമുണ്ടാകുമെന്നാണർജുനൻ്റെ വാദം. അടുത്ത ശ്ലോകം ഇക്കാര്യം കുറെക്കൂടി വ്യക്തമാക്കുന്നു.

BG 2-37

തസ്മാന്നാർഹാ വയം ഹന്തും ധാർത്തരാഷ്ട്രാൻ സ്വബാന്ധവാൻ 

സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ?

മാധവ - അല്ലയോ കൃഷ്‌ണാ; തസ്‌മാത് - അതുകൊണ്ട്; വയം - നമ്മൾ; ധാർത്തരാഷ്ട്രാൻ സ്വബാന്ധവാൻ - ധൃതരാഷ്ട്രപു ന്മാരായ സ്വബന്ധുക്കളെ; ഹന്തും - കൊല്ലുന്നത്; ന അർഹാഃ - ശരിയല്ല; സ്വജനം ഹത്വാ സ്വന്തം ആളുകളെ കൊന്നിട്ട്; കഥം എങ്ങനെ സുഖിനഃ സ്യാമ ഹി - സുഖികളായിത്തീരുന്നു.

അല്ലയോ കൃഷ്ണാഅതുകൊണ്ടു നമ്മൾ ധൃതരാഷ്ട്രപുത്രന്മാ രായ സ്വബന്ധുക്കളെ കൊല്ലുന്നത് ശരിയല്ലസ്വന്തം ആളുകളെ കൊന്നിട്ട് എങ്ങനെ സുഖികളായിത്തീരാനാണ്.

'സ്വന്തം ആളുകൾ' എന്ന ചിന്തയാണ് അർജുനമനസ്സിനെ സമൂലം ഇളക്കിമറിച്ചിരിക്കുന്നതെന്ന് ഈ ഭാഗം കൊണ്ട് സ്‌പഷ്ട‌മാണല്ലോ.


എന്നാൽ ഈ സ്വജനചിന്ത ദുര്യോധനാദികളെ ബാധിച്ചിട്ടില്ലല്ലോ എന്ന സംശയത്തിനാണ് അർജുനൻ ഇനി മറുപടി പറയുന്നത്.

BG 2-38

യദ്യവ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം

BG 2-39

കഥം ന ജ്ഞേയമസ്‌മാഭിഃ പാപാദസ്‌മാന്നിവർത്തിതും കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിർജനാർദന 

ജനാർദന - അല്ലയോ കൃഷ്‌ണാ; ലോഭോപഹതചേതസഃ - കയ്യട ക്കിയ മുതൽ അവകാശപ്പെട്ടവർക്കു വിട്ടുകൊടുക്കാൻ കഴിയാത്ത വണ്ണം ലോഭംകൊണ്ട് ഇരുണ്ട് മനസ്സോടുകൂടിയഎതേ - ഈ ദുര്യോധനാദികൾകുലക്ഷയകൃതം ദോഷം കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷത്തെയുംമിത്രദ്രോഹേ പാതകം ച - മിത്രങ്ങളെ ദ്രോഹിക്കുന്നതുകൊണ്ടുണ്ടാകുന്ന പാതകത്തെയും; യദ്യപി ന പശ്യന്തി - കാണുന്നില്ലെങ്കിലും; കുലക്ഷയകൃതം ദോഷം കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷം; പ്രപശ്യദ്ഭിഃ അസ്മാഭി വ്യക്തമായി കാണുന്ന നമ്മളാൽ; അസ്‌മാത് പാപാത് - ഈ പാപത്തിൽ നിന്ന്; നിവർത്തിതും - പിൻവാങ്ങുന്നതിന്; കഥം ന അറിയാതിരിക്കുന്നതെങ്ങനെ?

കൈയടക്കിയ മുതൽ അവകാശപ്പെട്ടവർക്കു വിട്ടുകൊടുക്കാൻ കഴിയാത്തവണ്ണം ലോഭംകൊണ്ട് ഇരുണ്ട മനസ്സോടുകൂടിയ ഈ ദുര്യോ ധനാദികൾ കുലക്ഷയംകൊണ്ടുണ്ടാകുന്ന ദോഷത്തെയും മിത്രങ്ങളെ ദ്രോഹിക്കുന്നതുകൊണ്ടുണ്ടാകുന്ന പാതകത്തെയും കാണുന്നില്ലെ ങ്കിലും കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷം വ്യക്തമായി കാണുന്ന നമ്മളാൽ, ഈ പാപത്തിൽ നിന്നു പിൻവാങ്ങുന്നതിന് അറിയാതിരിക്കു ന്നതെങ്ങനെ?

ലോഭമതിയായ ദുര്യോധനനു സ്വന്തം പ്രവൃത്തിയുടെ ദോഷം കാണാൻ കഴിവില്ലെന്നും തനിക്കതു കാണാൻ കഴിയുന്നുവെന്നുമാണ് അർജുനന്റെ വാദം. സൂക്ഷ്‌മചിന്തയിൽ അർജുനൻ്റെ ധർമബുദ്ധിതന്നെ സ്വന്തം കുലത്തെ ചുറ്റിപ്പറ്റി നിൽക്കുന്നതേയുള്ളു എന്നു കാണേണ്ട താണ്. ഈ അതിർവരമ്പുകൂടി ഭേദിച്ചാൽ അർജുനന്റെ ധർമബുദ്ധി സത്യം കാണാൻ കരുത്തുള്ളതായിത്തീരും ആ അതിർവരമ്പിനെക്കൂടി പൊളിച്ചുകളയാനാണു ഗീതോപദേശത്തിൽ കൂടി കൃഷ്‌ണൻ യത്നിച്ചത്.

കുലക്ഷയംകൊണ്ടു തുടരെത്തുടരെ വന്നുചേരാവുന്ന പതന ത്തിന്റെ ഇരുണ്ടുമൂടിയ ഒരു ചിത്രം ഒരു വലിയ ബുദ്ധിമാനെപ്പോലെ അർജുനൻ തുടർന്ന് കൃഷ്‌ണനു വരച്ചുകാട്ടിക്കൊടുക്കുകയാണ്:

No comments:

Post a Comment