Friday, 12 January 2024

ഭഗവത് ഗീത CH 1 - 1

 Chapter 1

                  


ധ്യതരാഷ്ട്ര ഉവാച - ധൃതരാഷ്ട്രർ പറഞ്ഞു:


ശ്ലോകം 1. 


ധർമക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ?


സഞ്ജയ - അല്ലയോ സഞ്ജയാ, ധർമക്ഷേത്രേ - ധർമം അഥവാ ഈശ്വരൻ ജയിക്കുന്ന ഇടമായ; കുരുക്ഷേത്രേ - കുരുക്ഷേത്രമെന്ന യുദ്ധഭൂമിയിൽ അഥവാ പ്രപഞ്ചമെന്ന യുദ്ധഭൂമിയിൽ; സമവേതാഃ- നിശ്ചയിച്ചുറപ്പിച്ചു വന്നുചേർന്നവരും; യുയുത്സവഃ - യുദ്ധം ചെയ്യാൻ കൊതിക്കുന്നവരുമായ; മാമകാഃ - എൻ്റെ പുത്രന്മാരും; പാണ്ഡവാഃ ച ഏവ - പാണ്ഡവന്മാരുമെന്നുതന്നെ വേർതിരിച്ചറി യാവുന്നവരും; കിം അകൂർവത - തുടർന്ന് എന്തുചെയ


അല്ലയോ സഞ്ജയാധർമം അഥവാ ഈശ്വരൻ ജയിക്കുന്ന ഇട മായ കുരുക്ഷേത്രമെന്ന യുദ്ധഭൂമിയിൽ അഥവാ പ്രപഞ്ചമെന്ന യുദ്ധ ഭൂമിയിൽ നിശ്ചയിച്ചുറച്ചു വന്നുചേർന്നവരും യുദ്ധം ചെയ്യാൻ കൊതി ക്കുന്നവരുമായ എൻ്റെ പുത്രന്മാരും പാണ്ഡവന്മാരുമെന്നുതന്നെ വേർ തിരിച്ചറിയാവുന്നവരും തുടർന്ന് എന്തു ചെയ്തു?


ധർമക്ഷേത്രേ കുരുക്ഷേത്രേ


കുരുക്ഷേത്രം ധർമക്ഷേത്രമാണ്. ഭാരതകഥയിൽ കൗരവന്മാരും പാണ്ഡവന്മാരും യുദ്ധത്തിനായി അണിനിരന്ന സ്ഥലത്തിന്റെ പേരാണു കുരുക്ഷേത്രം. 'യതോ ധർമസ്‌തതോ ജയഃ - ധർമം എവിടെയുണ്ടോ അവിടെ വിജയമുണ്ട്' എന്നതു മഹാഭാരതത്തിൽ പലയിടത്തും ആവർ ത്തിച്ചിട്ടുള്ള മുദ്രാവാക്യമാണ്. യുദ്ധത്തിനു തൊട്ടുമുൻപ് ഈ ജീവിത നിയമം വ്യാസനും സഞ്ജയനും ധൃതരാഷ്ട്രർക്ക് ആവർത്തിച്ചു വെളിപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. ധർമത്തിൻ്റെ സൂക്ഷ്‌മഗതി നിഗൂഢമാണ്. ഏതായാലും യുദ്ധത്തിൽ ധർമമേ ജയിക്കൂ എന്നു ധൃതരാഷ്ട്രർക്കറിയാം. അപ്പോൾ ധർമം നിർണയിക്കപ്പെടാനുള്ള ഇടമാണ് യുദ്ധഭൂമി യായ കുരുക്ഷേത്രം. അതുകൊണ്ടാണു ധർമക്ഷേത്രമെന്ന വിശേഷണം നൽകിയിരിക്കുന്നത്. കഥയിൽ കുരുക്ഷേത്രമെന്നതു യുദ്ധഭൂമിയുടെ പേരാണ്. കുരുരാജാക്കന്മാരുടെ പ്രവർത്തനങ്ങൾക്കു രൂപം കൊടുത്ത സ്ഥലമായതുകൊണ്ടായിരിക്കാം അതിനു കുരുക്ഷേത്രമെന്നു പേരു കിട്ടിയത്.


ഈ കാണുന്ന പ്രപഞ്ചവും ധർമക്ഷേത്രമായ കുരുക്ഷേത്രമാണ്. എന്താണു ധർമം? പ്രപഞ്ചത്തെ ധരിക്കുന്നതു ധർമം എന്നാണല്ലോ പ്രസിദ്ധമായ ധർമ നിർവചനം. വേദാന്തശാസ്ത്ര പ്രകാരം വ്യക്തമായും പ്രപഞ്ചത്തെ ധരിക്കുന്നതു പരബ്രഹ്മമാണ്. അതുകൊണ്ടു പരബ്രഹ്മ മാണു ധർമം. അങ്ങനെയാണെങ്കിൽ പുണ്യകർമങ്ങൾക്കും സദാചാര ങ്ങൾക്കും ധർമമെന്ന പേരെങ്ങനെ കിട്ടി? ധർമരൂപിയായ പരബ്രഹ്മ ത്തോടടുക്കാൻ സഹായിക്കുന്നതൊക്കെ ധർമമെന്നറിയപ്പെട്ടു. ആ പരമ സത്യത്തിൽ നിന്ന് അകറ്റുന്നതൊക്കെ അധർമവും. ഇതാണു ഗീതയിലെ ധർമാധർമ വിവേചനം. ക്ഷേത്രശബ്ദത്തിനു ശരീരമെന്നർഥം. ഇക്കാര്യം ഗീത പതിമൂന്നാമധ്യായത്തിൽ ഭഗവാൻ തന്നെ സ്‌പഷ്ടമാക്കിയിട്ടുണ്ട്. അപ്പോൾ ധർമക്ഷേത്രമെന്നാൽ പരമാത്മാവിന്റെ ശരീരമെന്നർഥം. പുരുഷ സൂക്തത്തിലെയും പുരാണങ്ങളിലെയും ഗീത പതിനൊന്നാമധ്യായത്തി ലെയും വിരാട് രൂപവർണനകൾ പ്രപഞ്ചം ബ്രഹ്മശരീരമാണെന്നുള്ള സിദ്ധാന്തത്തിന്റെ വിവരണങ്ങളാണല്ലോ. കുരുക്ഷേത്രമെന്നാൽ കർമ ത്തിനാശ്രയം എന്നർഥം. ഏതു രീതിയിൽ നോക്കിയാലും ധർമക്ഷേത്ര മായ പ്രപഞ്ചം കർമാശ്രയമാണ്. ശക്തിചലനരൂപമായ കർമമാണ് ബ്രഹ്മാ ധിഷ്ഠാനത്തിൽ പ്രപഞ്ചത്തെ ഉണ്ടാക്കി നിലനിർത്തി അഴിക്കുന്നത്. 'കുരു' എന്ന ക്രിയാപദത്തിനു 'ചെയ്യൂ' എന്ന കർമപ്രേരണയാണർഥം. 'ചെയ്യൂ ചെയ്യൂ' എന്നിങ്ങനെ സദാ കർമപ്രേരണ പൊന്തിവന്നുകൊണ്ടി രിക്കുന്ന ഇടം എന്നും കുരുക്ഷേത്രശബ്‌ദത്തിനർഥം പറയാം. ഈ പ്രപഞ്ചത്തിൽ സൃഷ്ടിസ്ഥിതിസംഹാര രൂപത്തിൽ എന്തെങ്കിലും ചെയ്യൂ: ചെയ്യൂ, എന്ന പ്രേരണ സദാ സകലരെയും പിടികൂടിക്കൊണ്ടിരിക്കുന്നു, ആരും ഒരു നിമിഷം പോലും കർമം ചെയ്യാതിരിക്കുന്നില്ലയെന്നു ഭഗ വാനും മൂന്നാമധ്യായത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ സദാ കർമപ്രേരണയ്ക്കു വശപ്പെട്ടിരിക്കുന്നതുകൊണ്ടു പ്രപഞ്ചം കർമാശ്രയ മാണ്. ഈ ശാസ്ത്രസത്യമാണ് 'കുരുക്ഷേത്ര' എന്ന പദംകൊണ്ട് വെളി പ്പെടുത്തിയിരിക്കുന്നത്. അപ്പോൾ 'ധർമക്ഷേത്രേ കുരുക്ഷേത്രേ' എന്ന തിനു പരബ്രഹ്മത്തിൽ അധിഷ്‌ഠിതമായി പരബ്രഹ്മശരീരമായി വർത്തി ക്കുന്ന കർമമയമായ ഈ പ്രപഞ്ചത്തിൽ എന്നാണു താൽപ്പര്യം.


സമവേതാ യുയുത്സവഃ


നിശ്ചയിച്ചുറപ്പിച്ചെത്തിച്ചേർന്നവരും യുദ്ധകുതുകികളും. ഗീതാ പദങ്ങളിലെ ഉപസർഗങ്ങൾ പോലും ശ്രദ്ധാപൂർവം താൽപ്പര്യനിർണയം ചെയ്യപ്പെടേണ്ടവയാണ്. അതുകൊണ്ടാണു 'സമവേത' പദത്തിനു നിശ്ച യിച്ചുറപ്പിച്ച് എത്തിച്ചേർന്നവർ എന്നർഥം നൽകിയിരിക്കുന്നത്. കൗര വന്മാരും പാണ്ഡവന്മാരും ദീർഘകാലത്തെ ചർച്ചകളും സന്ധിസംഭാ ഷണങ്ങളും കഴിഞ്ഞു യുദ്ധമല്ലാതെ പോംവഴിയില്ലെന്നുറപ്പിച്ചു കുരു ക്ഷേത്രത്തിൽ എത്തിച്ചേർന്നവരാണ്. പ്രപഞ്ചത്തിലെ ജീവജാലങ്ങളു ടെയും സ്ഥിതിയിതുതന്നെ. വിശേഷിച്ചും മനുഷ്യരുടെ കർമനിയമമ നുസരിച്ചു പൂർവജന്മങ്ങളിൽക്കൂടി ചിരകാലമായി സഞ്ചയിച്ച കർമ വാസനകളുമായിട്ടാണു ഭൂമിയിൽ മനുഷ്യൻ വന്നുപിറക്കുന്നത്. കർമ വാസനകൾ വഴി നിശ്ചയിച്ചുറപ്പിക്കപ്പെട്ട ജീവിതപഥത്തോടുകൂടിയ വരാണു മനുഷ്യർ. ഈ കർമവാസനകൾ രാഗദ്വേഷമയങ്ങളാകയാലും ഓരോ വ്യക്തിയിലുമുള്ള രാഗദ്വേഷങ്ങൾ ഭിന്നരുചികളാകയാലും വ്യക്തികൾക്കുള്ളിലും പുറത്തും ജീവിതം സംഘർഷമയമാകാതെ തര മില്ല. അതുകൊണ്ടു രാഗദ്വേഷവാസനകളോടുകൂടി യുദ്ധകുതുകിക ളായിത്തന്നെയാണു മനുഷ്യർ പ്രപഞ്ചത്തിലെത്തിച്ചേരുന്നത്.


മാമകാഃ പാണ്ഡവാഃ ച ഏവ


മാമകന്മാർ ദുര്യോധനാദികളും പാണ്ഡവന്മാർ ധർമപുത്രാദിക ളുമാണ്. മഹാഭാരതത്തിൽ മിക്ക സന്ദർഭങ്ങളിലും ധൃതരാഷ്ട്രർ ദുര്യോ ധനാദികളെ 'മാമകശബ്‌ദം കൊണ്ടുതന്നെയാണു പരാമർശിക്കുന്നത്. അജ്ഞാനം നിമിത്തമായുണ്ടായ മമതാബന്ധം ആ അന്ധന്യപനെ ശക്തിയായി പിടികൂടിയിരുന്നു എന്ന് ആവർത്തിച്ചുള്ള 'മാമക' പദ പ്രയോഗം വെളിപ്പെടുത്തുന്നുയുദ്ധക്കളത്തിൽ രണ്ടു പക്ഷത്തായി അണിനിരന്നിരിക്കുന്ന ദുര്യോധനാദികളെയും പാണ്ഡവന്മാരെയും വേർ തിരിച്ചറിയാൻ ഒരു പ്രയാസവുമില്ലെന്നു കാണിക്കാനാണ് 'ച, ഏവ' എന്ന സമുച്ചയാർഥകവും നിശ്ചയാർഥകവുമായ രണ്ടവ്യയങ്ങൾ പ്രയോഗിച്ചി രിക്കുന്നത്.


ധർമക്ഷേത്രമായ പ്രപഞ്ചത്തിലാകട്ടെ മാമകന്മാർ ആസുരീസമ്പ ന്നന്മാരും പാണ്ഡവന്മാർ ദൈവീസമ്പന്നന്മാരുമാണ്. ഈ ലോകത്തു രണ്ടുതരം പ്രാണിവർഗങ്ങളേയുള്ളൂ. ദേവവർഗമെന്നും അസുരവർഗ മെന്നും. ഇക്കാര്യം പതിനാറാം അധ്യായത്തിൽ ഭഗവാൻ വിസ്‌തരിച്ചു പറഞ്ഞിട്ടുണ്ട്. നിസ്വാർഥത വളർത്തി ഈശ്വരവിശ്വാസത്തോടെ സത്യ മാർഗത്തിൽ ചരിക്കുന്നവരാണ് ദൈവീസമ്പന്നന്മാർ. ഇവർ നിവൃത്തി മാർഗമവലംബിച്ച് ഈശ്വരാരാധനാ രൂപത്തിൽ കർമങ്ങളനുഷ്ഠിക്കുന്നു. അങ്ങനെ ക്രമേണ പരമാത്മ സാക്ഷാൽക്കാരമെന്ന മോക്ഷത്തിലെത്തി ച്ചേരുകയും ചെയ്യുന്നു. സ്വാർഥത വളർത്തി ഈശ്വരവിശ്വാസമില്ലാതെ അസത്യമാർഗത്തിൽ ചരിക്കുന്നവരാണ് ആസുരീസമ്പന്നന്മാർ. ഇവർ പ്രവൃത്തിമാർഗമവലംബിച്ചു മമതാമോഹബദ്ധരായി ഫലകാംക്ഷയോടെ കർമങ്ങളനുഷ്‌ഠിക്കുന്നു. അങ്ങനെ ക്രമേണ ദുഃഖം വളർത്തി ഇരുണ്ട ജീവിതങ്ങളിലേക്കു പതിക്കാനിടവരുന്നു. രണ്ട് എതിർമാർഗങ്ങളിൽ ചരിക്കുന്നതുകൊണ്ടുതന്നെ ഇവർ തമ്മിൽ സദാ സംഘട്ടനം അനിവാര്യ അസൂര മാണെന്നു നിശ്ചയമാണല്ലോ. അസുരവർഗത്തിനാശ്രയം അജ്ഞ‌ാനവും ദേവവർഗത്തിന് ആശ്രയം ഈശ്വരനുമാണ്. ദുര്യോധനാദികൾ നിധി വർഗത്തിന്റെയും പാണ്ഡവാദികൾ ദേവവർഗത്തിന്റെയും പ്രതിന കളാണെന്നു ഭാരതകഥയുടെ ആരംഭത്തിൽത്തന്നെ വെളിപ്പെടുത്തി യിട്ടുണ്ട്. കൗരവന്മാരുടെ തായ്‌വേരായ ധൃതരാഷ്ട്രർ അജ്ഞാനത്തിന്റെ പ്രതീകമാണ്. അദ്ദേഹത്തിന്റെ ജന്മാന്ധത ഈ വസ്തുതയിലേക്കു വിരൽ ചൂണ്ടുന്നു, "മാമകാഃ, മാമകാഃ' എന്നിങ്ങനെ ദുര്യോധനാദികളെ കൂടെക്കൂടെ പരാമർശിക്കുന്നതും ഇതിനു തെളിവാണ്. അജ്ഞാനരൂപയായ ധൃതരാഷ്ട്രർ മക്കളോടൊത്തു രംഗത്തുവരുന്നില്ല. ഒന്നും കാണാന കഴിയാതെ അന്തപ്പുരത്തിലിരുന്നു ഓരോന്നു പറഞ്ഞുകേട്ടു പരിഭ്രാനാവുകയേ ചെയ്യുന്നുള്ളൂ. നേരേമറിച്ച് പാണ്ഡവന്മാർക്കു പരമാശ്രയം ഭഗവാൻ കൃഷ്ണനാണ്. ഭഗവാൻ്റെ സർവജ്ഞത്വമാണ് പാണ്ഡവന്മാരെ നയിക്കുന്നത്. അവരോടൊപ്പം യുദ്ധരംഗത്തെത്തി സർവസാക്ഷിയായി നിന്നുകൊണ്ട്, തന്നെ ശരണം പ്രാപിച്ചവർക്കുവേണ്ട നിർദേശങ്ങൾ നൽകി അവരെ വിജയത്തിലേക്കു നയിക്കുകയാണു ചെയ്യുന്നത്. ദൈവാസുരസമ്പന്നന്മാരുടെ ജീവിതഗതിയും ഏതാണ്ടിതുതന്നെയാണ്. പത്തു ദിവസത്തെ യുദ്ധത്തെക്കുറിച്ചും ഭീഷ്‌മരുടെ പതനത്തെക്കു റിച്ചും സഞ്ജയനിൽ നിന്നു ധൃതരാഷ്ട്രർ പലതും ഗ്രഹിച്ചു. ചുരു ങ്ങിയ ആ വിവരണങ്ങളിലൊന്നും തൃപ്‌തിപ്പെടാതെയാണ് എല്ലാം വിസ്തരിച്ചു കേൾക്കാനായി 'ധർമക്ഷേത്രേ കുരുക്ഷേത്രേ' എന്ന ചോദ്യം ആരംഭിക്കുന്നത്. അജ്ഞതയുടെ പരിഭ്രാന്തിയാണ് നാം ഇവിടെ കാണുന്നത്. യുദ്ധം അടുത്തുവരുന്തോറും ധൃതരാഷ്ട്രനിൽ ഉറക്കമില്ലായ്മ‌യും പരിഭ്രാന്തിയും വർധിച്ചുകൊണ്ടേയിരുന്നു എന്നാ ണല്ലോ കഥ വെളിപ്പെടുത്തുന്നത്. ജീവിതം ദൈവാസുരസമ്പത്തുക ളുടെ സംഘട്ടനരംഗമാണ്. സൂക്ഷിച്ചുനോക്കുന്നവർക്ക് ഈ രണ്ടു വർഗ ങ്ങളേയും തിരിച്ചറിയാൻ പ്രയാസമില്ല. ദേവാസുരവർഗങ്ങളുടെ വ്യക്ത മായ വേർതിരിവിൻ്റെ നേരേ വിരൽചൂണ്ടുന്നവയാണ് 'ച, ഏവ' എന്ന രണ്ടവ്യയങ്ങളും. പുരാണേതിഹാസങ്ങളിൽ പ്രധാനമായും ദേവാസു രവർഗങ്ങളുടെ സമരമാണല്ലോ വർണനാവിഷയം.


കിം അകുർവത


യുദ്ധ വാർത്തകൾ ചുരുക്കത്തിൽ കേട്ടാൽ പോരാ. അതു വിശദമായി അറിയണം. അതിനാണീ ചോദ്യം. അല്ലെങ്കിൽ ഭീഷ്മപ തനം വരെയുള്ള വാർത്തകൾ ചുരുക്കമായി കേട്ടുകഴിഞ്ഞയാൾ വീണ്ടും എന്തിനീ ചോദ്യം ചോദിക്കണം? അജ്ഞതയുടെ പരിഭ്രാന്തി യാണീ ചോദ്യമുന്നയിക്കുന്നത്. സകല ജീവികളുടെയും സ്വരൂപം സത്യ മാണ്. അതിൽ താൽക്കാലികമായി ആവിർഭവിക്കുന്ന ഒരു മൂടുപട മാണ് അജ്ഞാനം. അജ്ഞാനഭ്രമത്തിനാശ്രയം സത്യമായതുകൊണ്ട് ആ സത്യത്തെ പാടേ പുറംതള്ളിയിട്ട് എത്ര കടുത്ത അജ്ഞാനത്തിനും പ്രവർത്തനം സാധ്യമല്ല. അക്കാരണത്താലാണു തെറ്റു ചെയ്യുന്നവർക്കും ഇതു തെറ്റാണ് എന്നുള്ളിൽ നിന്നു നിർദേശം ലഭിക്കുന്നത്. തെറ്റാണ്, ഇതാപത്തിനു വഴിതെളിക്കും എന്നുള്ളിൽ നിന്നുണ്ടാകുന്ന നിർദേശ മാണ് അജ്ഞതയുടെ പരിഭ്രാന്തിക്കു കാരണം. ഉള്ളിലുള്ള ഈശ്വരന്റെ നിർദേശങ്ങൾ ആവർത്തിച്ചു നിരസിക്കപ്പെടുന്നതോടെ ആ ശബ്ദ ത്തിന്റെ ശക്തി കുറഞ്ഞു പടിപടിയായി പതിക്കാനിടവരുന്നു. ഉള്ളിൽ നിന്നു വരുന്ന ഈശ്വരനിർദേശങ്ങൾക്കു വഴങ്ങുന്നവർ പടിപടിയായി ഉയർത്തപ്പെട്ടു സ്വസ്വരൂപമായ സത്യം തെളിച്ചെടുക്കുന്നു. ആരുടെയും ജീവിതഗതിയുടെ നിയമം ഇതാണ്. ധൃതരാഷ്ട്രർ അജ്ഞാനത്തിന്റെ പ്രതീകമാണെങ്കിലും നിരന്തരമായ സത്സംഗം ലഭിക്കാൻ ഭാഗ്യമുണ്ടായ ആളാണ്. പിതാവായ വ്യാസൻ, സഹോദരനായ വിദുരൻ, ബ്രഹ്മപുത്ര നായ സനത്കുമാരൻ, സത്യബുദ്ധിയായ സഞ്ജയൻ തുടങ്ങി പല മഹത്തുക്കളുടെയും ഉപദേശം അദ്ദേഹത്തിനു കൂടെക്കൂടെ കിട്ടി ക്കൊണ്ടിരുന്നു. അതുനിമിത്തം സിദ്ധാന്തപരമായി സത്യമെന്തെന്നും ജീവിതവിജയം എവിടെയാണെന്നും ധൃതരാഷ്ട്രർക്കു നല്ലവണ്ണം അറിയാം. പക്ഷേ അറിയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അദ്ദേ ഹത്തിനു കഴിയുന്നില്ല. യുദ്ധത്തിനു തൊട്ടുമുൻപു വ്യാസൻ പുത്രനെ ഉപദേശിക്കുമ്പോൾ ധൃതരാഷ്ട്രർ മറുപടി പറയുന്നതു നോക്കുക:


യഥാ ഭവാൻ വേത്തി തഥാസ്‌മി വേത്താ 

ഭവാഭവൗ മേ വിദിതൗ യഥാർഥൗ 

സ്വാർഥേ ഹി സമ്മുഹ്യതി താത ലോകോ 

മാം ചാപി ലോകാത്മകമേവ വിദ്ധി.

                                      മ. ഭാ. ഭീഷമ -3-60


'പിതാവേ, അങ്ങ് എന്തൊക്കെ അറിയുന്നുവോ അതൊക്കെ ഞാനുമറിയുന്നു. സത്യാസത്യങ്ങൾ വേണ്ടപോലെ എനിക്കും വെളി പ്പെട്ടിട്ടുണ്ട്. പക്ഷേ, ഈ ലോകം സ്വാർഥമോഹിതമാണല്ലോ. ലോക ബുദ്ധിയിൽപ്പെട്ടുപോയവൻ തന്നെയാണു ഞാനും എന്നു ധരിച്ചാലും! വ്യക്തമായ സത്യബുദ്ധി; പക്ഷേ, അതിനെ പ്രാവർത്തികമാക്കാൻ അനു വദിക്കാത്ത അജ്ഞാനത്തിന്റെ ശക്തമായ മൂടുപടം; ഇതാണു ധൃത രാഷ്ട്രർ. ധ്യതരാഷ്ട്രരുടെ ഈ യാഥാർഥ്യം ധരിച്ചാലേ ഗീത ഒന്നാം പദ്യത്തിന്റെ അർഥം ശരിയായി തെളിയൂ. പ്രപഞ്ചം ബ്രഹ്മശരീരമാണ്; അതു ധർമാശ്രയമാണ്; നിശ്ചയിച്ചുറപ്പിച്ച കർമവാസനകളുമായിട്ടാണു ജീവികൾ ഇവിടെയെത്തുന്നത്; അവർ ദേവാസുരവർഗമായി വേർതി രിഞ്ഞു സദാ സംഘട്ടനത്തിനു മുതിരുന്നു എന്നു തുടങ്ങിയ ജീവിത യാഥാർഥ്യങ്ങൾ ധൃതരാഷ്ട്രവചനമായ ഒന്നാം ശ്ലോകത്തിൽ ഉൾക്കൊ ള്ളാൻ ഇടയാക്കിയത് ആ അന്ധന്യപൻ്റെ സിദ്ധാന്തപരമായ അറിവാണ്. എത്ര കേട്ടിട്ടും മതിയാകാതെ യുദ്ധത്തെക്കുറിച്ചു വിസ്തരിച്ചു കേൾക്കാനുള്ള തിടുക്കവും മമതയും ആ അറിവിനെ മൂടിയിരിക്കുന്ന അജ്ഞാനത്തിൻ്റെ ഫലവും.


സഞ്ജയ

സഞ്ജയൻ ധൃതരാഷ്ട്രരുടെ വിശ്വസ്‌തമിത്രമാണ്. വ്യക്തമായ സത്യബോധമുൾക്കൊണ്ട് ഇന്ദ്രിയജയം നേടിയ വ്യക്തി. ധൃതരാഷ്ട്രർക്കു യുദ്ധം നേരിട്ടു കാണാൻ കൊതിയുണ്ടെങ്കിൽ ദിവ്യദൃഷ്ടി നൽകാമെന്നു വ്യാസൻ അറിയിച്ചു. തനിക്കതു നേരിട്ടു കാണാൻ ശക്തിയില്ല. യുദ്ധ ത്തിൽ സംഭവിക്കുന്നതെല്ലാം പറഞ്ഞുകേട്ടാൽ മതിയെന്നായിരുന്നു രാജാവിന്റെ അപേക്ഷ. അതനുസരിച്ചു വ്യാസൻ സഞ്ജയനു ദിവ്യ ദൃഷ്ടി നൽകി. എവിടെയിരുന്നാലും സഞ്ജയനും യുദ്ധം മുഴുവൻ നേരിട്ടു കാണാനുള്ള കഴിവുണ്ടായി. യുദ്ധാരംഭത്തിൽ സഞ്ജയനും യുദ്ധക്കളത്തിലായിരുന്നു. പത്തു ദിവസത്തെ യുദ്ധം കഴിഞ്ഞു ഭീഷ്‌മർ നിലംപതിച്ചപ്പോഴാണു സഞ്ജയൻ അന്തപ്പുരത്തിൽ ധൃതരാഷ്ട്രരുടെ സമീപത്തേക്കോടി എത്തിയത്. തുടർന്നു ഭീഷ്‌മപതനം വരെയുള്ള കാര്യങ്ങൾ രാജാവിനെ പറഞ്ഞു കേൾപ്പിച്ചു. അപ്പോഴാണു പരിഭ്രമിച്ച് ആരംഭം മുതൽ യുദ്ധം വിസ്‌തരിച്ചു കേൾക്കാനായി അദ്ദേഹം സഞ്ജയ നോടു ചോദ്യമാരംഭിച്ചത്.

ഈ പ്രപഞ്ചത്തിൽ ദൈവാസുരസമ്പത്തുകൾ വ്യക്തിയുടെ ഉള്ളിലും ബാഹ്യതലത്തിലും സദാ സംഘട്ടനത്തിലേർപ്പെട്ടുകൊണ്ടിരി ക്കുന്നു. രണ്ടിടത്തും സംഘട്ടനത്തിലേർപ്പെടാൻ കാരണം അജ്ഞാന മാണ്. സംഘട്ടനം മൂർച്ഛിക്കുമ്പോഴുണ്ടാകുന്ന ദുഃഖപ്രദങ്ങളായ കാര്യ ങ്ങളാണ് ഉള്ളിലുള്ള സത്യബുദ്ധിയുടെ നേർക്കു തിരിയാൻ അജ്ഞാ നത്തെ പ്രേരിപ്പിക്കുന്നത്. ജീവിതരംഗത്ത് അജ്‌ഞാനത്തെ പിടിച്ചുകു ലൂക്കി സ്വാർഥമോഹങ്ങളെ ഇളക്കിമറിക്കുന്ന സത്യബുദ്ധി തന്നെയാണു സഞ്ജയൻ,


യുദ്ധാരംഭത്തിൽ കൗരവപാണ്ഡവന്മാരും സൈന്യങ്ങളും അവ രിൽ മുഖ്യന്മാരും എങ്ങനെ പെരുമാറി എന്നതാണ് ഒന്നാമധ്യായത്തിൽ ഇനിയുള്ള ഭാഗംകൊണ്ടു സഞ്ജയൻ വിവരിക്കുന്നത്. സത്യബുദ്ധിക്കു തെളിയുന്ന മട്ടിൽ ദേവാസുരവർഗങ്ങൾ ജീവിതസമരരംഗത്ത് എങ്ങനെ പ്രവർത്തനമാരംഭിക്കുന്നു എന്ന വസ്‌തുതയും ഈ ഭാഗത്തു വെളി പ്പെടുന്നതായി കാണാം. തുടർന്നുള്ള ഭാഷ്യങ്ങളിൽ അതു തെളിയുന്നതാണ്.

No comments:

Post a Comment