Sunday, 21 January 2024

ഭഗവത് ഗീത CH 2 69-71.

ശിവരാവിന്ദം ഭാഷ്യം. 

സാംഖ്യയോഗം 

Verse -69.

യാ നിശാ സർവഭൂതാനാം തസ്യാം ജാഗർത്തി സംയമീ യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേ: 


യാ - ഏതൊരു ബ്രഹ്മസത്തയാണോ; സർവഭൂതാനാം - സകല ജീവികൾക്കും; നിശാ - ഇരുട്ടുകൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നത്; തസ്യാം - ആ ബ്രഹ്മസത്തയിൽ; സംയമീ - സ്ഥിതപ്രജ്ഞൻജാഗർത്തി - സദാ ഉണർന്നു വർത്തിക്കുന്നു; യസ്യാം - ഏതൊരു വിഷയബുദ്ധിയിലാണോ; ഭൂതാനി ജാഗ്രതി ജീവജാലങ്ങൾ ഉണർന്നു വർത്തിക്കുന്നത്; പശ്യതോ മുനേഃ - സത്യം കണ്ടനുഭവി ക്കുന്ന മുനിക്ക്; സാ - ആ വിഷയബുദ്ധിനിശാ - തീരെ ഇല്ലാത്ത തായും ഭവിക്കുന്നു.


ഏതൊരു ബ്രഹ്മസത്തയാണോ സകല ജീവികൾക്കും ഇരുട്ടു കൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നത്, സ്ഥിതപ്രജ്ഞൻ ആ ബ്രഹ്മസത്തയിൽ സദാ ഉണർന്നു വർത്തിക്കുന്നു. ഏതൊരു വിഷയബുദ്ധിയിലാണോ ജീവജാലങ്ങൾ ഉണർന്നു വർത്തിക്കുന്നത്, സത്യം കണ്ടനുഭവിക്കുന്ന മുനിക്ക് ആ വിഷയബുദ്ധി തീരെ ഇല്ലാത്തതായും ഭവിക്കുന്നു.


നിശയും ജാഗ്രത്തും


രാത്രിയിലെ അനുഭവമാണ്. ഉറക്കം. യാതൊരു വസ്‌തുബോധവും ഇല്ലാത്ത അവസ്ഥയാണ് ഉറക്കം. പദാർഥങ്ങളെ അറിഞ്ഞനുഭവിക്കുന്ന അവസ്ഥയാണ് ഉണർവ് അഥവാ ജാഗ്രത്ത്. ഇവിടെ സത്യമായി ഉള്ളതു ബ്രഹ്മം മാത്രമാണ്. ആ സത്യത്തെക്കുറിച്ചുള്ള അജ്ഞത നിമിത്തം മരുഭൂമിയിൽ കാനൽജലംപോലെ അതിൽ ആരോപിച്ചനുഭവിക്കുന്ന താണ് വിഷയബുദ്ധി. വിഷയങ്ങൾക്കു യഥാർഥ സത്തയില്ല, ഉണ്ട ന്നുള്ള ബുദ്ധിയേയുള്ളു എന്നു താൽപ്പര്യം. കാനൽജലത്തിന്റെ തോന്ന ലിൽ മരുഭൂമി മറഞ്ഞുപോകുന്നതുപോലെ വിഷയങ്ങളുടെ തോന്ന ലുള്ളിടത്തോളം ബ്രഹ്മം മറയ്ക്കപ്പെട്ടുപോകുന്നു. അതുകൊണ്ടാണു വിഷയബുദ്ധിയുള്ള ജീവികൾക്ക് ബ്രഹ്മം നിശയായി ഭവിക്കുന്നത്. പൂർണമായ ഇന്ദ്രിയനിഗ്രഹം നേടി വിഷയബുദ്ധിയെ ജയിച്ച സംയമിക്കു സദാ സർവത്ര ബ്രഹ്മസത്ത മാത്രമേ അനുഭവവിഷയമാകുന്നുള്ളൂ. അദ്ദേഹം സദാ അതിൽ ഉണർന്നു വർത്തിക്കുന്നു. അങ്ങനെ സത്യം തെളിഞ്ഞതുകൊണ്ടു വിഷയബുദ്ധി എന്നെന്നേക്കുമായി അദ്ദേഹത്തെ വിട്ടകലുകയും ചെയ്യുന്നു. അതുകൊണ്ടു വിഷയങ്ങൾ അദ്ദേഹത്തിനു നിശയാണ്. മരുഭൂമിയെ നടന്നുനോക്കിയറിഞ്ഞയാൾക്കു കാനൽജലം ഇല്ലേയില്ലെന്നു തീർച്ചയാണല്ലോ.


ബ്രഹ്മത്തിൽ ഇന്ദ്രിയങ്ങൾ' വഴി ആരോപിക്കപ്പെടുന്ന വിഷയ ബുദ്ധിയും തൽഫലമായി വിഷയങ്ങൾ അനുഭവിച്ചു സുഖിക്കാനുള്ള കാമവുമാണ് കർമത്തിനും തുടർന്നു സംസാരബന്ധത്തിനും ഹേതു വായി ഭവിക്കുന്നത്. അതുകൊണ്ട് ബുദ്ധിയെ അന്തർമുഖമായി വിഷയ കാമങ്ങളെ ആരു പൂർണമായി ലയിപ്പിക്കുമോ അയാൾക്കേ പത്മശാന്തി ലഭ്യമാവു എന്നാണു ഭഗവാൻ തുടർന്നു പ്രഖ്യാപിക്കുന്നത്:


Verse 70.

ആപുര്യമാണമചലപ്രതിഷ്ഠം സമുദ്രമാപഃ പ്രവിശന്തി യവത് തദത് കാമാ യം പ്രവിശന്തി സർവേ സ ശാന്തിമാപ്നോതി ന കാമകാമി


ആപൂര്യമാണം - നാലു വശത്തുനിന്നും സദാ വെള്ളം വന്നു നിറ ഞ്ഞുകൊണ്ടിരിക്കുമ്പോഴും, അചലപ്രതിഷ്ഠം സമുദ്രം - ചലിച്ചു സ്ഥാനം മാറിപ്പോകാതെ നിൽക്കുന്ന സമുദ്രത്തിൽ, ആപഃ - നദി കൾ; പ്രവിശന്തി യദത് -കടന്നുവീണ് എപ്രകാരം ലയിക്കുന്നുവോ, തവത് - അപ്രകാരംസർവേ കാമായം പ്രവിശന്തി - വിഷയ സന്നി ധിയിലും സകല വിഷയസുഖേച്ഛകളും വികാരമൊന്നുമുളവാക്കാതെ ആരിൽ കടന്നു ലയിക്കുന്നുവോ; സ്വ ശാന്തിം ആപ്നോതി അവൻ ശാന്തി കൈവരിക്കുന്നു; കാമകാമീ ന - അല്ലാതെ വിഷയ ങ്ങളെ സദാ കൊതിച്ചുകൊണ്ടിരിക്കുന്നവനു ശാന്തി ലഭിക്കുന്ന തേയില്ല.


നാലു വശത്തുനിന്നും സദാ വെള്ളം വന്നു നിറഞ്ഞുകൊണ്ടിരി ക്കുമ്പോഴും ചലിച്ചു സ്ഥാനം മാറിപ്പോകാതെ നിൽക്കുന്ന സമുദ്രത്തിൽ നദികൾ കടന്നുവീണ് എപ്രകാരം ലയിക്കുന്നുവോ അപ്രകാരം വിഷയ സന്നിധിയിലും സകല വിഷയസുഖേച്ഛകളും വികാരമൊന്നുമുളവാ ക്കാതെ ആരിൽ കടന്നു ലയിക്കുന്നുവോ അവൻ ശാന്തി കൈവരി ക്കുന്നു. അല്ലാതെ വിഷയങ്ങളെ സദാ കൊതിച്ചുകൊണ്ടിരിക്കുന്നവനു ശാന്തി ലഭിക്കുന്നതേയില്ല.


സമുദ്രവും നദികളും


സമുദ്രത്തിലെ ജലംതന്നെ നീരാവിയായി വർഷിച്ചാണു വെള്ള മുണ്ടാകുന്നത്. അക്കാരണത്താൽത്തന്നെ നദീജലം എത്ര വന്നു പെരു കിയാലും സമുദ്രത്തിനു സ്ഥാനചലനമൊന്നുമുണ്ടാകുന്നില്ല. നേരേമ റിച്ച് ഉൽഭവസ്ഥാനത്തു തിരിച്ചെത്തി സമുദ്രമായി മാറുമ്പോഴാണു നദീ ജലത്തിന് ഒഴുക്കവസാനിച്ചു സാഫല്യം ലഭിക്കുന്നത്. സമുദ്രത്തിലെ ത്തിച്ചേരുന്നതുവരെ കാട്ടിലും മേട്ടിലും പാറക്കെട്ടുകളിലും അകപ്പെട്ടു ക്ലേശകരമായ യാത്രയാണു തുടരേണ്ടിവരുന്നത്. സമുദ്രത്തിലെത്തി ച്ചേരാതെ പോയാൽ ഇടയ്ക്കുവച്ചു വറ്റി വരണ്ടുപോവുകയോ പല കൈവഴികളായിത്തിരിഞ്ഞൊഴുകുകയോ ഒക്കെ സംഭവിച്ചെന്നു വരാം. അതുപോലെ ആനന്ദഘനമായ പരമാത്മസമുദ്രത്തിൽ മായയുടെ ആരോപിതദൃശ്യങ്ങളാണു ജീവൻ്റെ വിഷയങ്ങളും വിഷയസുഖേ ച്ഛകളും. ഇക്കാരണത്താൽത്തന്നെ വിഷയങ്ങളും വിഷയസുഖേച്ഛകളും എത്ര പെരുകിയാലും പരമാത്മസ്വരൂപത്തിനു വികാരമോ വിക്ഷോഭമോ സംഭവിക്കുന്നില്ല. വിഷയങ്ങൾക്കും വിഷയസുഖേച്ഛകൾക്കും പരമാ ത്മാവുമായി ഏകീഭാവം അനുഭവപ്പെടുമ്പോൾ മാത്രമേ കർമഗതി അവ സാനിച്ചു ജീവനു സാഫല്യം ലഭിക്കുകയുള്ളൂ. പരമാത്മപ്രാപ്‌തിവരെ കാമക്രോധലോഭങ്ങളിൽപ്പെട്ടുഴന്നു നിമ്നോന്നതമായ സംസാരഗതി തുടരേണ്ടിവരുന്നു. സത്യസ്ഥിതി കൈവരിക്കാതെ മാർഗം തെറ്റിയാൽ പതനവും നികൃഷ്ട ജന്മങ്ങളുമാണ് ഫലം. ഏതൊരു ജീവനിൽ കാമ ങ്ങളെല്ലാം ഉൽഭവസ്ഥാനത്തു നദികൾ സമുദ്രത്തിലെന്നപോലെ തിരി ച്ചെത്തി ലയിക്കുമോ ആ ജീവൻ പൂർവരൂപം വീണ്ടെടുത്തു പരമശാന്തി കൈവരിക്കും. വിഷയങ്ങളുടെ പിന്നാലെ കൊതിച്ചുപായുന്ന ജീവൻ ഒരിക്കലും തൃപ്തി വരാതെ നിമ്നോന്നതമായ ജനനമരണചക്രത്തിൽ കറങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ടു അർജുനൻ കാമജയത്തി നായി യോഗം അഭ്യസിച്ചുകൊണ്ടു സ്വധർമമനുഷ്ഠിക്കേണ്ടതാണെന്നു താൽപ്പര്യം.


കർമമാർഗത്തിൽ ചരിക്കുന്നയാൾക്കു പരമശാന്തി ലഭിക്കണ മെങ്കിൽ കാമജയത്തോടുകൂടിയുള്ള സ്വധർമാനുഷ്‌ഠാനമേ ഗതിയുള്ളു എന്നാവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടു സ്ഥിതപ്രജ്ഞലക്ഷണവിവ രണം ഉപസംഹരിക്കുകയാണു ഭഗവാൻ എഴുപത്തൊന്നാം പദ്യത്തിൽ:


Verse 71.

വിഹായ കാമാൻ യഃ സർവാൻ പുമാംശ്ചരതി നിസ്പ്യ:

നിർമമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി


യഃ പുമാൻ - ഏതൊരു പുരുഷൻ; സർവാൻ കാമാൻ വിഹായ എല്ലാ വിഷയസുഖേച്ഛകളും വെടിഞ്ഞ്; നിസ്‌പൃഹഃ - ആശയറ്റവ നായി; നിർമമഃ - മമതയില്ലാത്തവനായി; നിരഹങ്കാരഃ - അഹങ്കാര മില്ലാത്തവനായി; ചരതി - സ്വധർമാനുഷ്‌ഠാനത്തിൽ വർത്തിക്കു ന്നുവോ; സഃ ശാന്തിം അധിഗച്ഛതി - അവൻ ശാന്തി കൈവരിക്കുന്നു.


ഏതൊരു പുരുഷൻ എല്ലാ വിഷയസുഖേച്ഛകളും വെടിഞ്ഞ് ആശ യറ്റവനായി, മമതയില്ലാത്തവനായി, അഹങ്കാരമില്ലാത്തവനായി സ്വധർ മാനുഷ്‌ഠാനത്തിൽ വർത്തിക്കുന്നുവോ അവൻ ശാന്തി കൈവരിക്കുന്നു.


ശാന്തിമാർഗം


കാമത്യാഗം, നിസ്‌പൃഹത്വം, നിർമമത്വം, നിരഹങ്കാരത്വം ഇവ അഭ്യസിച്ചുകൊണ്ടുള്ള സ്വധർമാനുഷ്‌ഠാനമാണു ശാന്തിമാർഗം. 'സർവാൻ കാമൻ വിഹായ' എന്നുള്ളതുകൊണ്ടു ശരീരം നിലനിൽക്ക ണമെന്ന കാമംപോലും വെടിയണമെന്നർഥം. നിലനിൽക്കാൻ അർഹ മായ കാലത്തോളം നിലനിൽക്കുമെന്നിരിക്കെ പിന്നെ അതിനായി എന്തിനു കാമിക്കണം. സ്വധർമാനുഷ്‌ഠാനം കാമത്തെ വളർത്താനാവ രുത്, ക്ഷയിപ്പിക്കാനായിരിക്കണം. അതാണു കർമയോഗം. സ്ഥിതപ്ര ജ്ഞത എത്തിയാൽ സ്വാഭാവികമായിത്തന്നെ കാമങ്ങളെല്ലാം അകന്നു കിട്ടുന്നു. അതോടെ സന്യാസം അഥവാ ഉറച്ച ബ്രഹ്മനിഷ്ഠ സ്വധർമ മായും ഭവിക്കുന്നു. അവിടെ നിസ്പൃഹത്വം, നിർമമത്വം, നിരഹങ്കാ രത്വം ഇവയെല്ലാം സ്വതസ്സിദ്ധം.


സ്ഥിതപ്രജ്ഞതയുടെ അഥവാ ബ്രഹ്മനിഷ്‌ഠയുടെ ലക്ഷണങ്ങൾ ഇങ്ങനെ സമഗ്രമായി വിവരിച്ചശേഷം ആ സ്ഥിതിയെ വാഴ്ത്തിക്കൊണ്ടു ഭഗവാൻ പ്രസ്തുതം ഉപസംഹരിക്കുകയാണടുത്ത പദ്യത്തിൽ.

No comments:

Post a Comment