Wednesday, 24 January 2024

ഭഗവത് ഗീത CH 3 7-9

 ശിവരാവിന്ദം ഭാഷ്യം. 

കർമയോഗം 

ശ്ലോകം 7.

യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേ ർജുന കർമേന്ദ്രിയൈഃ കർമയോഗമസക്‌തഃ സ വിശിഷ്യതേ

അർജുന - അല്ലയോ അർജുനാ; യഃ തു - ഏതൊരാളാണോ; മനസാ ഇന്ദ്രിയാണി നിയമ്യ - ലക്ഷ്യബോധമുള്ള മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ വശത്താക്കി; അസക്തഃ - ഞാൻ എൻത് എന്ന ഭാവങ്ങളുപേക്ഷിച്ചു കർമഫലങ്ങളിൽ സംഗം കൂടാതെ; കർമേന്ദ്രി യൈഃ കർമയോഗം ആരഭതേ - കർമേന്ദ്രിയങ്ങൾകൊണ്ടു സ്വധർമ മനുഷ്‌ഠിക്കവേ യോഗവും പരിശീലിക്കുന്നത്; സഃ വിശിഷ്യതേ അയാൾ ക്രമേണ നൈഷ്‌കർമ്യ സിദ്ധിക്കർഹനായിത്തീരുന്നു.

അല്ലയോ അർജുനാ, ഏതൊരാളാണോ ലക്ഷ്യബോധമുള്ള മനസ്സു കൊണ്ട് ഇന്ദ്രിയങ്ങളെ വശത്താക്കി ഞാൻ, എൻ്റേത് എന്ന ഭാവങ്ങളു പേക്ഷിച്ചു കർമഫലങ്ങളിൽ സംഗം കൂടാതെ കർമേന്ദ്രിയങ്ങൾകൊണ്ടു സ്വധർമമനുഷ്ഠിക്കവേ യോഗവും പരിശീലിക്കുന്നത് അയാൾ ക്രമേണ നൈഷ്കർമ്യസിദ്ധിക്കർഹനായിത്തീരുന്നു.

ഇന്ദ്രിയാണി മനസാ നിയമ്യ

ചില വിഷയങ്ങളോട് അതിയായ കൊതിയും മറ്റു ചിലതിനോട് അതിയായ വെറുപ്പും ഉണ്ടാക്കുകയാണ് ഇന്ദ്രിയങ്ങളുടെ ജോലി. ഈ രാഗവിദ്വേഷങ്ങൾക്കു കട്ടി കൂടുന്തോറും ആത്മസ്വരൂപം കൂടുതൽ കൂടു തൽ മറഞ്ഞു പോകും. രാഗദ്വേഷങ്ങൾ അന്തക്കരണത്തിൽ അടിയുന്ന താണു കർമവാസന. അതുകൊണ്ടു കർമമനുഷ്‌ഠിക്കവേ ലക്ഷ്യബോധ ത്തോടെ രാഗദ്വേഷങ്ങളുടെ കട്ടി കുറച്ചുകൊണ്ടു വരാനുള്ള ശ്രമമാണു മനസ്സുകൊണ്ടുള്ള ഇന്ദ്രിയനിയമനം. വ്യക്തമായ ലക്ഷ്യബോധത്തോ ടൊപ്പം ഫലസംഗം ഉപേക്ഷിക്കുകയാണ് ഇതിനുള്ള ഉപായം,

കർമയോഗം

ഈ പദ്യത്തിൽ ഭഗവാൻ കർമയോഗത്തെ നിർവചിച്ചിരിക്കുകയാണമനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ നിയമനം ചെയ്തു സംഗം വെടിഞ്ഞുസമനില ശീലിച്ചുകൊണ്ടു ചെയ്യുന്ന സ്വധർമാചരണമാണു കർമയോഗം.ജീവിതം മുഴുവൻ രാപകൽ കർമം ചെയ്യുന്നതാണു കർമയോഗമെന്നു ചിലർ ധരിച്ചു വശായിട്ടുണ്ട്അതു കർമയോഗമല്ലകർമഭ്രാന്താണ്, ഇങ്ങനെ വ്യക്തിയുടെ കർമരഹസ്യം വെളിപ്പെടുത്തിക്കൊടുത്ത ശേഷം അർജുനന്റെ ജീവിതയാത്ര കർമാനുഷ്‌ഠാനംകൊണ്ട് സഫല മാവൂ എന്നു ഭഗവാൻ വീണ്ടും ഊന്നിപ്പറയുന്നു:

ശ്ലോകം -8.

നിയതം കുരു കർമ ത്വം കർമ ജ്യായോ ഹ്യകർമണഃ ശരീരയാത്രപി ച തേ ന പ്രസിദ്ധദർമണഃ

ത്വം നിയതം കർമ കുരു - അതുകൊണ്ടു നീ സ്വന്തം പ്രകൃതിഗുണ ത്താൽ നിയമനം ചെയ്യപ്പെട്ടിരിക്കുന്ന കർമം അനുഷ്ഠിക്കൂ; ഹി എന്തെന്നാൽ; കർമ അകർമണഃ ജ്യായഃ - കർമം ചെയ്യുന്നതു കർമം ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേയസ്‌കരമാണ്; അപി ച - മാത്രമല്ല; അകർമണഃ തേ - കർമം ചെയ്യാതിരിക്കുന്ന നിന്റെ ശരീരയാത്ര ന പ്രസിദ്ധ്യേത് - ജീവിതയാത്ര ഫലിക്കാതെയായി പ്പോകും.

അതുകൊണ്ടു നീ സ്വന്തം പ്രകൃതിഗുണത്താൽ നിയമനം ചെയ്യ പ്പെട്ടിരിക്കുന്ന കർമം അനുഷ്‌ഠിക്കൂ. എന്തെന്നാൽ കർമം ചെയ്യുന്നതു കർമം ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേയസ്‌കരമാണ്. മാത്രമല്ല കർമം ചെയ്യാതിരിക്കുന്ന നിൻ്റെ ജീവിതയാത്ര ഫലിക്കാതെ പോകും.

ശരീരയാത്രാ ന പ്രസിദ്ധത്

പൂർവജന്മങ്ങളിൽ സഞ്ചയിച്ചിട്ടുള്ള കർമവാസനകളിൽ ചിലത് അനുഭവിച്ചു തീർക്കാനാണല്ലോ ഒരു ദേഹം സ്വീകരിച്ചു ജനിക്കുന്ന ത്. ഏതു കർമവാസന അനുഭവിച്ചു തീർക്കാനാണോ ദേഹം സ്വീകരി ച്ചത്, അതിനാണു പ്രാരബ്‌ധകർമവാസന എന്നു പറയുന്നത്. അപ്പോൾ ലക്ഷ്യബോധമുള്ള ഒരാൾക്കു ജീവിതയാത്രകൊണ്ടു സാധിക്കേണ്ടതു രണ്ടു കാര്യങ്ങളാണ്ഈ ശരീരംകൊണ്ട് ആരംഭിച്ചിരിക്കുന്ന കർമ വാസന കർമം ചെയ്‌ത്‌ അനുഭവിച്ചു തീർക്കുക. ജ്ഞാനമുണ്ടായാൽ സഞ്ചിതകർമം ഒടുങ്ങുന്നതാണ്. പ്രാരബ്‌ധമാകട്ടെ കർമം ചെയ്ത് അനുഭവിച്ചുതന്നെ തീർക്കണം. പ്രാരബ്‌ധവും ഒടുങ്ങിയാലേ സ്ഥിത പ്രജ്ഞത പൂർണമാവൂ. അങ്ങനെ പ്രാരബ്‌ധകർമത്തെ ഒടുക്കിയിട്ടു സ്ഥിതപ്രജ്ഞത നേടുകയാണു ശരീരയാത്രയുടെ രണ്ടാമത്തെ പ്രയോ ജനം. അർജുനൻ സ്വനിയതമായ കർമം സ്വധർമമായി അനുഷ്ഠിക്കാ തിരുന്നാൽ ശരീരയാത്രകൊണ്ടു സിദ്ധിക്കേണ്ട പ്രാരബ്‌ധക്ഷയംസ്ഥിതപ്രജ്ഞത ഇതു രണ്ടും സിദ്ധിക്കാതെ പോയേക്കുമെന്നാണു ഭഗ വാന്റെ ആശയം.


കർമവാസനകൾ ക്ഷയിപ്പിക്കാനും സ്ഥിതപ്രജ്ഞത നേടാനും വേണ്ടി കർമം ചെയ്യണമെന്നാണല്ലോ ഭഗവാൻ പറഞ്ഞത്, പക്ഷേ, കർമം ചെയ്ത‌ാൽ വാസനകൾ ക്ഷയിക്കുന്നതിനു പകരം അവ വർധിക്കുക യല്ലേ ഉള്ളു? അർജുനൻ്റെ ഈ സംശയത്തിനു ഭഗവാൻ തുടർന്നു മറു പടി പറയുന്നു:

ശ്ലോകം 9.

യജ്ഞാർഥാത് കർമണോ നൃത ലോകോട്ടയം കർമബന്ധന തദർഥം കർമ കൗന്തേയ മുക്തസംഗഃ സമാചര

കൗന്തേയ - അല്ലയോ അർജുനാ, യജ്ഞാർഥാത് അന്യത്ര കർമണഃ യജ്ഞരൂപത്തിലല്ലാതെ ചെയ്യുന്ന കർമം നിമിത്തമേ; അയം ലോകഃ - ഈ ലോകം; കർമബന്ധനഃ കർമബദ്ധമായി ഭവിക്കൂ; തദർഥം - അതുകൊണ്ട്മുക്തസംഗഃ കർമ സമാചാര - നീ മുക്ത സംഗനായി കർമമനുഷ്ഠിക്കൂ.

അല്ലയോ അർജുനായജ്ഞരൂപത്തിലല്ലാതെ ചെയ്യുന്ന കർമം നിമിത്തമേ ഈ ലോകം കർമബദ്ധമായി ഭവിക്കൂ. അതുകൊണ്ടു നീ മുക്തസംഗനായി കർമമനുഷ്‌ഠിക്കൂ.

യജ്ഞകർമം

ശ്ലോകത്തിലെ ഉത്തരാർധംകൊണ്ടു ഭഗവാൻ യജ്ഞത്തെ നിർവ ചിച്ചിരിക്കുകയാണെന്നു കാണേണ്ടതാണ്. സംഗം വെടിഞ്ഞു ചെയ്യുന്ന ഏതു കർമവും യജ്ഞമാണെന്നത്രേ ഭഗവദഭിപ്രായം. കർമകാണ്ഡ വേദഭാഗത്തിൽ വിധിച്ചിട്ടുള്ള വിധിനിഷേധങ്ങളെ പ്രാധാന്യേന ആശ്ര യിച്ചുകൊണ്ടു ഗീതാശ്ലോകങ്ങൾക്കർഥം പറയാനാണു പല വ്യാഖ്യാതാ ക്കന്മാരും മുതിർന്നു കാണുന്നത്. പൊട്ടക്കുളംപോലെ നിസ്സാരമായ കർമകാണ്ഡവേദഭാഗത്തെ പുറംതള്ളിയിട്ടു മുൻപോട്ടു പോകാൻ രണ്ടാ മധ്യായത്തിൽത്തന്നെ ഭഗവാൻ അർജുനനോട് ആവശ്യപ്പെട്ടിരിക്കുന്ന സ്ഥിതിക്കു ഗീതാശ്ലോകങ്ങൾ വ്യാഖ്യാനിക്കുമ്പോൾ വൈദികകർമങ്ങൾ പ്രാധാന്യേന ചൂണ്ടിക്കാണിക്കേണ്ട കാര്യമില്ലെന്നുള്ളതു തീർച്ചയാ ണല്ലോ. ഗീത ലോകത്തെമ്പാടുമുള്ള കർമത്തിൻ്റെ ശാസ്ത്രമാണ്. അപ്പോൾ ഭഗവാൻ്റെ ആശയത്തിൽ കർമവാസന ക്ഷയിപ്പിക്കാനായി ലക്ഷ്യബോധത്തോടെ ഫലസംഗമുപേക്ഷിച്ചു ചെയ്യുന്ന ഏതു കർമവും യജ്ഞമാണ്. ഫലസംഗമുപേക്ഷിച്ചു ചെയ്യുമെങ്കിൽ അർജുനൻ ചെയ്യുന്ന യുദ്ധം ഒരു വലിയ യജ്ഞമാണ്. വേദത്തിൽ വിധിച്ചിട്ടുള്ള യജ്ഞം, ദാനം, തപസ്സ് തുടങ്ങിയ കർമങ്ങൾപോലും ഫലസംഗമുപേ ക്ഷിച്ചു ചെയ്തെങ്കിലേ യജ്ഞമാവൂ എന്നാണു ഭഗവാന്റെ നിശ്ചിത മായ അഭിപ്രായം, പതിനെട്ടാമധ്യായത്തിലെ ആറാം ശ്ലോകത്തിൽ ഇക്കാര്യം സുവ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്അഗ്നിയിൽ ഹവിഷ്ണു ഹോമിച്ചു ചെയ്യുന്ന ക്രിയയാണല്ലോ സാധാരണ യജ്ഞമായി കണക്കാ ക്കപ്പെടുന്നത്. യജിക്കുന്നതുകൊണ്ടാണു യജ്ഞമെന്നു പേരുവന്നത്. അഗ്നിയിൽ എരിച്ചു ചാമ്പലാക്കുകയാണു യജ്ഞംഅപ്പോൾ ഹവിസ് അഗ്നിയിൽ എരിക്കുന്നതു കർമവാസനയെ ജ്ഞാനാഗ്നിയിൽ എരിക്കു ന്നതിന്റെ ഒരു പ്രതീകം മാത്രമാണ്അതുകൊണ്ട് ജ്ഞാനം വളർത്തി കർമവാസനയെ ക്ഷയിപ്പിച്ചുകൊണ്ടു ചെയ്യുന്ന ഏതു കർമവും യജ്ഞ മാണ്. ഇതിനു വിപരീതമാണു ഫലസംഗം പുലർത്തി കർമവാസ നയ്ക്കു ശക്തി വളർത്തി ചെയ്യുന്ന കർമം. യജ്ഞരൂപമായി അനു ഷ്ഠിക്കാത്ത കർമം ലോകത്തെ കർമബദ്ധമാക്കുമെന്നു പറഞ്ഞിരിക്കു ന്നതതുകൊണ്ടാണ്. വേദവിഹിതങ്ങളായ യാഗാദികർമങ്ങളായാലും ഫലസംഗത്തോടെ ചെയ്‌താൽ കർമബന്ധത്തെ വളർത്തുകയേയുള്ളൂ. യുദ്ധം പോലും ഫലസംഗം വെടിഞ്ഞു ചെയ്‌താൽ യജ്ഞരൂപം കൈക്കൊണ്ടു യജമാനനെ മുക്തനാക്കുംഇതാണു ഗീതയിലെ കർമ

രഹസ്യം. ഫലസംഗം കൂടാതെ ചെയ്യുന്ന കർമമാണു യജ്ഞമെങ്കിൽ കർമ കാണ്ഡ വേദഭാഗത്തിൽ വ്യക്തമായ ഫലനിർദേശത്തോടുകൂടി യാഗ ങ്ങളും മറ്റും വിധിച്ചിരിക്കുന്നതോ? സ്വർഗം കാമിക്കുന്നവൻ ജ്യോതി സ്ട്രോമയാഗം ചെയ്യണം; പുത്രനെ കാമിക്കുന്നവൻ പുത്രകാമേഷ്ടി യാഗം ചെയ്യണം എന്നും മറ്റും കാണുന്നുണ്ടല്ലോ; ഈ ഫലനിർദേശം അനർഥകമല്ലേ? ഈ സംശയങ്ങൾക്കുത്തരം നൽകിക്കൊണ്ടു കർമ കാണ്ഡവേദപ്രതിപാദിതങ്ങളായ യജ്ഞങ്ങളെ സത്യദൃഷ്ടിയോടെ ശാസ്ത്രീയമായി വിലയിരുത്തുകയാണു ഭഗവാൻ അടുത്ത നാലു പദ്യങ്ങളിൽ:


No comments:

Post a Comment