ഭഗവത് ഗീത CH 2 56-59
ശിവാരവിന്ദം ഭാഷ്യം.
Verse 56
ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്‌പൃഹ വീതരാഗഭയക്രോധഃ സ്ഥിതധീർമുനിരുച്യതേ
ദുഃഖേഷു -ദുഃഖങ്ങളിൽ; അനുദ്വിഗ്നമനാഃ - വ്യാകുലനാകാതെയും; സുഖേഷു - സുഖങ്ങളിൽ; വിഗതസഹഃ - തൽപ്പരനാകാ തെയും; വീതരാഗഭയക്രോധഃ - രാഗം, ഭയംക്രോധം എന്നിവ ഏശാതെയും; മുനിഃ - മൗനിയായും വർത്തിക്കുന്നയാൾസ്ഥിതധീഃ ഉച്യതേ - സ്ഥിതപ്രജ്ഞനെന്നു പറയപ്പെടുന്നു.
ദുഃഖങ്ങളിൽ വ്യാകുലനാകാതെയും സുഖങ്ങളിൽ തൽപ്പരനാ കാതെയും രാഗം, ഭയം, ക്രോധം എന്നിവ ഏശാതെയും മൗനിയായും വർത്തിക്കുന്നയാൾ സ്ഥിതപ്രജ്ഞനെന്നു പറയപ്പെടുന്നു.
ബാഹ്യലക്ഷണങ്ങൾ
സമാധിദശയിലെ സ്ഥിതപ്രജ്ഞൻ്റെ ആന്തരസ്ഥിതിയാണ് അൻപ ത്തഞ്ചാം ശ്ലോകംകൊണ്ടു വിവരിച്ചത്. വൃത്ഥാനദശയിലെ സ്ഥിത പ്രജ്ഞന്റെ ബാഹ്യലക്ഷണങ്ങളാണ് അൻപത്തിയാറാം പദ്യംകൊണ്ടു വിവരിക്കുന്നത്. സുഖസാമഗ്രികളോട് ആഗ്രഹം തോന്നുന്നതിന്റെ ഫല മായി രജോഗുണം വികാരപ്പെട്ടു ദേഹത്തെ ചൂടുപിടിപ്പിക്കുന്ന പ്രതി കൂല ചിത്തവൃത്തിയാണു ദുഃഖം. ദുഃഖം വന്നുചേരുന്നതോടെ 'ഞാൻ പാപിയാണ്; നിന്ദാർഹനാണ്' എന്നും മറ്റും തുടർന്നുള്ള സന്താപത്തിനു കാരണമായിത്തീരുന്ന തമോഗുണവികാരരൂപത്തിലുള്ള ഭ്രമരൂപമായ ചിത്തവൃത്തിയാണ് ഉദ്വേഗം. ദുഃഖാനുഭവവേളയിൽ ഈ ചിത്തവൃത്തി കൂടുതൽ ദുഃഖത്തിനു കാരണമാകുമെന്നുള്ളതുകൊണ്ടാണു വിവേ കികൾ ഇതിനെ ഭ്രമമായി ചിത്രീകരിക്കുന്നത്. ദുഃഖപരിതസ്ഥിതികളിൽ ഭ്രമരൂപമായ ഉദ്വേഗം സ്ഥിതപ്രജ്ഞനെ സ്‌പർശിക്കുന്നതേയില്ല. പുത്ര ധനധാന്യാദിലാഭം കൊണ്ടു സത്വഗുണവികാരമായി സന്തോഷരൂപത്തിൽ വന്നുചേരുന്ന അനുകൂലചിത്തവൃത്തിയാണു സുഖം. സുഖത്തിൽ ഇനിയും ഭാവിസുഖം വരാൻവേണ്ടി പുണ്യമനുഷ്‌ഠിച്ച് അതു കിട്ടാൻ കൊതിച്ചുകഴിയുന്ന തമോഗുണവികാരരൂപത്തിലുള്ള ചിത്തവൃത്തി യാണു സഹ. ഈ സുഖദുഃഖങ്ങൾ പ്രാരാബ്‌ധം നിമിത്തം വന്നു ചേരുന്നവയായതുകൊണ്ടു വ്യവഹാരവേളയിൽ സാധാരണക്കാർക്ക് ഉദ്വേഗവും സഹയും സംഭവിക്കാതെ തരമില്ല. സ്ഥിതപ്രജ്ഞനെ അവ യൊന്നും സ്പർശിക്കുന്നില്ലഏതെങ്കിലും സുഖപദാർഥം കിട്ടണമെ ന്നുള്ള കൊതിയാണു രാഗം. കിട്ടാതെ വന്നാലോ എന്ന ആശങ്കയാണു ഭയം. ആശങ്കയുളവാക്കുന്ന ഹേതുവിനോടുള്ള ചിത്തവൃത്തിയാണു ക്രോധം. സ്ഥിതപ്രജ്ഞൻ ഇവയെ ഒക്കെ ജയിച്ചയാളാണ്. ഉദ്വേഗം, സഹ, രാഗം, ഭയം, ക്രോധം ഇവയൊന്നുമില്ലാതെ ശാന്തഗംഭീരനായി ചുറ്റുപാടും ആനന്ദം പരത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ മൗനമോ അൽപ്പഭാഷണമോ മറ്റുള്ളവർക്കു സത്യം കാട്ടിക്കൊടുക്കാൻ കരുത്തു ള്ളതായിരിക്കുംഅങ്ങനെയുള്ള മുനിയാണു സ്ഥിതപ്രജ്ഞൻ.
അൻപത്തഞ്ചാം പദ്യത്തിലും അൻപത്താറാം പദ്യത്തിലും യഥാ ക്രമം സമാധിദശയിലും വ്യുത്ഥാനദശയിലും വർത്തിക്കുന്ന സ്ഥിതപ്ര ജ്ഞന്റെ ലക്ഷണങ്ങൾ വിവരിച്ചശേഷം സ്ഥിതപ്രജ്ഞലക്ഷണങ്ങളും അതു നേടാനുള്ള സാധനാമാർഗങ്ങളും വിസ്‌തരിച്ചു പ്രതിപാദിക്കാൻ തുടങ്ങുകയാണു ഭഗവാൻ തുടർന്നുള്ള പദ്യങ്ങളിൽ
Verse 57
യഃ സർവതാനഭിസ്നേഹസ്‌തത്തത് പ്രാപ്യ ശുഭാശുഭം നാഭിനന്ദതി ന ദ്വേഷ്‌ടി തസ്യ പ്രജ്ഞാ പ്രതിഷ്‌ഠിതാ
യഃ - ആരാണോ; സർവത്ര അനഭിസ്നേഹഃ -ദേഹധനാദി യാതൊ ന്നിലും മമതയില്ലാതെ; തത് തത് ശുഭാശുഭം പ്രാപ്യ - അപ്പോഴ പ്പോൾ ശുഭമോ അശുഭമോ വന്നുചേരുമ്പോൾ; ന അഭിനന്ദതി -
ശുഭത്തെ അഭിനന്ദിക്കുന്നില്ല; ന ദ്വേഷ്‌ടി - അശുഭത്തെ വേഷി ക്കുന്നുമില്ല; തസ്യ - അങ്ങനെയുള്ളയാളിന്റെ; പ്രജ്ഞാ പ്രതി ഷ്ഠിതാ - സത്യബോധം സുസ്ഥിരമാണ്.
ആരാണോ ദേഹധനാദിയാതൊന്നിലും മമതയില്ലാതെ അപ്പോഴ പ്പോൾ ശുഭമോ അശുഭമോ വന്നുചേരുമ്പോൾ അഭിനന്ദിക്കുന്നില്ല, അശു ഭത്തെ ദ്വേഷിക്കുന്നുമില്ല; അങ്ങനെയുള്ളയാളിലെ സത്യബോധം സുസ്ഥിരമാണ്.
സർവത്രാനഭിസ്നേഹഃ
മമതയാണു ലൗകികമായ സ്നേഹം. ആ സ്നേഹം നിമിത്തം മറ്റൊന്നിനോ മറ്റൊരാൾക്കോ വന്നുചേരുന്ന ഹാനിയോ അഭിവൃദ്ധിയോ തനിക്കു വന്നുചേരുന്നതായി കരുതാനിടവരുന്നു. സർവത്ര ദർശിക്കുന്ന സ്ഥിതപ്രജ്ഞനു സ്വന്തം ദേഹമുൾപ്പെടെ യാതൊന്നിലും അത്തരം സ്നേഹം സംഭവിക്കുന്നില്ല. സുഖഹേതുകമായ ഭാര്യാപുത്രാദിയാണു ശുഭ വിഷയം. അത്തരം സുഖവിഷയങ്ങളുടെ ഗുണവർണനമാണു അഭി നന്ദനം. ഈ ഗുണ കഥനം അന്യർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായതു കൊണ്ട് ഒരു തമോഗുണ പ്രവൃത്തിയാണ്. അന്യരുടെ പാണ്ഡിത്യം, അഭിവൃദ്ധി തുടങ്ങി തൻ്റെ മനസ്സിൽ അസൂയാദിദോഷങ്ങളുളവാക്കി ദുഃഖിപ്പിക്കുന്ന കാര്യങ്ങളാണ് അശുഭവിഷയങ്ങൾഅവയിൽ ദോഷ വർണനത്തിനു പ്രേരിപ്പിക്കുന്ന ചിത്തവൃത്തിയാണു ദ്വേഷം. ഇതും തമോഗുണപ്രവൃത്തിയാണ്. അത്തരം നിന്ദകൊണ്ട് തനിക്കല്ലാതെ മറ്റാർ ക്കും ദോഷം സംഭവിക്കുന്നില്ലസർവത്രാനഭിസ്നേഹനായ സ്ഥിതപ്രജ്ഞ നിൽ ഇത്തരം അഭിനന്ദനമോ ദ്വേഷനിന്ദയോ ഒന്നും കാണ്മാനുണ്ടാവില്ല.
പൂർണമായ ഇന്ദ്രിയനിഗ്രഹമാണ് സ്ഥിതപ്രജ്ഞതയ്ക്കു വഴി തെളിക്കുന്നത്. ഈ സാധനാമാർഗത്തെക്കൂടി സൂചിപ്പിച്ചുകൊണ്ട് ആരാണോ ഇന്ദ്രിയങ്ങളെ പൂർണമായി വിഷയങ്ങളിൽ നിന്നു പിൻവലി ച്ചിട്ടുള്ളത് അയാളുടെ പ്രജ്ഞയാണു പ്രതിഷ്‌ഠിത എന്നു ഭഗവാൻ തുടർന്നു വിവരിക്കുന്നു:
Verse 58.
യദാ സംഹരതേ ചായം കൂർമോങ്ഗാനീവ സർവശഃ ഇന്ദ്രിയാണീന്ദ്രിയാർഥേഭ്യസ്‌തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ
യദാ അയം - എപ്പോഴാണോ ജ്ഞാനി; കൂർഃ അങ്ഗാനി ഇവ - ആമ അവയവങ്ങളെയെന്നപോലെ; ഇന്ദ്രിയാണി - ഇന്ദ്രിയങ്ങളെ; സർവശഃ ഇന്ദ്രിയാർഥേഭ്യഃ - സമ്പൂർണമായി ഇന്ദ്രിയവിഷയങ്ങളിൽ നിന്ന്; സംഹരതേ - പിൻവലിക്കുന്നത് അപ്പോൾ; തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ - അവൻ്റെ സത്യബോധം സ്ഥിരമായി ഭവിക്കുന്നു.
എപ്പോഴാണോ ജ്ഞാനി, ആമ അവയവങ്ങളെയെന്നപോല ഇന്ദ്രിയങ്ങളെ സമ്പൂർണമായി ഇന്ദ്രിയവിഷയങ്ങളിൽ നിന്നു പിൻപ ക്കുന്നത് അപ്പോൾ അവൻ്റെ സത്യബോധം സ്ഥിരമായി ഭവിക്കുന്നു.
ജ്ഞാനിയും സ്ഥിതപ്രജ്ഞനും
സർവതോന്മുഖമായ ഇന്ദ്രിയനിഗ്രഹമാണ് സ്ഥിതപ്രജ്ഞത്വത്തിന്റെ അഥവാ ജ്ഞാനനിഷ്ഠയുടെ മറ്റൊരു ലക്ഷണംഅപരോക്ഷജ്ഞാനം അഥവാ പ്രത്യക്ഷമായ ആത്മാനുഭവം ഉണ്ടായാലും ജീവന്മുക്തി വരണ മെന്നില്ല, ജ്ഞാനാനുഭവത്തോടെ വിദേഹമുക്തി നിസ്സംശയമായിത്തീ രുന്നു. ജീവന്മുക്തിയാകട്ടെ സമ്പൂർണമായ മനോനാശവും വാസനാ ക്ഷയവും കൊണ്ടു മാത്രമേ സംജാതമാവൂ. ആമ അവയവങ്ങൾ പിൻവ ലിച്ചാൽ പിന്നെ അത്ര എളുപ്പമൊന്നും അത് അവയെ പുറത്തോട്ടു നീട്ടുകയില്ല. ജീവന്മുക്തൻ്റെ ഇന്ദ്രിയനിഗ്രഹവും അതുപോലെയാണ്. അവ എന്നന്നേക്കുമായി വിഷയങ്ങളിൽ നിന്നു പിൻതിരിഞ്ഞിരിക്കുന്നു എന്നു താൽപ്പര്യം. അതു സൂചിപ്പിക്കാനാണ് 'സർവശഃ' എന്ന പദം പ്രയോഗിച്ചിരിക്കുന്നത്. സ്ഥിതപ്രജ്ഞത്വം നേടാനുള്ള സാധനകളിലൊ
ന്നാണു സമ്പൂർണമായ ഇന്ദ്രിയനിഗ്രഹം എന്നു സൂചന.
സ്ഥിതപ്രജ്ഞന് വ്യുത്ഥാനദശയിൽ രജസ്തമോവൃത്തികളൊന്നും ഉണ്ടായിരിക്കുന്നില്ലെന്നാണ് അൻപത്തേഴും അൻപത്തെട്ടും ശ്ലോക ങ്ങൾ കൊണ്ടു വിവരിച്ചത്. വ്യുത്ഥാനദശയിൽ തന്നെ ഇവ ഇല്ലെങ്കിൽ പ്പിന്നെ സമാധിദശയിൽ അവയുടെ പ്രശ്‌നമേയുദിക്കുന്നില്ല എന്നാണ് അടുത്ത പദ്യത്തിൽ വിവരിക്കുന്നത്.
വേർസ് 59.
വിഷയാ വിനിവർത്തന്തേ നിരാഹാരസ്യ ദേഹിനഃ രസവർജം, രസോf പ്യസ്യ പരം ദൃഷ്ട്വാ നിവർത്തതേ
നിരാഹാരസ്യ ദേഹിനഃ - വിഷയങ്ങളെ കൈവെടിഞ്ഞു തപസ്സനു ഷ്ഠിക്കുന്ന സാധകനായ ജീവനെ സംബന്ധിച്ചുപോലും; വിഷയാ ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും; രസവർജം - രാഗമി ല്ലായ്മ നിമിത്തം; വിനിവർത്തന്തേ - ഒഴിഞ്ഞുപോകുന്നു; അസ്യ -സ്ഥിതപ്രജ്ഞന്; രസോfപി - രാഗബീജംപോലും; പരം ദൃഷ്ടാ സർവത്ര ബ്രഹ്മദർശനം ഹേതുവായി; നിവർത്തതേ - ഇല്ലാതായി ത്തീരുന്നു.
വിഷയങ്ങളെ കൈവെടിഞ്ഞു തപസ്സനുഷ്‌ഠിക്കുന്ന സാധകനായ ജീവനെ സംബന്ധിച്ചുപോലും ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും രാഗമില്ലായ്മ നിമിത്തം ഒഴിഞ്ഞുപോകുന്നു. സ്ഥിതപ്രജ്ഞനു രാഗബീജം പോലും സർവത്ര ബ്രഹ്മദർശനം ഹേതുവായി ഇല്ലാതായിത്തീരുന്നു.
പരം ദൃഷ്ട്വാ നിവർത്തതേ
ഇവിടത്തെ വിഷയശബ്‌ദം ഇന്ദ്രിയങ്ങളെയും വിഷയങ്ങളെയും ഉൾക്കൊള്ളുന്നു. രസശബ്ദത്തിനു രാഗമെന്നാണർഥം. കർമപ്രാരാബ്ധ മാണല്ലോ മനുഷ്യജന്മത്തിനിടയാക്കുന്നത്. അതു പൂനിലാവ്, കൂരിരുട്ട് തുടങ്ങി സുഖദുഃഖഹേതുക്കളായ ചില വിഷയങ്ങളെ സ്വാഭാവികമായി ഉളവാക്കുന്നു. തുടർന്നു മനുഷ്യപ്രയത്നം കൊണ്ടു നേടുന്ന ഗൃഹധനാ ദിയാണു മറ്റു വിഷയങ്ങൾഇന്ദ്രിയങ്ങളെ പ്രത്യാഹരിച്ചുള്ള സമാധി യിൽ മാത്രമേ പൂനിലാവു തുടങ്ങിയ വിഷയങ്ങൾ അകന്നു കിട്ടു. ഗൃഹ ധനാദി വിഷയങ്ങൾ അവയ്ക്കായുള്ള യത്നമുപേക്ഷിക്കുന്നതോടെ ഒഴിഞ്ഞുകിട്ടുന്നതാണ്എന്നാൽ യത്‌നമുപേക്ഷിച്ചാലും അവയോടുള്ള രാഗം മാറിക്കിട്ടുന്നതല്ല. ഈ രാഗത്തിനു ഹേതു അവിദ്യയാണ്. അതാ യത് വസ്‌തുബോധമില്ലായ്‌മസർവത്ര പരമാത്മവസ്‌തുവിനെ കണ്ടാ നന്ദിക്കുന്ന സ്ഥിതപ്രജ്ഞനെ രാഗബീജമായ അവിദ്യ പാടേ വിട്ടൊഴി യുന്നു എന്നു താൽപ്പര്യം. വ്യുത്ഥാനദശയിൽത്തന്നെ സ്ഥിതപ്രജ്ഞൻ അവിദ്യാമുക്തനാണെങ്കിൽ സമാധിദശയിലെ കഥ പറയേണ്ടതില്ലല്ലോ.
പൂർണമായ ഇന്ദ്രിയനിഗ്രഹവും വിഷയവിനിവർത്തനവും സുസാ ധ്യമായി കരുതിക്കൂടെന്നാണു ഭഗവാൻ അടുത്ത പദ്യത്തിൽ വ്യക്തമാ ക്കുന്നത്:
No comments:
Post a Comment