സംഖ്യയോഗം BG 2-31
സ്വാധർമ്മമപി ചാവേക്ഷ്യ നവികമ്പിതുമർഹസി
ധർമ്യാദ്ധി യുദ്ധോത്‌ശ്രേയോന്യത് ക്ഷത്രിയസ്യ ന വിദ്യതേ
അപി - ഇനിയും; സ്വധർമം അവേക്ഷ്യ ച സ്വധർമത്തെ മുൻ നിറുത്തി നോക്കിയാലും; വികമ്പിതും ന അർഹസി - നീ ശോകാ തുരനാകാൻ പാടില്ല; ഹി - എന്തുകൊണ്ടെന്നാൽ, ക്ഷത്രിയസ്യ - ക്ഷത്രിയനു; ധർമ്യാത് യുദ്ധാത് - ധാർമികമായ യുദ്ധത്തേക്കാൾ; അന്യത് ശ്രേയഃ - മറ്റൊരു ശ്രേയോമാർഗം; ന വിദ്യതേ - ഇല്ലല്ലോ
ഇനിയും സ്വധർമത്തെ മുൻനിറുത്തി നോക്കിയാലും നീ ശോകാ തുരനാകാൻ പാടില്ല. എന്തുകൊണ്ടെന്നാൽ ക്ഷത്രിയനു ധാർമികമായ യുദ്ധത്തേക്കാൾ മറ്റൊരു ശ്രേയോമാർഗം ഇല്ലല്ലോ.
സ്വധർമം
സ്വജനങ്ങളെ വധിച്ചാൽ ശ്രേയസ്സു തടയപ്പെടില്ലേ എന്ന അർജു നന്റെ സംശയത്തെ ഭഗവാൻ ഇവിടെ നിഷേധിക്കുകയാണ്. അവന വന്റെ ധർമമാണു സ്വധർമം. പരമാത്മാവാണു ധർമം; ഇക്കാര്യം ഒന്നാം പദ്യത്തിന്റെ വ്യാഖ്യാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്അതുകൊണ്ടു പര മാത്മദർശനത്തിനുതകുന്ന കർമങ്ങളേയും ധർമമെന്നു പറയാം. ഈ ലോകത്ത് ഇന്ന കർമം ധർമം, ഇന്നത് അധർമം എന്ന് അതിരുവര മ്പിട്ടു തിരിക്കാൻ ആർക്കും സാധ്യമല്ലഓരോരുത്തരുടെയും പ്രകൃതി ഗുണങ്ങളെ ആസ്പ്പദമാക്കിയാണ് അവരവരുടെ കർമങ്ങൾ രൂപം കൊള്ളുന്നത്. സത്വംരജസ്സ്തമസ്സ് ഇവയാണല്ലോ പ്രകൃതിഗുണങ്ങൾ. ഇവയുടെ കൂടിക്കലർപ്പിന്റെ തോതനുസരിച്ചാണു വ്യക്തിയുടെ പ്രകൃതി ഗുണം നിർണയിക്കപ്പെടുന്നത്ഗുണകർമങ്ങൾ എന്തുതന്നെയായാലും സത്യം തെളിയുന്ന മട്ടിൽ അവയെ പ്രവർത്തിപ്പിച്ചാൽ അതു ധർമമായി ത്തീരും. അപ്പോൾ ഒരുവൻ തന്റെ തൽക്കാല ഗുണകർമങ്ങൾ എന്തു തന്നെയായാലും ചിത്തശുദ്ധിക്കായും സത്യസാക്ഷാൽക്കാരത്തിനായും അവയെ പ്രവർത്തിപ്പിക്കുമെങ്കിൽ അതാണു സ്വധർമം. പ്രകൃതിഗുണ ങ്ങളും കർമങ്ങളും വ്യക്തിയുടെ ഇച്ഛപോലെ മാറ്റിമറിക്കാവുന്നതല്ല. നേരേമറിച്ചു ഗുണകർമങ്ങൾ എന്തുതന്നെയായാലും അവയെ ഒരു ശ്രദ്ധാലുവിനു സത്യോന്മുഖമായി തിരിച്ചുവിടാൻ പറ്റും. സത്യബോധം ഏറിവരുന്തോറും ഗുണകർമങ്ങളുടെ ബന്ധം കുറഞ്ഞു മുക്തനായി ഭവിക്കുകയും ചെയ്യും. ബ്രഹ്മാവിഷ്‌ണുമഹേശ്വരന്മാരുടെ ഗുണകർമ ങ്ങൾ തന്നെ ഇതിനുത്തമ ദൃഷ്‌ടാന്തമാണ്. രജോഗുണപ്രധാനിയായ ബ്രഹ്മാവിന്റെ കർമം സൃഷ്ട്‌ടിയാണ്. എന്നാൽ അഹങ്കാരലേശം കൂടാതെ ഈശ്വരാർപ്പണ ബുദ്ധിയോടെ തികഞ്ഞ സത്യബോധത്തോടുകൂടി യാണു ബ്രഹ്മാവ് സൃഷ്ടി നടത്തുന്നതെന്നത്രേ പ്രസിദ്ധി. അതുകൊണ്ടു തന്റെ സൃഷ്ടികർമം ബ്രഹ്മാവിനു ബന്ധകാരണമായി ഭവിക്കുന്നില്ല. സ്വധർമത്തെ അദ്ദേഹം ഉപേക്ഷിക്കുന്നുമില്ല. സത്വഗുണപ്രധാനിയായ വിഷ്ണുവിന്റെ സ്വധർമമായ രക്ഷാകർമവും തമോഗുണപ്രധാനിയായ ശിവന്റെ സ്വധർമമായ സംഹാരകർമവും ഇതേ നിലയിൽ തന്നെയാണ നുഷ്ഠിക്കപ്പെടുന്നത്. ചുരുക്കത്തിൽ ത്രിമൂർത്തികളുടെ സൃഷ്ടിയും രക്ഷയും സംഹാരവും ലോകത്തിന് അനുപേക്ഷണീയമാണ്. ലോക രുടെ എല്ലാ കർമചലനങ്ങളും സൃഷ്ടി, രക്ഷ, സംഹാരം എന്നീ മൂന്നി നത്തിൽപ്പെടുത്താവുന്നവയാണ്. സത്യബോധമുൾക്കൊണ്ടു വേണ്ടി ടത്തു വേണ്ടപോലെ അനുഷ്‌ഠിക്കുമെങ്കിൽ ഇവ മൂന്നും ലോകത്തിന് അനുപേക്ഷണീയങ്ങളുമാണ്. വേണ്ടാത്തിടത്ത് വേണ്ടാത്ത രീതിയി ലാണനുഷ്ഠിക്കപ്പെടുന്നതെങ്കിൽ ഇവ മൂന്നും ലോകത്തിന് അത്യധികം ദോഷം ചെയ്യുമെന്നു പറയേണ്ടതുമില്ലല്ലോ. അപ്പോൾ ഒരു വ്യക്തിയുടെ തൽക്കാലത്തെ ഗുണകർമങ്ങൾ എന്തുതന്നെയായാലും ശ്രദ്ധയോടെ അവയെ ലോകനന്മയ്ക്കും സത്യസാക്ഷാൽക്കാരത്തിനുമായി പ്രവർ ത്തിപ്പിക്കുന്നതാണയാളുടെ സ്വധർമം. അങ്ങനെ ശ്രദ്ധാപൂർവം പ്രവർ ത്തിപ്പിക്കാതിരുന്നാൽ അതേ ഗുണകർമങ്ങൾ സ്വന്തം പതനത്തിനും ലോകോപദ്രവത്തിനും കാരണമായിത്തീരുകയും ചെയ്യും. ശ്രദ്ധയോടെ സത്യബോധം വളർത്തിയില്ലെങ്കിൽ ദാനം, ദയ, തപസ്സ്, യജ്ഞം, ജപം എന്നു തുടങ്ങിയ സത്വഗുണ കർമങ്ങൾപോലും വ്യക്തിക്കും സമൂഹ ത്തിനും ആപത്തായി ഭവിക്കുമെന്നോർക്കണം. ഗുണകർമങ്ങളുടെ സ്വധർമാധർമരൂപങ്ങൾ കണ്ടെത്താൻ കൗരവന്മാരും പാണ്ഡവന്മാരും തന്നെ ഉത്തമ ദൃഷ്‌ടാന്തങ്ങളാണ്. ഇരുകൂട്ടരും രജോഗുണപ്രധാനി കളും യുദ്ധകർമത്തിൽ വിരുതന്മാരുമാണ്. കൗരവന്മാർ ചതിയും കാപ ട്യവും വളർത്തി സ്വപ്രകൃതിയിലെ തമോഗുണത്തിനാക്കം കൂട്ടി സ്വകർമ മായ യുദ്ധത്തെ സ്വാർഥതയ്ക്കും പരദ്രോഹത്തിനുമായി വിനിയോഗിച്ചു. പാണ്ഡവന്മാരാകട്ടെ തിതിക്ഷയും തപസ്സുംകൊണ്ട് സ്വപ്രകൃതിയിൽ സത്വഗുണത്തിനാക്കം കൂട്ടി സ്വകർമമായ യുദ്ധം ലോകനന്മയ്ക്കായി ഉപയോഗിച്ചു. ഇപ്പോൾ ഇരുകൂട്ടരും യുദ്ധക്കളത്തിൽ എതിർകക്ഷിക ളായി അണിനിരന്നിരിക്കുകയാണ്. സ്വാർഥമതിയും പരദ്രോഹിയുമായ ദുര്യോധനന് ഇവിടെ യുദ്ധം സ്വധർമമാണോ എന്ന ചിന്തപോലുമില്ല. സ്വാർഥതയുടെ കർമഭ്രാന്തു നിമിത്തം ധർമചിന്ത അയാളെ വിട്ടുപോയി രിക്കുന്നു. അർജുനനാകട്ടെ തികച്ചും ലോകനന്മ കൈവരുത്താനുള്ള തന്റെ ഈ യുദ്ധകർമത്തിൽപ്പോലും ധർമചിന്തകൊണ്ടു ശോകാതുര നായിരിക്കുകയാണ്. വ്യക്തമായ വസ്‌തുബോധമില്ലായ്‌മ നിമിത്തം രൂപം കൊണ്ട് മമതയാണിവിടെ അർജുനനെ കുഴപ്പത്തിലാക്കിയത്. അതു കൊണ്ടാണു ഭഗവാൻ ആദ്യമായി അർജുനനു വസ്‌തുബോധം ഉപ ദേശിച്ചത്. വസ്തുസാക്ഷാൽക്കാരത്തിനുതകുന്ന തന്റെ ഗുണകർമ മെന്ന നിലയിലും ഈ യുദ്ധം സ്വധർമമാണെന്ന് കാട്ടിക്കൊടുക്കുക യാണു ഭഗവാൻ പ്രസ്‌തുത ശ്ലോകത്തിൽ. യുദ്ധം സ്വഗുണകർമമായി രിക്കേ ലോകനന്മയ്ക്കായി അതനുഷ്‌ഠിക്കാൻ അവസരം കിട്ടുന്നതു ക്ഷത്രിയന് ഒരു മഹാഭാഗ്യമല്ലേ? ധർമയുദ്ധം വിട്ടുപോയാൽ അർജുനൻ സ്വഗുണകർമമായ യുദ്ധത്തെ അധർമ കാര്യങ്ങൾക്കുപയോഗിച്ചു എന്നുവരാം. ഗുണകർമങ്ങൾ ആർക്കും പൊടുന്നനെ ഉപേക്ഷിക്കാവു ന്നവയല്ലല്ലോ. അതുകൊണ്ടാണു ഭഗവാൻ ക്ഷത്രിയനു ധർമയുദ്ധത്തേ ക്കാൾ മറ്റൊരു ശ്രേയോമാർഗമില്ല എന്നു പറഞ്ഞിരിക്കുന്നത്.
ഗുണകർമങ്ങളുടെ അടിമകളാണു വ്യക്തികൾ. അങ്ങനെയുള്ള ഗുണകർമങ്ങളെ സത്യബോധം വളർത്തി ലോകനന്മയ്ക്കായി പ്രവർ ത്തിപ്പിക്കാൻ യാദൃച്ഛികമായി ഒരവസരം വന്നുചേരുന്നത് മഹാഭാഗ്യവും ഈശ്വരാനുഗ്രഹവുമാണ്. ആ ഭാഗ്യമാണ് അർജുനനു ലഭിച്ചിരിക്കു ന്നത് എന്നത്രേ ഭഗവാന്റെ വാദം:
BG 2-32.
യദൃച്ഛയാ ചോപപന്നം സ്വർഗദ്വാരമപാവൃതം സുഖിനഃ ക്ഷത്രിയാഃ പാർഥ ലഭന്തേ യുദ്ധമീദൃശം
പാർഥ - അല്ലയോ അർജുനാ; യദൃച്ഛയാ ഉപപന്നം - ദൈവഗത്യാ വന്നു ചേർന്നതും; അപാവൃതം സ്വർഗദ്വാരം ച - തുറന്നുവച്ചിരി ക്കുന്ന സ്വർഗ വാതിലുമായ; ഈദൃശം യുദ്ധം - ഇപ്രകാരമുള്ള യുദ്ധം; സുഖിനഃ ക്ഷത്രിയാഃ ലഭന്തേ - പുണ്യം ചെയ്‌ത ക്ഷത്രിയ ന്മാർക്കു മാത്രമേ ലഭിക്കൂ.
അല്ലയോ അർജുന, ദൈവഗത്യാ വന്നുചേർന്നതും തുറന്നുവച്ചിരി ക്കുന്ന സ്വർഗവാതിലുമായ ഇപ്രകാരമുള്ള യുദ്ധം പുണ്യംചെയ് ക്ഷത്രിയന്മാർക്കേ ലഭിക്കൂ.
സ്വർഗദ്വാരം അപാവതം
സ്വജനവധം സുഖത്തെ നഷ്‌ടപ്പെടുത്തുകില്ലേ എന്ന സംശയ ത്തിനു മറുപടിയാണീ ഭാഗം. ജീവിതത്തിൽ ഒരാൾ ചിരകാലംകൊണ്ട് അഭ്യസിച്ചുറപ്പിക്കുന്നവയാണു ഗുണകർമങ്ങൾ. ചിലർ ജന്മാന്തരത്തിൽ അഭ്യസിച്ചുറപ്പിച്ച ഗുണകർമങ്ങളുമായി വന്നുചേരുന്നു. ചിലർ ഈ ജന്മ ത്തിൽത്തന്നെ ചില ഗുണകർമങ്ങൾ അഭ്യസിച്ചുറപ്പിക്കുന്നു. നിശ്ചയ ദാർഢ്യവും അഭ്യാസനൈപുണിയും കൊണ്ടു ഗുണകർമങ്ങളെ മാറ്റി യെടുക്കാം; വേണമെങ്കിൽ പാടേ പുറംതള്ളുകയും ചെയ്യാം. പക്ഷേ ഇതൊന്നും പൊടുന്നനേ ആർക്കും സാധ്യമല്ല. ആസുരഭാവനകൾ കൊണ്ടു നിറഞ്ഞ ഗുണകർമങ്ങളെ പൗരുഷമവലംബിച്ചു സാവധാനം സാംഖ്യയോഗം
പുറംതള്ളി ദൈവഭാവന കൊണ്ടു നിറഞ്ഞ ഗുണകർമങ്ങളെ അഭ്യസി ച്ചുറപ്പിക്കണം. തുടർന്നു വസ്തുബോധമുൾക്കൊണ്ടു ദൈവഭാവന കൊണ്ടു നിറഞ്ഞ ഗുണകർമങ്ങളെയും പുറംതള്ളി സ്വരൂപം സാക്ഷാ ൽക്കരിച്ചനുഭവിക്കണം. ഇതാണു ശ്രേയോമാർഗം. സത്യസ്വരൂപത്തിൽ നിന്ന് അകന്നകന്നു സമ്പാദിച്ചു കൂട്ടിയ ഗുണകർമങ്ങളെ സത്യത്തി ലേക്ക് തിരിച്ചു നടന്ന് അനുഭവിച്ചു തീർക്കുന്നതാണ് ശ്രേയോമാർഗം. ഇതാണു നിവൃത്തി അഥവാ തിരിച്ചു നടക്കൽ എത്തിയിടത്തുനിന്നു വീണ്ടും ഗുണകർമങ്ങളെ കൂടുതൽ കൂടുതൽ സമ്പാദിച്ചു സത്യത്തിൽ നിന്ന് അകന്നകന്നു പോകുന്നതാണു പ്രേയോമാർഗം. ഇതാണു പ്രവൃത്തിമാർഗം അഥവാ അകന്നുപോകൽ. ജനനമരണങ്ങളിൽക്കൂടി യുള്ള ഒടുങ്ങാത്ത സംസാരചക്രഭ്രമണമാണു പ്രവൃത്തിമാർഗം. നിവൃ ത്തിമാർഗം ഒരു ജന്മംകൊണ്ടു പൂർണമായി അവസാനിച്ചെന്നു വരില്ല. ഒരു ജന്മംകൊണ്ടവസാനിച്ചില്ലെങ്കിൽ അതുവരെ ചെയ്യുന്ന പുണ്യം കൊണ്ടു വിശിഷ്ട ലോകങ്ങളിൽപ്പോയി സുഖമനുഭവിച്ചു മടങ്ങേണ്ടി വരും. തിരിച്ചു വന്നശേഷം പൂർവജന്മത്തിൽ ഏതുവരെ നടന്നോ അവിടം മുതൽ പിന്നെ ബാക്കിവഴി നടന്നുതീർത്താൽ മതിയാകും. ഭഗവാൻ തന്നെ ആറാമധ്യായത്തിന്റെ അവസാനം ഇക്കാര്യം വ്യക്ത മാക്കിയിട്ടുണ്ട്. പുണ്യമനുഭവിക്കാനെത്തിച്ചേരുന്ന ലോകത്തിന്റെ പേരാണു സ്വർഗം. അർജുനൻ പൗരുഷംകൊണ്ടു തന്റെ ഗുണകർമ ങ്ങളെ ദൈവീസമ്പന്നമാക്കി മാറ്റിക്കൊണ്ടിരിക്കുന്നയാളാണെന്നു നാം കണ്ടുവല്ലോ. എങ്കിലും ക്ഷത്രിയൻ്റേതായ യുദ്ധവാസന ഇന്നും ഒട്ടേറെ അവശേഷിക്കുന്നുണ്ട്. ആ സ്ഥിതിക്ക് അതിനെ കൂടുതൽ സത്യോന്മുഖമാക്കി പ്രവർത്തിപ്പിക്കാൻ ഒരു ധർമയുദ്ധത്തിനവസരം ലഭിച്ചിരിക്കുകയാണ്. ധർമയുദ്ധം ക്ഷത്രിയനെ സത്യത്തിലേക്കു തിരി ചടുപ്പിക്കുന്ന ഒരു പുണ്യകർമമാണ്. ഒരുപക്ഷേ യുദ്ധത്തിൽ മരിക്കാ നിടയായി തൽക്കാലം ശ്രേയോമാർഗം പൂർത്തിയാക്കാൻ തരപ്പെടാതെ പോയാലും കുണ്ഠിതത്തിനവകാശമില്ല. പുണ്യവാന്റെ സ്വർഗം അനു ഭവിച്ചു തിരിച്ചുവന്നു വീണ്ടും ശ്രേയോമാർഗത്തിൽക്കൂടി യാത്ര തുടരാം. അതുകൊണ്ടാണു ഭഗവാൻ ഈ ധർമയുദ്ധത്തെ അർജുനനു തുറന്നു വച്ചിരിക്കുന്ന സ്വർഗവാതിലായി വിവരിച്ചത്. മുപ്പത്തേഴാം പദ്യത്തിൽ ഇക്കാര്യം വീണ്ടും ഉറപ്പിക്കപ്പെട്ടിട്ടുമുണ്ട്.
ദൈവീസമ്പത്തു വളർത്തി ശ്രേയോമാർഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ തന്റെ ഗുണകർമങ്ങൾക്കു പൂർണമായും പ്രവർത്തിച്ചൊടുങ്ങാൻ പറ്റിയ ധാർമികമായ ഒരവസരം ലഭിക്കുമ്പോൾ പിന്മാറുകയാണെങ്കിൽ അതു ശ്രേയോമാർഗത്തിൽ നിന്നുള്ള പിന്മാറ്റമാണ്. അത് അകീർത്തി വളർത്തി ഇഹലോകത്തെയും പാപമുണ്ടാക്കി പരലോകത്തെയും ഹനിക്കും. ഇക്കാര്യമാണു ഭഗവാൻ മുപ്പത്തിമൂന്നാം പദ്യത്തിൽ വെളിപ്പെടുത്തുന്നത്.
BG 2-33
അഥ ചേത്ത്വമിമം ധർമ്യം സംഗ്രാമം ന കരിഷ്യസി തതഃ സ്വധർമം കീർത്തിം ച ഹിത്വാ പാപമവാപ്സ്യസി
അഥ ത്വം ഇനി നീ; ഇമം ധർമ്യം സംഗ്രാമം - ഈ ധർമാധി ഷ്ഠിതമായ യുദ്ധം; ന കരിഷ്യസി ചേത് ചെയ്യുന്നില്ലെന്നു വന്നാൽ; തതഃ - തൽഫലമായി; സ്വധർമം കീർത്തിം ച ഹിത്വാ സ്വധർമവും കീർത്തിയും വെടിഞ്ഞ്; പാപം അവാപ്സ്യസി - പാപം കൈക്കൊള്ളേണ്ടിവരും.
ഈ ധർമാധിഷ്ഠിതമായ യുദ്ധം ചെയ്യുന്നില്ലെന്നു വന്നാൽ തൽ ഫലമായി സ്വധർമവും കീർത്തിയും വെടിഞ്ഞ് പാപം കൈക്കൊള്ളേ ണ്ടിവരും.
സത്യമാർഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരാൾക്കു സ്വഗുണ കർമങ്ങളെ വേണ്ടവണ്ണം പ്രവർത്തിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളെ പാഴാക്കുന്നതാണു സ്വധർമം വെടിയൽ. സ്വധർമം വെടിയുന്നതിന്റെ ഫലമാണു കീർത്തി നശിക്കൽതുടർന്നുണ്ടാകുന്നതാണു പതനകാര ണമായ പാപം. ഈ ആതതായികളെ വധിച്ചാൽ പാപം കിട്ടുമല്ലോ എന്ന അർജുനൻ്റെ സംശയത്തിനു മറുപടിയാണിത്.
അകീർത്തിയും പാപവും എങ്ങനെ അനുഭവവിഷയമാകുമെ ന്നാണു ഭഗവാൻ ഇനി വിവരിക്കുന്നത്:
BG 2-34
അകീർത്തിം ചാപി ഭൂതാനി കഥയിഷ്യന്തി തേവ്യയാം സംഭാവിതസ്യ ചാകീർതിർമരണാദതിരിച്യതേ
അപിച - അതിനും പുറമേ; ഭൂതാനി - സകല ജീവികളും; തേ - നിന്നെപ്പറ്റി; അവ്യയാം അകീർത്തിം - ഒടുങ്ങാത്ത അയശസ്സ്; കഥ യിഷ്യന്തി ച - പറഞ്ഞു പരത്താനിടവരും; സംഭാവിതസ്യ - ഒരി ക്കൽ ആദരണീയനായി ഭവിച്ചയാൾക്ക്; അകീർത്തി - അയശസ്സ്; മരണാത് അതിരിച്യതേ ച - മരണത്തേക്കാൾ ദുഃഖപ്രദമായിരി ക്കുകയും ചെയ്യും.
അതിനും പുറമേ സകല ജീവികളും നിന്നെപ്പറ്റി ഒടുങ്ങാത്ത അയശസ്സ് പറഞ്ഞു പരത്താനിടവരുംഒരിക്കൽ ആദരണീയനായി ഭവി ച്ചയാൾക്ക് അയശസ്സ് മരണത്തെക്കാൾ ദുഃഖപ്രദമായിരിക്കുകയും ചെയ്യും.
സകല ജീവികളും എന്നുള്ളതുകൊണ്ട് അതിനിസ്സാരന്മാർപോലും എന്നു താൽപ്പര്യം. പരമശിവൻ മുതൽ ഇങ്ങോട്ട് എല്ലാ ദേവന്മാരാലും മനുഷ്യരാലും ആദരിക്കപ്പെടുന്നവനാണ് അർജുനൻമാനാപമാനങ്ങൾ തുല്യനിലയിൽ കരുതാനുള്ള സമബുദ്ധിയോ സത്യബോധമോ അർജു നനുണ്ടായിട്ടുമില്ല. ആ സ്ഥിതിക്ക് ഒരിക്കൽ ആദരിക്കപ്പെട്ടു. പിന്നീട് അനാദരിക്കാനിടയായാൽ അത് മരണത്തേക്കാൾ ദുഃഖപ്രദമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
No comments:
Post a Comment