Sunday, 14 January 2024

ഭാഗവഗീത CH 2 48-49

 ഭാഗവഗീത ശിവാരവിന്ദം ഭാഷ്യം 

CH 2 സംഖ്യയോഗം 

Verse 48.

യോഗസ്ഥഃ കുരു കർമാണി സംഗം ത്യക്ത്വാ ധനഞ്ജയ സിദ്ധ്യസിദ്ധ്യോ! സമോ ഭൂത്വാ സമത്വം യോഗ ഉച്യത.

ധനഞ്ജയ - അല്ലയോ അർജുനാസംഗം ത്യക്ത്വാ - ഫലസംഗം വെടിഞ്ഞ്; സിദ്ധ്യസിദ്ധാഃ - ജയത്തിലും പരാജയത്തിലും; സമഃ ഭൂത്വാ - ചിത്തത്തെ സമനിലയിൽ നിറുത്തി; യോഗസ്ഥഃ - ബ്രഹ്മ നിഷ്ഠനായി; കർമാണി കുരു - കർമങ്ങളനുഷ്ഠിക്കൂ; സമത്വം യോഗ ഉച്യതേ - മനസ്സിൻ്റെ സമനില തന്നെയാണ് ആത്മനിഷ് അഥവാ യോഗം.

അല്ലയോ അർജുനാഫലസംഗം വെടിഞ്ഞു ജയത്തിലും പരാജയ ത്തിലും ചിത്തത്തെ സമനിലയിൽ നിർത്തി ബ്രഹ്മനിഷ്ഠനായി കർമങ്ങ ളനുഷ്ഠിക്കൂ. മനസ്സിൻ്റെ സമനിലയാണ് ആത്‌മനിഷ്ഠ അഥവാ യോഗം.

സമത്വം യോഗഃ

മനസ്സിൻ്റെ സമസ്ഥിതിയാണു യോഗം. സമസ്ഥിതിയിലെത്തിയ മനസ്സ് ബ്രഹ്മസ്വരൂപം കൈക്കൊള്ളുന്നു; ഇതാണു നിയമം. അഞ്ചാമ ധ്യായത്തിലെ പത്തൊൻപതാം ശ്ലോകത്തിൽ ഭഗവാൻതന്നെ ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. ഈ സമസ്ഥിതി നേടാൻ ആദ്യമായി വേണ്ടതു മനസ്സിനേകാഗ്രപ്പെടാൻ ഒരാശ്രയം കണ്ടെത്തുകയാണ്. സങ്കൽപ്പ നിരോധനംകൊണ്ടു നിർഗുണവും ശുദ്ധവുമായ ബ്രഹ്മത്തെത്തന്നെ ലക്ഷ്യമാക്കി നിർഗുണോപാസന ശീലിക്കുന്നതാണിതിനൊരുപായം. അല്ലെങ്കിൽ ബ്രഹ്മവസ്‌തുവിൻ്റെ പ്രതീകമായ ഏതെങ്കിലും ഇഷ്‌ ദേവതാരൂപം അംഗീകരിച്ചു സഗുണോപാസനയും ശീലിക്കാം. എന്താ യാലും ഈശ്വരപ്രാപ്തതിയാണു ജീവിതത്തിൻ്റെ പരമലക്ഷ്യമെന്നുറ പ്പിച്ചു താനംഗീകരിച്ച ഈശ്ചരരൂപം നിരന്തരം ധ്യാനിച്ചുറപ്പിച്ചുകൊണ്ട് ആ ഈശ്വരന്റെ ആരാധനയെന്ന നിലയിൽ കർമം ചെയ്യാൻ തുടങ്ങണം. അതോടെ കർമഫലത്തെക്കുറിച്ചുള്ള സംഗം വെടിയാൻ കഴിയും. ഫലം ഇന്ന രൂപത്തിൽ തന്നെ വേണമെന്നോ അതു കിട്ടിയേ തീരൂ എന്നോ ചിന്തിച്ച് മനസ്സ് വ്യാകുലപ്പെടുകയില്ല. അത് ഈശ്വരേച്ഛപോലെ, അപ്പോൾ ഫലം അനുകൂലമോ പ്രതികൂലമോ എന്തുതന്നെയായാലും മനസ്സിന്റെ സമനില നഷ്‌ടപ്പെടുകയില്ല. ഈശ്വരപ്രാപ്തിയെന്ന പരമ ലക്ഷ്യത്തെക്കുറിച്ചുപോലും ചിന്തിച്ചു ഖേദിക്കാതെ അതും ഈശ്വര ച്ഛയ്ക്കു വിട്ടുകൊടുക്കുന്നുസമനില നഷ്‌ടമാകാതിരിക്കുന്ന അവസ്ഥ യാണു യോഗം. മനസ്സിൻ്റെ സമനില തന്നെയാണു ബ്രഹ്മനിഷ്ഠ. ഈ സമനില അഭ്യസിച്ചുകൊണ്ടു കർമമാർഗത്തിൽ ചരിക്കൂ എന്നാണ് ഭഗ വാൻ ഉപദേശിക്കുന്നത്.

ഈശ്വരബുദ്ധി വെടിഞ്ഞു ഫലത്തെ മാത്രം ലക്ഷ്യമാക്കി ചെയ്യുന്ന കർമം ഒരിക്കലും ജീവിതത്തെ ധന്യമാക്കുകയില്ലെന്നാണ് ഭഗവാൻ തുടർന്നു വ്യക്തമാക്കുന്നത്.

Verse 2-49

ദൂരേണ ഹ്യവരം കർമ ബുദ്ധിയോഗാദ്ധനഞ്ജയ ബുദ്ധൗ ശരണമന്വിച്ച കൃപണാഃ ഫലഹേതവഃ

ധനഞ്ജയ - അല്ലയോ അർജുനാ; ബുദ്ധിയോഗാത് ദൂരേണ ബുദ്ധികൊണ്ട് ഈശ്വരപ്രാപ്‌തിയെ പരമലക്ഷ്യമായി കരുതാതെ ചെയ്യപ്പെടുന്ന; കർമ - കർമം; അവരം - നികൃഷ്‌ടം; ബുദ്ധൗ - ഈശ്വരബുദ്ധിയിൽ; ശരണം അനിച്ഛ - അഭയം തേടൂ; ഫലഹേ തവഃ കൃപണാഃ - ഫലാനുഭവത്തിനു ഹേതുവായി ഭവിക്കുന്നവർ അനുകമ്പാർഹരാണ്.

അല്ലയോ അർജുനാബുദ്ധികൊണ്ട് ഈശ്വരപ്രാപ്‌തിയെ പരമ ലക്ഷ്യമായി കരുതാതെ ചെയ്യപ്പെടുന്ന കർമം നികൃഷ്‌ടമാണ്. ഈശ്വര ബുദ്ധിയിൽ അഭയം തേടൂഫലാനുഭവത്തിനു ഹേതുവായി ഭവിക്കുന്ന വർ അനുകമ്പാർഹരാണ്.

അവരം കർമ

ഈശ്വരപ്രാപ്‌തിയെ പരമലക്ഷ്യമായി കരുതാത്ത കർമം നിക ഷ്ടമാണ്. ഈശ്വരനെന്ന ലക്ഷ്യം വിട്ടാൽപ്പിന്നെ കർമഫലം മാത്രമാണു ബുദ്ധിക്കു ലക്ഷ്യമായി അംഗീകരിക്കാനുള്ളത്കർമഫലം അനിശ്ചി തമാണ്. ഒരു ലക്ഷ്യം നേടുമ്പോൾപ്പിന്നെ അനേകം ലക്ഷ്യം നേടാ നുള്ള ആഗ്രഹങ്ങൾ പുതുതായി ഉദിക്കും. നേടിയ ലക്ഷ്യങ്ങൾ തന്നെ വേണ്ടവണ്ണം അനുഭവിക്കാൻ കഴിയാത്ത ചുറ്റുപാടുകൾ വന്നുചേരാം. പുതിയ പുതിയ ലക്ഷ്യങ്ങൾ നേടാനുള്ള പ്രയത്നവും ക്ലേശകരംതന്നെ. ഭൗതിക ലക്ഷ്യങ്ങൾ എന്തൊക്കെ നേടിയാലും അതുകൊണ്ടു കാര്യമായ ആശ്വാസമോ ജീവിതധന്യതയോ ലഭിക്കുകയില്ല. അവസാനം മനസ്സു വല്ലാതെ വാസനാബദ്ധമായി ഉഴലും. ആ ഘട്ടത്തിൽ നേടിയതൊക്കെ കൈവെടിഞ്ഞ് ഇവിടെനിന്നു യാത്രയാകേണ്ടതായും വരും. ഈ ക്ലേശ ങ്ങളൊക്കെയുള്ളതുകൊണ്ടാണു ഈശ്വരനെ കൈവെടിഞ്ഞു ഫല കാംക്ഷയോടെ ചെയ്യുന്ന കർമം നികൃഷ്ടമാണെന്നു ഭഗവാൻ പ്രഖ്യാപി ച്ചിരിക്കുന്നത്.

ബുദ്ധൗ ശരണമന്വിച്ഛ

അതുകൊണ്ടു ജീവിതം ധന്യമാക്കാൻ കൊതിക്കുന്നയാൾ സർ വഥാ ഈശ്വരബുദ്ധിയിൽ അഭയം തേടേണ്ടതാണ്ഇക്കാര്യം ഭഗവാൻ പതിനെട്ടാമധ്യായത്തിലെ അറുപത്തിരണ്ടാം പദ്യത്തിൽ സ്‌പഷ്ട‌മായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈശ്വരൻ അവനവൻ്റെ ഉള്ളിൽ ആത്മരൂപേണ വർത്തിക്കുന്നു. ആ ഈശ്വരനെ സർവാത്മനാ ശരണം പ്രാപിക്കുന്ന വർക്ക് അദ്ദേഹം പ്രസന്നനാകും. തുടർന്നു ജീവിതത്തിൽ പരമശാന്തി കൈവരുകയും ചെയ്യും. കർമഫലം എന്തുതന്നെയായാലും അതീശ രേച്ഛയ്ക്കു വിട്ടുകൊടുക്കണം. തൻ്റെ പരമലക്ഷ്യം ഈശ്വരപ്രാപ്തി യാണെന്നുറപ്പിച്ച് വിട്ടുവീഴ്‌ച കൂടാതെ സ്വധർമം അനുഷ്ഠിക്കുകയും വേണം. ഇതാണ് ഈശ്വരബുദ്ധിയിൽ അഭയം തേടൽ.

ഫലഹേതവഃ കൃപണാ

കർമഫലത്തിനു ഹേതുവായി ഭവിക്കുന്നവർ അനുകമ്പാർഹരാണ്. അവർക്ക് കർമംചെയ്‌തു ഫലമനുഭവിക്കുന്ന കാലഘട്ടത്തിൽത്തന്നെ കാര്യമായ സുഖമോ ശാന്തിയോ ലഭിക്കുന്നില്ല. തൽക്കാലശരീരം ഉപേ ക്ഷിച്ചാൽ ശുഭവാസനാരൂപത്തിലും അശുഭവാസനാരൂപത്തിലും സഞ്ച യിച്ചിരിക്കുന്ന പുണ്യപാപങ്ങൾ അനുഭവിക്കാനായി വീണ്ടും അനേക ശരീരങ്ങൾ സ്വീകരിക്കേണ്ടതായും വരുന്നു. അതുകൊണ്ടാണു ഭഗ വാൻ അവരെ അനുകമ്പാർഹരെന്നു പറഞ്ഞിരിക്കുന്നത്.


നിരന്തരമായ ഈശ്വരബുദ്ധിയിൽ അഭയം തേടിക്കൊണ്ടു കർമ മനുഷ്ഠിക്കുന്നവർക്കു ഭൗതികവും ആധ്യാത്മികവുമായ ജീവിതലക്ഷ്യ ങ്ങൾ നേടി ധന്യത കൈവരിക്കാൻ കഴിയുന്നുവെന്നാണ് ഭഗവാൻ അടുത്ത പദ്യത്തിൽ വിവരിക്കുന്നത്.

No comments:

Post a Comment