ശിവരാവിന്ദം ഭാഷ്യം.
കർമയോഗം
ശ്ലോകം 10.
സഹയജ്ഞാഃ പ്രജാഃ സൃഷ്‌ട്വാ പൂരോവാച പ്രജാപതിഃ അനേന പ്രസവിഷ്യധ്വമേഷ വോ്യ്സ്‌ത്വിഷ്ടകാമധുക്
പുമാ പ്രജാപതിഃ - സ്യഷ്‌ടിയുടെ ആരംഭത്തിൽ ബ്രഹ്മാവ്; സഹ യജ്ഞാഃ പ്രജാ സൃഷ്‌ടാ - യജ്ഞകർമങ്ങളോടൊപ്പം പ്രജകളെ സൃഷ്ടിച്ചിട്ട്, ഉവാച - പറഞ്ഞു; അനേന കൊണ്ട്; പ്രസവിഷ്യധ്വം - പരമ്പരയാ ഐശ്വര്യ സമ്പന്നരാകുവിൻ, ഏഷഃ - ഈ യജ്ഞകർമം; വി ഇഷ്‌ടകാമധുക് അസ്‌തു നിങ്ങൾക്കു ഹിതങ്ങളായ അഭിലാഷങ്ങളെ നേടിത്തരുന്നതായി ഭവിക്കട്ടെ.
സ്യഷ്ടിയുടെ ആരംഭത്തിൽതന്നെ ബ്രഹ്മാവ് യജ്ഞകർമങ്ങളോ ടൊപ്പം പ്രജകളെ സൃഷ്ടിച്ചിട്ടു പറഞ്ഞു: ഈ യജ്ഞകർമംകൊണ്ടു പരമ്പരയാ ഐശ്വര്യസമ്പന്നരാകുവിൻ; ഈ യജ്ഞകർമം നിങ്ങൾക്കു ഹിതങ്ങളായ അഭിലാഷങ്ങളെ നേടിത്തരുന്നതായി ഭവിക്കട്ടെ.
ഇഷ്ട്‌ടകാമധുക്
ഈ പദ്യത്തിലെ യജ്ഞപദത്തിൻ്റെ അർഥം കർമകാണ്ഡവേദഭാഗ ത്തിൽ വിധിച്ചിട്ടുള്ള യാഗങ്ങളിലോ, പ്രജാപദത്തിന്റെ അർഥം വർണികരിലോ ഒതുക്കിനിറുത്തുന്നതു ഗീതാതാൽപ്പര്യത്തിനു നിരക്കു മെന്നു തോന്നുന്നില്ലയജ്ഞപദത്തിൻ്റെ ഏറെക്കുറെ നിർവചനം തന്നെ ഭഗവാൻ തൊട്ടുമുമ്പുള്ള പദ്യത്തിൽ നൽകിയിരിക്കുന്ന സ്ഥിതിക്ക് അതുതന്നെ അംഗീകരിക്കുകയാണു വേണ്ടത്. അതുപോലെ ഫലസംഗം കൂടാതെ ഈശ്വരാർപണ ബുദ്ധിയോടെ കർമം ചെയ്താൽ പാപയോനികളായ സ്ത്രീകളും ശൂദ്രന്മാർ പോലും പരമമായ ഗതി പ്രാപിക്കുമെന്ന് ഒൻപതാമധ്യായം മുപ്പത്തിരണ്ടാം പദ്യത്തിലും, ഏതു പുരുഷനും അവനവൻ്റെ കർമംകൊണ്ടു ഭഗവാനെ അർപ്പിച്ചാൽ സിദ്ധി പ്രാപിക്കുമെന്നു പതിനെട്ടാമധ്യായം നാൽപ്പത്തിയാറാം ശ്ലോകത്തിലും ഭഗവാൻ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിക്ക് പ്രജാപദത്തിനു സകല മനുഷ്യരും എന്നുതന്നെയാണർഥം പറയേണ്ടത്. ഗീതാസിദ്ധാ ഞങ്ങൾ യാതൊരുച്ചനീചഭേദവും കൂടാതെ മനുഷ്യവർഗത്തെ മുഴു വൻ ഉൾക്കൊള്ളുന്നു എന്നതാണവയുടെ ഒരു മേന്മ, ഫലസംഗം കൂടാത്ത ഏതു കർമവും യജ്ഞമാണ്. പക്ഷേ സത്യസ്വരൂപം വ്യക്ത മായി ധരിച്ചു കർമത്തെ പൂർണമായും യജ്ഞരൂപമാക്കി മാറ്റാൻ പൊടു ന്നനെ എല്ലാവർക്കും കഴിയുന്നതല്ല. എന്തായാലും പ്രജാപതി സൃഷ്ടി യുടെ ആരംഭത്തിൽത്തന്നെ കർമങ്ങളെ യജ്ഞമാക്കി മാറ്റി സത്യ ത്തോടടുക്കാനുള്ള ഉപായവും നിർദേശിച്ചു. ആ ഉപായങ്ങളാണു ദേവസങ്കൽപ്പങ്ങളും ദേവന്മാരെ ഉപാസിക്കാനുള്ള യജ്ഞങ്ങളും. കർമ കാണ്ഡവേദഭാഗത്തിലെ യാഗങ്ങൾക്കു വ്യക്തമായ ഫലനിർദേശ മുണ്ടല്ലോ എന്നാണെങ്കിൽ അതിനെന്താണു ദോഷം? കർമങ്ങൾക്കു ഫലനിർദേശം പാടില്ലെന്നാരു പറഞ്ഞു. യജ്ഞം ചെയ്യുന്നയാൾ ഫല സംഗം പുലർത്തി കുഴങ്ങരുതെന്നല്ലേ പറഞ്ഞിട്ടുള്ളൂ. അതിനുവേണ്ടി യാണ് യജ്ഞദേവന്മാരെ നിർദേശിച്ചിരിക്കുന്നത്മനസ്സ് ഫലസംഗം വെടിഞ്ഞു ദേവതാസങ്കൽപ്പത്തിൽ ഈശ്വരബുദ്ധ്യാ ഏകാഗ്രപ്പെടുന്ന തോടെ ഭൗതികവും പടിപടിയായുള്ള ആധ്യാത്മികവുമായ അഭി വൃദ്ധിക്ക് അതു കാരണമായി ഭവിക്കൂ. ഫലലാഭവേളയിൽ അഹങ്കാരം പോയി ഈശ്വരബുദ്ധി ദൃഢപ്പെടുകയും ചെയ്യും. ഈ യജ്ഞരഹസ്യ മാണു ഭഗവാൻ അർജുനനു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നത്. ദേവസങ്കൽപ്പവും യജ്ഞവും എങ്ങനെയാണൊരുവൻ്റെ ശ്രേയസ്സിനു ഹേതുവായി ഭവിക്കുന്നതെന്നത്രേ ഭഗവാൻ പതിനൊന്നാം പദ്യത്തിൽന വിവരിക്കുന്നത്:
ശ്ലോകം 11.
ദേവാൻ ഭാവയതാനേന തേ ദേവാ ഭാവയന്തു വി പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ
അനേന യജ്ഞ രൂപത്തിലുള്ള കർമാനുഷ്ഠാനം കൊണ്ട്; ദേവാൻ ഭാവയത നിങ്ങൾ ദേവന്മാരെ സന്തോഷിപ്പിക്കുവിൻ; തേ ദേവാഃ വി ഭാവയന്തു - ആ സന്തുഷ്‌ടരായ ദേവന്മാർ തിരിച്ചു നിങ്ങളേയും സന്തോഷിപ്പിക്കട്ടെ; പരസ്‌പരം ഭാവയന്തഃ - ഇങ്ങനെ അന്യോന്യം സന്തോഷിപ്പിച്ചാൽ; പരം ശ്രേയഃ അവാപ്സ്യഥ നിങ്ങൾ പരമമായ ശ്രേയസ്സു കൈവരിക്കും.
യജ്ഞരൂപത്തിലുള്ള കർമാനുഷ്‌ഠാനം കൊണ്ടു നിങ്ങൾ ദേവ ന്മാരെ സന്തോഷിപ്പിക്കുവിൻ; ആ സന്തുഷ്‌ടരായ ദേവന്മാർ നിങ്ങ ളെയും സന്തോഷിപ്പിക്കട്ടെ. ഇങ്ങനെ അന്യോന്യം സന്തോഷിപ്പിച്ചാൽ നിങ്ങൾ പരമമായ ശ്രേയസ്സു കൈവരിക്കും.
ദേവസങ്കൽപ്പം
ആനന്ദഘനമായി എങ്ങും നിറഞ്ഞുതിങ്ങുന്ന ബോധവസ്തുവിൽ അതിന്റെ ശക്തി പടുത്തുയർത്തിയിരിക്കുന്നവയാണ് എല്ലാ ജഡദൃശ്യ ങ്ങളും. ശക്തിസ്‌പന്ദനം വഴി ജഡദൃശ്യങ്ങളിൽ കടന്നുനിന്നുകൊണ്ട് അവയെ പ്രവർത്തിപ്പിക്കുന്നതും ഈ ബോധം തന്നെയാണ്. അവന വന്റെ ദേഹചലനത്തിൻ്റെ രഹസ്യം കണ്ടുപിടിക്കാൻ ശ്രമിച്ചിട്ടുള്ള ഒരാൾക്ക് ഇക്കാര്യത്തിൽ സംശയമേ ഉണ്ടാവുകയില്ല. എല്ലാ ശരീരങ്ങ ളിലും ജീവനായി പ്രവർത്തിക്കുന്നതു പരമാത്മദേവത തന്നെയാണ്. സൂര്യചന്ദ്രാദി സൗരയൂഥ ഘടകങ്ങളിലും മനുഷ്യപക്ഷിമൃഗാദി ജീവ ജാലങ്ങളിലും പ്രവർത്തനരഹസ്യം ഒന്നുതന്നെയാണ്. പക്ഷേ, സർവത്ര നിറഞ്ഞുതിങ്ങുന്ന അഖണ്ഡബോധത്തെ വിചാരം ചെയ്‌തറിയാൻ എല്ലാ വർക്കും കഴിവില്ല. ഇന്ദ്രിയാനുഭവങ്ങൾക്കപ്പുറം എന്തെങ്കിലും ഉള്ള തായി കരുതാൻ അധികം പേർക്കും വിഷമമാണ്. അങ്ങനെയുള്ളവരെ സത്യത്തോടടുപ്പിക്കാൻ വേണ്ടിയാണു ഋഷിമാർ ദേവസങ്കൽപ്പങ്ങൾക്കു രൂപം കൊടുത്തത്. തേജോമയങ്ങളും അത്ഭുതകരങ്ങളുമായി കാണ പ്പെടുന്ന പ്രപഞ്ചഘടകങ്ങളിൽ ദിവ്യരായ പുരുഷന്മാരുടെ സാന്നിധ്യം സങ്കൽപ്പിച്ചു ഭജിക്കുവാൻ അവർ ജനങ്ങളോടാവശ്യപ്പെട്ടു. ആരുടെയും ദൃഢസങ്കൽപ്പം ഫലവത്താക്കാൻ സദാ ഉണർന്നു വർത്തിക്കുന്ന സർവ ജ്ഞനായ പരബ്രഹ്മം എല്ലാ ജഡശരീരങ്ങളിലും സ്ഥിതിചെയ്യുന്നതു കൊണ്ടും ഭക്തൻ്റെ അഭീഷ്‌ടം ഫലിക്കുമെന്നുള്ളതിൽ ഋഷീശ്വര ന്മാർക്കു സംശയവും ഉണ്ടായിരുന്നില്ലദേവസങ്കൽപ്പത്തിലുറച്ച് ഏകാ ഗ്രപ്പെടുന്ന മനസ്സ് ക്രമേണ ശുദ്ധീകരിക്കപ്പെട്ടു സത്യം കാണാൻ കരു ത്തുള്ളതായും ഭവിക്കും. സൂര്യചന്ദ്രാദി സൗരയൂധഘടകങ്ങളിലും വായു, അഗ്നി തുടങ്ങിയ പ്രപഞ്ചപ്രതിഭാസങ്ങളിലും ദേവസങ്കൽപ്പം രൂപംകൊണ്ടതീവിധമാണ്. ഈ ദേവസങ്കൽപ്പങ്ങൾക്കു വിഭൂതിയോഗ മെന്ന പത്താമധ്യായത്തിലും പുരുഷോത്തമയോഗമെന്ന പതിനഞ്ചാ മധ്യായത്തിലും ഭഗവാൻ വ്യക്തമായ അംഗീകാരം നൽകിയിട്ടുമുണ്ട്.
മനുഷ്യനെ ഉദ്ധരിക്കാൻ സത്യദർശികളായ ഋഷിമാർ ആവിഷ്കരിച്ച തികച്ചും ദിവ്യമായ ഈ ഭാവനയെയാണ് മനബുദ്ധികളായ പലതും ഇന്ന് അന്ധവിശ്വാസമെന്നു പറഞ്ഞുതള്ളുന്നത്. അപ്പോ, അജ്ഞത യുടെ അന്ധത്വം!
പരസ്‌പരം ഭാവയന്തഃ
ഓരോ വ്യക്തിയുടെയും ജീവിതം അവൻ്റെ ചുറ്റുപാടും സദാ സാധാമാസികക്കാരാണിരിക്കുന്ന അനേകം പ്രപഞ്ചഘടകങ്ങളുമായി ഗാഢബന്ധമുള്ളതാണെന്നു കാണാൻ പോലും മനുഷ്യന്റെ അഹന്ത അവനെ അനുവദിക്കുന്നില്ല. സൂര്യൻ്റെ ചൂടോ വായുവിൽനി സാമർഥ്യവും പ്രാണപ്രസരമോ ഇല്ലെന്നു വന്നാൽ മനുഷ്യൻ്റെ ജീവനും സാമർ കർന്നുതരുന്ന ആ നിമിഷം ഇല്ലാതാകുംഎന്നാലും തനിക്കു പകർന്നു തരുന്ന സൂര്യനും വായുവും ജീവനുള്ള പ്രപഞ്ചഘടകങ്ങളാണെന്ന ടകങ്ങളാണെന്നു കരുതാൻ പലർക്കും കഴിയുന്നില്ല. തൻ്റെ സാമർഥ്യങ്ങൾക്കെല്ലാം ഉറവിടമായ അവയെ കൃതജ്ഞതാപൂർവം ദേവസങ്കൽപ്പം ന്നത് അന്ധവിശ്വാസമായും കരുതുന്നു. ஆவக்ணி ആരാധിക്കു എന്തായാലും ദിവ്യജ പ്രപഞ്ചഘടകങ്ങളിൽ ദേവസങ്കൽപ്പം പുലർത്തി അവയെ യെ ആരാധിക്കാൻ പ്രജാപതി ലോകാരംഭകാലം മുതൽതനെ എന്ന പ്രജകളോടാവശ്യപ്പെട്ടു. ദേവകൾ സന്തുഷ്‌ടരായാൽ അവർ പ്രജകൾക്കു ഹിതകരങ്ങളായ ഭോ ങ്ങൾ നൽകി അനുഗ്രഹിക്കും. തുടർന്നും പ്രജകളുടെ ദേവഭാവന കൂടു തൽ ശക്തി പ്രാപിക്കും. ഈ പരസ്‌പരബന്ധം ജനങ്ങളുടെ ഭൗതികവും ആധ്യാത്മികവുമായ പരമോന്നതിക്കു വഴിതെളിക്കുകയും ചെയ്യും. ഇങ്ങനെ ഏറ്റവും താഴേക്കിടയിൽ നിൽക്കുന്ന മന്ദബുദ്ധിയായ നെപ്പോലും സത്യത്തോടു പിടിച്ചടുപ്പിക്കാനുള്ള ഉപായങ്ങളാണു യജ്ഞങ്ങൾ. ഈ യജ്ഞരഹസ്യമാണു ഭഗവാൻ പ്രസ്‌തുത പദ്യത്തിൽ അർജുനനു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നത്.
തത്വബോധവുമില്ലദേവഭാവനയുമില്ലെന്നുവന്നാൽ പിന്നെയെല്ലാം തൻ്റെ സാമർഥ്യം മാത്രമാണെന്ന ഭാവനയായിരിക്കും അവശേഷിക്കുക. യാഥാർഥ്യത്തിനു നിരക്കാത്ത ഈ ഭാവന പുലർത്തി ദേവന്മാരെ അനാ ദരിക്കുന്നവൻ അന്യൻ്റെ പ്രയത്നഫലം കവർന്നു ഭുജിക്കുന്ന കള്ള നാണെന്നാണു ഭഗവാൻ തുടർന്നു വിവരിക്കുന്നത്:
12 ഇഷ്ടാൻ ഭോഗാൻ ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിത:
തൈർദത്താനപ്രദായൈജ്യോ യോ ഭൂഖ്തേ സ്തേന ഏവ സ:
യജ്ഞ ഭാവിതഃ ദേവാഃ - യജ്ഞം വഴി ആരാധിതരായിത്തീരുന്ന ദേവന്മാർ; വി ഇഷ്‌ടാൻ ഭോഗാൻ ദാസ്യന്തേ ഹി - നിങ്ങൾക്ക് ഹിതകരങ്ങളായ സുഖ സാധനങ്ങളെ നൽകുക തന്നെ ചെയ്യും; യഃ - ഏതൊരുവൻ; തൈഃദത്താൻ - അവർ കനിഞ്ഞുതന്ന സുഖ സാധനങ്ങളെ; ഏഭ്യഃ അപ്രദായ ഭൂങ്തേ - അവർക്കുകൂടി എന്തെങ്കിലും രൂപത്തിൽ ചിരിച്ചുകൊടുക്കാതെ അനുഭവിക്കു ന്നുവോ, സ്വ ന്ന ഏവ - അവൻ കള്ളൻ തന്നെയാകുന്നു.
യജ്ഞം വഴി ആരാധിതരായിത്തീരുന്ന ദേവന്മാർ നിങ്ങൾക്ക് ഹിത കരങ്ങളായ സുഖസാധനങ്ങൾ നൽകുകതന്നെ ചെയ്യും. ഏതൊരുവൻ അവർ കനിഞ്ഞുതരുന്ന സുഖസാധനങ്ങളെ ഏതെങ്കിലും രൂപത്തിൽ തിരിച്ചുകൊടുക്കാതെ അനുഭവിക്കുന്നുവോ അവൻ കള്ളൻ തന്നെയാകുന്നു.
സ്തേന എവ സ:
പ്രപഞ്ചം അത്യുജ്വലമായ സഹകരണത്തിൻ്റെ ഒരുത്തമ ദൃഷ്ടാന്ത മാണ്. ഇവിടെ ഒരു വ്യക്തിയും ഒരു പരമാണുപോലും സ്വതന്ത്രമല്ല, എല്ലാം പരസ്പരബന്ധം, പരമകാരണമായ ബോധം മാത്രം നിരപേക്ഷം. പ്രപഞ്ചഘടകങ്ങളെല്ലാം ഒഴിഞ്ഞുമാറിയാലും ബോധം അഖണ്ഡമായി ബാക്കി നിൽക്കും. പ്രപഞ്ചഘടകങ്ങളാകട്ടെ ഒന്നില്ലെങ്കിൽ മറ്റെല്ലാം ഇല്ലാതാകുമെന്നു തീർച്ച. ശക്തിസ്‌പന്ദനത്തിൽ കോർക്കപ്പെട്ടിരിക്കുന്ന പഞ്ചഭൂതങ്ങളാണല്ലോ പ്രപഞ്ചത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ. ഇവിടെ പഞ്ചഭൂതങ്ങളും ശക്തിസ്‌പന്ദനവും പരസ്‌പരബദ്ധമാണ്ശക്തിസ്‌പ നനം പോയാൽ പഞ്ചഭൂതങ്ങളോ ഭൂതങ്ങൾ പോയാൽ ശക്തിസ്‌പന്ദ നമോ അവശേഷിക്കയില്ല. അതുപോലെ ആകാശം അഥവാ ദേശം ഉൾ പ്പെടെയുള്ള പഞ്ചഭൂതങ്ങൾ ഒന്നു മറ്റൊന്നിനെ ആശ്രയിച്ച് ഉള്ളതായി തോന്നിക്കൊണ്ടിരിക്കുകയാണ്പഞ്ചഭൂതങ്ങളുടെ കഥതന്നെ ഇതാണെ ങ്കിൽ പഞ്ചഭൂതനിർമിതങ്ങളായ ജീവശരീരങ്ങളുടെ കാര്യം പറയാനി ല്ലല്ലോ. പുറമേനിന്നു നോക്കുന്ന ഒരാൾക്കുപോലും ജീവശരീരങ്ങൾ പഞ്ചഭൂതമഹാസമുദ്രത്തിലെ വെറും കുമിളകൾ മാത്രമാണെന്നു കാണാൻ കഴിയും. വസ്തുസ്ഥിതിയിതാണെങ്കിൽ ഈ പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും പരസ്‌പര ബഹുമാനത്തോടെ സ്വധർമമനുഷ്ഠി ച്ചെങ്കിലേ പ്രപഞ്ചപ്രവർത്തനം നിയമബദ്ധമായി മുന്നോട്ടു നീങ്ങുക യുള്ളൂ. സൂര്യനും ചന്ദ്രനും വായുവും ഭൂമിയും അഗ്നിയുമെല്ലാം സ്വധർമം വിട്ടുവീഴ്ച കൂടാതെ അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നതു നാം കാണുന്നു മുണ്ട്. അപ്പോൾ ഇതൊന്നും താൻ കാണുന്നില്ലെന്നു നടിച്ചുകൊണ്ട് പൂച്ച പാലുകുടിക്കുന്നതുപോലെ ഏതെങ്കിലും മനുഷ്യൻ പ്രപഞ്ചഘട കങ്ങളെ അനാദരിച്ച് അവ നൽകുന്ന സുഖസാമഗ്രികൾ അനുഭവിക്കു കയാണെങ്കിൽ അവൻ കള്ളനല്ലാതെ പിന്നെയാരാണ്ചോരകർമത്തിന് അവൻ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. ഇതു വരാതിരിക്കാനാണ് ഋഷി മാർ ദേവഭാവനയും പല തരത്തിലുള്ള യജ്ഞകർമങ്ങളും വിധിച്ചിരി ക്കുന്നത്. അതുകൊണ്ട് ഏതു സ്വധർമത്തെയും തത്വബോധം കൊണ്ടു യജ്ഞമാക്കിത്തീർക്കാൻ കഴിവില്ലാത്തവർ തീർച്ചയായും ദേവഭാവന പുലർത്തി ദേവന്മാർക്കുവേണ്ടി പ്രത്യേകമായ ചില ആരാധനാ കർമ ങ്ങളെങ്കിലും അനുഷ്‌ഠിക്കേണ്ടതാണ്. ക്രമേണ തത്വബോധം നേടി സർവകർമങ്ങളെയും യജ്ഞമാക്കി മാറ്റി സമൂഹത്തെ സേവിക്കേണ്ടതു മാണ്.
ഇങ്ങനെ പടിപടിയായി യജ്ഞബോധം വളർത്തിയാൽ എന്താണു പ്രയോജനം? വളർത്താതിരുന്നാൽ എന്താണു ദോഷം? ഈ ചോദ്യ ങ്ങൾക്കു മറുപടിയാണ് പതിമൂന്നാം പദ്യം:
No comments:
Post a Comment