ശിവരാവിന്ദം ഭാഷ്യം.
കർമയോഗം
Verse 1.
മോക്ഷം കൊതിക്കുന്നവരും എന്നാൽ കർമവാസനാബദ്ധരുമായ അർ ജുനനെപ്പോലെയുള്ളവർ അനുഷ്ഠിക്കേണ്ട കർമയോഗമാണു പ്രാധാ ന്യേന ഈ അധ്യായത്തിൽ വിവരിക്കുന്നത്സാംഖ്യബുദ്ധിയോഗ ബുദ്ധി, സ്വധർമാനുഷ്ഠാനം എന്നീ മൂന്നു കാര്യങ്ങളാണു രണ്ടാമധ്യായ ത്തിൽ ഉപദേശിച്ചത്. വസ്തുബോധമുൾക്കൊണ്ട് ആത്മസാക്ഷാൽ ക്കാരം ലക്ഷ്യമാക്കി ഫലസംഗം വെടിഞ്ഞു സമനില ശീലിക്കുകയെന്ന യോഗബുദ്ധി പുലർത്തി കർമം ചെയ്യാനാണ് അർജുനനോടാവശ്യപ്പെ ട്ടത്. 'ബുദ്ധൗ ശരണമന്വിച്ഛ-യോഗബുദ്ധിയെ ശരണം പ്രാപിക്കൂ; ബുദ്ധി യോഗാത് ദൂരേണ കർമ അവരം - യോഗബുദ്ധിയോടു കൂടാത്ത കർമം നികൃഷ്ടം'; 'ബുദ്ധിയുക്തോ ജഹാതീ ഹ ഉഭേ സുകൃതദുഷ്കൃതേ യോഗബുദ്ധിയുള്ളവനെ പുണ്യപാപങ്ങൾ ബാധിക്കുന്നില്ല' എന്നി ങ്ങനെ പല പ്രാവശ്യം ഭഗവാൻ യോഗബുദ്ധിയെ പ്രശംസിച്ചു. എന്നിട്ടു സ്വധർമമായ യുദ്ധം ചെയ്തേ തീരൂ എന്നും ആവശ്യപ്പെട്ടു. യുദ്ധമെന്ന കർമത്തേക്കാൾ ബുദ്ധിക്കു പ്രാധാന്യം നൽകിയിരിക്കുന്ന സ്ഥിതിക്കു ബുദ്ധിയെ മാത്രം പ്രാധാന്യേന അവലംബിച്ചാൽ പോരേ; ഘോരമായ യുദ്ധമെന്ന കർമം എന്തിനു ചെയ്യണം? കർമം ചെയ്യണമെങ്കിൽപ്പോലും ഇത്ര ഘോരമല്ലാത്ത മറ്റു വല്ല കർമവും ചെയ്‌താൽപ്പോരേ? ഇവയാണർ ജുനന്റെ സംശയം'അർജുനനു കർമത്തിലേ അധികാരമുള്ളു; സ്വധർമ മായ യുദ്ധമാണ് അർജുനൻ്റെ കർമം' എന്നീ രണ്ടു കാര്യങ്ങളും ഭഗവാൻ പറഞ്ഞത് അർജുനന് പൂർണമായി മനസ്സിലായില്ലെന്നാണ് ഈ സംശ യങ്ങൾ തെളിയിക്കുന്നത്എന്തായാലും അർജുനൻ തന്റെ സംശയം ഉന്നയിക്കുകയാണ്.
അർജുന ഉവാച-അർജുനൻ പറഞ്ഞു:
Verse 1.
ജ്യായസീ ചേത് കർമണസ്‌തേ മതാ ബുദ്ധിർജനാർദന തത് കിം കർമണി ഘോരേ മാം നിയോജയസി കേശവ
ജനാർദന- അല്ലയോ കൃഷ്‌ണാ; കർമണഃ ബുദ്ധിഃ-കർമത്ത ക്കാൾ യോഗബുദ്ധി; ജ്യായസീ തേ മതാ ചേത് തത്-വിലപ്പെട്ട താണെന്ന് അങ്ങേക്കഭിപ്രായമുണ്ടെങ്കിൽ; കേശവ-അല്ലയോ കേശവ; മാം ഘോരേ കർമണി- എന്നെ ഘോരമായ കർമം ചെയ്യാൻ; കിം നിയോജയസി?-എന്തിനു പ്രേരിപ്പിക്കുന്നു?
അല്ലയോ കൃഷ്ണാ കർമത്തേക്കാൾ യോഗബുദ്ധി വിലപ്പെട്ടതാ ണെന്ന് അങ്ങേക്കഭിപ്രായമുണ്ടെങ്കിൽ അല്ലയോ കേശവ, എന്നെ ഘോരമായ കർമം ചെയ്യാൻ എന്തിനു പ്രേരിപ്പിക്കുന്നു?
ബുദ്ധി
ഈ ശ്ലോകത്തിലെ ബുദ്ധിശബ്ദത്തിനു കേവലം ജ്ഞാനമെന്നോ സാംഖ്യബുദ്ധിയെന്നോ അർഥം പറയുന്നതു ശരിയാകുമെന്നു തോന ന്നില്ല. രണ്ടാമധ്യായത്തിൽ ഭഗവാൻ ബുദ്ധിയെ സാംഖ്യബുദ്ധിയെന്നും യോഗബുദ്ധിയെന്നും രണ്ടായി വേർതിരിക്കുന്നു. അവയിൽ യോഗബുദ്ധി യിൽ അഭയം തേടാനാണ് വ്യക്തമായി അർജുനനോടാവശ്യപ്പെടുന്നത്. ഇവിടെ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. സാംഖ്യബുദ്ധി കൂടാതെ യോഗ ബുദ്ധിയോ യോഗബുദ്ധി കൂടാതെ സാംഖ്യബുദ്ധിയോ പ്രായോഗിക മാകുമെന്നു തോന്നുന്നില്ല. ചിലരിൽ സാംഖ്യബുദ്ധി പ്രധാനം; മറ്റു ചില രിൽ യോഗബുദ്ധി പ്രധാനംഒരു ഘട്ടം കഴിഞ്ഞാൽ രണ്ടും ഒന്നായി ത്തീരുകയും ചെയ്യും. അഞ്ചാമധ്യായത്തിലെ നാലും അഞ്ചും പദ്യങ്ങ ളിൽ ഭഗവാൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. അപ്പോൾ അർജുനൻ ഇവിടെ ബുദ്ധിശബ്ദം കൊണ്ടുദ്ദേശിക്കുന്നതു ഭഗവാൻ രണ്ടാമതായി അദ്ദേഹത്തോടംഗീകരിക്കാനാവശ്യപ്പെട്ട യോഗബുദ്ധി തന്നെയായിരിക്കാനാണല്ലോ ഇട. ലൗകികകർമരംഗത്തു വർത്തി ക്കുന്നവർക്കാണല്ലോ യോഗബുദ്ധി ഉപദേശിച്ചിരിക്കുന്നത്, എന്നാ ണെങ്കിൽ അതിനുള്ള അർജുനൻ്റെ മറുപടിയാണു ഞാനും കർമം ചെയ്യാം; എന്നാൽ യുദ്ധമെന്ന ഘോരമായ കർമംതന്നെ ചെയ്യണമെ ന്നുണ്ടോ?
എന്തായാലും യോഗബുദ്ധി ഉൾക്കൊള്ളാനും അതോടൊപ്പം ഘോരമായ യുദ്ധകർമം ചെയ്യാനും പറഞ്ഞതു തന്നിൽ ഒരാശയ ക്കുഴപ്പം ഉളവാക്കിയിരിക്കുന്നു എന്നാണ് അർജുനൻ തുടർന്നു പ്രസ്താ വിക്കുന്നത്:
Verse 2.
വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ തദേകം വദ നിശ്ചിത്യ യേന ശ്രേയോ ഹമാപ്നുയാം
ഇവ വാക്യേന-പലതും കൂട്ടിക്കലർത്തിയതു പോലുള്ള ഉപദേശവാക്കുകൾ കൊണ്ട്; മേ ബുദ്ധിം മോഹയസി ഇവ-അങ്ങ് എന്റെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നതു പോലെ തോന്നുന്നു; യേന അഹം ശ്രേയഃ ആപ്‌നുയാം- ഏതൊന്നു കൊണ്ട് എനിക്കു ശ്രേയസ്സു കൈവരുമോ; തത് ഏകം-അപ്രകാര മുള്ള ഒരെണ്ണം; നിശ്ചിത്യ വദ-തീരുമാനിച്ചു പറഞ്ഞുതരൂ
പലതും കൂട്ടിക്കലർത്തിയതുപോലുള്ള ഉപദേശവാക്കുകൾ കൊണ്ട് അങ്ങ് എൻ്റെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നതുപോലെ തോന്നുന്നു. ഏതൊന്നുകൊണ്ട് എനിക്കു ശ്രേയസ്സു കൈവരുമോ അപ്ര കാരമുള്ള ഒരെണ്ണം തീരുമാനിച്ചു പറഞ്ഞുതരൂ.
വ്യാമിശ്രവാക്യം
ആദ്യം സാംഖ്യബുദ്ധി ഉപദേശിച്ചു; പിന്നെ യോഗബുദ്ധി; എന്നിട്ടു ബുദ്ധിയെ അഭയം പ്രാപിക്കാൻ നിർദേശിച്ചു; തുടർന്നു സ്വധർമമെന്ന നിലയിൽ ഘോരമായ യുദ്ധം ചെയ്യാനും പറഞ്ഞുസാംഖ്യബുദ്ധിയും യോഗബുദ്ധിയും തമ്മിലുള്ള ഭേദം എന്താണ്? ശ്രേയസ്സിനുപകരിക്കു ന്നതു ബുദ്ധിയാണെങ്കിൽ കർമം എന്തിനു ചെയ്യണം? കർമം ചെയ്യണ മെങ്കിൽത്തന്നെ ഘോരമായ യുദ്ധകർമം തന്നെ വേണമെന്നുണ്ടോ? ഈ സംശയങ്ങളാണ് അർജുനൻ്റെ ബുദ്ധിക്കുളവായ മോഹം. അതു കൊണ്ടാണ് ഏതെങ്കിലും ഒന്നുതീർത്തുപറഞ്ഞുതരാനാവശ്യപ്പെടു ന്നത്. ഭഗവാൻ വ്യക്തമായി കാര്യങ്ങൾ പ്രതിപാദിച്ചിട്ടും അർജുനനു ബുദ്ധി തെളിയാത്തതിൽ നിന്ന് അധ്യാത്മജ്ഞാനത്തിന്റെയും കർമര ഹസ്യത്തിന്റെയും ദുർഗ്രഹത നമുക്കു ബോധ്യപ്പെടുന്നതാണ്.
ഏതെങ്കിലും ഒന്നു തീർത്തു പറഞ്ഞുതരാൻ അർജുനൻ ആവശ്യ പ്പെട്ടെങ്കിലും ഒറ്റ വാക്കുകൊണ്ടതു സാധ്യമല്ലെന്നറിയാവുന്നതുകൊണ്ട് ഓരോ സംശയവും തീരത്തക്കവണ്ണം വിശദമായ മറുപടി പറയാൻ ഒരു മ്പെടുകയാണു ഭഗവാൻസാംഖ്യബുദ്ധിയും യോഗബുദ്ധിയും തമ്മി ലുള്ള ഭേദമെന്ത് എന്ന സംശയത്തിനാണാദ്യമായി മറുപടി പറയുന്നത്. ശ്രീ ഭഗവാനുവാച-ഭഗവാൻ പറഞ്ഞു:
Verse 3.
ലോകേ സ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാ നഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം
അനഘ-പാപമൊടുങ്ങി ദൈവീസമ്പന്നനായ അല്ലയോ അർജുന; അസ്‌മിൻ ലോകേ-ഈ ലോകത്തിൽ; ദ്വിവിധാ നിഷ്‌ഠാ-സത്യാനു ഭവത്തിനുപകരിക്കുന്ന രണ്ടുതരം ജീവിതരീതി; പുരാ-പ്രപഞ്ചാ രംഭം മുതൽതന്നെ: മയാ പ്രോക്താ-എന്നാൽ നിർദേശിക്കപ്പെട്ടി ട്ടുണ്ട്; സാംഖ്യാനാം ജ്ഞാനയോഗേന-സദാ നിത്യാനിത്യവിചാര ത്തിനു സമർഥരായ ശാസ്ത്രബുദ്ധികൾക്കു ജ്ഞാനയോഗം കൊണ്ട്; യോഗിനാം കർമയോഗേന-തത്വബോധത്തോടെ മോക്ഷം ലക്ഷ്യമാക്കി ലൗകികകർമങ്ങളിൽ മുഴുകിക്കഴിയുന്ന യോഗി മാർക്കു കർമയോഗം കൊണ്ട്.
പാപമൊടുങ്ങി ദൈവീസമ്പന്നനായ അല്ലയോ അർജുന, ഈ ലോകത്തിൽ സത്യാനുഭവത്തിനുപകരിക്കുന്ന രണ്ടുതരം ജീവിതരീതി പ്രപഞ്ചാരംഭം മുതൽതന്നെ എന്നാൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്; സദാ നിത്യാനിത്യവിചാരത്തിനു സമർഥരായ ശാസ്ത്രബുദ്ധികൾക്കു ജ്ഞാനയോഗം കൊണ്ട്, തത്വബോധത്തോടെ മോക്ഷം ലക്ഷ്യമാക്കി ലൗകിക കർമങ്ങളിൽ മുഴുകിക്കഴിയുന്ന യോഗിമാർക്കു കർമയോഗം കൊണ്ട്.
സാംഖ്യാനാം ജ്ഞാനയോഗേന
സത്യാനുഭവത്തിനു വഴിതെളിക്കുന്ന രണ്ടു ജീവിതരീതിയാണു പണ്ടേയുള്ളത്. അവയിലൊന്നാണു ജ്ഞാനയോഗംപൂർവപുണ്യം കൊണ്ടു കർമവാസനകൾ പാകപ്പെട്ടു ജന്മനാ സദാ നിത്യാനിത്യവിചാര ത്തിനു കഴിവുറ്റവരായി ചിലർ വന്നു പിറക്കുന്നു. അവരാണു ജ്ഞാനി കൾ. അവർ ക്ലേശകരങ്ങളായ ലൗകികകർമങ്ങളിൽപ്പെട്ടുഴലേണ്ട മില്ല. അതുകൊണ്ടു ചെറുപ്പത്തിലേ തന്നെ ലോകബന്ധങ്ങൾ വെടിഞ്ഞു സന്യാസാശ്രമം സ്വീകരിച്ച് ആത്മചിന്തനത്തിൽ മുഴുകിക്കഴിയുന്നു. തുടർന്നുള്ള ഈ ജ്ഞാനാഭ്യാസം കൊണ്ടു ബുദ്ധിയുടെ സമസ്ഥിതി യെന്ന യോഗം പൂർണമായി നേടി അവർ അചിരേണ സ്ഥിതപ്രജ്ഞ രായി ഭവിക്കുന്നു. ആദ്യം മുതലേ ജ്ഞാനമാണിവരെ യോഗത്തിലേക്കു നയിക്കുന്നത്. അതുകൊണ്ടാണ് ഇവരുടെ മാർഗത്തിനു ജ്ഞാനയോഗ മെന്നു പേർ നൽകിയിരിക്കുന്നത്.
കർമയോഗേന യോഗിനാം
അധികം പേരും നിത്യാനിത്യവിചാരത്തിനു സമർഥരാകാതെ കർമവാസനാബദ്ധരായിട്ടാണ് ഈ ലോകത്തു വന്നു ജനിക്കുന്നത്തത്വം ശ്രവിച്ചാലും നിരന്തരം മനനം ചെയ്‌തു സദാ തത്വാനുഭവത്തിൽ ബുദ്ധിയെ ഉറപ്പിക്കാൻ കർമവാസന അവർക്കു തടസ്സമായി നിൽക്കുന്നു. അവർ തത്വം ശ്രവിച്ച് ആത്മസാക്ഷാൽക്കാരം ലക്ഷ്യമായി ഉറപ്പിച്ചു കൊണ്ടു സ്വവാസനയ്ക്കനുരൂപമായ കർമത്തെ ലോകനന്മയെ ലക്ഷ്യ മാക്കി അനുഷ്‌ഠിക്കണം. ഫലചിന്തയിലും ലാഭനഷ്‌ടത്തിലുംപെട്ടു മനസ്സു വ്യാകുലപ്പെടുമ്പോഴൊക്കെ ലക്ഷ്യബോധത്തോടെ ആത്മബുദ്ധി പുലർത്തി മനസ്സിനെ സമനില അഭ്യസിപ്പിക്കണം. ഇതാണു കർമ യോഗം. ലൗകികകർമങ്ങളിൽ ഏർപ്പെട്ടിരിക്കവേ മനസ്സിന്റെ സമസ്ഥിതി യെന്ന യോഗം അഭ്യസിക്കാൻ യത്നിക്കുന്നതുകൊണ്ടാണ് ഈ മാർ ഗത്തിനു കർമയോഗമെന്നു പേരുണ്ടായത്കർമയോഗത്തിലെ കർമാ നുഷ്‌ഠാനം വാസനകളെ ക്ഷയിപ്പിച്ച് ആത്മബുദ്ധി വളർത്തി യോഗി ചിത്തത്തെ ശുദ്ധീകരിക്കുന്നു. തുടർന്ന് ആ ചിത്തം സമാധ്യനുഭവത്തിൽ ക്കൂടി ജ്ഞാനാഭ്യാസത്തിനു കഴിവുറ്റതായി ഭവിക്കുന്നു. അങ്ങനെ പൂർണമായ സമനില നേടി സ്ഥിതപ്രജ്ഞതയിലെത്തിച്ചേരുകയും ചെയ്യുന്നു. ചുരുക്കത്തിൽ കർമയോഗത്തിലെ കർമം ചിത്തശുദ്ധിക്കും, ചിത്തശുദ്ധി ജ്ഞാനത്തിനും, ജ്ഞാനം മോക്ഷത്തിനും വഴിതെളി ക്കുന്നു. കർമയോഗത്തിനും തത്വശ്രവണവും ലക്ഷ്യനിശ്ചയവും അവശ്യം കൂടിയേ തീരൂ. അതുകൊണ്ടാണു ഭഗവാൻ അർജുനനോട്ആദ്യം സാംഖ്യബുദ്ധിയും പിന്നെ യോഗബുദ്ധിയും ഉപദേശിച്ചിട്ടു യോഗബുദ്ധിയെ ശരണം പ്രാപിക്കാൻ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ അർജുനനു യോഗബുദ്ധി മാത്രം ഉപദേശിച്ചാൽ മതിയായിരുന്നല്ലോ. ഗീതയിലുടനീളം ആവർത്തിച്ചു ഭഗവാൻ ജ്ഞാനമാഹാത്മ്യം അർജു നനു വെളിപ്പെടുത്തിക്കൊടുക്കുന്നതും വസ്‌തുബോധവും ലക്ഷ്യനിശ്ച യവും ഉറപ്പിക്കാൻ വേണ്ടിയാണ്. പക്ഷേ, അർജുനൻ കർമവാസനാ ബദ്ധനായതുകൊണ്ടു സദാ തത്വവിചാരത്തിൽ മുഴുകാൻ അദ്ദേഹ ത്തിനു സാധ്യമല്ല. അതുകൊണ്ടു യോഗബുദ്ധി അംഗീകരിച്ചു കർമം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു. അപ്പോൾ ജ്ഞാനയോഗത്തിനും കർമയോഗത്തിനും അധികാരഭേദമുണ്ടെന്നും യോഗബുദ്ധി പുലർത്തി കർമമനുഷ്ഠിക്കാനാവശ്യപ്പെട്ടതുകൊണ്ട് അർജുനൻ കർമയോഗ ത്തിനേ അധികാരിയാകുന്നുള്ളു എന്നും ഭഗവാൻ്റെ മറുപടികൊണ്ടു വ്യക്തമായി.
No comments:
Post a Comment