ശിവരാവിന്ദം ഭാഷ്യം.
കർമയോഗം
ശിവരാവിന്ദം ഭാഷ്യം.
കർമയോഗം
ശിവരാവിന്ദം ഭാഷ്യം.
കർമയോഗം
ശ്ലോകം 7.
യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേ ർജുന കർമേന്ദ്രിയൈഃ കർമയോഗമസക്‌തഃ സ വിശിഷ്യതേ
അർജുന - അല്ലയോ അർജുനാ; യഃ തു - ഏതൊരാളാണോ; മനസാ ഇന്ദ്രിയാണി നിയമ്യ - ലക്ഷ്യബോധമുള്ള മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ വശത്താക്കി; അസക്തഃ - ഞാൻ എൻത് എന്ന ഭാവങ്ങളുപേക്ഷിച്ചു കർമഫലങ്ങളിൽ സംഗം കൂടാതെ; കർമേന്ദ്രി യൈഃ കർമയോഗം ആരഭതേ - കർമേന്ദ്രിയങ്ങൾകൊണ്ടു സ്വധർമ മനുഷ്‌ഠിക്കവേ യോഗവും പരിശീലിക്കുന്നത്; സഃ വിശിഷ്യതേ അയാൾ ക്രമേണ നൈഷ്‌കർമ്യ സിദ്ധിക്കർഹനായിത്തീരുന്നു.
അല്ലയോ അർജുനാ, ഏതൊരാളാണോ ലക്ഷ്യബോധമുള്ള മനസ്സു കൊണ്ട് ഇന്ദ്രിയങ്ങളെ വശത്താക്കി ഞാൻ, എൻ്റേത് എന്ന ഭാവങ്ങളു പേക്ഷിച്ചു കർമഫലങ്ങളിൽ സംഗം കൂടാതെ കർമേന്ദ്രിയങ്ങൾകൊണ്ടു സ്വധർമമനുഷ്ഠിക്കവേ യോഗവും പരിശീലിക്കുന്നത് അയാൾ ക്രമേണ നൈഷ്കർമ്യസിദ്ധിക്കർഹനായിത്തീരുന്നു.
ഇന്ദ്രിയാണി മനസാ നിയമ്യ
ചില വിഷയങ്ങളോട് അതിയായ കൊതിയും മറ്റു ചിലതിനോട് അതിയായ വെറുപ്പും ഉണ്ടാക്കുകയാണ് ഇന്ദ്രിയങ്ങളുടെ ജോലി. ഈ രാഗവിദ്വേഷങ്ങൾക്കു കട്ടി കൂടുന്തോറും ആത്മസ്വരൂപം കൂടുതൽ കൂടു തൽ മറഞ്ഞു പോകും. രാഗദ്വേഷങ്ങൾ അന്തക്കരണത്തിൽ അടിയുന്ന താണു കർമവാസന. അതുകൊണ്ടു കർമമനുഷ്‌ഠിക്കവേ ലക്ഷ്യബോധ ത്തോടെ രാഗദ്വേഷങ്ങളുടെ കട്ടി കുറച്ചുകൊണ്ടു വരാനുള്ള ശ്രമമാണു മനസ്സുകൊണ്ടുള്ള ഇന്ദ്രിയനിയമനം. വ്യക്തമായ ലക്ഷ്യബോധത്തോ ടൊപ്പം ഫലസംഗം ഉപേക്ഷിക്കുകയാണ് ഇതിനുള്ള ഉപായം,
കർമയോഗം
ഈ പദ്യത്തിൽ ഭഗവാൻ കർമയോഗത്തെ നിർവചിച്ചിരിക്കുകയാണമനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ നിയമനം ചെയ്തു സംഗം വെടിഞ്ഞുസമനില ശീലിച്ചുകൊണ്ടു ചെയ്യുന്ന സ്വധർമാചരണമാണു കർമയോഗം.ജീവിതം മുഴുവൻ രാപകൽ കർമം ചെയ്യുന്നതാണു കർമയോഗമെന്നു ചിലർ ധരിച്ചു വശായിട്ടുണ്ട്അതു കർമയോഗമല്ലകർമഭ്രാന്താണ്, ഇങ്ങനെ വ്യക്തിയുടെ കർമരഹസ്യം വെളിപ്പെടുത്തിക്കൊടുത്ത ശേഷം അർജുനന്റെ ജീവിതയാത്ര കർമാനുഷ്‌ഠാനംകൊണ്ട് സഫല മാവൂ എന്നു ഭഗവാൻ വീണ്ടും ഊന്നിപ്പറയുന്നു:
ശ്ലോകം -8.
നിയതം കുരു കർമ ത്വം കർമ ജ്യായോ ഹ്യകർമണഃ ശരീരയാത്രപി ച തേ ന പ്രസിദ്ധദർമണഃ
ത്വം നിയതം കർമ കുരു - അതുകൊണ്ടു നീ സ്വന്തം പ്രകൃതിഗുണ ത്താൽ നിയമനം ചെയ്യപ്പെട്ടിരിക്കുന്ന കർമം അനുഷ്ഠിക്കൂ; ഹി എന്തെന്നാൽ; കർമ അകർമണഃ ജ്യായഃ - കർമം ചെയ്യുന്നതു കർമം ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേയസ്‌കരമാണ്; അപി ച - മാത്രമല്ല; അകർമണഃ തേ - കർമം ചെയ്യാതിരിക്കുന്ന നിന്റെ ശരീരയാത്ര ന പ്രസിദ്ധ്യേത് - ജീവിതയാത്ര ഫലിക്കാതെയായി പ്പോകും.
അതുകൊണ്ടു നീ സ്വന്തം പ്രകൃതിഗുണത്താൽ നിയമനം ചെയ്യ പ്പെട്ടിരിക്കുന്ന കർമം അനുഷ്‌ഠിക്കൂ. എന്തെന്നാൽ കർമം ചെയ്യുന്നതു കർമം ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേയസ്‌കരമാണ്. മാത്രമല്ല കർമം ചെയ്യാതിരിക്കുന്ന നിൻ്റെ ജീവിതയാത്ര ഫലിക്കാതെ പോകും.
ശരീരയാത്രാ ന പ്രസിദ്ധത്
പൂർവജന്മങ്ങളിൽ സഞ്ചയിച്ചിട്ടുള്ള കർമവാസനകളിൽ ചിലത് അനുഭവിച്ചു തീർക്കാനാണല്ലോ ഒരു ദേഹം സ്വീകരിച്ചു ജനിക്കുന്ന ത്. ഏതു കർമവാസന അനുഭവിച്ചു തീർക്കാനാണോ ദേഹം സ്വീകരി ച്ചത്, അതിനാണു പ്രാരബ്‌ധകർമവാസന എന്നു പറയുന്നത്. അപ്പോൾ ലക്ഷ്യബോധമുള്ള ഒരാൾക്കു ജീവിതയാത്രകൊണ്ടു സാധിക്കേണ്ടതു രണ്ടു കാര്യങ്ങളാണ്ഈ ശരീരംകൊണ്ട് ആരംഭിച്ചിരിക്കുന്ന കർമ വാസന കർമം ചെയ്‌ത് അനുഭവിച്ചു തീർക്കുക. ജ്ഞാനമുണ്ടായാൽ സഞ്ചിതകർമം ഒടുങ്ങുന്നതാണ്. പ്രാരബ്‌ധമാകട്ടെ കർമം ചെയ്ത് അനുഭവിച്ചുതന്നെ തീർക്കണം. പ്രാരബ്‌ധവും ഒടുങ്ങിയാലേ സ്ഥിത പ്രജ്ഞത പൂർണമാവൂ. അങ്ങനെ പ്രാരബ്‌ധകർമത്തെ ഒടുക്കിയിട്ടു സ്ഥിതപ്രജ്ഞത നേടുകയാണു ശരീരയാത്രയുടെ രണ്ടാമത്തെ പ്രയോ ജനം. അർജുനൻ സ്വനിയതമായ കർമം സ്വധർമമായി അനുഷ്ഠിക്കാ തിരുന്നാൽ ശരീരയാത്രകൊണ്ടു സിദ്ധിക്കേണ്ട പ്രാരബ്‌ധക്ഷയംസ്ഥിതപ്രജ്ഞത ഇതു രണ്ടും സിദ്ധിക്കാതെ പോയേക്കുമെന്നാണു ഭഗ വാന്റെ ആശയം.
കർമവാസനകൾ ക്ഷയിപ്പിക്കാനും സ്ഥിതപ്രജ്ഞത നേടാനും വേണ്ടി കർമം ചെയ്യണമെന്നാണല്ലോ ഭഗവാൻ പറഞ്ഞത്, പക്ഷേ, കർമം ചെയ്താൽ വാസനകൾ ക്ഷയിക്കുന്നതിനു പകരം അവ വർധിക്കുക യല്ലേ ഉള്ളു? അർജുനൻ്റെ ഈ സംശയത്തിനു ഭഗവാൻ തുടർന്നു മറു പടി പറയുന്നു:
ശ്ലോകം 9.
യജ്ഞാർഥാത് കർമണോ നൃത ലോകോട്ടയം കർമബന്ധന തദർഥം കർമ കൗന്തേയ മുക്തസംഗഃ സമാചര
കൗന്തേയ - അല്ലയോ അർജുനാ, യജ്ഞാർഥാത് അന്യത്ര കർമണഃ യജ്ഞരൂപത്തിലല്ലാതെ ചെയ്യുന്ന കർമം നിമിത്തമേ; അയം ലോകഃ - ഈ ലോകം; കർമബന്ധനഃ കർമബദ്ധമായി ഭവിക്കൂ; തദർഥം - അതുകൊണ്ട്മുക്തസംഗഃ കർമ സമാചാര - നീ മുക്ത സംഗനായി കർമമനുഷ്ഠിക്കൂ.
അല്ലയോ അർജുനായജ്ഞരൂപത്തിലല്ലാതെ ചെയ്യുന്ന കർമം നിമിത്തമേ ഈ ലോകം കർമബദ്ധമായി ഭവിക്കൂ. അതുകൊണ്ടു നീ മുക്തസംഗനായി കർമമനുഷ്‌ഠിക്കൂ.
യജ്ഞകർമം
ശ്ലോകത്തിലെ ഉത്തരാർധംകൊണ്ടു ഭഗവാൻ യജ്ഞത്തെ നിർവ ചിച്ചിരിക്കുകയാണെന്നു കാണേണ്ടതാണ്. സംഗം വെടിഞ്ഞു ചെയ്യുന്ന ഏതു കർമവും യജ്ഞമാണെന്നത്രേ ഭഗവദഭിപ്രായം. കർമകാണ്ഡ വേദഭാഗത്തിൽ വിധിച്ചിട്ടുള്ള വിധിനിഷേധങ്ങളെ പ്രാധാന്യേന ആശ്ര യിച്ചുകൊണ്ടു ഗീതാശ്ലോകങ്ങൾക്കർഥം പറയാനാണു പല വ്യാഖ്യാതാ ക്കന്മാരും മുതിർന്നു കാണുന്നത്. പൊട്ടക്കുളംപോലെ നിസ്സാരമായ കർമകാണ്ഡവേദഭാഗത്തെ പുറംതള്ളിയിട്ടു മുൻപോട്ടു പോകാൻ രണ്ടാ മധ്യായത്തിൽത്തന്നെ ഭഗവാൻ അർജുനനോട് ആവശ്യപ്പെട്ടിരിക്കുന്ന സ്ഥിതിക്കു ഗീതാശ്ലോകങ്ങൾ വ്യാഖ്യാനിക്കുമ്പോൾ വൈദികകർമങ്ങൾ പ്രാധാന്യേന ചൂണ്ടിക്കാണിക്കേണ്ട കാര്യമില്ലെന്നുള്ളതു തീർച്ചയാ ണല്ലോ. ഗീത ലോകത്തെമ്പാടുമുള്ള കർമത്തിൻ്റെ ശാസ്ത്രമാണ്. അപ്പോൾ ഭഗവാൻ്റെ ആശയത്തിൽ കർമവാസന ക്ഷയിപ്പിക്കാനായി ലക്ഷ്യബോധത്തോടെ ഫലസംഗമുപേക്ഷിച്ചു ചെയ്യുന്ന ഏതു കർമവും യജ്ഞമാണ്. ഫലസംഗമുപേക്ഷിച്ചു ചെയ്യുമെങ്കിൽ അർജുനൻ ചെയ്യുന്ന യുദ്ധം ഒരു വലിയ യജ്ഞമാണ്. വേദത്തിൽ വിധിച്ചിട്ടുള്ള യജ്ഞം, ദാനം, തപസ്സ് തുടങ്ങിയ കർമങ്ങൾപോലും ഫലസംഗമുപേ ക്ഷിച്ചു ചെയ്തെങ്കിലേ യജ്ഞമാവൂ എന്നാണു ഭഗവാന്റെ നിശ്ചിത മായ അഭിപ്രായം, പതിനെട്ടാമധ്യായത്തിലെ ആറാം ശ്ലോകത്തിൽ ഇക്കാര്യം സുവ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്അഗ്നിയിൽ ഹവിഷ്ണു ഹോമിച്ചു ചെയ്യുന്ന ക്രിയയാണല്ലോ സാധാരണ യജ്ഞമായി കണക്കാ ക്കപ്പെടുന്നത്. യജിക്കുന്നതുകൊണ്ടാണു യജ്ഞമെന്നു പേരുവന്നത്. അഗ്നിയിൽ എരിച്ചു ചാമ്പലാക്കുകയാണു യജ്ഞംഅപ്പോൾ ഹവിസ് അഗ്നിയിൽ എരിക്കുന്നതു കർമവാസനയെ ജ്ഞാനാഗ്നിയിൽ എരിക്കു ന്നതിന്റെ ഒരു പ്രതീകം മാത്രമാണ്അതുകൊണ്ട് ജ്ഞാനം വളർത്തി കർമവാസനയെ ക്ഷയിപ്പിച്ചുകൊണ്ടു ചെയ്യുന്ന ഏതു കർമവും യജ്ഞ മാണ്. ഇതിനു വിപരീതമാണു ഫലസംഗം പുലർത്തി കർമവാസ നയ്ക്കു ശക്തി വളർത്തി ചെയ്യുന്ന കർമം. യജ്ഞരൂപമായി അനു ഷ്ഠിക്കാത്ത കർമം ലോകത്തെ കർമബദ്ധമാക്കുമെന്നു പറഞ്ഞിരിക്കു ന്നതതുകൊണ്ടാണ്. വേദവിഹിതങ്ങളായ യാഗാദികർമങ്ങളായാലും ഫലസംഗത്തോടെ ചെയ്‌താൽ കർമബന്ധത്തെ വളർത്തുകയേയുള്ളൂ. യുദ്ധം പോലും ഫലസംഗം വെടിഞ്ഞു ചെയ്‌താൽ യജ്ഞരൂപം കൈക്കൊണ്ടു യജമാനനെ മുക്തനാക്കുംഇതാണു ഗീതയിലെ കർമ
രഹസ്യം. ഫലസംഗം കൂടാതെ ചെയ്യുന്ന കർമമാണു യജ്ഞമെങ്കിൽ കർമ കാണ്ഡ വേദഭാഗത്തിൽ വ്യക്തമായ ഫലനിർദേശത്തോടുകൂടി യാഗ ങ്ങളും മറ്റും വിധിച്ചിരിക്കുന്നതോ? സ്വർഗം കാമിക്കുന്നവൻ ജ്യോതി സ്ട്രോമയാഗം ചെയ്യണം; പുത്രനെ കാമിക്കുന്നവൻ പുത്രകാമേഷ്ടി യാഗം ചെയ്യണം എന്നും മറ്റും കാണുന്നുണ്ടല്ലോ; ഈ ഫലനിർദേശം അനർഥകമല്ലേ? ഈ സംശയങ്ങൾക്കുത്തരം നൽകിക്കൊണ്ടു കർമ കാണ്ഡവേദപ്രതിപാദിതങ്ങളായ യജ്ഞങ്ങളെ സത്യദൃഷ്ടിയോടെ ശാസ്ത്രീയമായി വിലയിരുത്തുകയാണു ഭഗവാൻ അടുത്ത നാലു പദ്യങ്ങളിൽ:
ശിവരാവിന്ദം ഭാഷ്യം.
കർമയോഗം
Verse 4.
അർജുന മനസ്സിൽ വീണ്ടും സംശയമുണർന്നുകർമയോഗത്തിനു മാത്രമേ തനിക്കധികാരമുള്ളൂ എന്നെന്തിനു കരുതണം? എന്തുകൊണ്ടു തനിക്കും സന്യസിച്ചു സദാ ജ്ഞാനാഭ്യാസത്തിലേർപ്പെട്ടുകൂടാ? ഈ സംശയങ്ങൾക്കു മറുപടിയാണ് അടുത്ത പദ്യം:
Verse 4.
ന കർമണാമനാരംഭാന്നൈഷ്‌കർമ്യം പുരുഷോ ശ്നതേ
സന്യസനാദേവ സിദ്ധിം സമധിഗച്ഛതി
പുരുഷഃ-ആത്മസാക്ഷാൽക്കാരത്തിനു കൊതിക്കുന്ന സാധകൻ; കർമണാം അനാരംഭാത്-ബാഹ്യകർമങ്ങൾ ചെയ്യാതിരിക്കുന്നതു കൊണ്ട്; നൈഷ്‌കർമ്യം-കർമസ്‌പർശമില്ലാത്ത ബ്രഹ്മനിഷ്ഠ; ന അത്ഭുതേ-അനുഭവിക്കുന്നില്ലസന്യസനാത് ഏവ-ബാഹ്യകർമ ങ്ങളെ ഉപേക്ഷിക്കുകയെന്ന സന്യാസം സ്വീകരിച്ചതുകൊണ്ടു മാത്രംസിദ്ധിം-നൈഷ്‌കർമ്യസിദ്ധിയെ; ന സമധിഗച്ഛതി ച-വേണ്ട പോലെ കൈവരിക്കാൻ കഴിയുന്നതല്ല.
ആത്മസാക്ഷാൽക്കാരത്തിനു കൊതിക്കുന്ന സാധകൻ ബാഹ്യ കർമങ്ങൾ ചെയ്യാതിരിക്കുന്നതുകൊണ്ടു കർമസ്‌പർശമില്ലാത്ത ബ്രഹ്മ നിഷ്ഠ അനുഭവിക്കുന്നില്ല. ബാഹ്യകർമങ്ങളെ ഉപേക്ഷിച്ചുകൊണ്ടുള്ള സന്യാസം സ്വീകരിക്കുന്നതുകൊണ്ടു മാത്രം നൈഷ്‌കർമ്യസിദ്ധിയെ വേണ്ടപോലെ കൈവരിക്കാൻ കഴിയുന്നതല്ല.
നൈഷ്കർമ്യസിദ്ധി
ജഡരൂപിണിയായ മായ നിശ്ചലവും നിർവികാരവുമായ പരബ്ര ഹ്മത്തിൽ ആരോപിച്ചിരിക്കുന്ന അസത്പ്രതിഭാസമാണു കർമം. അതു കൊണ്ടു ബ്രഹ്മസാക്ഷാൽക്കാരം ലഭിക്കുന്നതോടെ ആരോപിതകർമ ബന്ധം പാടേ അകലുകയാണു ചെയ്യുന്നത്. കർമസ്‌പർശമില്ലാത്ത ഈ ബ്രഹ്മനിഷ്ഠ അഥവാ സ്ഥിതപ്രജ്ഞ തന്നെയാണു നൈഷ്കർമ്യസിദ്ധിപതിനെട്ടാംധ്യായത്തിലെ നാൽപ്പത്തൊൻപതാം ശ്ലോകത്തിൽ ഭഗവാൻ തന്നെ നൈഷ്‌കർമ്യസിദ്ധിയെ നിർവചിച്ചിട്ടുണ്ട്. ബുദ്ധിയെ സർവത്ര നിസ്സംഗമാക്കി, മനസ്സിനെ പൂർണമായി കീഴടക്കി, ലോക കാമങ്ങളി ലൊന്നും കൊതിയില്ലാതെ വ്യക്തമായ ആത്മാനുഭാവത്തോടെ കർമ ങ്ങളെ സന്യസിക്കുന്നയാൾ നൈഷ്കർമ്യസിദ്ധിയിലെത്തിച്ചേരുന്നു. എന്നാണു ഭഗവാൻ അവിടെ വിവരിച്ചിട്ടുള്ളത്. ബാഹ്യകർമങ്ങളെ ത്യജി ച്ചതുകൊണ്ടു ഒരു സത്യാന്വേഷി ഈ നൈഷ്‌കർമ്യം അനുഭവിക്കു ന്നില്ല. നേരേ മറിച്ചു തത്വബോധവും സമബുദ്ധിയും വളർത്തി സ്വധർമ രൂപേണ ബാഹ്യകർമങ്ങൾ അനുഷ്‌ഠിച്ച് ചിത്തശുദ്ധി നേടിയാലേ ജ്ഞാനഫലമായ ഈ സിദ്ധി കൈവരികയുള്ളൂ. ജ്ഞാനത്തോടു കൂടാത്ത കേവല കർമസന്യാസം സിദ്ധിപ്രദമല്ല. അതുകൊണ്ട് അർജു നൻ നൈഷ്കർമ്യസിദ്ധിയാണു ലക്ഷ്യമാക്കുന്നതെങ്കിൽ പൊടുന്നനേ കർമം സന്യസിക്കുന്നത് ഒരിക്കലും പ്രയോജനകരമായിരിക്കുകയി ല്ലെന്നു മാത്രമല്ല വേണ്ടപോലെ കർമം അനുഷ്‌ഠിക്കുന്നതു പ്രയോജന കരമായിരിക്കുകയും ചെയ്യും എന്നാണു ഭഗവാൻ്റെ അഭിപ്രായം. മൂന്നാ മധ്യായം പ്രധാനമായും ഒരു കർമയോഗിയെ മുൻനിറുത്തിയുള്ളതാണെ ന്നോർമിച്ചിരിക്കേണ്ടതാണ്.
ബാഹ്യകർമങ്ങൾ സന്യസിക്കുന്നതുകൊണ്ടു സിദ്ധി ലഭിക്കുകയി ല്ലെന്നുള്ളതു ശരിയാകാം. എങ്കിലും അവ ഉപേക്ഷിക്കുന്നതുകൊണ്ട് എന്താണു ദോഷം? കർമം ചെയ്യണമെന്നുണ്ടെങ്കിൽത്തന്നെ ഘോരമായ യുദ്ധം തന്നെ വേണമെന്നുണ്ടോ? അർജുനനു തോന്നാവുന്ന ഈ സംശ യങ്ങൾക്കാണു ഭഗവാൻ മറുപടി പറയുന്നത്:
Verse 5.
ന ഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകർമകൃത് കാര്യതേ ഹ്യവശഃ കർമ സർവ്വഃ പ്രകൃതിജൈർഗുണൈ
ഹി - എന്തുകൊണ്ടെന്നാൽ; കശ്ചിത് ആരും; ജാതു ഒരി ക്കലും; ക്ഷണം അപി - ഒരു ക്ഷണം പോലും; അകർമകൃത് കർമം ചെയ്യാത്തവരായി; ന തിഷ്‌ഠതി - വർത്തിക്കുന്നില്ല; ഹി - - അതായത്; സർവഃ - എല്ലാവരും; പ്രകൃതിജൈഃഗുണൈഃ - പ്രക്യ തിയിൽ നിന്നു രൂപം കൊള്ളുന്ന സത്ത്വരജസ്‌തമോ ഗുണങ്ങളിൽപ്പെട്ട്; അവശാഃ അവശരായിട്ട്; കർമ കാര്യതേ കർമം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്നു,
എന്തുകൊണ്ടെന്നാൽ ആരും ഒരിക്കലും ഒരു ക്ഷണംപോലും കർമം ചെയ്യാത്തവരായി വർത്തിക്കുന്നില്ല; എല്ലാവരും പ്രകൃതിയിൽ നിന്നു രൂപം കൊള്ളുന്ന സത്വരജസ്തമോഗുണങ്ങളിൽപ്പെട്ട് അവശ രായി കർമം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്നു.
അകർമകൃത് ജാതു ന തിഷ്ഠതി
കർമം ത്യജിച്ചാൽ എന്താണു ദോഷം? ഈ ചോദ്യം തന്നെ അജ്ഞ തയുടെ ഫലമാണ്. നൈഷ്‌കർമ്യസിദ്ധി നേടുന്നതുവരെ കർമം ത്യജി ക്കാൻ ആർക്കും സാധ്യമല്ല. കർമരഹിതമായ ആത്മതത്വം സാക്ഷാൽ ക്കരിക്കുന്നതുവരെ ഒരാൾക്കു ദേഹബുദ്ധി പൂർണമായി വിട്ടുപോവുക യില്ല. കർമത്തിലുണ്ടായി കർമത്തിൽ നിലനിന്നു കർമത്തിൽത്തന്നെ രൂപാന്തരം പ്രാപിച്ചു ചലിച്ചുകൊണ്ടിരിക്കുന്ന ജഡമാണ് ദേഹം. അതി നാൽ ദേഹബുദ്ധി അൽപ്പമെങ്കിലും ഉള്ളിടത്തോളം ഒരാൾക്കു കർമ ത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനേ പറ്റില്ല. അപ്പോൾ കർമം ത്യജിക്കാ നൊക്കാത്തതുകൊണ്ടു തന്നെ കർമം ത്യജിച്ചാലെന്താണു ദോഷംഎന്ന ചോദ്യം അപ്രസക്തമാണ്.
പ്രകൃതിജൈർഗുണൈഃ അവശഃ കർമ കാര്യതേ
കർമം ത്യജിക്കാൻ സാധ്യമല്ലെന്നു സമ്മതിക്കാം. പക്ഷേ, ഒരാൾ ഇന്ന കർമം തന്നെ ചെയ്യണമെന്നു നിയമമുണ്ടോ? അവനവന്റെ കർമം എന്തായിരിക്കണമെന്നു നിശ്ചയിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമില്ല. ഓരോരുത്തരേയും കർമത്തിനു പ്രേരിപ്പിക്കുന്നതു പ്രകൃതിഗുണങ്ങ ളാണ്. സത്വം, രജസ്സ്, തമസ്സ് ഇവയാണല്ലോ പ്രകൃതിഗുണങ്ങൾ. ഇവ പല അളവിലും കൂടിച്ചേർന്നു വ്യക്തിസ്വഭാവത്തിനു രൂപം നൽകുന്നു. അങ്ങനെ വ്യക്തിപ്രകൃതിഗുണത്തിനടിമയായി ഭവിക്കുന്നു. ഒരു വ്യക്തി യിൽ സത്വഗുണമാണു പ്രധാനമെങ്കിൽ അയാൾ പരിശീലിച്ചുറപ്പിച്ച സാത്വികകർമങ്ങളിൽ വ്യാപൃതനാകും. രജസ്സിനോ തമസ്സിനോ പ്രാധാന്യം വന്നാലും സ്ഥിതിയിതുതന്നെ. ഗുണഘടന മാറ്റിയെടുക്കാതെ കർമ സ്വരൂപം മാറ്റാൻ പറ്റുകയില്ല. വസ്‌തുവിചാരത്തോടെ ബോധപൂർവം യത്നിച്ചാൽ ഒരാൾക്ക് ഗുണഘടന ക്രമേണ മാറ്റിയെടുക്കുകയോ പുറ ന്തള്ളുകയോ ചെയ്യാം. എന്നാൽ ഗുണഘടനയെ ആശ്രയിച്ചല്ലാതെ കർമസ്വരൂപം മാറ്റാൻ പറ്റുകയില്ല. കർമയോഗിയെ സംബന്ധിച്ചു മാത്ര മല്ല ജ്ഞാനയോഗിയെ സംബന്ധിച്ചും നൈഷ്‌കർമ്യസിദ്ധിയിലെത്തു ന്നതുവരെ സ്ഥിതിയിതുതന്നെ. ഈ മൂന്നാമധ്യായത്തിലെ മുപ്പത്തി മൂന്നാം ശ്ലോകത്തിൽ ഭഗവാൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അർജുനനെ സംബന്ധിച്ചിടത്തോളം അദ്ദേഹം രജോഗുണപ്രധാനിയാ ണ്. രജോഗുണത്തിൻ്റേതായ യുദ്ധവാസന ജീവിതത്തിലുടനീളം അഭ്യ സിച്ചുറച്ചിട്ടുമുണ്ട്. അതായത് അർജുനൻ രജോഗുണത്തിന്റേതായ യുദ്ധ വാസനയ്ക്കടിമയാണ്. ദൈവീസമ്പത്തു വേണ്ടുവോളം നേടിയെങ്കിലും അർജുനൻ്റെ ഗുണഘടനയിൽ സത്വഗുണം പ്രധാനമായിത്തീരാൻ ഇനിയും കാലം വേണ്ടിയിരിക്കുന്നു. തൽക്കാലം പ്രധാനമായി നിൽക്കുന്ന രജോഗുണത്തെയും യുദ്ധവാസനയെയും ലക്ഷ്യബോധത്തോടെ ധർമ്മ മാർഗത്തിൽ പ്രവർത്തിപ്പിച്ചെങ്കിലേ അർജുനനു സത്വഗുണത്തിലേക്കു മുന്നേറാനും ഒടുവിൽ ഗുണബന്ധം 2009 നീക്കി നൈഷ്കർമ്യസി ദ്ധിയിലെത്താനും സാധിക്കൂ. നേരേ മറിച്ചു രജോഗുണവും യുദ്ധവാസ നയും ധർമമാർഗത്തിൽ പ്രവർത്തിപ്പിക്കാതെ യുദ്ധരംഗത്തുനിന്നു വിട്ടു പോവുകയാണെങ്കിൽ അതേ കാര്യങ്ങളെ അവശനായി അധർമമാർഗ ത്തിൽ പ്രവർത്തിപ്പിച്ചു തമോഗുണഘടനയ്ക്കു ശക്തികൂട്ടി പതിക്കാ നിടവരും. അതുകൊണ്ടാണ് അർജുനൻ കർമം ചെയ്യണം; അതും ധർമ യുദ്ധം തന്നെ ചെയ്യണം എന്നു ഭഗവാൻ ആവശ്യപ്പെട്ടത്.
ഇനി ഈ കർമരഹസ്യം ധരിക്കാത്ത ഒരു മടിയൻ ബാഹ്യകർമങ്ങ ളെല്ലാം തൽക്കാലം ബലാൽ ഉപേക്ഷിച്ച് ഏകാന്തവാസം സ്വീകരിക്കുന്നു എന്നു കരുതുക. എന്തായിരിക്കും അയാളുടെ സ്ഥിതി? ഈ സംശയ ത്തിനു മറുപടിയാണടുത്ത പദ്യം!
Verse 6.
കർമേന്ദ്രിയാണി സംയമ്യ യ ആതേ മനസാ സ്മരൻ ഇന്ദ്രിയാർഥാൻ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ
യ വിമൂഢാത്മാ - കർമരഹസ്യം ഗ്രഹിക്കാത്ത ഏതൊരു മറയ നാണോ കർമേന്ദ്രിയാണി സംയമ്യ - കൈകാൽ തുടങ്ങിയ കർമേ ന്ദ്രിയങ്ങളെ നിശ്ചലമാക്കിയിട്ട്; മനസാ ഇന്ദ്രിയാർഥാൻ സ്മരൻ അസ്തേ - മനസ്സുകൊണ്ട് ഇന്ദ്രിയ വിഷയങ്ങളെ ധ്യാനിച്ചു കഴി ഞ്ഞുകൂടുന്നത്; സഃ മിഥ്യാചാരഃ ഉച്യതേ അവൻ കപടനാട്യ ക്കാരനെന്നു പറയപ്പെടുന്നു.
കർമരഹസ്യം ഗ്രഹിക്കാത്ത ഏതൊരു മഠയനാണോ കൈകാൽ തുടങ്ങിയ കർമേന്ദ്രിയങ്ങളെ നിശ്ചലമാക്കിയിട്ടു മനസ്സുകൊണ്ട് ഇന്ദ്രിയ വിഷയങ്ങളെ ധ്യാനിച്ചു കഴിഞ്ഞുകൂടുന്നത് അവൻ കപടനാട്യക്കാരൻ എന്നു പറയപ്പെടുന്നു.
മിഥ്യാചാരൻ
കർമവാസനകൾ ക്ഷയിക്കാതെ മനസ്സ് നിരന്തരമായ ആത്മധ്യാ നത്തിൽ ഉറയ്ക്കുകയേ ഇല്ല, വാസനാബദ്ധൻ ധ്യാനിക്കാനിരു ന്നാൽത്തന്നെ സ്വയം വാസനക്കനുരൂപങ്ങളായ ഇന്ദ്രിയവിഷയങ്ങൾ തന്നെയായിരിക്കും മനസ്സിൽ പൊന്തിവരിക. ലക്ഷ്യബോധത്തോടുകൂടി വാസനകളെ ഫലേച്ഛ വെടിഞ്ഞു സ്വധർമാനുഷ്‌ഠാനത്തിൽ പ്രവർത്തി പ്പിക്കുകയും മനസ്സിൻ്റെ സമനിലയെന്ന യോഗം അഭ്യസിക്കുകയും ചെയ്യുകയല്ലാതെ കർമവാസന ക്ഷയിച്ചുകിട്ടാൻ വേറേ മാർഗമൊ ട്ടില്ലതാനും. വാസനാബദ്ധൻ ബാഹ്യകർമങ്ങൾ ബലാലുപേക്ഷിച്ചാൽ ക്രമേണ വാസനകൾ ഉള്ളിൽ ലയിച്ച് ആലസ്യവും ഉറക്കവും അനുഭ വിച്ചു തമസ്സിലേക്കു പതിക്കേണ്ടതായും വരും. സന്യാസിഭാവത്തിൽ ഇങ്ങനെ സദാ ആലസ്യത്തിലും ഉറക്കത്തിലും കഴിച്ചുകൂടുന്നവർ സന്യാസിമാരല്ല; കാപട്യക്കാരാണ്. ഇങ്ങനെയുള്ള കപടനാട്യക്കാർ സമൂഹത്തിനും രാഷ്ട്രത്തിനും ആപത്തായേ ഭവിക്കൂ. അർജുനൻ ധർമ യുദ്ധം ഉപേക്ഷിച്ച് ഏകാന്തവാസത്തിനൊരുമ്പെട്ടാൽ കുറേക്കാലം കൗരവന്മാരുടെ പഴയ ചെയ്‌തികളും തൻ്റെ പ്രതാപങ്ങളും ഒക്കെ ചിന്തിച്ചു തന്നെ കഴിച്ചുകൂട്ടുംതുടർന്നു തമസ്സിലേക്കു പതിച്ച് ആലസ്യവും ഉറ ക്കവും അദ്ദേഹത്തിൻ്റെ സ്വഭാവമായിത്തീരുകയും ചെയ്യും. നേരേമറിച്ചു ലക്ഷ്യബോധത്തോടെ യോഗമഭ്യസിച്ചു ധർമയുദ്ധത്തിലേർപ്പെടുകയാ ണെങ്കിൽ ക്രമേണ സത്വഗുണത്തിലേക്കുയരുകയും തുടർന്നു ജ്ഞാന മുണ്ടായി നൈഷ്‌കർമ്യസിദ്ധിക്ക് അർഹനായിത്തീരുകയും ചെയ്യും. ഈ കർമരഹസ്യം നല്ലപോലെ അറിയാവുന്നതുകൊണ്ടാണു ഭഗവാൻ അർജുനനോടു യുദ്ധം ചെയ്തേ തീരൂ എന്നു നിർബന്ധിച്ചത്.
ബാഹ്യകർമങ്ങൾ ബലാലുപേക്ഷിക്കുന്നവൻ കപടനാട്യക്കാര നാണ്; അയാൾക്കു തമസ്സിലേക്കുള്ള പതനം അനിവാര്യവുമാണ്. എന്നാൽ യോഗമഭ്യസിച്ചുകൊണ്ടു സ്വന്തം കർമവാസനയ്ക്കനുരൂപ മായി സ്വധർമാനുഷ്ഠാനത്തിലേർപ്പെടുന്നയാളിന്റെ മെച്ചമെന്താണ്? ഈ ചോദ്യത്തിനാണു ഭഗവാൻ അടുത്തതായി മറുപടി പറയുന്നത്:
ശിവരാവിന്ദം ഭാഷ്യം.
കർമയോഗം
Verse 1.
മോക്ഷം കൊതിക്കുന്നവരും എന്നാൽ കർമവാസനാബദ്ധരുമായ അർ ജുനനെപ്പോലെയുള്ളവർ അനുഷ്ഠിക്കേണ്ട കർമയോഗമാണു പ്രാധാ ന്യേന ഈ അധ്യായത്തിൽ വിവരിക്കുന്നത്സാംഖ്യബുദ്ധിയോഗ ബുദ്ധി, സ്വധർമാനുഷ്ഠാനം എന്നീ മൂന്നു കാര്യങ്ങളാണു രണ്ടാമധ്യായ ത്തിൽ ഉപദേശിച്ചത്. വസ്തുബോധമുൾക്കൊണ്ട് ആത്മസാക്ഷാൽ ക്കാരം ലക്ഷ്യമാക്കി ഫലസംഗം വെടിഞ്ഞു സമനില ശീലിക്കുകയെന്ന യോഗബുദ്ധി പുലർത്തി കർമം ചെയ്യാനാണ് അർജുനനോടാവശ്യപ്പെ ട്ടത്. 'ബുദ്ധൗ ശരണമന്വിച്ഛ-യോഗബുദ്ധിയെ ശരണം പ്രാപിക്കൂ; ബുദ്ധി യോഗാത് ദൂരേണ കർമ അവരം - യോഗബുദ്ധിയോടു കൂടാത്ത കർമം നികൃഷ്ടം'; 'ബുദ്ധിയുക്തോ ജഹാതീ ഹ ഉഭേ സുകൃതദുഷ്കൃതേ യോഗബുദ്ധിയുള്ളവനെ പുണ്യപാപങ്ങൾ ബാധിക്കുന്നില്ല' എന്നി ങ്ങനെ പല പ്രാവശ്യം ഭഗവാൻ യോഗബുദ്ധിയെ പ്രശംസിച്ചു. എന്നിട്ടു സ്വധർമമായ യുദ്ധം ചെയ്തേ തീരൂ എന്നും ആവശ്യപ്പെട്ടു. യുദ്ധമെന്ന കർമത്തേക്കാൾ ബുദ്ധിക്കു പ്രാധാന്യം നൽകിയിരിക്കുന്ന സ്ഥിതിക്കു ബുദ്ധിയെ മാത്രം പ്രാധാന്യേന അവലംബിച്ചാൽ പോരേ; ഘോരമായ യുദ്ധമെന്ന കർമം എന്തിനു ചെയ്യണം? കർമം ചെയ്യണമെങ്കിൽപ്പോലും ഇത്ര ഘോരമല്ലാത്ത മറ്റു വല്ല കർമവും ചെയ്‌താൽപ്പോരേ? ഇവയാണർ ജുനന്റെ സംശയം'അർജുനനു കർമത്തിലേ അധികാരമുള്ളു; സ്വധർമ മായ യുദ്ധമാണ് അർജുനൻ്റെ കർമം' എന്നീ രണ്ടു കാര്യങ്ങളും ഭഗവാൻ പറഞ്ഞത് അർജുനന് പൂർണമായി മനസ്സിലായില്ലെന്നാണ് ഈ സംശ യങ്ങൾ തെളിയിക്കുന്നത്എന്തായാലും അർജുനൻ തന്റെ സംശയം ഉന്നയിക്കുകയാണ്.
അർജുന ഉവാച-അർജുനൻ പറഞ്ഞു:
Verse 1.
ജ്യായസീ ചേത് കർമണസ്‌തേ മതാ ബുദ്ധിർജനാർദന തത് കിം കർമണി ഘോരേ മാം നിയോജയസി കേശവ
ജനാർദന- അല്ലയോ കൃഷ്‌ണാ; കർമണഃ ബുദ്ധിഃ-കർമത്ത ക്കാൾ യോഗബുദ്ധി; ജ്യായസീ തേ മതാ ചേത് തത്-വിലപ്പെട്ട താണെന്ന് അങ്ങേക്കഭിപ്രായമുണ്ടെങ്കിൽ; കേശവ-അല്ലയോ കേശവ; മാം ഘോരേ കർമണി- എന്നെ ഘോരമായ കർമം ചെയ്യാൻ; കിം നിയോജയസി?-എന്തിനു പ്രേരിപ്പിക്കുന്നു?
അല്ലയോ കൃഷ്ണാ കർമത്തേക്കാൾ യോഗബുദ്ധി വിലപ്പെട്ടതാ ണെന്ന് അങ്ങേക്കഭിപ്രായമുണ്ടെങ്കിൽ അല്ലയോ കേശവ, എന്നെ ഘോരമായ കർമം ചെയ്യാൻ എന്തിനു പ്രേരിപ്പിക്കുന്നു?
ബുദ്ധി
ഈ ശ്ലോകത്തിലെ ബുദ്ധിശബ്ദത്തിനു കേവലം ജ്ഞാനമെന്നോ സാംഖ്യബുദ്ധിയെന്നോ അർഥം പറയുന്നതു ശരിയാകുമെന്നു തോന ന്നില്ല. രണ്ടാമധ്യായത്തിൽ ഭഗവാൻ ബുദ്ധിയെ സാംഖ്യബുദ്ധിയെന്നും യോഗബുദ്ധിയെന്നും രണ്ടായി വേർതിരിക്കുന്നു. അവയിൽ യോഗബുദ്ധി യിൽ അഭയം തേടാനാണ് വ്യക്തമായി അർജുനനോടാവശ്യപ്പെടുന്നത്. ഇവിടെ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. സാംഖ്യബുദ്ധി കൂടാതെ യോഗ ബുദ്ധിയോ യോഗബുദ്ധി കൂടാതെ സാംഖ്യബുദ്ധിയോ പ്രായോഗിക മാകുമെന്നു തോന്നുന്നില്ല. ചിലരിൽ സാംഖ്യബുദ്ധി പ്രധാനം; മറ്റു ചില രിൽ യോഗബുദ്ധി പ്രധാനംഒരു ഘട്ടം കഴിഞ്ഞാൽ രണ്ടും ഒന്നായി ത്തീരുകയും ചെയ്യും. അഞ്ചാമധ്യായത്തിലെ നാലും അഞ്ചും പദ്യങ്ങ ളിൽ ഭഗവാൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. അപ്പോൾ അർജുനൻ ഇവിടെ ബുദ്ധിശബ്ദം കൊണ്ടുദ്ദേശിക്കുന്നതു ഭഗവാൻ രണ്ടാമതായി അദ്ദേഹത്തോടംഗീകരിക്കാനാവശ്യപ്പെട്ട യോഗബുദ്ധി തന്നെയായിരിക്കാനാണല്ലോ ഇട. ലൗകികകർമരംഗത്തു വർത്തി ക്കുന്നവർക്കാണല്ലോ യോഗബുദ്ധി ഉപദേശിച്ചിരിക്കുന്നത്, എന്നാ ണെങ്കിൽ അതിനുള്ള അർജുനൻ്റെ മറുപടിയാണു ഞാനും കർമം ചെയ്യാം; എന്നാൽ യുദ്ധമെന്ന ഘോരമായ കർമംതന്നെ ചെയ്യണമെ ന്നുണ്ടോ?
എന്തായാലും യോഗബുദ്ധി ഉൾക്കൊള്ളാനും അതോടൊപ്പം ഘോരമായ യുദ്ധകർമം ചെയ്യാനും പറഞ്ഞതു തന്നിൽ ഒരാശയ ക്കുഴപ്പം ഉളവാക്കിയിരിക്കുന്നു എന്നാണ് അർജുനൻ തുടർന്നു പ്രസ്താ വിക്കുന്നത്:
Verse 2.
വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ തദേകം വദ നിശ്ചിത്യ യേന ശ്രേയോ ഹമാപ്നുയാം
ഇവ വാക്യേന-പലതും കൂട്ടിക്കലർത്തിയതു പോലുള്ള ഉപദേശവാക്കുകൾ കൊണ്ട്; മേ ബുദ്ധിം മോഹയസി ഇവ-അങ്ങ് എന്റെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നതു പോലെ തോന്നുന്നു; യേന അഹം ശ്രേയഃ ആപ്‌നുയാം- ഏതൊന്നു കൊണ്ട് എനിക്കു ശ്രേയസ്സു കൈവരുമോ; തത് ഏകം-അപ്രകാര മുള്ള ഒരെണ്ണം; നിശ്ചിത്യ വദ-തീരുമാനിച്ചു പറഞ്ഞുതരൂ
പലതും കൂട്ടിക്കലർത്തിയതുപോലുള്ള ഉപദേശവാക്കുകൾ കൊണ്ട് അങ്ങ് എൻ്റെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നതുപോലെ തോന്നുന്നു. ഏതൊന്നുകൊണ്ട് എനിക്കു ശ്രേയസ്സു കൈവരുമോ അപ്ര കാരമുള്ള ഒരെണ്ണം തീരുമാനിച്ചു പറഞ്ഞുതരൂ.
വ്യാമിശ്രവാക്യം
ആദ്യം സാംഖ്യബുദ്ധി ഉപദേശിച്ചു; പിന്നെ യോഗബുദ്ധി; എന്നിട്ടു ബുദ്ധിയെ അഭയം പ്രാപിക്കാൻ നിർദേശിച്ചു; തുടർന്നു സ്വധർമമെന്ന നിലയിൽ ഘോരമായ യുദ്ധം ചെയ്യാനും പറഞ്ഞുസാംഖ്യബുദ്ധിയും യോഗബുദ്ധിയും തമ്മിലുള്ള ഭേദം എന്താണ്? ശ്രേയസ്സിനുപകരിക്കു ന്നതു ബുദ്ധിയാണെങ്കിൽ കർമം എന്തിനു ചെയ്യണം? കർമം ചെയ്യണ മെങ്കിൽത്തന്നെ ഘോരമായ യുദ്ധകർമം തന്നെ വേണമെന്നുണ്ടോ? ഈ സംശയങ്ങളാണ് അർജുനൻ്റെ ബുദ്ധിക്കുളവായ മോഹം. അതു കൊണ്ടാണ് ഏതെങ്കിലും ഒന്നുതീർത്തുപറഞ്ഞുതരാനാവശ്യപ്പെടു ന്നത്. ഭഗവാൻ വ്യക്തമായി കാര്യങ്ങൾ പ്രതിപാദിച്ചിട്ടും അർജുനനു ബുദ്ധി തെളിയാത്തതിൽ നിന്ന് അധ്യാത്മജ്ഞാനത്തിന്റെയും കർമര ഹസ്യത്തിന്റെയും ദുർഗ്രഹത നമുക്കു ബോധ്യപ്പെടുന്നതാണ്.
ഏതെങ്കിലും ഒന്നു തീർത്തു പറഞ്ഞുതരാൻ അർജുനൻ ആവശ്യ പ്പെട്ടെങ്കിലും ഒറ്റ വാക്കുകൊണ്ടതു സാധ്യമല്ലെന്നറിയാവുന്നതുകൊണ്ട് ഓരോ സംശയവും തീരത്തക്കവണ്ണം വിശദമായ മറുപടി പറയാൻ ഒരു മ്പെടുകയാണു ഭഗവാൻസാംഖ്യബുദ്ധിയും യോഗബുദ്ധിയും തമ്മി ലുള്ള ഭേദമെന്ത് എന്ന സംശയത്തിനാണാദ്യമായി മറുപടി പറയുന്നത്. ശ്രീ ഭഗവാനുവാച-ഭഗവാൻ പറഞ്ഞു:
Verse 3.
ലോകേ സ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാ നഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം
അനഘ-പാപമൊടുങ്ങി ദൈവീസമ്പന്നനായ അല്ലയോ അർജുന; അസ്‌മിൻ ലോകേ-ഈ ലോകത്തിൽ; ദ്വിവിധാ നിഷ്‌ഠാ-സത്യാനു ഭവത്തിനുപകരിക്കുന്ന രണ്ടുതരം ജീവിതരീതി; പുരാ-പ്രപഞ്ചാ രംഭം മുതൽതന്നെ: മയാ പ്രോക്താ-എന്നാൽ നിർദേശിക്കപ്പെട്ടി ട്ടുണ്ട്; സാംഖ്യാനാം ജ്ഞാനയോഗേന-സദാ നിത്യാനിത്യവിചാര ത്തിനു സമർഥരായ ശാസ്ത്രബുദ്ധികൾക്കു ജ്ഞാനയോഗം കൊണ്ട്; യോഗിനാം കർമയോഗേന-തത്വബോധത്തോടെ മോക്ഷം ലക്ഷ്യമാക്കി ലൗകികകർമങ്ങളിൽ മുഴുകിക്കഴിയുന്ന യോഗി മാർക്കു കർമയോഗം കൊണ്ട്.
പാപമൊടുങ്ങി ദൈവീസമ്പന്നനായ അല്ലയോ അർജുന, ഈ ലോകത്തിൽ സത്യാനുഭവത്തിനുപകരിക്കുന്ന രണ്ടുതരം ജീവിതരീതി പ്രപഞ്ചാരംഭം മുതൽതന്നെ എന്നാൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്; സദാ നിത്യാനിത്യവിചാരത്തിനു സമർഥരായ ശാസ്ത്രബുദ്ധികൾക്കു ജ്ഞാനയോഗം കൊണ്ട്, തത്വബോധത്തോടെ മോക്ഷം ലക്ഷ്യമാക്കി ലൗകിക കർമങ്ങളിൽ മുഴുകിക്കഴിയുന്ന യോഗിമാർക്കു കർമയോഗം കൊണ്ട്.
സാംഖ്യാനാം ജ്ഞാനയോഗേന
സത്യാനുഭവത്തിനു വഴിതെളിക്കുന്ന രണ്ടു ജീവിതരീതിയാണു പണ്ടേയുള്ളത്. അവയിലൊന്നാണു ജ്ഞാനയോഗംപൂർവപുണ്യം കൊണ്ടു കർമവാസനകൾ പാകപ്പെട്ടു ജന്മനാ സദാ നിത്യാനിത്യവിചാര ത്തിനു കഴിവുറ്റവരായി ചിലർ വന്നു പിറക്കുന്നു. അവരാണു ജ്ഞാനി കൾ. അവർ ക്ലേശകരങ്ങളായ ലൗകികകർമങ്ങളിൽപ്പെട്ടുഴലേണ്ട മില്ല. അതുകൊണ്ടു ചെറുപ്പത്തിലേ തന്നെ ലോകബന്ധങ്ങൾ വെടിഞ്ഞു സന്യാസാശ്രമം സ്വീകരിച്ച് ആത്മചിന്തനത്തിൽ മുഴുകിക്കഴിയുന്നു. തുടർന്നുള്ള ഈ ജ്ഞാനാഭ്യാസം കൊണ്ടു ബുദ്ധിയുടെ സമസ്ഥിതി യെന്ന യോഗം പൂർണമായി നേടി അവർ അചിരേണ സ്ഥിതപ്രജ്ഞ രായി ഭവിക്കുന്നു. ആദ്യം മുതലേ ജ്ഞാനമാണിവരെ യോഗത്തിലേക്കു നയിക്കുന്നത്. അതുകൊണ്ടാണ് ഇവരുടെ മാർഗത്തിനു ജ്ഞാനയോഗ മെന്നു പേർ നൽകിയിരിക്കുന്നത്.
കർമയോഗേന യോഗിനാം
അധികം പേരും നിത്യാനിത്യവിചാരത്തിനു സമർഥരാകാതെ കർമവാസനാബദ്ധരായിട്ടാണ് ഈ ലോകത്തു വന്നു ജനിക്കുന്നത്തത്വം ശ്രവിച്ചാലും നിരന്തരം മനനം ചെയ്‌തു സദാ തത്വാനുഭവത്തിൽ ബുദ്ധിയെ ഉറപ്പിക്കാൻ കർമവാസന അവർക്കു തടസ്സമായി നിൽക്കുന്നു. അവർ തത്വം ശ്രവിച്ച് ആത്മസാക്ഷാൽക്കാരം ലക്ഷ്യമായി ഉറപ്പിച്ചു കൊണ്ടു സ്വവാസനയ്ക്കനുരൂപമായ കർമത്തെ ലോകനന്മയെ ലക്ഷ്യ മാക്കി അനുഷ്‌ഠിക്കണം. ഫലചിന്തയിലും ലാഭനഷ്‌ടത്തിലുംപെട്ടു മനസ്സു വ്യാകുലപ്പെടുമ്പോഴൊക്കെ ലക്ഷ്യബോധത്തോടെ ആത്മബുദ്ധി പുലർത്തി മനസ്സിനെ സമനില അഭ്യസിപ്പിക്കണം. ഇതാണു കർമ യോഗം. ലൗകികകർമങ്ങളിൽ ഏർപ്പെട്ടിരിക്കവേ മനസ്സിന്റെ സമസ്ഥിതി യെന്ന യോഗം അഭ്യസിക്കാൻ യത്നിക്കുന്നതുകൊണ്ടാണ് ഈ മാർ ഗത്തിനു കർമയോഗമെന്നു പേരുണ്ടായത്കർമയോഗത്തിലെ കർമാ നുഷ്‌ഠാനം വാസനകളെ ക്ഷയിപ്പിച്ച് ആത്മബുദ്ധി വളർത്തി യോഗി ചിത്തത്തെ ശുദ്ധീകരിക്കുന്നു. തുടർന്ന് ആ ചിത്തം സമാധ്യനുഭവത്തിൽ ക്കൂടി ജ്ഞാനാഭ്യാസത്തിനു കഴിവുറ്റതായി ഭവിക്കുന്നു. അങ്ങനെ പൂർണമായ സമനില നേടി സ്ഥിതപ്രജ്ഞതയിലെത്തിച്ചേരുകയും ചെയ്യുന്നു. ചുരുക്കത്തിൽ കർമയോഗത്തിലെ കർമം ചിത്തശുദ്ധിക്കും, ചിത്തശുദ്ധി ജ്ഞാനത്തിനും, ജ്ഞാനം മോക്ഷത്തിനും വഴിതെളി ക്കുന്നു. കർമയോഗത്തിനും തത്വശ്രവണവും ലക്ഷ്യനിശ്ചയവും അവശ്യം കൂടിയേ തീരൂ. അതുകൊണ്ടാണു ഭഗവാൻ അർജുനനോട്ആദ്യം സാംഖ്യബുദ്ധിയും പിന്നെ യോഗബുദ്ധിയും ഉപദേശിച്ചിട്ടു യോഗബുദ്ധിയെ ശരണം പ്രാപിക്കാൻ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ അർജുനനു യോഗബുദ്ധി മാത്രം ഉപദേശിച്ചാൽ മതിയായിരുന്നല്ലോ. ഗീതയിലുടനീളം ആവർത്തിച്ചു ഭഗവാൻ ജ്ഞാനമാഹാത്മ്യം അർജു നനു വെളിപ്പെടുത്തിക്കൊടുക്കുന്നതും വസ്‌തുബോധവും ലക്ഷ്യനിശ്ച യവും ഉറപ്പിക്കാൻ വേണ്ടിയാണ്. പക്ഷേ, അർജുനൻ കർമവാസനാ ബദ്ധനായതുകൊണ്ടു സദാ തത്വവിചാരത്തിൽ മുഴുകാൻ അദ്ദേഹ ത്തിനു സാധ്യമല്ല. അതുകൊണ്ടു യോഗബുദ്ധി അംഗീകരിച്ചു കർമം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു. അപ്പോൾ ജ്ഞാനയോഗത്തിനും കർമയോഗത്തിനും അധികാരഭേദമുണ്ടെന്നും യോഗബുദ്ധി പുലർത്തി കർമമനുഷ്ഠിക്കാനാവശ്യപ്പെട്ടതുകൊണ്ട് അർജുനൻ കർമയോഗ ത്തിനേ അധികാരിയാകുന്നുള്ളു എന്നും ഭഗവാൻ്റെ മറുപടികൊണ്ടു വ്യക്തമായി.
ഭഗവത് ഗീത CH 2 72 ശിവരാവിന്ദം ഭാഷ്യം.
സാംഖ്യയോഗം.
Verse 72.
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാർഥ നൈനാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാ സ്യാമന്തകാലേ പി ബ്രഹ്മനിർവാണമ്യച്ഛതി
പാർഥ - അല്ലയോ അർജുനാ, ഏഷാ ബ്രാഹ്മീ സ്ഥിതിഃ - ഇപ്പറഞ്ഞ താണ് ഉറപ്പായ ബ്രഹ്മനിഷ്ഠ; ഏനാം പ്രാപ്യ - ഈ ബ്രഹ്മനിഷ്ഠ നവിമുഹ്യതി ജനനമരണാത്മകമായ സംസാരദുഃഖത്തിൽപ്പെട്ടുഴലാൻ ഇടവരുന്നതേയില്ലഅന്തകാലേ അപി - വാർധക്യദശയിലെങ്കിലുംഅസ്യാം സ്ഥിത്വാ - ഈ ബ്രഹ്മ നിഷ്ഠ കൈവന്നാൽ; ബ്രഹ്മനിർവാണം ഋച്ഛതി - ബ്രഹ്മാനന്ദമെന്ന മോക്ഷം പ്രാപിക്കാനിടവരുന്നു.
അല്ലയോ അർജുനാ, ഇപ്പറഞ്ഞതാണ് ഉറപ്പായ ബ്രഹ്മനിഷ്ഠ. ഈ ബ്രഹ്മനിഷ്ഠ കൈവന്നാൽപ്പിന്നെ ജനനമരണാത്മകമായ സംസാരദുഃഖ ത്തിൽപ്പെട്ടുഴലാൻ ഇടവരുന്നതേയില്ലവാർധക്യദശയിലെങ്കിലും ഈ ബ്രഹ്മനിഷ്ഠ കൈവന്നാൽ ബ്രഹ്മാനന്ദമെന്ന മോക്ഷം പ്രാപിക്കാനിട വരുന്നു.
പൂർവസുകൃതംകൊണ്ടു ചെറുപ്പത്തിൽത്തന്നെ ബ്രഹ്മനിഷ്ഠ കൈ വരുന്നയാളിന്റെ മഹത്വം പറഞ്ഞറിയിക്കാനില്ലല്ലോ എന്നു താൽപ്പര്യം.
അധ്യായാർഥ സംക്ഷേപം
ദൈവീസമ്പന്നനായ അർജുനൻ അജ്ഞാനജന്യമായ ശോകം നിമിത്തം അകർമണ്യതയിലെത്തി വില്ലുമമ്പും താഴത്തിട്ടു തേർത്തട്ടിലി രിപ്പുറപ്പിച്ചതായിട്ടാണല്ലോ നാം ഒന്നാമധ്യായത്തിൽ കണ്ടത്. ഇവിടെ അജ്ഞാനമകറ്റി ശോകമൊഴിവാക്കി അർജുനനെ സ്വധർമാനുഷ്ഠാന ത്തിനു കരുത്തനാക്കിത്തീർക്കുകയാണ് ഉടനെ വേണ്ടത്. സിദ്ധാന്ത പരമായി നിലനിൽപ്പിൻ്റെ സത്യസ്ഥിതി വെളിപ്പെടുത്തിക്കൊടുക്കുക യാണ് ഇതിനൊരേ ഒരു പോംവഴി. ജ്ഞാനംകൊണ്ടല്ലാതെ അജ്ഞാ നവും തജ്ജന്യമായ ശോകവും മാറുന്നതല്ലല്ലോ. അങ്ങനെ അർജുനനെ ജ്ഞാനിയാക്കിത്തീർക്കാനായി ഭഗവാൻ സാംഖ്യബുദ്ധിയും യോഗ ബുദ്ധിയും ഉപദേശിക്കുകയാണു രണ്ടാമധ്യായത്തിൽ. നിലനിൽപ്പിനു ജഡമെന്നും ബോധമെന്നും രണ്ടു ഘടകങ്ങളേയുള്ളൂ, അവയിൽ ബോധം മാത്രമാണു സത്യം; അതു സർവവ്യാപ്‌തവും നിർവികാരവു മാണ്. ബോധത്തിൽ ഉണ്ടെന്നു തോന്നുന്ന അസത്യപ്രതിഭാസമാണു ജഡം. ജനിച്ചു പരിണമിച്ചു മറയുകയാണതിൻ്റെ സ്വഭാവം. ബോധസത്യ ത്തിന്റെ നിർവികാരസ്ഥിതിയോ ജഡാസത്യത്തിന്റെ നിരന്തരപരിണാമ സ്ഥിതിയോ മാറ്റിമറിക്കാൻ ഇവിടെ ആർക്കും സാധ്യമല്ല. വസ്ത സ്ഥിതി ഇങ്ങനെയായതുകൊണ്ട് ഇവിടെ ഒരു പരിതസ്ഥിതിയിലും ശോകത്തിനു പ്രസക്തിയേയില്ലഇതാണു സാംഖ്യബുദ്ധി. സത്യം ആത്മാവായതുകൊണ്ട് ആത്മസാക്ഷാൽക്കാരം ജീവിതലക്ഷ്യമായി ഉറ പ്പിക്കണം. നിർവികാരവും സനാതനസത്യവുമായതുകൊണ്ട് ആത്മാ വിൽ ഉറയ്ക്കുന്ന മനസ്സിന് ഏകാഗ്രതയും അചഞ്ചലതയും ലഭ്യമാകുംഅസത്യജഡങ്ങളെ പിന്തുടർന്നു കിട്ടാവുന്ന എല്ലാ സുഖങ്ങളും ക്ഷണി കങ്ങളും ദുഃഖഭൂയിഷ്‌ഠങ്ങളുമാണ്. അതുകൊണ്ടു കർമകാണ്ഡവേദ ഭാഗത്തിൽ പറഞ്ഞിട്ടുള്ളതുൾപ്പെടെ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ എല്ലാ സുഖങ്ങളിലും ഉദാസീനത പുലർത്തണംസുഖദുഃഖ രൂപത്തി ലുള്ള കർമഫലം അനുഭവിക്കുമ്പോൾ ലക്ഷ്യബോധത്തോടെ ബുദ്ധിയെ ആത്മനിഷ്ഠമാക്കി ഉറപ്പിച്ചുകൊണ്ടു മനസ്സിനെ സമനില അഭ്യസിപ്പി ക്കണം. ഇതാണു യോഗബുദ്ധി. സാംഖ്യബുദ്ധിയിലും യോഗബുദ്ധി യിലും അഭയം തേടുന്ന ജീവൻ കർമബന്ധം പൊട്ടിച്ചെറിഞ്ഞ ജന്മബന്ധ വിനിർമുക്തമായ പദത്തിലെത്തിച്ചേരും. ചിലർ പൂർവപുണ്യം നിമിത്തം കർമവാസന പാകപ്പെട്ടു ചെറുപ്പത്തിലേതന്നെ നിരന്തരമായ വസ്തു വിചാരത്തിന് അർഹരായിത്തീരുന്നു. അവർ കാലേകൂട്ടി സന്യസിച്ചു പ്രാധാന്യേന സാംഖ്യബുദ്ധി പുലർത്തി ജ്ഞാനയോഗികളായി മുക്തി നേടുന്നു. എന്നാൽ അർജുനൻ സന്യാസത്തിനും ജ്ഞാനയോഗത്തിനും തൽക്കാലം അർഹനല്ലഅർജുനൻ്റെ കർമവാസന ഇനിയും പാകപ്പെടേ ണ്ടതായിട്ടാണിരിക്കുന്നത്. അതുകൊണ്ട് ഫലാനുഭവവേളകളിൽ ലക്ഷ്യ ബോധത്തോടെ ബുദ്ധിയെ ആത്മനിഷ്‌ഠമാക്കി ഉറപ്പിച്ചു സമനില അഭ്യ സിപ്പിച്ചുകൊണ്ടു ലൗകിക കർമമാർഗത്തിൽ ചരിക്കാനേ അർജുനനധി കാരമുള്ളൂ. ഫലം എങ്ങനെ വരുമെന്നു നിശ്ചയമില്ലാത്തതുകൊണ്ടു കർമാനുഷ്‌ഠാനവേളയിലും ഫലസംഗം വെടിഞ്ഞു യോഗബുദ്ധി അഭ്യ സിച്ചുകൊണ്ടു ചെയ്യുന്ന കർമമാണു കർമയോഗം. യോഗബുദ്ധി വെടി ഞ്ഞുചെയ്യുന്ന കർമം നികൃഷ്ടമാണ്. അതുകൊണ്ട് അർജുനൻ സ്വധർമ രൂപത്തിൽ കർമയോഗമനുഷ്‌ഠിച്ചുവേണം മുക്തി കൈവരിക്കാൻ. ഇങ്ങനെ ജ്ഞാനയോഗത്തെ വേർതിരിക്കാനായി സാംഖ്യബുദ്ധിയും കർമയോഗത്തെ വേർതിരിക്കാനായി യോഗബുദ്ധിയും ഉപദേശിക്കുന്ന തോടൊപ്പം അർജുനൻ്റെ ശോകമകറ്റാൻ മറ്റു ചില വാദഗതികൾകൂടി ഭഗവാൻ രണ്ടാമധ്യായത്തിൽ അംഗീകരിച്ചിരിക്കുന്നു. നിലനിൽപ്പ് ജഡ ഭൗതികം മാത്രമാണെന്നു കരുതിയാൽപ്പോലും ശോകത്തിനവകാശ മില്ലെന്നുള്ളതാണ് ഒരു വാദഗതി. എന്നും ജനിച്ചും മരിച്ചുമിരിക്കുന്ന ജഡഭൂതങ്ങളെക്കുറിച്ച് എന്തു ശോകിക്കാനാണ്? വാസനാപ്രേരിതമായ കർമം സ്വധർമമായി അനുഷ്‌ഠിക്കാൻ അവസരം കിട്ടുന്നതു മഹാഭാഗ്യ മാണ്. അപ്പോൾ അർജുനൻ്റെ യുദ്ധവാസന ധർമരക്ഷയ്ക്കായി ഉപ യോഗിക്കാൻ അവസരം കിട്ടിയിരിക്കുന്നതുകൊണ്ട് അതിൽ ശോക ത്തിനോ പാപശങ്കയ്ക്കോ അവസരമില്ലെന്നതാണു മറ്റൊരു വാദഗതി. ഈശ്വരാനുഗ്രഹമായി വന്നുചേരുന്ന സ്വധർമാനുഷ്ഠാനത്തെ കൈവെ ടിയുന്നയാൾ ഇഹപരസുഖങ്ങളെ ഹനിക്കുമെന്നും ഭഗവാൻ മുന്നറി യിപ്പു നൽകുന്നു. തുടർന്നു സമ്പൂർണമായ സത്യസാക്ഷാൽക്കാരത്തി ലെത്തിനിൽക്കുന്ന സ്ഥിതപ്രജ്ഞൻ്റെ ലക്ഷണവും സ്ഥിതപ്രജ്ഞത നേടാനുള്ള ഉപായവും ഭഗവാൻ അർജുനനു വിവരിച്ചുകൊടുക്കുന്നു. സത്യബുദ്ധി പുലർത്തി രാഗദ്വേഷവിമുക്തനായി കർമയോഗമനുഷ്‌ഠി ക്കുകയാണ് അർജുനനെപ്പോലെയുള്ളവർക്കു സ്ഥിതപ്രജ്ഞതയിലെ ത്തിച്ചേരാനുള്ള ഉപായംസർവകാമങ്ങളുമുപേക്ഷിച്ചു ദുഃഖത്തിൽ വ്യാകുലനാകാതെയും സുഖത്തിൽ തൃഷ്‌ണ കൂടാതെയും വീതരാഗ ഭയക്രോധനായി സദാ ബ്രഹ്മാനന്ദത്തിൽ മുഴുകി വർത്തിക്കുന്നയാ ളാണു സ്ഥിതപ്രജ്ഞൻ. ചുരുക്കത്തിൽ സിദ്ധാന്തം, ഉപായം, പരി ശീലനം, അനുഭവം, ദൃഷ്ടാന്തം ഇവയൊക്കെയുൾക്കൊള്ളുന്ന ഒരു പ്രകരണഗ്രന്ഥം പോലെ വിഷയപ്രതിപാദനത്തിൽ പൂർണതയുള്ള ഒന്നാണു രണ്ടാമധ്യായം. ഗീതയുടെ സാരസംഗ്രഹമാണീ അധ്യായം. എങ്കിലും പ്രധാന പ്രതിപാദ്യം വസ്‌തുവിവരണമായതുകൊണ്ടാണ് അധ്യായത്തിനു സാംഖ്യയോഗമെന്നു പേരിട്ടിരിക്കുന്നത്.
ഇതി ശ്രീമദ് ഭഗവദ്‌ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം
യോഗശാസ്ത്ര ശ്രീകൃഷ്‌ണാർജുന സംവാദേ സാംഖ്യയോഗോ നാമ ദ്വിതീയോധ്യായഃ
ശിവരാവിന്ദം ഭാഷ്യം.
സാംഖ്യയോഗം
Verse -69.
യാ നിശാ സർവഭൂതാനാം തസ്യാം ജാഗർത്തി സംയമീ യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേ:
യാ - ഏതൊരു ബ്രഹ്മസത്തയാണോ; സർവഭൂതാനാം - സകല ജീവികൾക്കും; നിശാ - ഇരുട്ടുകൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നത്; തസ്യാം - ആ ബ്രഹ്മസത്തയിൽ; സംയമീ - സ്ഥിതപ്രജ്ഞൻജാഗർത്തി - സദാ ഉണർന്നു വർത്തിക്കുന്നു; യസ്യാം - ഏതൊരു വിഷയബുദ്ധിയിലാണോ; ഭൂതാനി ജാഗ്രതി ജീവജാലങ്ങൾ ഉണർന്നു വർത്തിക്കുന്നത്; പശ്യതോ മുനേഃ - സത്യം കണ്ടനുഭവി ക്കുന്ന മുനിക്ക്; സാ - ആ വിഷയബുദ്ധിനിശാ - തീരെ ഇല്ലാത്ത തായും ഭവിക്കുന്നു.
ഏതൊരു ബ്രഹ്മസത്തയാണോ സകല ജീവികൾക്കും ഇരുട്ടു കൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നത്, സ്ഥിതപ്രജ്ഞൻ ആ ബ്രഹ്മസത്തയിൽ സദാ ഉണർന്നു വർത്തിക്കുന്നു. ഏതൊരു വിഷയബുദ്ധിയിലാണോ ജീവജാലങ്ങൾ ഉണർന്നു വർത്തിക്കുന്നത്, സത്യം കണ്ടനുഭവിക്കുന്ന മുനിക്ക് ആ വിഷയബുദ്ധി തീരെ ഇല്ലാത്തതായും ഭവിക്കുന്നു.
നിശയും ജാഗ്രത്തും
രാത്രിയിലെ അനുഭവമാണ്. ഉറക്കം. യാതൊരു വസ്‌തുബോധവും ഇല്ലാത്ത അവസ്ഥയാണ് ഉറക്കം. പദാർഥങ്ങളെ അറിഞ്ഞനുഭവിക്കുന്ന അവസ്ഥയാണ് ഉണർവ് അഥവാ ജാഗ്രത്ത്. ഇവിടെ സത്യമായി ഉള്ളതു ബ്രഹ്മം മാത്രമാണ്. ആ സത്യത്തെക്കുറിച്ചുള്ള അജ്ഞത നിമിത്തം മരുഭൂമിയിൽ കാനൽജലംപോലെ അതിൽ ആരോപിച്ചനുഭവിക്കുന്ന താണ് വിഷയബുദ്ധി. വിഷയങ്ങൾക്കു യഥാർഥ സത്തയില്ല, ഉണ്ട ന്നുള്ള ബുദ്ധിയേയുള്ളു എന്നു താൽപ്പര്യം. കാനൽജലത്തിന്റെ തോന്ന ലിൽ മരുഭൂമി മറഞ്ഞുപോകുന്നതുപോലെ വിഷയങ്ങളുടെ തോന്ന ലുള്ളിടത്തോളം ബ്രഹ്മം മറയ്ക്കപ്പെട്ടുപോകുന്നു. അതുകൊണ്ടാണു വിഷയബുദ്ധിയുള്ള ജീവികൾക്ക് ബ്രഹ്മം നിശയായി ഭവിക്കുന്നത്. പൂർണമായ ഇന്ദ്രിയനിഗ്രഹം നേടി വിഷയബുദ്ധിയെ ജയിച്ച സംയമിക്കു സദാ സർവത്ര ബ്രഹ്മസത്ത മാത്രമേ അനുഭവവിഷയമാകുന്നുള്ളൂ. അദ്ദേഹം സദാ അതിൽ ഉണർന്നു വർത്തിക്കുന്നു. അങ്ങനെ സത്യം തെളിഞ്ഞതുകൊണ്ടു വിഷയബുദ്ധി എന്നെന്നേക്കുമായി അദ്ദേഹത്തെ വിട്ടകലുകയും ചെയ്യുന്നു. അതുകൊണ്ടു വിഷയങ്ങൾ അദ്ദേഹത്തിനു നിശയാണ്. മരുഭൂമിയെ നടന്നുനോക്കിയറിഞ്ഞയാൾക്കു കാനൽജലം ഇല്ലേയില്ലെന്നു തീർച്ചയാണല്ലോ.
ബ്രഹ്മത്തിൽ ഇന്ദ്രിയങ്ങൾ' വഴി ആരോപിക്കപ്പെടുന്ന വിഷയ ബുദ്ധിയും തൽഫലമായി വിഷയങ്ങൾ അനുഭവിച്ചു സുഖിക്കാനുള്ള കാമവുമാണ് കർമത്തിനും തുടർന്നു സംസാരബന്ധത്തിനും ഹേതു വായി ഭവിക്കുന്നത്. അതുകൊണ്ട് ബുദ്ധിയെ അന്തർമുഖമായി വിഷയ കാമങ്ങളെ ആരു പൂർണമായി ലയിപ്പിക്കുമോ അയാൾക്കേ പത്മശാന്തി ലഭ്യമാവു എന്നാണു ഭഗവാൻ തുടർന്നു പ്രഖ്യാപിക്കുന്നത്:
Verse 70.
ആപുര്യമാണമചലപ്രതിഷ്ഠം സമുദ്രമാപഃ പ്രവിശന്തി യവത് തദത് കാമാ യം പ്രവിശന്തി സർവേ സ ശാന്തിമാപ്നോതി ന കാമകാമി
ആപൂര്യമാണം - നാലു വശത്തുനിന്നും സദാ വെള്ളം വന്നു നിറ ഞ്ഞുകൊണ്ടിരിക്കുമ്പോഴും, അചലപ്രതിഷ്ഠം സമുദ്രം - ചലിച്ചു സ്ഥാനം മാറിപ്പോകാതെ നിൽക്കുന്ന സമുദ്രത്തിൽ, ആപഃ - നദി കൾ; പ്രവിശന്തി യദത് -കടന്നുവീണ് എപ്രകാരം ലയിക്കുന്നുവോ, തവത് - അപ്രകാരംസർവേ കാമായം പ്രവിശന്തി - വിഷയ സന്നി ധിയിലും സകല വിഷയസുഖേച്ഛകളും വികാരമൊന്നുമുളവാക്കാതെ ആരിൽ കടന്നു ലയിക്കുന്നുവോ; സ്വ ശാന്തിം ആപ്നോതി അവൻ ശാന്തി കൈവരിക്കുന്നു; കാമകാമീ ന - അല്ലാതെ വിഷയ ങ്ങളെ സദാ കൊതിച്ചുകൊണ്ടിരിക്കുന്നവനു ശാന്തി ലഭിക്കുന്ന തേയില്ല.
നാലു വശത്തുനിന്നും സദാ വെള്ളം വന്നു നിറഞ്ഞുകൊണ്ടിരി ക്കുമ്പോഴും ചലിച്ചു സ്ഥാനം മാറിപ്പോകാതെ നിൽക്കുന്ന സമുദ്രത്തിൽ നദികൾ കടന്നുവീണ് എപ്രകാരം ലയിക്കുന്നുവോ അപ്രകാരം വിഷയ സന്നിധിയിലും സകല വിഷയസുഖേച്ഛകളും വികാരമൊന്നുമുളവാ ക്കാതെ ആരിൽ കടന്നു ലയിക്കുന്നുവോ അവൻ ശാന്തി കൈവരി ക്കുന്നു. അല്ലാതെ വിഷയങ്ങളെ സദാ കൊതിച്ചുകൊണ്ടിരിക്കുന്നവനു ശാന്തി ലഭിക്കുന്നതേയില്ല.
സമുദ്രവും നദികളും
സമുദ്രത്തിലെ ജലംതന്നെ നീരാവിയായി വർഷിച്ചാണു വെള്ള മുണ്ടാകുന്നത്. അക്കാരണത്താൽത്തന്നെ നദീജലം എത്ര വന്നു പെരു കിയാലും സമുദ്രത്തിനു സ്ഥാനചലനമൊന്നുമുണ്ടാകുന്നില്ല. നേരേമ റിച്ച് ഉൽഭവസ്ഥാനത്തു തിരിച്ചെത്തി സമുദ്രമായി മാറുമ്പോഴാണു നദീ ജലത്തിന് ഒഴുക്കവസാനിച്ചു സാഫല്യം ലഭിക്കുന്നത്. സമുദ്രത്തിലെ ത്തിച്ചേരുന്നതുവരെ കാട്ടിലും മേട്ടിലും പാറക്കെട്ടുകളിലും അകപ്പെട്ടു ക്ലേശകരമായ യാത്രയാണു തുടരേണ്ടിവരുന്നത്. സമുദ്രത്തിലെത്തി ച്ചേരാതെ പോയാൽ ഇടയ്ക്കുവച്ചു വറ്റി വരണ്ടുപോവുകയോ പല കൈവഴികളായിത്തിരിഞ്ഞൊഴുകുകയോ ഒക്കെ സംഭവിച്ചെന്നു വരാം. അതുപോലെ ആനന്ദഘനമായ പരമാത്മസമുദ്രത്തിൽ മായയുടെ ആരോപിതദൃശ്യങ്ങളാണു ജീവൻ്റെ വിഷയങ്ങളും വിഷയസുഖേ ച്ഛകളും. ഇക്കാരണത്താൽത്തന്നെ വിഷയങ്ങളും വിഷയസുഖേച്ഛകളും എത്ര പെരുകിയാലും പരമാത്മസ്വരൂപത്തിനു വികാരമോ വിക്ഷോഭമോ സംഭവിക്കുന്നില്ല. വിഷയങ്ങൾക്കും വിഷയസുഖേച്ഛകൾക്കും പരമാ ത്മാവുമായി ഏകീഭാവം അനുഭവപ്പെടുമ്പോൾ മാത്രമേ കർമഗതി അവ സാനിച്ചു ജീവനു സാഫല്യം ലഭിക്കുകയുള്ളൂ. പരമാത്മപ്രാപ്‌തിവരെ കാമക്രോധലോഭങ്ങളിൽപ്പെട്ടുഴന്നു നിമ്നോന്നതമായ സംസാരഗതി തുടരേണ്ടിവരുന്നു. സത്യസ്ഥിതി കൈവരിക്കാതെ മാർഗം തെറ്റിയാൽ പതനവും നികൃഷ്ട ജന്മങ്ങളുമാണ് ഫലം. ഏതൊരു ജീവനിൽ കാമ ങ്ങളെല്ലാം ഉൽഭവസ്ഥാനത്തു നദികൾ സമുദ്രത്തിലെന്നപോലെ തിരി ച്ചെത്തി ലയിക്കുമോ ആ ജീവൻ പൂർവരൂപം വീണ്ടെടുത്തു പരമശാന്തി കൈവരിക്കും. വിഷയങ്ങളുടെ പിന്നാലെ കൊതിച്ചുപായുന്ന ജീവൻ ഒരിക്കലും തൃപ്തി വരാതെ നിമ്നോന്നതമായ ജനനമരണചക്രത്തിൽ കറങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ടു അർജുനൻ കാമജയത്തി നായി യോഗം അഭ്യസിച്ചുകൊണ്ടു സ്വധർമമനുഷ്ഠിക്കേണ്ടതാണെന്നു താൽപ്പര്യം.
കർമമാർഗത്തിൽ ചരിക്കുന്നയാൾക്കു പരമശാന്തി ലഭിക്കണ മെങ്കിൽ കാമജയത്തോടുകൂടിയുള്ള സ്വധർമാനുഷ്‌ഠാനമേ ഗതിയുള്ളു എന്നാവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടു സ്ഥിതപ്രജ്ഞലക്ഷണവിവ രണം ഉപസംഹരിക്കുകയാണു ഭഗവാൻ എഴുപത്തൊന്നാം പദ്യത്തിൽ:
Verse 71.
വിഹായ കാമാൻ യഃ സർവാൻ പുമാംശ്ചരതി നിസ്പ്യ:
നിർമമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി
യഃ പുമാൻ - ഏതൊരു പുരുഷൻ; സർവാൻ കാമാൻ വിഹായ എല്ലാ വിഷയസുഖേച്ഛകളും വെടിഞ്ഞ്; നിസ്‌പൃഹഃ - ആശയറ്റവ നായി; നിർമമഃ - മമതയില്ലാത്തവനായി; നിരഹങ്കാരഃ - അഹങ്കാര മില്ലാത്തവനായി; ചരതി - സ്വധർമാനുഷ്‌ഠാനത്തിൽ വർത്തിക്കു ന്നുവോ; സഃ ശാന്തിം അധിഗച്ഛതി - അവൻ ശാന്തി കൈവരിക്കുന്നു.
ഏതൊരു പുരുഷൻ എല്ലാ വിഷയസുഖേച്ഛകളും വെടിഞ്ഞ് ആശ യറ്റവനായി, മമതയില്ലാത്തവനായി, അഹങ്കാരമില്ലാത്തവനായി സ്വധർ മാനുഷ്‌ഠാനത്തിൽ വർത്തിക്കുന്നുവോ അവൻ ശാന്തി കൈവരിക്കുന്നു.
ശാന്തിമാർഗം
കാമത്യാഗം, നിസ്‌പൃഹത്വം, നിർമമത്വം, നിരഹങ്കാരത്വം ഇവ അഭ്യസിച്ചുകൊണ്ടുള്ള സ്വധർമാനുഷ്‌ഠാനമാണു ശാന്തിമാർഗം. 'സർവാൻ കാമൻ വിഹായ' എന്നുള്ളതുകൊണ്ടു ശരീരം നിലനിൽക്ക ണമെന്ന കാമംപോലും വെടിയണമെന്നർഥം. നിലനിൽക്കാൻ അർഹ മായ കാലത്തോളം നിലനിൽക്കുമെന്നിരിക്കെ പിന്നെ അതിനായി എന്തിനു കാമിക്കണം. സ്വധർമാനുഷ്‌ഠാനം കാമത്തെ വളർത്താനാവ രുത്, ക്ഷയിപ്പിക്കാനായിരിക്കണം. അതാണു കർമയോഗം. സ്ഥിതപ്ര ജ്ഞത എത്തിയാൽ സ്വാഭാവികമായിത്തന്നെ കാമങ്ങളെല്ലാം അകന്നു കിട്ടുന്നു. അതോടെ സന്യാസം അഥവാ ഉറച്ച ബ്രഹ്മനിഷ്ഠ സ്വധർമ മായും ഭവിക്കുന്നു. അവിടെ നിസ്പൃഹത്വം, നിർമമത്വം, നിരഹങ്കാ രത്വം ഇവയെല്ലാം സ്വതസ്സിദ്ധം.
സ്ഥിതപ്രജ്ഞതയുടെ അഥവാ ബ്രഹ്മനിഷ്‌ഠയുടെ ലക്ഷണങ്ങൾ ഇങ്ങനെ സമഗ്രമായി വിവരിച്ചശേഷം ആ സ്ഥിതിയെ വാഴ്ത്തിക്കൊണ്ടു ഭഗവാൻ പ്രസ്തുതം ഉപസംഹരിക്കുകയാണടുത്ത പദ്യത്തിൽ.
ശിവാരവിന്ദം ഭാഷ്യം.
Verse-64.
രാഗദ്വേഷവിയുക്തസ്‌തു വിഷയാനിന്ദ്രിയൈശ്ചരൻ ആത്മവശർവിധേയാത്മാ പ്രസാദമധിഗച്ഛതി
ആത്മവശഃ - ആത്മവിചാരംകൊണ്ടു തികച്ചും തന്റെ നിയന്ത്ര ണത്തിൽ വർത്തിക്കുന്നവയും; രാഗദ്വേഷവിയുക്തഃ - അക്കാ രണത്താൽത്തന്നെ ഒന്നിനോടും വിശേഷിച്ചു പ്രീതിയോ വെറുപ്പോ ഇല്ലാത്തവയുമായ; ഇന്ദ്രിയൈഃ - ഇന്ദ്രിയങ്ങളിൽക്കൂടി; വിഷയാൻ ചരൻ തൂ - വിഷയങ്ങളെ അനുഭവിക്കുന്നവനായാലും; വിധേ യാത്മാ - സത്യബുദ്ധിയായ മനുഷ്യൻ; പ്രസാദം അധിഗച്ഛതി - ആത്മസന്തുഷ്‌ടി അനുഭവിക്കാനിടവരുന്നു.
ആത്മവിചാരം കൊണ്ടു തികച്ചും തൻ്റെ നിയന്ത്രണത്തിൽ വർത്തി ക്കുന്നവയും അക്കാരണത്താൽത്തന്നെ ഒന്നിനോടും വിശേഷിച്ചു പ്രീതിയോ വെറുപ്പോ ഇല്ലാത്തവയുമായ ഇന്ദ്രിയങ്ങളിൽക്കൂടി വിഷയ ങ്ങളെ അനുഭവിക്കുന്നവനായാലും സത്യബുദ്ധിയായ മനുഷ്യൻ ആത്മ സന്തുഷ്‌ടി അനുഭവിക്കാനിടവരുന്നു.
പ്രസാദം അഥവാ ആത്മസന്തുഷ്ടി
ആത്മാവ് സ്വതേ ആനന്ദസ്വരൂപമാണ്. ബാഹ്യവിഷയങ്ങളോടുള്ള രാഗദ്വേഷസങ്കൽപ്പങ്ങളാണ് ആത്മാവിൻ്റെ ആനന്ദാനുഭവത്തെ തടയുന്ന ഘടകങ്ങൾ. അതുകൊണ്ട് ആത്മാനന്ദമനുഭവിക്കാൻ കൊതിക്കുന്ന സത്യബുദ്ധി കർമരംഗത്തു മുന്നേറുമ്പോൾ ഇന്ദ്രിയങ്ങളെ പാട്ടിലാക്കി മനസ്സിനെ രാഗദ്വേഷവിമുക്തമാക്കാൻ സദാ യത്നിക്കുന്നു. മനസ്സിന്റെ രാഗദ്വേഷ സങ്കൽപ്പങ്ങൾ കുറയുന്നതോടെ ഉള്ളിൽ പ്രസാദം അഥവാ ആത്മസന്തുഷ്‌ടി അനുഭവപ്പെടാൻ തുടങ്ങുന്നു. ഏതു പരിതസ്ഥിതി യിലും വിട്ടുമാറാത്ത സന്തോഷം നിറഞ്ഞ മനസ്സിൻ്റെ കുളിർമയാണു പ്രസാദം. സമാധ്യനുഭവത്തിനു മനസ്സു പാകമായി വരുന്നു എന്നു സൂചി പ്പിക്കുന്നതാണീ കുളിർമ. സമാധിദാർഢ്യം വന്നയാൾക്കു വൃഥാനദശ യിലും സത്യബോധത്തോടൊപ്പം ഈ കുളിർമ സദാ അനുഭവപ്പെട്ടു കൊണ്ടിരിക്കും. അന്യർക്കു സുഖം വരുമ്പോൾ അസൂയപ്പെടാതെ അവ രോടു സ്നേഹം പുലർത്തുകയും ദുഃഖം വരുമ്പോൾ ആഹ്ലാദിക്കാതെ കാരുണ്യം കാണിക്കുകയും, അന്യരുടെ പുണ്യകർമങ്ങളിൽ അവരോ ടൊപ്പം സന്തോഷിക്കുകയും, പാപകർമങ്ങളിൽ വിമർശനത്തിലേർപ്പെ ടാതെ ഉദാസീനത പുലർത്തുകയും ചെയ്യുന്നയാളിൻ്റെ ചിത്തം സദാ പ്രസന്നമായി വർത്തിക്കും. ആത്മസാക്ഷാൽക്കാരമെന്ന ലക്ഷ്യം മുൻ നിറുത്തി ആസുരവാസനകൾ വെടിഞ്ഞ് ആരൊരാൾ ദൈവവാസന കൾ അംഗീകരിക്കുന്നുവോ അവൻ്റെ ചിത്തം പ്രസന്നമായി ഭവിക്കും. തന്നെപ്പോലെ സകല ജീവികളെയും കരുതി ആരൊരാൾ ഈശ്വര ബുദ്ധ്യാ സർവത്ര സമഭാവന പുലർത്തുന്നുവോ അയാളുടെ ചിത്തം പ്രസന്നമായി ഭവിക്കും. ഈ നിയമങ്ങളെല്ലാം ഭഗവാൻ പ്രസ്‌ത ശ്ലോകത്തിൽ സംഗ്രഹിച്ചിരിക്കുന്നു എന്നു കാണേണ്ടതാണ്.
ചിത്തം പ്രസന്നമാകുന്നതുകൊണ്ടു വന്നുചേരാവുന്ന അത്ഭുതകര ങ്ങളായ നേട്ടങ്ങളെ വിവരിക്കുകയാണു ഭഗവാൻ അടുത്ത പദ്യത്തിൽ:
Verse-65.
പ്രസാദേ സർവദുഃഖാനാം ഹാനിരസ്യോപജായതേ പ്രസന്നചേതസോ ഹ്യാശു ബുദ്ധി! പര്യവതിഷ്ഠതേ
പ്രസാദേ - ആത്മസന്തുഷ്‌ടി സ്വഭാവസിദ്ധമായിക്കഴിഞ്ഞാൽ; അസ്യ -സത്യ നിഷ്ഠന്; സർവദുഃഖാനാം - ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം തുടങ്ങി എല്ലാ ദുഃഖങ്ങൾക്കും; ഹാനിഃ - നാശം; ഉപജായതേ - സംഭവിക്കുന്നു; ഹി - എന്തെന്നാൽ; പ്രസന്നത സി -പ്രസന്നമായ ചിത്തത്തോടുകൂടിയവന്ബുദ്ധി -സത്യബുദ്ധി; ആശു - വേഗത്തിൽ; പര്യവതിഷ്ഠതേ - ചുറ്റും തിങ്ങുന്നതായി അനുഭവപ്പെടുന്നു.
ആത്മസന്തുഷ്ട്ടി സ്വഭാവസിദ്ധമായിക്കഴിഞ്ഞാൽ ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം തുടങ്ങി എല്ലാ ദുഃഖങ്ങൾക്കും നാശം സംഭവിക്കുന്നു. എന്തെന്നാൽ പ്രസന്നമായ ചിത്തത്തോടു കൂടിയവനു വേഗത്തിൽ സത്യബുദ്ധി ചുറ്റും തിങ്ങിനിൽക്കുന്നതായി അനുഭവപ്പെ ടുന്നു.
സർവദുഃഖാനാം ഹാനിഃ
വ്യക്തിയുടെ ശരീരത്തിനും മനസ്സിനും വന്നുചേരുന്ന രോഗാദി പീഡകളാണ് ആധ്യാത്മികദുഃഖം. മറ്റു ജന്തുക്കളിൽനിന്നും അതുപോലെ അഗ്നി, കാറ്റ്, വെള്ളം, ഭൂമി ഇവയിൽനിന്നും ഉണ്ടാകുന്ന ദുഃഖങ്ങളാണ് ആധിഭൗതികദുഃഖങ്ങൾ അവിചാരിതമായി വന്നുചേരുന്ന ആപത്തു കളാണ് ആധി ദൈവികദുഃഖം. ആത്മബോധമുണ്ടായി ചേതസ്സ് പ്രസന്ന മാകുന്നയാളിന് ഈ ത്രിവിധ ദുഃഖങ്ങളും പാടേ അകന്നുകിട്ടുന്നു. ഒരു വ്യക്തിക്ക് ഇതിൽപ്പരം എന്തു നേട്ടമാണുണ്ടാവാനുള്ളത്.
ബുദ്ധിഃ പര്യവതിഷ്ഠതേ
സത്യബുദ്ധിയാണു ബുദ്ധി. ആത്മബോധം തെളിഞ്ഞ പ്രസന്ന ചേതസ്സിനു തന്റെ്റെ ചുറ്റുപാടും ബ്രഹ്മസത്യം ഇടതിങ്ങി നിൽക്കുന്ന തായി അനുഭവപ്പെടും. 'ഈശാവാസ്യമിദം സർവം' എന്നു കാണാറാകു മെന്നർഥം. സത്യം കാണാനാണല്ലോ ബുദ്ധി, വിഷയധ്യാനം കൊണ്ടു പതനമാണു ഫലം. ആത്മധ്യാനം മനസ്സിനെ പ്രസന്നമാക്കി പരമ സത്യത്തിൽ കൊണ്ടെത്തിക്കും. അതുകൊണ്ട് ആത്മധ്യാനമഭ്യസിച്ചു രാഗദ്വേഷവിമുക്തനായി സ്വധർമമനുഷ്‌ഠിക്കേണ്ടതാണെന്നു സൂചന.
മറ്റെന്തൊക്കെ നേടിയാലും സത്യബുദ്ധി നേടാൻ കഴിയാത്ത ഒര ഒരു വന്റെ ജീവിതം തികച്ചും അധന്യമാണെന്നു ബുദ്ധിയെ സ്‌തുതിച്ചു. കൊണ്ടു ഭഗവാൻ അടുത്ത ശ്ലോകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു:
Verse-66.
നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ ന ചാഭാവയഃ ശാന്തിരശാന്തസ്യ കുതഃ സുഖം
അയുക്തസ്യ - അന്തഃകരണത്തെ ഏകാഗ്രപ്പെടുത്തി പ്രസന്നമാക്കി ആത്മനിഷ്ഠയിൽ ഉറപ്പിക്കാൻ കഴിയാത്തവന്ബുദ്ധിദ ന അസ്തി - സത്യബുദ്ധി ഉണ്ടാകുന്നില്ല, അയുക്തസ്യ ഭാവനാ ച ന - ആത്മ നിഷ്ഠ കൈവരാത്തവന് സർവത്ര നിറഞ്ഞിരിക്കുന്ന സത്യത്തെ വിചാരം ചെയ്തറിയാനും കഴിയുന്നില്ല; അഭാവയതഃ ശാന്തിഃ ച ന സത്യവിചാരം ചെയ്യാത്തവനു ശാന്തിയും ഉണ്ടാകുന്നില്ല; അശാ ന്തസ്യ സുഖം കുതഃ - ശാന്തിയില്ലാത്തവനു സുഖം എവിടെ?
അന്തഃകരണത്തെ ഏകാഗ്രപ്പെടുത്തി പ്രസന്നമാക്കി ആത്മനിഷ്ഠ യിൽ ഉറപ്പിക്കാൻ കഴിയാത്തവനു സത്യബുദ്ധിയുണ്ടാകുന്നില്ല; ആത്മ നിഷ്ഠ കൈവരാത്തവന് സർവത്ര നിറഞ്ഞിരിക്കുന്ന സത്യത്തെ വിചാരം ചെയ്തറിയാനും കഴിയുന്നില്ല; സത്യവിചാരം ചെയ്യാത്തവനു ശാന്തിയും ഉണ്ടാകുന്നില്ലശാന്തിയില്ലാത്തവനു സുഖമെവിടെ?
അശാന്തസ്യ കുതഃ സുഖം
പരമമായ സുഖപ്രാപ്‌തിക്കുള്ള ക്രമമായ പടികളാണു ഭഗവാൻ ഇവിടെ വിവരിച്ചിരിക്കുന്നത്. മനസ്സിൻ്റെ ഏകാഗ്രത, സത്യബുദ്ധി, സർവത സത്യഭാവന, മനശ്ശാന്തി, സുഖം ഇവയാണാ പടികൾ. മനസ്സിനെ ഏകാ ഗ്രപ്പെടുത്തി ആദ്യമായി ഉള്ളിൽ വർത്തിക്കുന്ന ബോധവസ്തുവിനെ കളങ്കം മാറ്റി തെളിച്ചെടുക്കണം. ആത്മസത്യം തെളിയുന്നതോടുകൂടി സർവത്ര നിറഞ്ഞുതിങ്ങുന്ന ബോധാനന്ദഘനമായ ബ്രഹ്മസത്യം തെളി ഞ്ഞനുഭവിക്കാറാകുംഅതോടെ സർവം ബ്രഹ്മമയം എന്ന അനുഭവ മുണ്ടാകും. അപ്പോൾ ഭേദദൃഷ്‌ടിക്കിടയാക്കിയ അവിദ്യ മാറിക്കിട്ടും. ഭേദചിന്ത പോയാൽ മനസ്സു ശാന്തമാകുംമനസ്സു ശാന്തമായാൽ അതിരറ്റ സുഖം അനുഭവിക്കാം. ഇതിനു വിരുദ്ധമായ മാർഗമോ? ഏകാഗ്രപ്പെ ടാതെ സദാ ചഞ്ചലമായ മനസ്സ്തൽഫലമായി ജഡപ്രപഞ്ച ദൃശ്യങ്ങൾ സത്യമെന്ന തോന്നൽ; അവയുമായി സംഗപ്പെട്ടു സുഖത്തിനു വേണ്ടി യുള്ള പരക്കംപാച്ചിൽ; മനസ്സിന് അതിരറ്റ അശാന്തി; സുഖത്തിനു പകരം നിരാശയും ദുഃഖവുംവിഷയങ്ങളിൽപ്പെട്ടു സദാ ചലിക്കുന്ന മനസ്സിൽ യഥാർഥമായ ശാന്തിയുടെയോ സുഖത്തിന്റെയോ ഗന്ധം പോലും അനുഭവിക്കാൻ കിട്ടുന്നതല്ല. അതുകൊണ്ടു സുഖം കൊതി ക്കുന്നയാൾ മനസ്സിനെ യോഗം അഭ്യസിച്ചുകൊണ്ടു സ്വധർമം അനു ഷ്ഠിക്കുകയാണു വേണ്ടത്.
സ്ഥിതപ്രജ്ഞതയുടെ കാതലായ ഭാഗം ഇന്ദ്രിയജയവും മാന ജയവും ആയതുകൊണ്ടു ഭഗവാൻ അവയുടെ പ്രാധാന്യം അടുത്ത രണ്ടു പദ്യങ്ങളിൽ ആവർത്തിച്ചുറപ്പിക്കാൻ ഭാവിക്കുന്നു.
Verse-67.
ഇന്ദ്രിയാണാം ഹി ചരതാം യന്മനോജ് നുവിധീയതേ തദസ്യ ഹരതി പ്രജ്ഞാം വായുർന്നാവമിവാംഭസി
ഹി - എന്തെന്നാൽ, യന്മനഃ ഏതൊരു മനസ്സ്, ചടാം ഇന്ദി യാണാം - വിഷയങ്ങളിൽ തെണ്ടിത്തിരിയുന്ന ഇന്ദ്രിയങ്ങളുടെ അനുവിധീയതേ - പിന്നാലെ നിയോഗിക്കപ്പെടുന്നുവോ, തത് - ആ മനസ്സ്; അംഭസി വായു നാവം ഇവ - ജലാശയത്തിൽ കാറ്റൂ വഞ്ചിയെയെന്നപോലെഅസ്യ പ്രജ്ഞാം - സത്യാന്വേഷിയുടെ ആത്മബുദ്ധിയെ, ഹരതി - നഷ്‌ടപ്പെടുത്തിക്കളയുന്നു.
എന്തെന്നാൽ ഏതൊരു മനസ്സ് വിഷയങ്ങളിൽ തെണ്ടിത്തിരിയുന്ന ഇന്ദ്രിയങ്ങളുടെ പിന്നാലെ നിയോഗിക്കപ്പെടുന്നുവോ ആ മനസ്സ് ജലാ ശയത്തിൽ കാറ്റു വഞ്ചിയെയെന്നപോലെ സത്യാന്വേഷിയുടെ ആത്മ ബുദ്ധിയെ നഷ്‌ടപ്പെടുത്തിക്കളയുന്നു.
പ്രജ്ഞാം ഹരതി
ജലാശയത്തിൽ വഞ്ചി ഉപയോഗിക്കുന്നതു മറുകര എത്താനാണ്. പക്ഷേ, ഒരു വഞ്ചിക്കാരൻ വേണ്ടപോലെ നയിച്ചാലേ അതു മറുകര എത്തിച്ചേരൂ. നേരേമറിച്ചു വഞ്ചി നിയന്ത്രണമില്ലാതെ കാറ്റിൽ അലഞ്ഞു തിരിയാൻ ഇടയായാൽ അതു ലക്ഷ്യത്തിലെത്തുകയില്ലെന്നു മാത്രമല്ല വഴിമധ്യേ വല്ല ചുഴിയിലും തിരയിലും പെട്ടു നഷ്ടപ്പെടാനും ഇടവരും. അതുപോലെ ഈ സംസാരസമുദ്രത്തിൻ്റെ മറുകര കണ്ടെത്താൻ വേണ്ടിയാണു ജീവനു ബുദ്ധി നൽകപ്പെട്ടിരിക്കുന്നത്. എങ്ങും നിറഞ്ഞു തിങ്ങുന്ന പരബ്രഹ്മവസ്‌തുവാണി സമുദ്രത്തിൻ്റെ മറുകര. യോഗമെന്ന കപ്പിത്താൻ ബുദ്ധിയെ വേണ്ടപോലെ നയിച്ചാൽ മാത്രമേ അതു ബ്രഹ്മ മെന്ന ലക്ഷ്യത്തിലെത്തു. അതല്ല ഇന്ദ്രിയാനുഭവമെന്ന കാറ്റിൽ ബുദ്ധി യെന്ന വഞ്ചിയെ അലഞ്ഞുതിരിയാൻ വിടുകയാണെങ്കിൽ അതു ലക്ഷ്യ ത്തിലെത്തുകയില്ലെന്നു മാത്രമല്ല രാഗദ്വേഷങ്ങളെന്ന ചുഴിയിലും തിര യിലും പെട്ടു നശിക്കാനും ഇടവരും. അതുകൊണ്ട് ഒരു സത്യാന്വേഷി ഇന്ദ്രിയാനുഭവത്തിൻ്റെ പിന്നാലെ ബുദ്ധി അലഞ്ഞു തിരിയാനിടയാ കാതെ സൂക്ഷിക്കേണ്ടതാണ്.
മനോനിഗ്രഹം അഥവാ ശമം; ഇന്ദ്രിയനിഗ്രഹം അഥവാ ദമം ഇവ യാണു സ്ഥിതപ്രജ്ഞത്വം നേടാനുള്ള പ്രധാന ഉപായങ്ങൾ. വിഷയ ധ്യാനം നിമിത്തം പടിപടിയായി പതിക്കാനിടയുള്ള ബുദ്ധിയെ ശമവും ദമവും പാകപ്പെടുത്തി യോഗത്തിൻ്റെ പടികൾ കടത്തി സ്ഥിതപ്രജ്ഞ തയിൽ കൊണ്ടെത്തിക്കുന്നു. സ്ഥിതപ്രജ്ഞലക്ഷണം വിവരിക്കാൻ തുടങ്ങിയ ഭഗവാൻ ഇടയ്ക്ക് അറുപതാം ശ്ലോകം മുതലാണ് പ്രാസംഗി കമായി ശമദമസാധനകളെയും പതനോന്നമനങ്ങളുടെ ഘട്ടങ്ങളെയും ഇങ്ങനെ വിവരിക്കാനിടയായത്അവ സമഗ്രമായി പ്രതിപാദിച്ചശേഷം പൂർണമായ ഇന്ദ്രിയ ജയമാണ് സ്ഥിതപ്രജ്ഞതയുടെ പ്രധാന ലക്ഷണ മെന്നു കാണിക്കാൻ അറുപത്തൊന്നാം ശ്ലോകത്തിലെ പ്രഖ്യാപനം ഒന്നുകൂടി ആവർത്തിച്ചു പ്രസ്‌തുത ഘട്ടം ഉപസംഹരിക്കുകയാണ് അറു പത്തെട്ടാം ശ്ലോകത്തിൽ:
ഭഗവത് ഗീത CH 2 60- 63
ശിവാരവിന്ദം ഭാഷ്യം.
Verse 60.
യതതോ ഹ്യപി കൗന്തേയ പുരുഷസ്യ വിപശ്ചിത ഇന്ദ്രിയാണി പ്രമാഥീനി ഹരന്തി പ്രസഭം മന:
കൗന്തേയ - അല്ലയോ അർജുനാ; ഹി - ഇന്ദ്രിയനിഗ്രഹത്തെക്കു റിച്ചു ഞാൻ എടുത്തു പറയുന്നതെന്തുകൊണ്ടെന്നാൽ; യതതഃ - ജ്ഞാനനിഷ്ഠയ്ക്കായി സദാ യത്നിച്ചുകൊണ്ടിരിക്കുന്ന, വിപശ്ചിതഃ പുരുഷസ്യ അപി - വിവേകിയായ പുരുഷന്റെ പോലും; മനഃ മനസ്സിനെ; പ്രമാഥീനി ഇന്ദ്രിയാണി - വിഷയാഭിമുഖമാക്കി ക്ഷോഭി പ്പിക്കാൻ കഴിവുള്ള ഇന്ദ്രിയങ്ങൾ; പ്രസഭം ഹരന്തി വ്യാകുലമാക്കിത്തീർക്കുന്നു. ബലാൽ
അല്ലയോ അർജുനാഇന്ദ്രിയനിഗ്രഹത്തെക്കുറിച്ചു ഞാൻ എടുത്തു പറയുന്നതെന്തുകൊണ്ടെന്നാൽ ജ്ഞാനനിഷ്ഠയ്ക്കായി സദാ യത്നിച്ചു കൊണ്ടിരിക്കുന്ന വിവേകിയായ പുരുഷൻ്റെ പോലും മനസ്സിനെ വിഷയാ ഭിമുഖമാക്കി ഇളക്കിമറിക്കാൻ കഴിവുള്ള ഇന്ദ്രിയങ്ങൾ ബലാൽ വ്യാകു ലമാക്കിത്തീർക്കുന്നു.
ജ്ഞാനനിഷ്ഠയിൽപ്പോലും ഇന്ദ്രിയങ്ങൾ പൂർണമായി വശപ്പെട്ടു എന്നു വരികയില്ല. പൂർണമായി ഇന്ദ്രിയനിഗ്രഹം സാധ്യമാകാത്തിട ത്തോളം സ്ഥിതപ്രജ്ഞത്വം പ്രാപിക്കുന്നില്ലെന്നു താൽപ്പര്യം. ഹഠയോ ഗാദി കഠിനസാധനകൾകൊണ്ടോ മറ്റേതെങ്കിലും പ്രകാരത്തിലോ അൽപ്പസമയത്തേക്കു മനസ്സിനെയോ പ്രാണനെയോ ബലാൽ നിയ ന്ത്രിക്കുന്നതുകൊണ്ടൊന്നും ഇന്ദ്രിയനിഗ്രഹമോ സ്ഥിതപ്രജ്ഞത്വമോ സാധ്യമാകുന്നതല്ലെന്നു ധ്വനി.
ഇന്ദ്രിയനിഗ്രഹം ഇങ്ങനെ സുസാധ്യമല്ലെന്നുള്ളതുകൊണ്ട് സ്ഥിത പ്രജ്ഞത്വം കൊതിക്കുന്നുണ്ടെങ്കിൽ ആരംഭം മുതലേ ഇന്ദ്രിയ ങ്ങളെ പാട്ടിലാക്കി പൂർണമായി വശപ്പെടുത്താൻ യത്നിക്കേണ്ടതാ ണെന്നാണു ഭഗവാൻ അർജുനനെ ഉപദേശിക്കുന്നത്:
Verse 61.
താനി സർവാണി സംയമ്യ യുക്ത ആസീത മത്പര വശേ ഹി യസ്യേന്ദ്രിയാണി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ
താനി സർവാണി അപ്രകാരമുള്ള എല്ലാ ഇന്ദ്രിയങ്ങളെയും; സംയമ്യ - അടക്കി ധ്യാനനിഷ്‌ഠനായിമത്‌പരി യുക്തഃ ആസിത -ആത്മാവായി വർത്തിക്കുന്ന എന്നെത്തന്നെ ഭാവന ചെയ്‌ത് ആത്മാ നന്ദമനുഭവിച്ചു കഴിഞ്ഞുകൂടണം; ഹി - എന്തെന്നാൽ, യസ്യ ഇന്ദ്രി യാണി വശേ - ആരുടെ ഇന്ദ്രിയങ്ങൾ പൂർണമായും നിയന്ത്രിത ങ്ങളാണോ; തസ്യ പ്രജ്ഞാപ്രതിഷ്ഠിതാ - അയാളുടെ പ്രജ്ഞ പ്രതിഷ്‌ഠിതമായി ഭവിക്കുന്നു.
അപ്രകാരമുള്ള എല്ലാ ഇന്ദ്രിയങ്ങളേയും അടക്കി ധ്യാനനിഷ്ഠ നായി ആത്മാവായി വർത്തിക്കുന്ന എന്നെത്തന്നെ ഭാവനചെയ്ത് ആത്മാനന്ദമനുഭവിച്ചു കഴിഞ്ഞുകൂടണം. എന്തെന്നാൽ ആരുടെ ഇന്ദ്രി യങ്ങൾ പൂർണമായും നിയന്ത്രിതങ്ങളാണോ അയാളുടെ പ്രജ്ഞ പ്രതി ഷ്ഠിതമായി ഭവിക്കുന്നു.
സത്യബോധത്തിൽ നിന്നു മനസ്സു വഴുതിപ്പോകാതിരിക്കാൻ ജ്ഞാനേന്ദ്രിയങ്ങളും കർമേന്ദ്രിയങ്ങളും അടക്കി മനസ്സിനെ ആത്മ നിഷ്ഠമാക്കി ദീർഘകാലം സമാധി പരിശീലിക്കണം. സ്ഥിതപ്രജ്ഞൻ എങ്ങനെയാണിരിക്കുക എന്ന ചോദ്യത്തിനുത്തരമാണിത്. അർജുനൻ സ്ഥിതപ്രജ്ഞത കൊതിക്കുന്നുണ്ടെങ്കിൽ ഈ സമാധി പരിശീലിക്കേ ണ്ടതാണെന്നു താൽപ്പര്യം.
സമാധി പരിശീലിക്കുന്നില്ലെന്നു വന്നാൽ സത്യാനുഭവമില്ലാത്ത മനസ്സ് പതിച്ചു ക്രമേണ ഏതവസ്ഥയിൽ എത്തിച്ചേരുമെന്നു വിവരിക്കു കയാണ് അടുത്ത രണ്ടു പദ്യങ്ങളിൽ
Verse 61.
ധ്യായതോ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ സംഗാത് സംജായതേ കാമഃ കാമാത് ക്രോധോ ഭിജായതേ
വിഷയാൻ ധ്യായതഃ പുംസഃ ശബ്ദാദി ഇന്ദ്രിയവിഷയ ങ്ങളെ ചിന്തിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്തേഷൂ സംഗഃ ഉപജായതേ - അവയിൽ ആസക്തിരൂപമായ പ്രീതി വന്നു ചേരുന്നു; സംഗാത് കാമഃ സംജായതേ - പ്രീതിയുടെ ഫല മായി അവയിൽ തൃഷ്‌ണ രൂപംകൊള്ളുന്നു; കാമാത് ക്രോധഃ അഭിജായതേ - തൃഷ്‌ണ നിമിത്തം വിഷയലാഭത്തിനു തട സ്സമായി നിൽക്കുന്നവരോടു കോപം ഉദയം ചെയ്യുന്നു.
ശബ്ദാദി ഇന്ദ്രിയ വിഷയങ്ങളെ ചിന്തിച്ചുകൊണ്ടിരിക്കുന്ന മനു ഷ്യന് അവയിൽ ആസക്തിരൂപമായ പ്രീതി വന്നുചേരുന്നു; പ്രീതിയുടെ ഫലമായി അവയിൽ തൃഷ്‌ണ രൂപം കൊള്ളുന്നു; തൃഷ്ണ നിമിത്തം വിഷയലാഭത്തിൽ തടസ്സമായി നിൽക്കുന്നവരോടു കോപം ഉദയം ചെയ്യുന്നു.
വിഷയധ്യാനം
മനസ്സിനു ധ്യാനിക്കാൻ ഇവിടെ രണ്ടേ രണ്ടു വസ്‌തുക്കളേയുള്ളു. ഒന്നാത്മാവ്. മറ്റേത് ഇന്ദ്രിയവിഷയം. ആത്മസുഖമെന്തെന്നറിയാത്ത മനസ്സ് വിഷയസുഖം കൊതിച്ചു വിഷയധ്യാനത്തിലേർപ്പെടുന്നു. തുടർന്നു ധ്യാനിക്കപ്പെടുന്ന വിഷയത്തിൽ പ്രിയം ജനിക്കുന്നു. പ്രിയം കൂടും തോറും “അതു കിട്ടിയേ ഞാനടങ്ങൂ' എന്ന തൃഷ്ണാരൂപത്തിലുള്ള കാമം മനസ്സിനെ പിടികൂടുന്നു. കാമത്തിനു തടസ്സം വന്നാൽ കോപം ഉദയം ചെയ്യുന്നു. വിഷയധ്യാനം മനസ്സിനെ ആത്മാവിൽ നിന്നുമകറ്റി ബഹിർമുഖമാക്കി ക്രമേണ എങ്ങനെ പതിപ്പിക്കുന്നു എന്നാണു ഭഗ വാൻ ഇവിടെ വ്യക്തമാക്കുന്നത്.
മുൻപറഞ്ഞ പതനഘട്ടങ്ങളിലൊന്നും മനസ്സിനെ സത്യോന്മുഖ മാക്കി പിൻതിരിപ്പിക്കാൻ കഴിയാത്ത മനുഷ്യന്റെ തുടർന്നുള്ള പതന ക്രമമാണ് ഇനി വിവരിക്കുന്നത്.
Verse 63.
ക്രോധാത് ഭവതി സംമോഹഃ സംമോഹാത് സ്മൃതിവിഭ്രമം സ്മൃതിഭ്രംശാത് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി
ക്രോധാത് സംമോഹഃഭവതി - ക്രോധം നിമിത്തം കാര്യാകാര്യ വിവേകമില്ലായ്മയെന്ന സംമോഹം സംഭവിക്കുന്നു; സംമോഹാത് സ്മൃതിവിഭ്രമഃ - സംമോഹത്തെത്തുടർന്ന് താനാര് എന്ന സ്മരണ നഷ്ടമാകുന്നു; സ്മൃതിഭ്രംശാത് ബുദ്ധിനാശഃ - തത്വസ്‌മരണ നഷ്ട മാകുന്നതോടെ ലക്ഷ്യബോധമില്ലായ്‌മ നിമിത്തം ബുദ്ധി പാടേ നശിക്കാനിടവരുന്നു; ബുദ്ധിനാശാത് പ്രണശ്യതി - ബുദ്ധിനാശം പതനത്തിനു കാരണമായും തീരുന്നു.
ക്രോധം നിമിത്തം കാര്യാകാര്യ വിവേകമില്ലായ്മയെന്ന സംമോഹം സംഭവിക്കുന്നു; സംമോഹത്തെത്തുടർന്ന് 'താനാര്' എന്ന സ്മരണ നഷ്ടമാകുന്നു; തത്വസ്‌മരണ നഷ്ടമാകുന്നതോടെ ലക്ഷ്യബോധമി ല്ലായ്‌മ നിമിത്തം ബുദ്ധി പാടേ നശിക്കാനിടവരുന്നു; ബുദ്ധിനാശം പത നത്തിനു കാരണമായും തീരുന്നു.
പതനക്രമം
വിഷയധ്യാനം, സംഗംകാമം, ക്രോധംസംമോഹം, സ്മൃതി ഭ്രംശം, ബുദ്ധിനാശം, പ്രണാശം ഇതാണു പതനക്രമം. എന്തുചെയ്യാം എന്തു ചെയ്തുകൂടാ എന്ന വിവേകം നശിക്കലാണ് ക്രോധം മൂലമു ണ്ടാകുന്ന സംമോഹം. തുടർന്നു താൻ ആത്മാവാണ് എന്ന ഗുരൂപദേ ശജനിതമായ സംസ്‌കാരം മാത്രമല്ല ലൗകികമായിപ്പോലും തന്റെ നില യെന്താണ് എന്നു മറന്നുപോകലാണ് സ്‌മൃതിഭ്രംശം. അതോടെ ആധ്യാ ത്മികവും ലൗകികവുമായ ലക്ഷ്യബോധമില്ലാതായി ബുദ്ധി മറയുന്നു. അതുനിമിത്തം എല്ലാത്തരത്തിലും ആപത്തും പതനവും വന്നു ചേരുന്നു. ഇതാണ് ഈശ്വരനെ മറന്നുള്ള വിഷയധ്യാനത്തിന്റെ അന്ത്യം അഥവാ പ്രവൃത്തിമാർഗത്തിൻ്റെ അഥവാ പ്രേയോമാർഗത്തിന്റെ അന്ത്യം.
വിഷയധ്യാനത്തിൻ്റെ അന്ത്യമിതാണെങ്കിൽ ആത്മധ്യാനത്തിൽ ക്കൂടിയുള്ള ഉയർച്ചയുടെ ക്രമമെന്താണ്? അതാണു ഭഗവാൻ തുടർന്ന് അടുത്ത രണ്ടു പദ്യങ്ങളിൽ വിവരിക്കുന്നത്
ഭഗവത് ഗീത CH 2 56-59
ശിവാരവിന്ദം ഭാഷ്യം.
Verse 56
ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്‌പൃഹ വീതരാഗഭയക്രോധഃ സ്ഥിതധീർമുനിരുച്യതേ
ദുഃഖേഷു -ദുഃഖങ്ങളിൽ; അനുദ്വിഗ്നമനാഃ - വ്യാകുലനാകാതെയും; സുഖേഷു - സുഖങ്ങളിൽ; വിഗതസഹഃ - തൽപ്പരനാകാ തെയും; വീതരാഗഭയക്രോധഃ - രാഗം, ഭയംക്രോധം എന്നിവ ഏശാതെയും; മുനിഃ - മൗനിയായും വർത്തിക്കുന്നയാൾസ്ഥിതധീഃ ഉച്യതേ - സ്ഥിതപ്രജ്ഞനെന്നു പറയപ്പെടുന്നു.
ദുഃഖങ്ങളിൽ വ്യാകുലനാകാതെയും സുഖങ്ങളിൽ തൽപ്പരനാ കാതെയും രാഗം, ഭയം, ക്രോധം എന്നിവ ഏശാതെയും മൗനിയായും വർത്തിക്കുന്നയാൾ സ്ഥിതപ്രജ്ഞനെന്നു പറയപ്പെടുന്നു.
ബാഹ്യലക്ഷണങ്ങൾ
സമാധിദശയിലെ സ്ഥിതപ്രജ്ഞൻ്റെ ആന്തരസ്ഥിതിയാണ് അൻപ ത്തഞ്ചാം ശ്ലോകംകൊണ്ടു വിവരിച്ചത്. വൃത്ഥാനദശയിലെ സ്ഥിത പ്രജ്ഞന്റെ ബാഹ്യലക്ഷണങ്ങളാണ് അൻപത്തിയാറാം പദ്യംകൊണ്ടു വിവരിക്കുന്നത്. സുഖസാമഗ്രികളോട് ആഗ്രഹം തോന്നുന്നതിന്റെ ഫല മായി രജോഗുണം വികാരപ്പെട്ടു ദേഹത്തെ ചൂടുപിടിപ്പിക്കുന്ന പ്രതി കൂല ചിത്തവൃത്തിയാണു ദുഃഖം. ദുഃഖം വന്നുചേരുന്നതോടെ 'ഞാൻ പാപിയാണ്; നിന്ദാർഹനാണ്' എന്നും മറ്റും തുടർന്നുള്ള സന്താപത്തിനു കാരണമായിത്തീരുന്ന തമോഗുണവികാരരൂപത്തിലുള്ള ഭ്രമരൂപമായ ചിത്തവൃത്തിയാണ് ഉദ്വേഗം. ദുഃഖാനുഭവവേളയിൽ ഈ ചിത്തവൃത്തി കൂടുതൽ ദുഃഖത്തിനു കാരണമാകുമെന്നുള്ളതുകൊണ്ടാണു വിവേ കികൾ ഇതിനെ ഭ്രമമായി ചിത്രീകരിക്കുന്നത്. ദുഃഖപരിതസ്ഥിതികളിൽ ഭ്രമരൂപമായ ഉദ്വേഗം സ്ഥിതപ്രജ്ഞനെ സ്‌പർശിക്കുന്നതേയില്ല. പുത്ര ധനധാന്യാദിലാഭം കൊണ്ടു സത്വഗുണവികാരമായി സന്തോഷരൂപത്തിൽ വന്നുചേരുന്ന അനുകൂലചിത്തവൃത്തിയാണു സുഖം. സുഖത്തിൽ ഇനിയും ഭാവിസുഖം വരാൻവേണ്ടി പുണ്യമനുഷ്‌ഠിച്ച് അതു കിട്ടാൻ കൊതിച്ചുകഴിയുന്ന തമോഗുണവികാരരൂപത്തിലുള്ള ചിത്തവൃത്തി യാണു സഹ. ഈ സുഖദുഃഖങ്ങൾ പ്രാരാബ്‌ധം നിമിത്തം വന്നു ചേരുന്നവയായതുകൊണ്ടു വ്യവഹാരവേളയിൽ സാധാരണക്കാർക്ക് ഉദ്വേഗവും സഹയും സംഭവിക്കാതെ തരമില്ല. സ്ഥിതപ്രജ്ഞനെ അവ യൊന്നും സ്പർശിക്കുന്നില്ലഏതെങ്കിലും സുഖപദാർഥം കിട്ടണമെ ന്നുള്ള കൊതിയാണു രാഗം. കിട്ടാതെ വന്നാലോ എന്ന ആശങ്കയാണു ഭയം. ആശങ്കയുളവാക്കുന്ന ഹേതുവിനോടുള്ള ചിത്തവൃത്തിയാണു ക്രോധം. സ്ഥിതപ്രജ്ഞൻ ഇവയെ ഒക്കെ ജയിച്ചയാളാണ്. ഉദ്വേഗം, സഹ, രാഗം, ഭയം, ക്രോധം ഇവയൊന്നുമില്ലാതെ ശാന്തഗംഭീരനായി ചുറ്റുപാടും ആനന്ദം പരത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ മൗനമോ അൽപ്പഭാഷണമോ മറ്റുള്ളവർക്കു സത്യം കാട്ടിക്കൊടുക്കാൻ കരുത്തു ള്ളതായിരിക്കുംഅങ്ങനെയുള്ള മുനിയാണു സ്ഥിതപ്രജ്ഞൻ.
അൻപത്തഞ്ചാം പദ്യത്തിലും അൻപത്താറാം പദ്യത്തിലും യഥാ ക്രമം സമാധിദശയിലും വ്യുത്ഥാനദശയിലും വർത്തിക്കുന്ന സ്ഥിതപ്ര ജ്ഞന്റെ ലക്ഷണങ്ങൾ വിവരിച്ചശേഷം സ്ഥിതപ്രജ്ഞലക്ഷണങ്ങളും അതു നേടാനുള്ള സാധനാമാർഗങ്ങളും വിസ്‌തരിച്ചു പ്രതിപാദിക്കാൻ തുടങ്ങുകയാണു ഭഗവാൻ തുടർന്നുള്ള പദ്യങ്ങളിൽ
Verse 57
യഃ സർവതാനഭിസ്നേഹസ്‌തത്തത് പ്രാപ്യ ശുഭാശുഭം നാഭിനന്ദതി ന ദ്വേഷ്‌ടി തസ്യ പ്രജ്ഞാ പ്രതിഷ്‌ഠിതാ
യഃ - ആരാണോ; സർവത്ര അനഭിസ്നേഹഃ -ദേഹധനാദി യാതൊ ന്നിലും മമതയില്ലാതെ; തത് തത് ശുഭാശുഭം പ്രാപ്യ - അപ്പോഴ പ്പോൾ ശുഭമോ അശുഭമോ വന്നുചേരുമ്പോൾ; ന അഭിനന്ദതി -
ശുഭത്തെ അഭിനന്ദിക്കുന്നില്ല; ന ദ്വേഷ്‌ടി - അശുഭത്തെ വേഷി ക്കുന്നുമില്ല; തസ്യ - അങ്ങനെയുള്ളയാളിന്റെ; പ്രജ്ഞാ പ്രതി ഷ്ഠിതാ - സത്യബോധം സുസ്ഥിരമാണ്.
ആരാണോ ദേഹധനാദിയാതൊന്നിലും മമതയില്ലാതെ അപ്പോഴ പ്പോൾ ശുഭമോ അശുഭമോ വന്നുചേരുമ്പോൾ അഭിനന്ദിക്കുന്നില്ല, അശു ഭത്തെ ദ്വേഷിക്കുന്നുമില്ല; അങ്ങനെയുള്ളയാളിലെ സത്യബോധം സുസ്ഥിരമാണ്.
സർവത്രാനഭിസ്നേഹഃ
മമതയാണു ലൗകികമായ സ്നേഹം. ആ സ്നേഹം നിമിത്തം മറ്റൊന്നിനോ മറ്റൊരാൾക്കോ വന്നുചേരുന്ന ഹാനിയോ അഭിവൃദ്ധിയോ തനിക്കു വന്നുചേരുന്നതായി കരുതാനിടവരുന്നു. സർവത്ര ദർശിക്കുന്ന സ്ഥിതപ്രജ്ഞനു സ്വന്തം ദേഹമുൾപ്പെടെ യാതൊന്നിലും അത്തരം സ്നേഹം സംഭവിക്കുന്നില്ല. സുഖഹേതുകമായ ഭാര്യാപുത്രാദിയാണു ശുഭ വിഷയം. അത്തരം സുഖവിഷയങ്ങളുടെ ഗുണവർണനമാണു അഭി നന്ദനം. ഈ ഗുണ കഥനം അന്യർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായതു കൊണ്ട് ഒരു തമോഗുണ പ്രവൃത്തിയാണ്. അന്യരുടെ പാണ്ഡിത്യം, അഭിവൃദ്ധി തുടങ്ങി തൻ്റെ മനസ്സിൽ അസൂയാദിദോഷങ്ങളുളവാക്കി ദുഃഖിപ്പിക്കുന്ന കാര്യങ്ങളാണ് അശുഭവിഷയങ്ങൾഅവയിൽ ദോഷ വർണനത്തിനു പ്രേരിപ്പിക്കുന്ന ചിത്തവൃത്തിയാണു ദ്വേഷം. ഇതും തമോഗുണപ്രവൃത്തിയാണ്. അത്തരം നിന്ദകൊണ്ട് തനിക്കല്ലാതെ മറ്റാർ ക്കും ദോഷം സംഭവിക്കുന്നില്ലസർവത്രാനഭിസ്നേഹനായ സ്ഥിതപ്രജ്ഞ നിൽ ഇത്തരം അഭിനന്ദനമോ ദ്വേഷനിന്ദയോ ഒന്നും കാണ്മാനുണ്ടാവില്ല.
പൂർണമായ ഇന്ദ്രിയനിഗ്രഹമാണ് സ്ഥിതപ്രജ്ഞതയ്ക്കു വഴി തെളിക്കുന്നത്. ഈ സാധനാമാർഗത്തെക്കൂടി സൂചിപ്പിച്ചുകൊണ്ട് ആരാണോ ഇന്ദ്രിയങ്ങളെ പൂർണമായി വിഷയങ്ങളിൽ നിന്നു പിൻവലി ച്ചിട്ടുള്ളത് അയാളുടെ പ്രജ്ഞയാണു പ്രതിഷ്‌ഠിത എന്നു ഭഗവാൻ തുടർന്നു വിവരിക്കുന്നു:
Verse 58.
യദാ സംഹരതേ ചായം കൂർമോങ്ഗാനീവ സർവശഃ ഇന്ദ്രിയാണീന്ദ്രിയാർഥേഭ്യസ്‌തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ
യദാ അയം - എപ്പോഴാണോ ജ്ഞാനി; കൂർഃ അങ്ഗാനി ഇവ - ആമ അവയവങ്ങളെയെന്നപോലെ; ഇന്ദ്രിയാണി - ഇന്ദ്രിയങ്ങളെ; സർവശഃ ഇന്ദ്രിയാർഥേഭ്യഃ - സമ്പൂർണമായി ഇന്ദ്രിയവിഷയങ്ങളിൽ നിന്ന്; സംഹരതേ - പിൻവലിക്കുന്നത് അപ്പോൾ; തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ - അവൻ്റെ സത്യബോധം സ്ഥിരമായി ഭവിക്കുന്നു.
എപ്പോഴാണോ ജ്ഞാനി, ആമ അവയവങ്ങളെയെന്നപോല ഇന്ദ്രിയങ്ങളെ സമ്പൂർണമായി ഇന്ദ്രിയവിഷയങ്ങളിൽ നിന്നു പിൻപ ക്കുന്നത് അപ്പോൾ അവൻ്റെ സത്യബോധം സ്ഥിരമായി ഭവിക്കുന്നു.
ജ്ഞാനിയും സ്ഥിതപ്രജ്ഞനും
സർവതോന്മുഖമായ ഇന്ദ്രിയനിഗ്രഹമാണ് സ്ഥിതപ്രജ്ഞത്വത്തിന്റെ അഥവാ ജ്ഞാനനിഷ്ഠയുടെ മറ്റൊരു ലക്ഷണംഅപരോക്ഷജ്ഞാനം അഥവാ പ്രത്യക്ഷമായ ആത്മാനുഭവം ഉണ്ടായാലും ജീവന്മുക്തി വരണ മെന്നില്ല, ജ്ഞാനാനുഭവത്തോടെ വിദേഹമുക്തി നിസ്സംശയമായിത്തീ രുന്നു. ജീവന്മുക്തിയാകട്ടെ സമ്പൂർണമായ മനോനാശവും വാസനാ ക്ഷയവും കൊണ്ടു മാത്രമേ സംജാതമാവൂ. ആമ അവയവങ്ങൾ പിൻവ ലിച്ചാൽ പിന്നെ അത്ര എളുപ്പമൊന്നും അത് അവയെ പുറത്തോട്ടു നീട്ടുകയില്ല. ജീവന്മുക്തൻ്റെ ഇന്ദ്രിയനിഗ്രഹവും അതുപോലെയാണ്. അവ എന്നന്നേക്കുമായി വിഷയങ്ങളിൽ നിന്നു പിൻതിരിഞ്ഞിരിക്കുന്നു എന്നു താൽപ്പര്യം. അതു സൂചിപ്പിക്കാനാണ് 'സർവശഃ' എന്ന പദം പ്രയോഗിച്ചിരിക്കുന്നത്. സ്ഥിതപ്രജ്ഞത്വം നേടാനുള്ള സാധനകളിലൊ
ന്നാണു സമ്പൂർണമായ ഇന്ദ്രിയനിഗ്രഹം എന്നു സൂചന.
സ്ഥിതപ്രജ്ഞന് വ്യുത്ഥാനദശയിൽ രജസ്തമോവൃത്തികളൊന്നും ഉണ്ടായിരിക്കുന്നില്ലെന്നാണ് അൻപത്തേഴും അൻപത്തെട്ടും ശ്ലോക ങ്ങൾ കൊണ്ടു വിവരിച്ചത്. വ്യുത്ഥാനദശയിൽ തന്നെ ഇവ ഇല്ലെങ്കിൽ പ്പിന്നെ സമാധിദശയിൽ അവയുടെ പ്രശ്‌നമേയുദിക്കുന്നില്ല എന്നാണ് അടുത്ത പദ്യത്തിൽ വിവരിക്കുന്നത്.
വേർസ് 59.
വിഷയാ വിനിവർത്തന്തേ നിരാഹാരസ്യ ദേഹിനഃ രസവർജം, രസോf പ്യസ്യ പരം ദൃഷ്ട്വാ നിവർത്തതേ
നിരാഹാരസ്യ ദേഹിനഃ - വിഷയങ്ങളെ കൈവെടിഞ്ഞു തപസ്സനു ഷ്ഠിക്കുന്ന സാധകനായ ജീവനെ സംബന്ധിച്ചുപോലും; വിഷയാ ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും; രസവർജം - രാഗമി ല്ലായ്മ നിമിത്തം; വിനിവർത്തന്തേ - ഒഴിഞ്ഞുപോകുന്നു; അസ്യ -സ്ഥിതപ്രജ്ഞന്; രസോfപി - രാഗബീജംപോലും; പരം ദൃഷ്ടാ സർവത്ര ബ്രഹ്മദർശനം ഹേതുവായി; നിവർത്തതേ - ഇല്ലാതായി ത്തീരുന്നു.
വിഷയങ്ങളെ കൈവെടിഞ്ഞു തപസ്സനുഷ്‌ഠിക്കുന്ന സാധകനായ ജീവനെ സംബന്ധിച്ചുപോലും ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും രാഗമില്ലായ്മ നിമിത്തം ഒഴിഞ്ഞുപോകുന്നു. സ്ഥിതപ്രജ്ഞനു രാഗബീജം പോലും സർവത്ര ബ്രഹ്മദർശനം ഹേതുവായി ഇല്ലാതായിത്തീരുന്നു.
പരം ദൃഷ്ട്വാ നിവർത്തതേ
ഇവിടത്തെ വിഷയശബ്‌ദം ഇന്ദ്രിയങ്ങളെയും വിഷയങ്ങളെയും ഉൾക്കൊള്ളുന്നു. രസശബ്ദത്തിനു രാഗമെന്നാണർഥം. കർമപ്രാരാബ്ധ മാണല്ലോ മനുഷ്യജന്മത്തിനിടയാക്കുന്നത്. അതു പൂനിലാവ്, കൂരിരുട്ട് തുടങ്ങി സുഖദുഃഖഹേതുക്കളായ ചില വിഷയങ്ങളെ സ്വാഭാവികമായി ഉളവാക്കുന്നു. തുടർന്നു മനുഷ്യപ്രയത്നം കൊണ്ടു നേടുന്ന ഗൃഹധനാ ദിയാണു മറ്റു വിഷയങ്ങൾഇന്ദ്രിയങ്ങളെ പ്രത്യാഹരിച്ചുള്ള സമാധി യിൽ മാത്രമേ പൂനിലാവു തുടങ്ങിയ വിഷയങ്ങൾ അകന്നു കിട്ടു. ഗൃഹ ധനാദി വിഷയങ്ങൾ അവയ്ക്കായുള്ള യത്നമുപേക്ഷിക്കുന്നതോടെ ഒഴിഞ്ഞുകിട്ടുന്നതാണ്എന്നാൽ യത്‌നമുപേക്ഷിച്ചാലും അവയോടുള്ള രാഗം മാറിക്കിട്ടുന്നതല്ല. ഈ രാഗത്തിനു ഹേതു അവിദ്യയാണ്. അതാ യത് വസ്‌തുബോധമില്ലായ്‌മസർവത്ര പരമാത്മവസ്‌തുവിനെ കണ്ടാ നന്ദിക്കുന്ന സ്ഥിതപ്രജ്ഞനെ രാഗബീജമായ അവിദ്യ പാടേ വിട്ടൊഴി യുന്നു എന്നു താൽപ്പര്യം. വ്യുത്ഥാനദശയിൽത്തന്നെ സ്ഥിതപ്രജ്ഞൻ അവിദ്യാമുക്തനാണെങ്കിൽ സമാധിദശയിലെ കഥ പറയേണ്ടതില്ലല്ലോ.
പൂർണമായ ഇന്ദ്രിയനിഗ്രഹവും വിഷയവിനിവർത്തനവും സുസാ ധ്യമായി കരുതിക്കൂടെന്നാണു ഭഗവാൻ അടുത്ത പദ്യത്തിൽ വ്യക്തമാ ക്കുന്നത്:
ശിവാരവിന്ദം ഭാഷ്യം.
ഭഗവാനുവാച - ശ്രീ ഭഗവാൻ പറഞ്ഞു:
Verse 53.
ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ സമാധാവചലാ ബുദ്ധിസ്‌തദാ യോഗമവാപ്സ്യസി
ശ്രുതിവിപ്രതിപന്നാ - അനേക സാധനസാമഗ്രികൾകൊണ്ടു നേടി യെടുക്കേണ്ടതായി കർമകാണ്ഡവേദഭാഗങ്ങളിൽ പ്രതിപാദിച്ചി ട്ടുള്ളതും ഈ ലോകത്ത് കേട്ടുകേൾവിയിൽപ്പെട്ടതുമായ വിഷ യസുഖങ്ങളെച്ചിന്തിച്ചു നാനാതരത്തിൽ വ്യാകുലമായിരിക്കുന്ന; തേ ബുദ്ധിഃ - നിൻ്റെ ബുദ്ധി; യദാ - എപ്പോഴാണോ; സാമാധൗ - അന്തർമുഖമായി ആത്മസ്വരൂപത്തിൽ; നിശ്ചലാ - വിക്ഷേപമോ ചലനമോ കൂടാതെ; അചലാ-സങ്കൽപ്പരഹിതമായി, സ്ഥാസ്യതി -ഉറച്ചുനിൽക്കാനിടവരുന്നത്; തദാ-അപ്പോൾ, യോഗം അവാപ്സ്യസി-നീ ആത്മാനുഭൂതി കൈവന്നവനായി ഭവിക്കും.
അനേക സാധനസാമഗ്രികൾ കൊണ്ടു നേടിയെടുക്കേണ്ടതായി കർമകാണ്ഡവേദഭാഗങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളതും ഈ ലോകത്തു കേട്ടുകേൾവിയിൽപ്പെട്ടതുമായ വിഷയസുഖങ്ങളെച്ചിന്തിച്ച് നാനാത രത്തിൽ വ്യാകുലമായിരിക്കുന്ന നിൻ്റെ ബുദ്ധി എപ്പോഴാണോ അന്തർമു ഖമായി ആത്മസ്വരൂപത്തിൽ വിക്ഷേപമോ ചലനമോ കൂടാതെ സങ്കൽപ്പരഹിതമായി ഉറച്ചു നിൽക്കാനിടവരുന്നത് അപ്പോൾ നീ ആത്മാ നുഭൂതി കൈവന്നവനായി ഭവിക്കും.
യോഗമവാപ്സ്യസി
ഇവിടെ സമാധിശബ്ദത്തിനു ബുദ്ധിക്ക് ആശ്രയമായ ആത്മാവ് എന്നാണർഥം. ആത്മാവിനെ ആശ്രയിക്കുന്ന ബുദ്ധി ചലിച്ചു കാഴ്ച് കൾ അംഗീകരിക്കുന്നതാണു വിക്ഷേപം. വിക്ഷേപത്തെത്തുടർന്നു പല സങ്കൽപ്പങ്ങൾക്കും ചിത്തം വശംവദമായിത്തീരുന്നു. ആത്മസ്വരൂപം തേടി അന്തർമുഖമാകുന്ന ബുദ്ധി ആദ്യമായി ചലനം നിരോധിച്ചു വിക്ഷേപങ്ങളെ അകറ്റണം. അതാണ് ആത്മാവിൽ ബുദ്ധിയുടെ നിശ്ചല സ്ഥിതി. ഈ സ്ഥിതിയിൽ സവികൽപ്പയോഗം സംഭവിക്കുന്നു. സവി കൽപ്പയോഗത്തിൽ ഇടയ്ക്കിടക്കു സങ്കൽപ്പങ്ങൾ പൊന്തിവന്നു മറ യുന്നുണ്ടാവും. ആ സങ്കൽപ്പങ്ങളെയും പാടേ അകറ്റുന്നതോടെ ബുദ്ധി അചലയായി ഭവിക്കുംഅതാണു നിർവികൽപ്പയോഗം. നിർവികൽപ്പ യോഗം സാധ്യമാകുന്നതോടെ ജീവാത്മപരമാത്തൈക്യം കൊണ്ടുള വാകുന്ന നിർവികൽപ്പവും കേവല ബോധസ്വരൂപവുമായ അനുഭവ ത്തെയാണ് "പ്രജ്ഞ' എന്നു വിളിക്കുന്നത്. ഇതുതന്നെയാണു യോഗം. ഈ പ്രജ്ഞ ആർക്ക് ഒരിക്കലും വിട്ടുപോകാതെ അനുഭവപ്പെടുന്നുവോ അദ്ദേഹമാണ് സ്ഥിതപ്രജ്ഞൻ.
ചലനമോ വിക്ഷേപമോ സങ്കൽപ്പമോ കൂടാതെ ബുദ്ധി ആത്മാ വിൽ അന്തർമുഖമായി ഉറയ്ക്കുമ്പോഴാണു സ്ഥിതപ്രജ്ഞത്വം അഥവാ യോഗം സംഭവിക്കുന്നതെന്നു മനസ്സിലായി. എന്നാൽ ഈ സ്ഥിതപ്ര ജ്ഞത്വം നേടിയ ആളിൻ്റെ സ്വഭാവവും ജീവിതരീതിയും എന്തായി രിക്കും? അദ്ദേഹം എപ്പോഴും ഏകാന്തതയിൽ നിശ്ചലനായിത്തന്നെ വർത്തിക്കുമോ അതോ എണീറ്റു നടക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമോ? തനിക്കുണ്ടായ ഈ സംശയം അർജുനൻ ഭഗവാ നോടു ചോദിക്കുന്നതാണടുത്ത പദ്യം:
അർജുന ഉവാച-അർജുനൻ പറഞ്ഞു:
Verse 54.
സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം?
കേശവ-അല്ലയോ കേശവാ സമാധിസ്ഥസ്യ സ്ഥിതപ്രജ്ഞസ്യ ഭാഷാ കാ-ലക്ഷണമായി മറ്റുള്ളവർ പറയുന്നതെന്തോക്കെയാണി സ്ഥിതധീ കിം പ്രഭാഷേത-സ്ഥിതപ്രജ്ഞൻ മറ്റുള്ളവരോടു സംസാരിക്കുമോ? കിം ആസീത, കിം വ്രജേത-അദ്ദേഹം ഇടിക്കു ന്നതെങ്ങനെ? നടക്കുന്നതെങ്ങനെ?
അല്ലയോ കേശവാ, ഏകാന്തതയിൽ ബ്രഹ്മനിഷ്ഠനായി കഴിയുന്ന സ്ഥിതപ്രജ്ഞന്റെറെ ലക്ഷണമായി മറ്റുള്ളവർ പറയുന്നതെന്തൊക്കെ യാണ്? സ്ഥിതപ്രജ്ഞൻ മറ്റുള്ളവരോട് സംസാരിക്കുമോ? അദ്ദേഹം ഇരിക്കുന്നതെങ്ങനെ? നടക്കുന്നതെങ്ങനെ?
സ്ഥിതപ്രജ്ഞൻ
ബ്രഹ്മനിഷ്ഠന്മാർക്കു സമാധിദശയെന്നും വൃത്ഥാനദശയെന്നും രണ്ടവസ്ഥകളാണുള്ളത്. ഏകാന്തതയിൽ ബ്രഹ്മാനന്ദത്തിൽ മുഴുകി മൗനമായി വർത്തിക്കുന്ന ദശയാണു സമാധിദശ. മറ്റുള്ളവരെപ്പോലെ എണീറ്റു നടന്നു ലോക കാര്യങ്ങളിൽ ഏർപ്പെടുമ്പോഴാണു വ്യുത്ഥാന ദശ. അർജുനൻ പ്രസ്‌തുത പദ്യത്തിലെ പൂർവാർധം കൊണ്ട് സമാധി ദശയിൽ വർത്തിക്കുന്ന സ്ഥിതപ്രജ്ഞൻ്റെയും ഉത്തരാർധംകൊണ്ടു വൃത്ഥാനദശയിൽ വർത്തിക്കുന്ന സ്ഥിതപ്രജ്ഞൻ്റെയും ലക്ഷണങ്ങ ളെന്തൊക്കെയാണെന്നാണു ചോദിച്ചിരിക്കുന്നത്. ജീവാത്മപരമാ ക്യബോധമാണു പ്രജ്ഞ. സ്ഥിതയായ പ്രജ്ഞയോടു കൂടിയവൻ സ്ഥിത പ്രജ്ഞൻ. ഒരു നിമിഷംപോലും വിട്ടുപോകാതെ ബ്രഹ്മനിഷ്ഠയിൽ ഉറപ്പു വന്നവനാണു സ്ഥിതപ്രജ്ഞൻ. പന്ത്രണ്ടാമധ്യായത്തിൽ മഹാ ഭക്തനായും പതിനാലാമധ്യായത്തിൽ ഗുണാതീതനായും സ്ഥിതപ്രജ്ഞ നെത്തന്നെ ഭഗവാൻ വിവരിച്ചിട്ടുണ്ട്. വേദാന്തശാസ്ത്രത്തിൽ ജീവന്മു ക്തൻ, ഗുണാതീതൻ, പരമഹംസൻ, അതിവർണാശ്രമി, മഹായോഗി എന്നൊക്കെ അറിയപ്പെടുന്നത് ഈ സ്ഥിതപ്രജ്ഞൻ തന്നെയാണ്.
അർജുനൻ്റെ ചോദ്യത്തെത്തുടർന്നു ഭഗവാൻ സ്ഥിതപ്രജ്ഞലക്ഷണവും സ്ഥിതപ്രജ്ഞത്വവും നേടാനുള്ള സാധനാമാർഗങ്ങളും സവി സ്‌തരം പ്രതിപാദിക്കാൻ ആരംഭിക്കുന്നു:
Verse. 55.
പ്രജഹാതി യദാ കാമാൻ സർവാൻ പാർഥ മനോഗതാൻ ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്‌തദോച്യതേ
പാർഥ - അല്ലയോ അർജുനാ, യദാ മനോഗതാൻ സർവാൻ കാമാൻ പ്രജഹാതി - എപ്പോൾ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളേയും പുറംതള്ളുന്നുവോ; തദാ - അപ്പോൾ; ആത്മനാ ആത്മനി ഏവ തുഷ്‌ടഃ - ആത്മാവുകൊണ്ട് ആത്മാവിൽത്തന്നെ ആനന്ദം അനു ഭവിക്കുന്നയാളാണ്; സ്ഥിതപ്രജ്ഞഃ ഉച്യതേ - സ്ഥിതപ്രജ്ഞനെന്ന് പറയപ്പെടുന്നത്.
അല്ലയോ അർജുനാ, എപ്പോൾ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങ ളെയും പുറംതള്ളുന്നുവോ അപ്പോൾ ആത്മാവുകൊണ്ട് ആത്മാവിൽ ത്തന്നെ ആനന്ദം അനുഭവിക്കുന്നയാളാണ് സ്ഥിതപ്രജ്ഞൻ.
ആത്മന്യേവാത്മനാ തുഷ്ട
മനോഗതങ്ങളായ കാമങ്ങൾ ബാഹ്യങ്ങൾ, ആന്തരങ്ങൾ, വാസ നാമാത്രരൂപങ്ങൾ എന്നു മൂന്നു വിധമാണ്. സമ്പാദിച്ചുകഴിഞ്ഞ ധന ധാന്യാദി സുഖസാമഗ്രികളാണു ബാഹ്യങ്ങൾ, മനസ്സ് അവയോടു സംഗ പ്പെട്ടിരിക്കുന്നതുകൊണ്ടാണ് അവയും മനോഗത കാമങ്ങളായി കണ ക്കാക്കപ്പെടുന്നത്. സമ്പാദിക്കാനായി ആശിച്ചുകൊണ്ടിരിക്കുന്ന സുഖ സാമഗ്രികളാണു മനോഗതങ്ങളായ ആന്തരകാമങ്ങൾ. അബോധമന സ്സിൽ ഒളിഞ്ഞുകിടക്കുന്ന വിഷയസുഖ പ്രേരണകളാണു വാസനാകാമ ങ്ങൾ. ബുദ്ധിയുടെ ചലനവും വിക്ഷേപവും സങ്കൽപ്പവും നിരോധിക്കാൻ കഴിവുള്ള സ്ഥിതപ്രജ്ഞൻ ഈ മൂന്നുവിധ കാമങ്ങളെയും പുറംതള്ളി യവനാണ്. കാമങ്ങളെ പുറംതള്ളപ്പെട്ടതോടെ ശുദ്ധവും ആനന്ദവുമായ ആത്മസ്വരൂപം സ്ഥിതപ്രജ്ഞനു തെളിഞ്ഞു കിട്ടി. സ്വയം പ്രകാശിക്കുന്ന ബോധസ്വരൂപമായ ആത്മാവ് തന്നിൽത്തന്നെ അതിരറ്റ സുഖം കണ്ടെത്തി. ഇതാണ് 'ആത്മനാ ആത്മനി തുഷ്‌ടി' എന്നു പറയുന്നത്. ഇവിടെ 'ആത്മനാ' എന്ന പദത്തിനു ബുദ്ധിവൃത്തികൊണ്ട് എന്നർഥം പറയാൻ പാടില്ല. എല്ലാ ബുദ്ധിവൃത്തികളും അവസാനിച്ചിരിക്കുന്ന പ്ര ജ്ഞയിൽ അതിനു പ്രസക്തിയില്ലല്ലോ. ഇവിടെ കിട്ടുന്ന ആനന്ദം ബുദ്ധി യുടെ അനുഭവമല്ല. ആത്മാവിൻ്റെ സ്വരൂപമാണ്. ഏതു പരിതഃസ്ഥിതി യിലും സ്ഥിതപ്രജ്ഞൻ്റെ മുഖം പ്രസന്നമായിക്കാണുന്നത് അദ്ദേഹ ത്തിന്റെ ആനന്ദാനുഭവം സ്വരൂപാനുഭവമായതുകൊണ്ടാണ്.
ലൗകികങ്ങളായ വിരുദ്ധപരിതസ്ഥിതികളൊന്നും ഒരു സ്ഥിത പ്രജ്ഞന്റെ സ്വരൂപാനന്ദാനുഭവത്തെ ഉലയ്ക്കുന്നില്ലെന്നാണു ഭഗവാൻ.
ശിവാരവിന്ദം ഭാഷ്യം
CH 2 സംഖ്യയോഗം
Verse 50.
ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്‌കൃതേ തസ്മാദ്യോഗായ യുജ്യസ്വ യോഗഃ കർമസു കൗശലം
ഇഹ - ഈ ലോകത്തിൽ; ബുദ്ധിയുക്തഃ - നിരന്തരമായ ഈശ്വര ബുദ്ധിയിൽ അഭയം തേടിയയാൾ; ഉഭേ സുകൃതദുഷ്കൃതേ
പുണ്യപാപങ്ങൾ രണ്ടും; ജഹാതി - കൈവെടിയുന്നു; തസ്മാത് യോഗായ യുജ്യസ്വ അതുകൊണ്ട് ഈശ്വരപ്രാപ്‌തിക്കായി യത്നിക്കൂ; യോഗഃ കർമസു കൗശലം ഈശ്വരബുദ്ധിയാണ് കർമാനുഷ്ഠാനങ്ങളെ സമർഥമാക്കിത്തീർക്കുന്നത്.
ഈ ലോകത്തിൽ നിരന്തരമായ ഈശ്വരബുദ്ധിയിൽ അഭയം തേടിയ യാൾ പുണ്യപാപങ്ങൾ രണ്ടും കൈവെടിയുന്നു. അതുകൊണ്ട് ഈശ്വര പ്രാപ്തിക്കായി യത്നിക്കൂ. ഈശ്വരബുദ്ധിയാണു കർമാനുഷ്ഠാനങ്ങളെ സമർഥമാക്കിത്തീർക്കുന്നത്.
യോഗഃ കർമസു കൗശലം
സമർഥമായ കർമാനുഷ്‌ഠാനമെന്നാൽ എന്താണ്? ഈ ശരീരം കൊണ്ടു ചെയ്യാൻ ബാധ്യസ്ഥമായ കാര്യങ്ങൾ ഭംഗിയായി ചെയ്‌തു തീർക്കണം; അതേ അവസരത്തിൽ പുതിയ കർമവാസനകൾ സഞ്ചയി ക്കയുമരുത്; ഇതാണു സമർഥമായ കർമാനുഷ്‌ഠാനം. ഇതിനു ഞാൻ ചെയ്യുന്നു; ഞാൻ അനുഭവിക്കുന്നു, എന്നു ഭാവന ചെയ്തു കർതൃത്വവും ഭോക്തൃത്വവും ഏറ്റെടുക്കാതിരിക്കണം. കർതൃത്വവും ഭോക്തൃത്വവും ഏറ്റെടുക്കുമ്പോഴാണ് പുണ്യപാപരൂപത്തിൽ പുതിയ കർമവാസനകൾ സഞ്ചയിക്കാനിടയാകുന്നത്. ഞാൻ ഭഗവാൻറെ കൈയിലെ ഒരുപകരണം മാത്രം. ഭഗവാൻ ഈ ഉപകരണത്തെക്കൊണ്ടെന്തൊക്കെയോ ചെയ്യി ക്കുന്നു എന്നിങ്ങനെ നിരന്തരമായ ഈശ്വരബുദ്ധി പുലർത്തുന്നയാൾ കർതൃത്വമോ ഭോക്തൃത്വമോ ഏറ്റെടുക്കുന്നില്ല. 'ജഡശരീരത്തിന്റെ ചല നങ്ങളാണു കർമങ്ങൾ, നിത്യമുക്തനായ ആത്മാവിനെ കർമമൊന്നും സ്പർശിക്കയേയില്ല' എന്ന വസ്‌തുതത്വം നിരന്തരം സ്മരിച്ചുകൊണ്ടു കർമമാർഗത്തിൽ ചരിച്ചാലും കർതൃത്വവും ഭോക്തൃത്വവും ഏറ്റെടു ക്കേണ്ടി വരുകയില്ല. കർതൃത്വവും ഭോക്തൃത്വവും ഏറ്റെടുക്കാത്തയാൾ കൊണ്ടുവന്ന വാസനകളെ കർമം ചെയ്‌തു ക്ഷയിപ്പിക്കുന്നുവെന്ന ല്ലാതെ പുതിയ കർമവാസനകൾ സഞ്ചയിക്കുന്നില്ല. പഴയ വാസനകൾ ഒടുങ്ങുന്നതോടെ ആത്മസ്വരൂപം തെളിഞ്ഞു മുക്തനായിത്തീരുകയും ചെയ്യുന്നു. 'യോഗഃ കർമസു കൗശലം' എന്നു ഭഗവാൻ പറഞ്ഞതിന്റെ താൽപ്പര്യമിതാണ്, ഭാരതകഥയിൽത്തന്നെ വ്യാസൻ, ഭീഷ്‌മപിതാമഹൻ, വിദൂരർ തുടങ്ങിയവർ ഈ രീതിയിൽ കർമം ചെയ്‌തവരാണ്. സർവോ പരി ഗീതോപദേഷ്ടാവായ ഭഗവാൻ തന്നെ ഇതിനു ദൃഷ്ടാന്തം. 'യോഗഃ കർമസു കൗശലം' എന്നതു യോഗ നിർവചനമല്ല; യോഗപ്രയോജന പ്രസ്താവമാണ്. നാൽപ്പത്തെട്ടാമത്തെ പദ്യത്തിലെ 'സമത്വം യോഗ ഉച്യതേ' എന്ന വാക്യം മാത്രമാണ് ഗീതയിലെ യോഗ നിർവചനം. യോഗബുദ്ധി പുണ്യപാപങ്ങളെയകറ്റി മുക്തി നൽകുമെന്നുള്ളതു കൊണ്ടു കർമാനുഷ്‌ഠാനത്തോടൊപ്പം യോഗബുദ്ധി കൂട്ടിച്ചേർക്കാ നാണ് ഭഗവാൻ ആവശ്യപ്പെടുന്നത്. യോഗബുദ്ധി അഭ്യസിച്ചു കൊണ്ടുള്ള കർമാനുഷ്‌ഠാനമാണു കർമയോഗം; യോഗബുദ്ധിയോടു കൂടിച്ചേരാത്ത കർമത്തെ കർമഭ്രാന്ത് എന്നാണു വിളിക്കേണ്ടത്.
കർമാനുഷ്ഠാനവേളയിൽ യോഗബുദ്ധി അഭ്യസിച്ചു പുണ്യപാപ ങ്ങളെ കൈവെടിഞ്ഞാൽ എന്താണു പ്രയോജനം? ഈ സംശയത്തിനു സമാധാനമാണടുത്ത പദ്യം:
Verse 51.
കർമജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണ ജന്മബന്ധവിനിർമുക്താഃ പദം ഗച്ഛന്ത്യനാമയം
ഹി - എന്തുകൊണ്ടെന്നാൽ; ബുദ്ധിയുക്താഃ മനീഷിണഃ - നിര ന്തരമായ ഈശ്വരബുദ്ധി പുലർത്തി ആത്മസാക്ഷാൽക്കാരമാണ് ജീവിതത്തിന്റെ പരമലക്ഷ്യമെന്നു നിശ്ചയിച്ചുറച്ചവർ; കർമജം ഫലം ത്യക്ത്വാ - കുർമജന്യമായ ഫലം ത്യജിച്ചിട്ട്ജന്മബന്ധവി നിർമുക്താഃ - ജനനമരണാത്മകമായ സംസാരബന്ധത്തിൽ നിന്നു മോചിച്ചവരായി; അനാമയം പദം ഗച്ഛന്തി - ദുഃഖസ്പർശമില്ലാത്ത സ്ഥാനത്തെത്തിച്ചേരുന്നു.
എന്തുകൊണ്ടെന്നാൽ നിരന്തരമായ ഈശ്വരബുദ്ധി പുലർത്തി ആത്മസാക്ഷാൽക്കാരമാണു ജീവിതത്തിന്റെ പരമലക്ഷ്യമെന്നു നിശ്ച യിച്ചുറച്ചവർ കർമജന്യമായ ഫലം ത്യജിച്ചിട്ടു ജനനമരണാത്മകമായ സംസാരബന്ധത്തിൽ നിന്നു മോചിച്ചവരായി ദുഃഖസ്‌പർശമില്ലാത്ത സ്ഥാനത്തെത്തിച്ചേരുന്നു.
കർമഫലത്യാഗം
ഓരോ കർമവും ചെയ്‌തു ഫലമനുഭവിക്കുമ്പോൾ ആ കർമവും ഫലവും ഇനിയും വേണമെന്നോ വേണ്ടെന്നോ ഉള്ളിൽ ഉറപ്പിക്കുന്ന താണു കർമവാസനയെന്നു നാം കണ്ടുവല്ലോഈ കർമവാസന ത്യജി ക്കലാണ് കർമഫലത്യാഗം. കർമവാസന ഉള്ളിൽ തങ്ങിയാൽ അതു വീണ്ടും കർമം ചെയ്യാനും ഫലം അനുഭവിക്കാനും കാരണമായിത്തീരും. കർമവാസനയാണു സംസാരവൃക്ഷത്തിൻ്റെ വിത്ത്. ഈശ്വരബുദ്ധി പുലർത്തി ആത്മസാക്ഷാൽക്കാരം ലക്ഷ്യമാക്കി കർമം ചെയ്യുന്നയാൾ കർമമോ ഫലമോ തനിക്കിനിയും വേണമെന്നോ വേണ്ടെന്നോ ഒരി ക്കലും കൊതിക്കുന്നില്ല. തനിക്കു പരമമായി വേണ്ടതു ചിത്തശുദ്ധിയും സത്യബോധവുമാണ്. അവയ്ക്കു തടസ്സമായി നിൽക്കുന്ന പുനർജന്മ കർമവാസനകളെ കർമം ചെയ്‌തവസാനിപ്പിക്കുകയാണു തന്റെ ലക്ഷ്യം. ഇതുറപ്പുള്ളയാൾ കർമം ചെയ്‌തും ഫലം അനുഭവിച്ചും വാസനകളെ ക്ഷയിപ്പിച്ചു ക്രമേണ ആത്മബോധം വളർത്തി മുക്തനായിത്തീരുന്നു. ജന്മബന്ധവിനിർമുക്തമായ സ്ഥാനമാണ് ആത്മസ്ഥാനം,
ഇതൊക്കെയാണെങ്കിലും കർമഫലങ്ങളിലേക്കും അവ നിമിത്ത മുണ്ടാകുന്ന സുഖങ്ങളിലേക്കും ബുദ്ധി സദാ പ്രലോഭിതമായിക്കൊ ണ്ടിരിക്കുന്നുവല്ലോ. അങ്ങു പറയുന്ന ഈശ്വരബുദ്ധി ഒട്ടും വരുന്നതു മില്ല. ഇതെന്തുകൊണ്ടാണ്? അർജുനനു തോന്നാവുന്ന ഈ സംശയ ത്തിനു മറുപടിയാണടുത്ത പദ്യം:
Verse 52.
യദാ തേ മോഹകലിലം ബുദ്ധിർവ്യതിതരിഷ്യതി തദാ ഗന്താസി നിർവേദം ശ്രോതവ്യസ്യ ശ്രുതസ്യ ച
യദാ തേ ബുദ്ധി - എപ്പോഴാണോ നിൻ്റെ ബുദ്ധിമോഹകലിലം ജഡം സത്യമാണെന്നു ഭ്രമിപ്പിക്കുന്ന അജ്ഞാനദോഷത്തെ, വ്യതിതരിഷ്യതി - വിവേകത്തോടെ കടക്കുന്നത്; തദാ - അപ്പോൾ, ശ്രോതവ്യസ്യ - ഇനി കേൾക്കാനുള്ളതും; ശ്രുതസ്യ ച - ഇതുവരെ കേട്ടതുമായ എല്ലാറ്റിനെക്കുറിച്ചും; നിർവേദം ഗന്താസി - നീ വിരക്തി വന്നവനായി ഭവിക്കും.
എപ്പോഴാണോ നിൻ്റെ ബുദ്ധി ജഡം സത്യമാണെന്നു ഭ്രമിപ്പിക്കുന്ന അജ്ഞാനദോഷത്തെ വിവേകത്തോടെ കടക്കുന്നത് അപ്പോൾ ഇനി കേൾക്കാനുള്ളതും ഇതുവരെ കേട്ടതുമായ എല്ലാറ്റിനെക്കുറിച്ചും നീ വിരക്തി വന്നവനായി ഭവിക്കും.
മോഹകലിലം
ഒരാൾ സ്വന്തം സ്വരൂപമായ ബോധത്തെ വിചാരം ചെയ്‌തറിയാത്തി ടത്തോളം അയാൾക്കു ജഡം സത്യമാണെന്നു ഭ്രമിക്കാനിടവരുന്നു. ഇതുതന്നെയാണ് ആത്മാവിനെ മറയ്ക്കുന്ന അജ്ഞാനം അഥവാ മോഹകലിലം. ജഡം സത്യമാണെന്ന തോന്നലുള്ളിടത്തോളം സുഖ ത്തിനായി കർമഫലരൂപത്തിലുള്ള ജഡവിഷയങ്ങളുടെ പിന്നാലേ പായാനിടവരും. വിചാരം ചെയ്‌തു ബോധമാണു സത്യമെന്നറിയുന്ന തോടെ അജ്ഞാനമറയുടെ കട്ടി കുറഞ്ഞുവരും. തുടർന്ന് അതിരറ്റ ആത്മാനന്ദം തെളിയുംഅതോടെ ഇഹത്തിലും പരത്തിലുമുള്ള എല്ലാ ലോകസുഖങ്ങളിലും വൈരാഗ്യം വന്നുചേരുംവൈരാഗ്യം സ്വസ്വരൂപ മായ സത്യത്തെ കൂടുതൽ കൂടുതൽ തെളിച്ച് അനുഭവിപ്പിക്കുകയും ചെയ്യും.
ഭഗവാൻ പറഞ്ഞതുപോലെയെല്ലാം വിചാരം ചെയ്‌തനുഷ്ഠിച്ചാൽ എപ്പോഴായിരിക്കും ബുദ്ധിക്ക് ആത്മാനുഭൂതി കൈവരുന്നത് എന്ന സംശയത്തിനാണ് ഇനി മറുപടി പറയുന്നത്:
ഭാഗവഗീത ശിവാരവിന്ദം ഭാഷ്യം
CH 2 സംഖ്യയോഗം
Verse 48.
യോഗസ്ഥഃ കുരു കർമാണി സംഗം ത്യക്ത്വാ ധനഞ്ജയ സിദ്ധ്യസിദ്ധ്യോ! സമോ ഭൂത്വാ സമത്വം യോഗ ഉച്യത.
ധനഞ്ജയ - അല്ലയോ അർജുനാസംഗം ത്യക്ത്വാ - ഫലസംഗം വെടിഞ്ഞ്; സിദ്ധ്യസിദ്ധാഃ - ജയത്തിലും പരാജയത്തിലും; സമഃ ഭൂത്വാ - ചിത്തത്തെ സമനിലയിൽ നിറുത്തി; യോഗസ്ഥഃ - ബ്രഹ്മ നിഷ്ഠനായി; കർമാണി കുരു - കർമങ്ങളനുഷ്ഠിക്കൂ; സമത്വം യോഗ ഉച്യതേ - മനസ്സിൻ്റെ സമനില തന്നെയാണ് ആത്മനിഷ് അഥവാ യോഗം.
അല്ലയോ അർജുനാഫലസംഗം വെടിഞ്ഞു ജയത്തിലും പരാജയ ത്തിലും ചിത്തത്തെ സമനിലയിൽ നിർത്തി ബ്രഹ്മനിഷ്ഠനായി കർമങ്ങ ളനുഷ്ഠിക്കൂ. മനസ്സിൻ്റെ സമനിലയാണ് ആത്‌മനിഷ്ഠ അഥവാ യോഗം.
സമത്വം യോഗഃ
മനസ്സിൻ്റെ സമസ്ഥിതിയാണു യോഗം. സമസ്ഥിതിയിലെത്തിയ മനസ്സ് ബ്രഹ്മസ്വരൂപം കൈക്കൊള്ളുന്നു; ഇതാണു നിയമം. അഞ്ചാമ ധ്യായത്തിലെ പത്തൊൻപതാം ശ്ലോകത്തിൽ ഭഗവാൻതന്നെ ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. ഈ സമസ്ഥിതി നേടാൻ ആദ്യമായി വേണ്ടതു മനസ്സിനേകാഗ്രപ്പെടാൻ ഒരാശ്രയം കണ്ടെത്തുകയാണ്. സങ്കൽപ്പ നിരോധനംകൊണ്ടു നിർഗുണവും ശുദ്ധവുമായ ബ്രഹ്മത്തെത്തന്നെ ലക്ഷ്യമാക്കി നിർഗുണോപാസന ശീലിക്കുന്നതാണിതിനൊരുപായം. അല്ലെങ്കിൽ ബ്രഹ്മവസ്‌തുവിൻ്റെ പ്രതീകമായ ഏതെങ്കിലും ഇഷ് ദേവതാരൂപം അംഗീകരിച്ചു സഗുണോപാസനയും ശീലിക്കാം. എന്താ യാലും ഈശ്വരപ്രാപ്തതിയാണു ജീവിതത്തിൻ്റെ പരമലക്ഷ്യമെന്നുറ പ്പിച്ചു താനംഗീകരിച്ച ഈശ്ചരരൂപം നിരന്തരം ധ്യാനിച്ചുറപ്പിച്ചുകൊണ്ട് ആ ഈശ്വരന്റെ ആരാധനയെന്ന നിലയിൽ കർമം ചെയ്യാൻ തുടങ്ങണം. അതോടെ കർമഫലത്തെക്കുറിച്ചുള്ള സംഗം വെടിയാൻ കഴിയും. ഫലം ഇന്ന രൂപത്തിൽ തന്നെ വേണമെന്നോ അതു കിട്ടിയേ തീരൂ എന്നോ ചിന്തിച്ച് മനസ്സ് വ്യാകുലപ്പെടുകയില്ല. അത് ഈശ്വരേച്ഛപോലെ, അപ്പോൾ ഫലം അനുകൂലമോ പ്രതികൂലമോ എന്തുതന്നെയായാലും മനസ്സിന്റെ സമനില നഷ്‌ടപ്പെടുകയില്ല. ഈശ്വരപ്രാപ്തിയെന്ന പരമ ലക്ഷ്യത്തെക്കുറിച്ചുപോലും ചിന്തിച്ചു ഖേദിക്കാതെ അതും ഈശ്വര ച്ഛയ്ക്കു വിട്ടുകൊടുക്കുന്നുസമനില നഷ്‌ടമാകാതിരിക്കുന്ന അവസ്ഥ യാണു യോഗം. മനസ്സിൻ്റെ സമനില തന്നെയാണു ബ്രഹ്മനിഷ്ഠ. ഈ സമനില അഭ്യസിച്ചുകൊണ്ടു കർമമാർഗത്തിൽ ചരിക്കൂ എന്നാണ് ഭഗ വാൻ ഉപദേശിക്കുന്നത്.
ഈശ്വരബുദ്ധി വെടിഞ്ഞു ഫലത്തെ മാത്രം ലക്ഷ്യമാക്കി ചെയ്യുന്ന കർമം ഒരിക്കലും ജീവിതത്തെ ധന്യമാക്കുകയില്ലെന്നാണ് ഭഗവാൻ തുടർന്നു വ്യക്തമാക്കുന്നത്.
Verse 2-49
ദൂരേണ ഹ്യവരം കർമ ബുദ്ധിയോഗാദ്ധനഞ്ജയ ബുദ്ധൗ ശരണമന്വിച്ച കൃപണാഃ ഫലഹേതവഃ
ധനഞ്ജയ - അല്ലയോ അർജുനാ; ബുദ്ധിയോഗാത് ദൂരേണ ബുദ്ധികൊണ്ട് ഈശ്വരപ്രാപ്‌തിയെ പരമലക്ഷ്യമായി കരുതാതെ ചെയ്യപ്പെടുന്ന; കർമ - കർമം; അവരം - നികൃഷ്‌ടം; ബുദ്ധൗ - ഈശ്വരബുദ്ധിയിൽ; ശരണം അനിച്ഛ - അഭയം തേടൂ; ഫലഹേ തവഃ കൃപണാഃ - ഫലാനുഭവത്തിനു ഹേതുവായി ഭവിക്കുന്നവർ അനുകമ്പാർഹരാണ്.
അല്ലയോ അർജുനാബുദ്ധികൊണ്ട് ഈശ്വരപ്രാപ്‌തിയെ പരമ ലക്ഷ്യമായി കരുതാതെ ചെയ്യപ്പെടുന്ന കർമം നികൃഷ്‌ടമാണ്. ഈശ്വര ബുദ്ധിയിൽ അഭയം തേടൂഫലാനുഭവത്തിനു ഹേതുവായി ഭവിക്കുന്ന വർ അനുകമ്പാർഹരാണ്.
അവരം കർമ
ഈശ്വരപ്രാപ്‌തിയെ പരമലക്ഷ്യമായി കരുതാത്ത കർമം നിക ഷ്ടമാണ്. ഈശ്വരനെന്ന ലക്ഷ്യം വിട്ടാൽപ്പിന്നെ കർമഫലം മാത്രമാണു ബുദ്ധിക്കു ലക്ഷ്യമായി അംഗീകരിക്കാനുള്ളത്കർമഫലം അനിശ്ചി തമാണ്. ഒരു ലക്ഷ്യം നേടുമ്പോൾപ്പിന്നെ അനേകം ലക്ഷ്യം നേടാ നുള്ള ആഗ്രഹങ്ങൾ പുതുതായി ഉദിക്കും. നേടിയ ലക്ഷ്യങ്ങൾ തന്നെ വേണ്ടവണ്ണം അനുഭവിക്കാൻ കഴിയാത്ത ചുറ്റുപാടുകൾ വന്നുചേരാം. പുതിയ പുതിയ ലക്ഷ്യങ്ങൾ നേടാനുള്ള പ്രയത്നവും ക്ലേശകരംതന്നെ. ഭൗതിക ലക്ഷ്യങ്ങൾ എന്തൊക്കെ നേടിയാലും അതുകൊണ്ടു കാര്യമായ ആശ്വാസമോ ജീവിതധന്യതയോ ലഭിക്കുകയില്ല. അവസാനം മനസ്സു വല്ലാതെ വാസനാബദ്ധമായി ഉഴലും. ആ ഘട്ടത്തിൽ നേടിയതൊക്കെ കൈവെടിഞ്ഞ് ഇവിടെനിന്നു യാത്രയാകേണ്ടതായും വരും. ഈ ക്ലേശ ങ്ങളൊക്കെയുള്ളതുകൊണ്ടാണു ഈശ്വരനെ കൈവെടിഞ്ഞു ഫല കാംക്ഷയോടെ ചെയ്യുന്ന കർമം നികൃഷ്ടമാണെന്നു ഭഗവാൻ പ്രഖ്യാപി ച്ചിരിക്കുന്നത്.
ബുദ്ധൗ ശരണമന്വിച്ഛ
അതുകൊണ്ടു ജീവിതം ധന്യമാക്കാൻ കൊതിക്കുന്നയാൾ സർ വഥാ ഈശ്വരബുദ്ധിയിൽ അഭയം തേടേണ്ടതാണ്ഇക്കാര്യം ഭഗവാൻ പതിനെട്ടാമധ്യായത്തിലെ അറുപത്തിരണ്ടാം പദ്യത്തിൽ സ്‌പഷ്ടമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈശ്വരൻ അവനവൻ്റെ ഉള്ളിൽ ആത്മരൂപേണ വർത്തിക്കുന്നു. ആ ഈശ്വരനെ സർവാത്മനാ ശരണം പ്രാപിക്കുന്ന വർക്ക് അദ്ദേഹം പ്രസന്നനാകും. തുടർന്നു ജീവിതത്തിൽ പരമശാന്തി കൈവരുകയും ചെയ്യും. കർമഫലം എന്തുതന്നെയായാലും അതീശ രേച്ഛയ്ക്കു വിട്ടുകൊടുക്കണം. തൻ്റെ പരമലക്ഷ്യം ഈശ്വരപ്രാപ്തി യാണെന്നുറപ്പിച്ച് വിട്ടുവീഴ്‌ച കൂടാതെ സ്വധർമം അനുഷ്ഠിക്കുകയും വേണം. ഇതാണ് ഈശ്വരബുദ്ധിയിൽ അഭയം തേടൽ.
ഫലഹേതവഃ കൃപണാ
കർമഫലത്തിനു ഹേതുവായി ഭവിക്കുന്നവർ അനുകമ്പാർഹരാണ്. അവർക്ക് കർമംചെയ്‌തു ഫലമനുഭവിക്കുന്ന കാലഘട്ടത്തിൽത്തന്നെ കാര്യമായ സുഖമോ ശാന്തിയോ ലഭിക്കുന്നില്ല. തൽക്കാലശരീരം ഉപേ ക്ഷിച്ചാൽ ശുഭവാസനാരൂപത്തിലും അശുഭവാസനാരൂപത്തിലും സഞ്ച യിച്ചിരിക്കുന്ന പുണ്യപാപങ്ങൾ അനുഭവിക്കാനായി വീണ്ടും അനേക ശരീരങ്ങൾ സ്വീകരിക്കേണ്ടതായും വരുന്നു. അതുകൊണ്ടാണു ഭഗ വാൻ അവരെ അനുകമ്പാർഹരെന്നു പറഞ്ഞിരിക്കുന്നത്.
നിരന്തരമായ ഈശ്വരബുദ്ധിയിൽ അഭയം തേടിക്കൊണ്ടു കർമ മനുഷ്ഠിക്കുന്നവർക്കു ഭൗതികവും ആധ്യാത്മികവുമായ ജീവിതലക്ഷ്യ ങ്ങൾ നേടി ധന്യത കൈവരിക്കാൻ കഴിയുന്നുവെന്നാണ് ഭഗവാൻ അടുത്ത പദ്യത്തിൽ വിവരിക്കുന്നത്.
ഭാഗവഗീത CH 2. സംഖ്യയോഗം
CH 2 സംഖ്യയോഗം
Verse 46.
യാവാനർഥ ഉദപാനേ സർവതഃ സംസ്കൃതോദകേ താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ
ഉദപാനേ പൊട്ടക്കുളത്തിൽ; യാവാൻ അർഥഃ - എത്രമാത്രം പ്രയോജനം നേടാമോസർവതഃ സംപ്പുതോദകേ - എങ്ങും നിറഞ്ഞു തുളമ്പി നിൽക്കുന്ന ജലരാശിയിൽതാവാൻ (ഭവതി) - ആ പ്രയോ ജനമൊക്കെ അന്തർഭവിക്കുന്നു; വിജാനതഃ ബ്രാഹ്മണസ്യ സത്യം വേർതിരിച്ചനുഭവിക്കുന്ന ബ്രഹ്മനിഷ്‌ഠന്; സർവേഷു വേദേഷു - എല്ലാ വേദങ്ങളിലും നിന്നു കിട്ടുന്ന പ്രയോജനം; (താവാൻ ഭവതി) - അതുപോലെ തൻ്റെ ബ്രഹ്മനിഷ്ഠയിൽ അന്തർ ഭവിക്കുന്നു എന്നു കാണേണ്ടതാണ്.
പൊട്ടക്കുളത്തിൽ എത്രമാത്രം പ്രയോജനം നേടാമോ എങ്ങും നിറഞ്ഞു തുളുമ്പിനിൽക്കുന്ന ജലരാശിയിൽ ആ പ്രയോജനമൊക്കെ അന്തർഭവിക്കുന്നു. സത്യം വേർതിരിച്ചനുഭവിക്കുന്ന ബ്രഹ്മനിഷ്ഠനു എല്ലാ വേദങ്ങളിലും നിന്നു കിട്ടുന്ന പ്രയോജനം അതുപോലെ തന്റെ ബ്രഹ്മനിഷ്ഠയിൽ അന്തർഭവിക്കുന്നു എന്നു കാണേണ്ടതാണ്.
പൊട്ടക്കുളവും ജലരാശിയും
പൊട്ടക്കുളം, കിണറ് തുടങ്ങിയ ചെറിയ ജലാശയങ്ങളിൽ നിന്നു പരിമിതമായ പ്രയോജനമേ ഉണ്ടാകാറുള്ളൂ. വെള്ളം കുടിക്കാം, കുളിക്കാം, ഏതാനും ചെടികളെയൊക്കെ നനയ്ക്കാം, അത്രതന്നെ. എങ്ങും നിറഞ്ഞുതുളുമ്പി നിൽക്കുന്ന ജലരാശിയിൽ നിന്നാകട്ടെ മുൻപറഞ്ഞ പ്രയോജനമൊരക്ക നേടാവുന്നതിനുപരി അപരിമിതങ്ങളായ മറ്റു പ്രയോജനങ്ങളും ഉണ്ടാക്കാം. എത്രപേർക്കു വേണമെങ്കിലും വെള്ളം കുടിക്കാം. എത്രപേർക്കു വേണമെങ്കിലും നീന്തിക്കളിക്കാം, വളരെയ ധികം സ്ഥലത്തു ജലസേചനം ചെയ്യാം, ഇങ്ങനെ പലതും. പൊട്ടക്കുളം പോലെയാണു കർമം ചെയ്‌തുണ്ടാക്കുന്ന ആനന്ദം. നിറഞ്ഞു തുളമ്പി നിൽക്കുന്ന ജലരാശിയിൽ നിന്നു പകർന്നു കിട്ടുന്നതാണു കിണറ്റി ലെയും കുളത്തിലെയും അൽപ്പജലം, അതുപോലെ സർവത്ര നിറഞ്ഞു നിൽക്കുന്ന ബ്രഹ്മാനന്ദത്തിൻ്റെ വെറും തുള്ളികൾ മാത്രമാണ് ഇന്ദ്രാദി ലോകപാലകന്മാർ പോലുമനുഭവിക്കുന്ന കർമംചെയ്തു കിട്ടുന്ന ലൗകിക സുഖങ്ങൾ. അപ്പോൾ ബ്രഹ്മനിഷ്‌ഠൻ്റെ ബ്രഹ്‌മാനന്ദത്തിൽ അവയെല്ലാം അടങ്ങുമെന്നു പറയേണ്ടതില്ലല്ലോ. അതിനപ്പുറം ബ്രഹ്മാ നന്ദത്തിൽ അപായഭീതി ഒരിക്കലും ഉളവാകുന്നില്ല. അവിടെ ദുഃഖത്തിൻ്റെ നിഴൽപോലുമില്ല. അതു കർമംകൊണ്ട് ഉണ്ടാകുന്നതോ നശിക്കുന്നതോ അല്ല. അതുകൊണ്ടു സുഖമാണ് ജീവിതലക്ഷ്യമെങ്കിൽ നേടേണ്ടതു കർമസുഖമല്ല ബ്രഹ്മസുഖമാണെന്നത്രേ ഭഗവാൻ്റെ വിവക്ഷ. അതിനായി ട്ടാണ് അർജുനനോട് ആത്മവാനായിത്തീരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കർമംചെയ്‌തു കിട്ടുന്ന ലോകസുഖങ്ങൾ തുച്ഛങ്ങളാണെങ്കിൽ പിന്നെ എന്തിനു കർമം ചെയ്യണം? കർമമാർഗമുപേക്ഷിച്ചു സന്ന്യാസം വരിച്ചുകൂടെ? കർമം ചെയ്യുകയാണെങ്കിൽ ബുദ്ധി ഫലകാംക്ഷയിൽ പെട്ടുഴലുകില്ലേ? കർമം ചെയ്യലും ആത്മവാനാകലും ഒരുമിച്ചെങ്ങനെ സാധിക്കും? ഈ ചോദ്യങ്ങൾക്കുത്തരമാണടുത്ത പദ്യം. കർമയോഗര ഹസ്യം വെളിപ്പെടുത്തുന്ന ഒരു പ്രധാന പദ്യമാണിത്:
Verse 47.
കർമണ്ണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന മാ കർമഫലഹേതുർഭൂർമാ തേ സംഗോ സ്ത്വകർമണി
തേ - നിനക്ക്; കർമണി ഏവ അധികാരഃ - കർമത്തിൽ മാത്രമേ അധികാരമുള്ളു; കദാചന - ഒരിക്കലും; ഫലേഷു മാ - കർമഫ ലങ്ങളിൽ അധികാരമുണ്ടെന്നു കരുതരുത്; കർമഫലഹേതുഃ മാ ഭൂഃ - കർമഫലത്തിനു ഹേതുവായിത്തീരരുത്; അകർമണി തേ സംഗഃ മാ അസ്‌തു കർമം ചെയ്യായ്കയെന്ന അലസതയിൽ നീ സംഗബദ്ധനാവുകയും അരുത്.
നിനക്ക് കർമത്തിൽ മാത്രമേ അധികാരമുള്ളൂ; കർമഫലങ്ങളിൽ അധികാരമുണ്ടെന്നു കരുതരുത്; കർമഫലത്തിനു ഹേതുവായിത്തീരരുത്; കർമം ചെയ്യാതിരിക്കുകയെന്ന അലസതയിൽ നീ സംഗബദ്ധനായിത്തീരുകയും അരുത്.
കർമണ്യവാധികാരഃ
അഭ്യസിച്ചുറപ്പിച്ച കർമവാസനകളുമായി ജീവിതരംഗത്തെത്തിച്ചേ രുന്ന ഒരു ലൗകികനു തൻ്റെ കർമമാർഗത്തെ സത്യോന്മുഖമാക്കി ജീവിതം ധന്യമാക്കാനുള്ള നാലു പ്രധാന കാര്യങ്ങളാണ് ഈ ശ്ലോക ത്തിൽ വിവരിച്ചിരിക്കുന്നത്. ഇതിലെ അധികാരപദത്തിന് അർഹത എന്നാണർഥം. അർജുനനെപ്പോലെ കർമവാസനകൾ സത്യാസത്യ വിചാരം കൊണ്ടു പാകപ്പെട്ടിട്ടില്ലാത്ത ഒരാൾ ഒരിക്കലും ലൗകികമാർഗം ഉപേക്ഷിക്കാൻ അർഹനല്ല. അതായത് അയാൾ ജ്ഞാനനിഷ്ഠയ്ക്കു പ്രാധാന്യമുള്ള സന്ന്യാസം സ്വീകരിക്കാൻ പാടില്ലെന്നർഥം. ഇനി ബാഹ്യമായി സന്ന്യാസം സ്വീകരിച്ചാൽപ്പോലും പ്രാധാന്യേന അയാൾ ലൗകികകർമ മാർഗത്തിൽതന്നെയായിരിക്കും വർത്തിക്കുക. കർമവാ സനകളുടെ ബലം നിമിത്തം അയാൾക്കതിനേ അർഹതയുണ്ടാകൂ. അലംഘനീയമായ ഈ ജീവിതനിയമം ലംഘിച്ചു നിയമങ്ങൾക്കൊന്നും വഴങ്ങാതെ അനേകം പേർ സന്ന്യാസാശ്രമം സ്വീകരിക്കാനിടയായതാണ് ഭാരതത്തിനും വേദാന്തശാസ്ത്രത്തിനും ഒരു വലിയ ശാപമായി ഭവിച്ചത്. സന്ന്യാസത്തിന്റെറെ ബാഹ്യചിഹ്നങ്ങളും ധരിച്ചു ലൗകികന്മാരേക്കാൾ കാമക്രോധലോഭങ്ങൾക്കു വശംവദരായി അനേകംപേർ അലസജീവിതം നയിക്കാനിടയായാൽ ഏതു രാഷ്ട്രത്തിനാണു പതനം സംഭവിക്കാ ത്തത്? ഏതായാലും ഇത് സന്ന്യാസാശ്രമത്തിൻ്റെയോ വേദാന്തശാസ്ത്ര ത്തിന്റെയോ ദോഷമല്ലെന്നോർത്തിരിക്കേണ്ടതാണ്. സന്ന്യാസി ലോക സംഗ്രഹത്തിനായി കർമമാർഗം അവലംബിക്കുന്നത് അത്യന്തം നന്ന്; പക്ഷേ ഒരു കർമബദ്ധൻ പൊടുന്നനെ സന്ന്യാസം സ്വീകരിക്കുന്നത് അത്യന്തം ദോഷം; ഇതാണു നിയമം.
മാ ഫലേഷു കദാചന
അപ്പോൾ അർജുനനെപ്പോലെയുള്ളവർ കർമമാർഗത്തിനു മാത്രമേ അധികാരികളാകുന്നുള്ളൂ. അങ്ങനെയാണെങ്കിൽ കർമഫലങ്ങൾക്കും അവർ പൂർണമായും അർഹരാണെന്നു കരുതിക്കൂടേ? കരുതിക്കൂടായ്ക യല്ല; പക്ഷേ അങ്ങനെ കരുതരുതെന്നാണു ഭഗവാൻ ആവശ്യപ്പെടുന്നത്. കർമത്തിൻ്റെ ഫലം ചിലപ്പോൾ അനുകൂലമാവാം; ചിലപ്പോൾ പ്രതി കൂലമാവാം. അനുഭവഘട്ടം വരുന്നതുവരെ ഫലം അനുകൂലമായിരി ക്കുമോ പ്രതികൂലമായിരിക്കുമോ എന്നു തീർത്തു പറയാൻ ആർക്കും സാധ്യമല്ല. അനുകൂലഫലം കിട്ടുമെന്നു കരുതിയിരിക്കേ അന്തിമ നിമി ഷത്തിൽപ്പോലും അതു പ്രതികൂലമായി മാറാം. മറിച്ചും വരാം. തൽക്കാലം പ്രതികൂലഫലം അനുഭവിക്കുന്നതു ഭാവിയിൽ വലിയ നന്മ യ്ക്കാവാം. തൽക്കാലത്തെ അനുകൂലഫലം ഭാവിദോഷത്തിലും കലാ ശിക്കാം. തുടർന്നു വരുന്ന കർമശൃംഖലയിലെ ഭൂതഭാവികളെക്കുറി ച്ചുള്ള അജ്ഞതയാണ് അനിശ്ചിതബോധത്തിനു കാരണം. ഈ അജ്ഞത മനസ്സിലാക്കാതെ കർമത്തിനൊക്കെ അനുകൂലമായ ഫല മാണ് എല്ലാവരും കൊതിക്കുന്നത്. ആ പ്രതീക്ഷ തകരുന്നതാണു ദുഃഖം. അതുകൊണ്ടു നിവൃത്തിമാർഗമവലംബിച്ചു കർമരംഗത്തു വർത്തിക്കുന്ന ഒരു സത്യാന്വേഷി വാസനകളെ ക്ഷയിപ്പിക്കാൻവേണ്ടി കർമം ചെയ്യുകതന്നെ വേണംഅതേ അവസരത്തിൽ ഈശ്വരബുദ്ധി പുലർത്തി ഫലത്തിൽ ഉദാസീനനായിരിക്കുകയും വേണം. ഫലം അനു കൂലമായാൽ ഭഗവദനുഗ്രഹം. പ്രതികൂലമായാൽ അതും ഭഗവദിച്ചു. ഈ മനോഭാവം വാസനകളെ ക്ഷയിപ്പിച്ച് ഏകാഗ്രബുദ്ധി വളർത്തി സത്യ ത്തോടടുപ്പിക്കും. ഈശ്വരനെ മറന്നു ഫലചിന്തയിൽ മുഴുകുന്ന ബുദ്ധി ഫലത്തിന്റെ അനിശ്ചിതത്വം നിമിത്തം സദാ ചഞ്ചലവും വ്യാകുലവു മായിരിക്കും. ഫലം അനുകൂലമായാൽ അഹങ്കരിച്ചു തുള്ളിച്ചാടും, പ്രത കൂലമായാൽ ശോകപരവശമായി കുഴങ്ങും. രണ്ടായാലും ആത്മലാ ത്തിനു തടസ്സമാവുംഅതുകൊണ്ടു ജീവിതത്തിൽ സത്യാനുഭവമോ കാര്യമായ സുഖമോ കൊതിക്കുന്നയാൾ ഈശ്വരനെ മറന്നു ഫലചിന്ത യിൽ ഒരിക്കലും മനസ്സിനെ വ്യാപരിപ്പിക്കാൻ പാടില്ല.
മാ കർമഫലഹേതുർഭുഃ
മനുഷ്യമനസ്സിനു വ്യാപരിക്കാൻ രണ്ടേ രണ്ടിടമേയുള്ളൂ; ഒന്ന് ഈശ്വരൻ, മറ്റേത് ഏതെങ്കിലും കർമഫലം. ഇതിൽ ഏതിനെ ആശ്രയി ച്ചാലാണോ പരമമായ സുഖവും ശാന്തിയും ലഭിക്കുക അതിനെ ആശ്ര യിക്കാം. ഞാൻ കർമം ചെയ്യുന്നു, ഞാൻ ഫലവും അനുഭവിക്കുന്നു എന്ന ചിന്തയാണ് കർമത്തിനും ഫലത്തിനും ഹേതുവായിത്തീരൽ കർതൃത്വവും ഭോക്തൃത്വവും ഇങ്ങനെ ആവർത്തിച്ചുറപ്പിക്കുന്നതിന്റെ ഫലമായി രാഗദ്വേഷരൂപത്തിലുള്ള കർമവാസനകൾ അന്തക്കരണ ത്തിൽ സഞ്ചയിക്കപ്പെടുന്നു. 'ചില കർമങ്ങൾ ചെയ്യണം, അവയുടെ ഫലം നേടി സുഖിക്കണം' ഈ ചിന്തയാണു രാഗം. 'ചില കർമങ്ങൾ ഒഴിവാക്കണം, അവയുടെ ഫലം അനുഭവിച്ചു ദുഃഖിക്കാൻ വയ്യ' ഈ ചിന്തയാണു ദ്വേഷംഇങ്ങനെ അന്തക്കരണത്തിൽ സഞ്ചയിക്കപ്പെടുന്ന രാഗദ്വേഷങ്ങൾ കർമവും, ഫലവും ആവർത്തിക്കാൻ ഇടയാക്കുന്നു. കർമഫലാവർത്തനങ്ങൾക്കായി വീണ്ടും വീണ്ടും ജനിക്കേണ്ടതായും മരിക്കേണ്ടതായും വരുന്നു. അതുകൊണ്ടാണു കർമഫലഹേതുവായി ത്തീരരുത് എന്നു ഭഗവാൻ അർജുനനെ ഉപദേശിച്ചിരിക്കുന്നത്. ഈശ്വര ബുദ്ധി പുലർത്തി ഫലകാംക്ഷ കൂടാതെ ഈശ്വരാരാധനയായി കർമം ചെയ്യുന്നയാൾ കർമഫലഹേതുവാകാതെ സത്യം തെളിഞ്ഞുകണ്ടു സംസാരചക്രത്തിൽ നിന്നു രക്ഷപ്പെടാൻ ഇടവരുന്നു.
മാ തേ സംഗോസ്ത്വകർമണി
ഫലേച്ഛകൂടാതെ കർമം ചെയ്യണമെന്നു പറഞ്ഞാൽ ഫലം കൈവ രുമ്പോൾ അതുപേക്ഷിക്കണമെന്നല്ല അർഥംഫലസ്വരൂപം അനിശ്ചി തമാകയാൽ സദാ ഫലത്തെ ചിന്തിച്ച് മനസ്സ് ചഞ്ചലമാകുമെന്നുള്ളതു കൊണ്ടു ഫലചിന്തയുടെ സ്ഥാനത്ത് ഈശ്വരചിന്ത ഉറപ്പിക്കണ മെന്നാണ് താൽപ്പര്യം. ഈ വസ്‌തുത ധരിക്കാതെ ഫലകാംക്ഷയില്ലെ ങ്കിൽ പിന്നെ കർമം ചെയ്യേണ്ട കാര്യമില്ലല്ലോ എന്നു ചിലർ വാദിക്കാ റുണ്ട്. ഈ വാദം ഫലേച്ഛയോടെ കർമം ചെയ്യുന്നതിനേക്കാൾ അപ കടം നിറഞ്ഞതാണ്. കർമവാസനയുള്ളയാൾ ബാഹ്യകർമങ്ങൾ ഉപേ ക്ഷിച്ചാൽ ഉറക്കത്തിലെന്നപോലെ അവ അന്തക്കരണത്തിൽ ലയിക്കാ നിടവരും. തുടർന്ന് തമോഗുണം വർധിക്കുകയും ആലസ്യത്തിലും അനാചാരങ്ങളിലും കുടുങ്ങി ജീവിതം വ്യക്തിക്കും സമൂഹത്തിനും പതനകാരണമായിത്തീരുകയും ചെയ്യും. അതുകൊണ്ടാണ് ഭഗവാൻ അകർമണ്യതയിൽ നിനക്കു സംഗം വരരുത് എന്നുപദേശിച്ചിരിക്കുന്നത്. അപ്പോൾ കർമം ചെയ്തേ തീരു, കർമഫലത്തിൽ ആകാംക്ഷയരുത്, കർമവാസനകൾ സഞ്ചയിക്കരുത്അകർമണ്യതയിൽ സംഗം വരരുത് ഇവ നാലുമാണ് കർമമാർഗത്തെ ശോഭനമാക്കിത്തീർത്ത് ആത്മവാ നാകാനുള്ള ഉപായങ്ങൾ.
കർമമാർഗം ഈവിധം ശോഭനമാക്കി ആത്മവാനാകാനുള്ള വ്യക്ത മായ സാധനയാണു യോഗബുദ്ധി അഭ്യസിക്കൽ. മുപ്പത്തൊൻപതാം പദ്യത്തിൽ സൂചിപ്പിച്ച യോഗബുദ്ധിയെ വ്യക്തമായി നിർവചിക്കാനൊ രുമ്പെടുകയാണു ഭഗവാൻ നാൽപ്പത്തിയെട്ടാം പദ്യത്തിൽ.
Chapter 1
ധ്യതരാഷ്ട്ര ഉവാച - ധൃതരാഷ്ട്രർ പറഞ്ഞു:
ശ്ലോകം 1.
ധർമക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ?
സഞ്ജയ - അല്ലയോ സഞ്ജയാ, ധർമക്ഷേത്രേ - ധർമം അഥവാ ഈശ്വരൻ ജയിക്കുന്ന ഇടമായ; കുരുക്ഷേത്രേ - കുരുക്ഷേത്രമെന്ന യുദ്ധഭൂമിയിൽ അഥവാ പ്രപഞ്ചമെന്ന യുദ്ധഭൂമിയിൽ; സമവേതാഃ- നിശ്ചയിച്ചുറപ്പിച്ചു വന്നുചേർന്നവരും; യുയുത്സവഃ - യുദ്ധം ചെയ്യാൻ കൊതിക്കുന്നവരുമായ; മാമകാഃ - എൻ്റെ പുത്രന്മാരും; പാണ്ഡവാഃ ച ഏവ - പാണ്ഡവന്മാരുമെന്നുതന്നെ വേർതിരിച്ചറി യാവുന്നവരും; കിം അകൂർവത - തുടർന്ന് എന്തുചെയ
അല്ലയോ സഞ്ജയാധർമം അഥവാ ഈശ്വരൻ ജയിക്കുന്ന ഇട മായ കുരുക്ഷേത്രമെന്ന യുദ്ധഭൂമിയിൽ അഥവാ പ്രപഞ്ചമെന്ന യുദ്ധ ഭൂമിയിൽ നിശ്ചയിച്ചുറച്ചു വന്നുചേർന്നവരും യുദ്ധം ചെയ്യാൻ കൊതി ക്കുന്നവരുമായ എൻ്റെ പുത്രന്മാരും പാണ്ഡവന്മാരുമെന്നുതന്നെ വേർ തിരിച്ചറിയാവുന്നവരും തുടർന്ന് എന്തു ചെയ്തു?
ധർമക്ഷേത്രേ കുരുക്ഷേത്രേ
കുരുക്ഷേത്രം ധർമക്ഷേത്രമാണ്. ഭാരതകഥയിൽ കൗരവന്മാരും പാണ്ഡവന്മാരും യുദ്ധത്തിനായി അണിനിരന്ന സ്ഥലത്തിന്റെ പേരാണു കുരുക്ഷേത്രം. 'യതോ ധർമസ്‌തതോ ജയഃ - ധർമം എവിടെയുണ്ടോ അവിടെ വിജയമുണ്ട്' എന്നതു മഹാഭാരതത്തിൽ പലയിടത്തും ആവർ ത്തിച്ചിട്ടുള്ള മുദ്രാവാക്യമാണ്. യുദ്ധത്തിനു തൊട്ടുമുൻപ് ഈ ജീവിത നിയമം വ്യാസനും സഞ്ജയനും ധൃതരാഷ്ട്രർക്ക് ആവർത്തിച്ചു വെളിപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. ധർമത്തിൻ്റെ സൂക്ഷ്‌മഗതി നിഗൂഢമാണ്. ഏതായാലും യുദ്ധത്തിൽ ധർമമേ ജയിക്കൂ എന്നു ധൃതരാഷ്ട്രർക്കറിയാം. അപ്പോൾ ധർമം നിർണയിക്കപ്പെടാനുള്ള ഇടമാണ് യുദ്ധഭൂമി യായ കുരുക്ഷേത്രം. അതുകൊണ്ടാണു ധർമക്ഷേത്രമെന്ന വിശേഷണം നൽകിയിരിക്കുന്നത്. കഥയിൽ കുരുക്ഷേത്രമെന്നതു യുദ്ധഭൂമിയുടെ പേരാണ്. കുരുരാജാക്കന്മാരുടെ പ്രവർത്തനങ്ങൾക്കു രൂപം കൊടുത്ത സ്ഥലമായതുകൊണ്ടായിരിക്കാം അതിനു കുരുക്ഷേത്രമെന്നു പേരു കിട്ടിയത്.
ഈ കാണുന്ന പ്രപഞ്ചവും ധർമക്ഷേത്രമായ കുരുക്ഷേത്രമാണ്. എന്താണു ധർമം? പ്രപഞ്ചത്തെ ധരിക്കുന്നതു ധർമം എന്നാണല്ലോ പ്രസിദ്ധമായ ധർമ നിർവചനം. വേദാന്തശാസ്ത്ര പ്രകാരം വ്യക്തമായും പ്രപഞ്ചത്തെ ധരിക്കുന്നതു പരബ്രഹ്മമാണ്. അതുകൊണ്ടു പരബ്രഹ്മ മാണു ധർമം. അങ്ങനെയാണെങ്കിൽ പുണ്യകർമങ്ങൾക്കും സദാചാര ങ്ങൾക്കും ധർമമെന്ന പേരെങ്ങനെ കിട്ടി? ധർമരൂപിയായ പരബ്രഹ്മ ത്തോടടുക്കാൻ സഹായിക്കുന്നതൊക്കെ ധർമമെന്നറിയപ്പെട്ടു. ആ പരമ സത്യത്തിൽ നിന്ന് അകറ്റുന്നതൊക്കെ അധർമവും. ഇതാണു ഗീതയിലെ ധർമാധർമ വിവേചനം. ക്ഷേത്രശബ്ദത്തിനു ശരീരമെന്നർഥം. ഇക്കാര്യം ഗീത പതിമൂന്നാമധ്യായത്തിൽ ഭഗവാൻ തന്നെ സ്‌പഷ്ടമാക്കിയിട്ടുണ്ട്. അപ്പോൾ ധർമക്ഷേത്രമെന്നാൽ പരമാത്മാവിന്റെ ശരീരമെന്നർഥം. പുരുഷ സൂക്തത്തിലെയും പുരാണങ്ങളിലെയും ഗീത പതിനൊന്നാമധ്യായത്തി ലെയും വിരാട് രൂപവർണനകൾ പ്രപഞ്ചം ബ്രഹ്മശരീരമാണെന്നുള്ള സിദ്ധാന്തത്തിന്റെ വിവരണങ്ങളാണല്ലോ. കുരുക്ഷേത്രമെന്നാൽ കർമ ത്തിനാശ്രയം എന്നർഥം. ഏതു രീതിയിൽ നോക്കിയാലും ധർമക്ഷേത്ര മായ പ്രപഞ്ചം കർമാശ്രയമാണ്. ശക്തിചലനരൂപമായ കർമമാണ് ബ്രഹ്മാ ധിഷ്ഠാനത്തിൽ പ്രപഞ്ചത്തെ ഉണ്ടാക്കി നിലനിർത്തി അഴിക്കുന്നത്. 'കുരു' എന്ന ക്രിയാപദത്തിനു 'ചെയ്യൂ' എന്ന കർമപ്രേരണയാണർഥം. 'ചെയ്യൂ ചെയ്യൂ' എന്നിങ്ങനെ സദാ കർമപ്രേരണ പൊന്തിവന്നുകൊണ്ടി രിക്കുന്ന ഇടം എന്നും കുരുക്ഷേത്രശബ്‌ദത്തിനർഥം പറയാം. ഈ പ്രപഞ്ചത്തിൽ സൃഷ്ടിസ്ഥിതിസംഹാര രൂപത്തിൽ എന്തെങ്കിലും ചെയ്യൂ: ചെയ്യൂ, എന്ന പ്രേരണ സദാ സകലരെയും പിടികൂടിക്കൊണ്ടിരിക്കുന്നു, ആരും ഒരു നിമിഷം പോലും കർമം ചെയ്യാതിരിക്കുന്നില്ലയെന്നു ഭഗ വാനും മൂന്നാമധ്യായത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ സദാ കർമപ്രേരണയ്ക്കു വശപ്പെട്ടിരിക്കുന്നതുകൊണ്ടു പ്രപഞ്ചം കർമാശ്രയ മാണ്. ഈ ശാസ്ത്രസത്യമാണ് 'കുരുക്ഷേത്ര' എന്ന പദംകൊണ്ട് വെളി പ്പെടുത്തിയിരിക്കുന്നത്. അപ്പോൾ 'ധർമക്ഷേത്രേ കുരുക്ഷേത്രേ' എന്ന തിനു പരബ്രഹ്മത്തിൽ അധിഷ്‌ഠിതമായി പരബ്രഹ്മശരീരമായി വർത്തി ക്കുന്ന കർമമയമായ ഈ പ്രപഞ്ചത്തിൽ എന്നാണു താൽപ്പര്യം.
സമവേതാ യുയുത്സവഃ
നിശ്ചയിച്ചുറപ്പിച്ചെത്തിച്ചേർന്നവരും യുദ്ധകുതുകികളും. ഗീതാ പദങ്ങളിലെ ഉപസർഗങ്ങൾ പോലും ശ്രദ്ധാപൂർവം താൽപ്പര്യനിർണയം ചെയ്യപ്പെടേണ്ടവയാണ്. അതുകൊണ്ടാണു 'സമവേത' പദത്തിനു നിശ്ച യിച്ചുറപ്പിച്ച് എത്തിച്ചേർന്നവർ എന്നർഥം നൽകിയിരിക്കുന്നത്. കൗര വന്മാരും പാണ്ഡവന്മാരും ദീർഘകാലത്തെ ചർച്ചകളും സന്ധിസംഭാ ഷണങ്ങളും കഴിഞ്ഞു യുദ്ധമല്ലാതെ പോംവഴിയില്ലെന്നുറപ്പിച്ചു കുരു ക്ഷേത്രത്തിൽ എത്തിച്ചേർന്നവരാണ്. പ്രപഞ്ചത്തിലെ ജീവജാലങ്ങളു ടെയും സ്ഥിതിയിതുതന്നെ. വിശേഷിച്ചും മനുഷ്യരുടെ കർമനിയമമ നുസരിച്ചു പൂർവജന്മങ്ങളിൽക്കൂടി ചിരകാലമായി സഞ്ചയിച്ച കർമ വാസനകളുമായിട്ടാണു ഭൂമിയിൽ മനുഷ്യൻ വന്നുപിറക്കുന്നത്. കർമ വാസനകൾ വഴി നിശ്ചയിച്ചുറപ്പിക്കപ്പെട്ട ജീവിതപഥത്തോടുകൂടിയ വരാണു മനുഷ്യർ. ഈ കർമവാസനകൾ രാഗദ്വേഷമയങ്ങളാകയാലും ഓരോ വ്യക്തിയിലുമുള്ള രാഗദ്വേഷങ്ങൾ ഭിന്നരുചികളാകയാലും വ്യക്തികൾക്കുള്ളിലും പുറത്തും ജീവിതം സംഘർഷമയമാകാതെ തര മില്ല. അതുകൊണ്ടു രാഗദ്വേഷവാസനകളോടുകൂടി യുദ്ധകുതുകിക ളായിത്തന്നെയാണു മനുഷ്യർ പ്രപഞ്ചത്തിലെത്തിച്ചേരുന്നത്.
മാമകാഃ പാണ്ഡവാഃ ച ഏവ
മാമകന്മാർ ദുര്യോധനാദികളും പാണ്ഡവന്മാർ ധർമപുത്രാദിക ളുമാണ്. മഹാഭാരതത്തിൽ മിക്ക സന്ദർഭങ്ങളിലും ധൃതരാഷ്ട്രർ ദുര്യോ ധനാദികളെ 'മാമകശബ്‌ദം കൊണ്ടുതന്നെയാണു പരാമർശിക്കുന്നത്. അജ്ഞാനം നിമിത്തമായുണ്ടായ മമതാബന്ധം ആ അന്ധന്യപനെ ശക്തിയായി പിടികൂടിയിരുന്നു എന്ന് ആവർത്തിച്ചുള്ള 'മാമക' പദ പ്രയോഗം വെളിപ്പെടുത്തുന്നുയുദ്ധക്കളത്തിൽ രണ്ടു പക്ഷത്തായി അണിനിരന്നിരിക്കുന്ന ദുര്യോധനാദികളെയും പാണ്ഡവന്മാരെയും വേർ തിരിച്ചറിയാൻ ഒരു പ്രയാസവുമില്ലെന്നു കാണിക്കാനാണ് 'ച, ഏവ' എന്ന സമുച്ചയാർഥകവും നിശ്ചയാർഥകവുമായ രണ്ടവ്യയങ്ങൾ പ്രയോഗിച്ചി രിക്കുന്നത്.
ധർമക്ഷേത്രമായ പ്രപഞ്ചത്തിലാകട്ടെ മാമകന്മാർ ആസുരീസമ്പ ന്നന്മാരും പാണ്ഡവന്മാർ ദൈവീസമ്പന്നന്മാരുമാണ്. ഈ ലോകത്തു രണ്ടുതരം പ്രാണിവർഗങ്ങളേയുള്ളൂ. ദേവവർഗമെന്നും അസുരവർഗ മെന്നും. ഇക്കാര്യം പതിനാറാം അധ്യായത്തിൽ ഭഗവാൻ വിസ്‌തരിച്ചു പറഞ്ഞിട്ടുണ്ട്. നിസ്വാർഥത വളർത്തി ഈശ്വരവിശ്വാസത്തോടെ സത്യ മാർഗത്തിൽ ചരിക്കുന്നവരാണ് ദൈവീസമ്പന്നന്മാർ. ഇവർ നിവൃത്തി മാർഗമവലംബിച്ച് ഈശ്വരാരാധനാ രൂപത്തിൽ കർമങ്ങളനുഷ്ഠിക്കുന്നു. അങ്ങനെ ക്രമേണ പരമാത്മ സാക്ഷാൽക്കാരമെന്ന മോക്ഷത്തിലെത്തി ച്ചേരുകയും ചെയ്യുന്നു. സ്വാർഥത വളർത്തി ഈശ്വരവിശ്വാസമില്ലാതെ അസത്യമാർഗത്തിൽ ചരിക്കുന്നവരാണ് ആസുരീസമ്പന്നന്മാർ. ഇവർ പ്രവൃത്തിമാർഗമവലംബിച്ചു മമതാമോഹബദ്ധരായി ഫലകാംക്ഷയോടെ കർമങ്ങളനുഷ്‌ഠിക്കുന്നു. അങ്ങനെ ക്രമേണ ദുഃഖം വളർത്തി ഇരുണ്ട ജീവിതങ്ങളിലേക്കു പതിക്കാനിടവരുന്നു. രണ്ട് എതിർമാർഗങ്ങളിൽ ചരിക്കുന്നതുകൊണ്ടുതന്നെ ഇവർ തമ്മിൽ സദാ സംഘട്ടനം അനിവാര്യ അസൂര മാണെന്നു നിശ്ചയമാണല്ലോ. അസുരവർഗത്തിനാശ്രയം അജ്ഞാനവും ദേവവർഗത്തിന് ആശ്രയം ഈശ്വരനുമാണ്. ദുര്യോധനാദികൾ നിധി വർഗത്തിന്റെയും പാണ്ഡവാദികൾ ദേവവർഗത്തിന്റെയും പ്രതിന കളാണെന്നു ഭാരതകഥയുടെ ആരംഭത്തിൽത്തന്നെ വെളിപ്പെടുത്തി യിട്ടുണ്ട്. കൗരവന്മാരുടെ തായ്‌വേരായ ധൃതരാഷ്ട്രർ അജ്ഞാനത്തിന്റെ പ്രതീകമാണ്. അദ്ദേഹത്തിന്റെ ജന്മാന്ധത ഈ വസ്തുതയിലേക്കു വിരൽ ചൂണ്ടുന്നു, "മാമകാഃ, മാമകാഃ' എന്നിങ്ങനെ ദുര്യോധനാദികളെ കൂടെക്കൂടെ പരാമർശിക്കുന്നതും ഇതിനു തെളിവാണ്. അജ്ഞാനരൂപയായ ധൃതരാഷ്ട്രർ മക്കളോടൊത്തു രംഗത്തുവരുന്നില്ല. ഒന്നും കാണാന കഴിയാതെ അന്തപ്പുരത്തിലിരുന്നു ഓരോന്നു പറഞ്ഞുകേട്ടു പരിഭ്രാനാവുകയേ ചെയ്യുന്നുള്ളൂ. നേരേമറിച്ച് പാണ്ഡവന്മാർക്കു പരമാശ്രയം ഭഗവാൻ കൃഷ്ണനാണ്. ഭഗവാൻ്റെ സർവജ്ഞത്വമാണ് പാണ്ഡവന്മാരെ നയിക്കുന്നത്. അവരോടൊപ്പം യുദ്ധരംഗത്തെത്തി സർവസാക്ഷിയായി നിന്നുകൊണ്ട്, തന്നെ ശരണം പ്രാപിച്ചവർക്കുവേണ്ട നിർദേശങ്ങൾ നൽകി അവരെ വിജയത്തിലേക്കു നയിക്കുകയാണു ചെയ്യുന്നത്. ദൈവാസുരസമ്പന്നന്മാരുടെ ജീവിതഗതിയും ഏതാണ്ടിതുതന്നെയാണ്. പത്തു ദിവസത്തെ യുദ്ധത്തെക്കുറിച്ചും ഭീഷ്‌മരുടെ പതനത്തെക്കു റിച്ചും സഞ്ജയനിൽ നിന്നു ധൃതരാഷ്ട്രർ പലതും ഗ്രഹിച്ചു. ചുരു ങ്ങിയ ആ വിവരണങ്ങളിലൊന്നും തൃപ്‌തിപ്പെടാതെയാണ് എല്ലാം വിസ്തരിച്ചു കേൾക്കാനായി 'ധർമക്ഷേത്രേ കുരുക്ഷേത്രേ' എന്ന ചോദ്യം ആരംഭിക്കുന്നത്. അജ്ഞതയുടെ പരിഭ്രാന്തിയാണ് നാം ഇവിടെ കാണുന്നത്. യുദ്ധം അടുത്തുവരുന്തോറും ധൃതരാഷ്ട്രനിൽ ഉറക്കമില്ലായ്മയും പരിഭ്രാന്തിയും വർധിച്ചുകൊണ്ടേയിരുന്നു എന്നാ ണല്ലോ കഥ വെളിപ്പെടുത്തുന്നത്. ജീവിതം ദൈവാസുരസമ്പത്തുക ളുടെ സംഘട്ടനരംഗമാണ്. സൂക്ഷിച്ചുനോക്കുന്നവർക്ക് ഈ രണ്ടു വർഗ ങ്ങളേയും തിരിച്ചറിയാൻ പ്രയാസമില്ല. ദേവാസുരവർഗങ്ങളുടെ വ്യക്ത മായ വേർതിരിവിൻ്റെ നേരേ വിരൽചൂണ്ടുന്നവയാണ് 'ച, ഏവ' എന്ന രണ്ടവ്യയങ്ങളും. പുരാണേതിഹാസങ്ങളിൽ പ്രധാനമായും ദേവാസു രവർഗങ്ങളുടെ സമരമാണല്ലോ വർണനാവിഷയം.
കിം അകുർവത
യുദ്ധ വാർത്തകൾ ചുരുക്കത്തിൽ കേട്ടാൽ പോരാ. അതു വിശദമായി അറിയണം. അതിനാണീ ചോദ്യം. അല്ലെങ്കിൽ ഭീഷ്മപ തനം വരെയുള്ള വാർത്തകൾ ചുരുക്കമായി കേട്ടുകഴിഞ്ഞയാൾ വീണ്ടും എന്തിനീ ചോദ്യം ചോദിക്കണം? അജ്ഞതയുടെ പരിഭ്രാന്തി യാണീ ചോദ്യമുന്നയിക്കുന്നത്. സകല ജീവികളുടെയും സ്വരൂപം സത്യ മാണ്. അതിൽ താൽക്കാലികമായി ആവിർഭവിക്കുന്ന ഒരു മൂടുപട മാണ് അജ്ഞാനം. അജ്ഞാനഭ്രമത്തിനാശ്രയം സത്യമായതുകൊണ്ട് ആ സത്യത്തെ പാടേ പുറംതള്ളിയിട്ട് എത്ര കടുത്ത അജ്ഞാനത്തിനും പ്രവർത്തനം സാധ്യമല്ല. അക്കാരണത്താലാണു തെറ്റു ചെയ്യുന്നവർക്കും ഇതു തെറ്റാണ് എന്നുള്ളിൽ നിന്നു നിർദേശം ലഭിക്കുന്നത്. തെറ്റാണ്, ഇതാപത്തിനു വഴിതെളിക്കും എന്നുള്ളിൽ നിന്നുണ്ടാകുന്ന നിർദേശ മാണ് അജ്ഞതയുടെ പരിഭ്രാന്തിക്കു കാരണം. ഉള്ളിലുള്ള ഈശ്വരന്റെ നിർദേശങ്ങൾ ആവർത്തിച്ചു നിരസിക്കപ്പെടുന്നതോടെ ആ ശബ്ദ ത്തിന്റെ ശക്തി കുറഞ്ഞു പടിപടിയായി പതിക്കാനിടവരുന്നു. ഉള്ളിൽ നിന്നു വരുന്ന ഈശ്വരനിർദേശങ്ങൾക്കു വഴങ്ങുന്നവർ പടിപടിയായി ഉയർത്തപ്പെട്ടു സ്വസ്വരൂപമായ സത്യം തെളിച്ചെടുക്കുന്നു. ആരുടെയും ജീവിതഗതിയുടെ നിയമം ഇതാണ്. ധൃതരാഷ്ട്രർ അജ്ഞാനത്തിന്റെ പ്രതീകമാണെങ്കിലും നിരന്തരമായ സത്സംഗം ലഭിക്കാൻ ഭാഗ്യമുണ്ടായ ആളാണ്. പിതാവായ വ്യാസൻ, സഹോദരനായ വിദുരൻ, ബ്രഹ്മപുത്ര നായ സനത്കുമാരൻ, സത്യബുദ്ധിയായ സഞ്ജയൻ തുടങ്ങി പല മഹത്തുക്കളുടെയും ഉപദേശം അദ്ദേഹത്തിനു കൂടെക്കൂടെ കിട്ടി ക്കൊണ്ടിരുന്നു. അതുനിമിത്തം സിദ്ധാന്തപരമായി സത്യമെന്തെന്നും ജീവിതവിജയം എവിടെയാണെന്നും ധൃതരാഷ്ട്രർക്കു നല്ലവണ്ണം അറിയാം. പക്ഷേ അറിയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അദ്ദേ ഹത്തിനു കഴിയുന്നില്ല. യുദ്ധത്തിനു തൊട്ടുമുൻപു വ്യാസൻ പുത്രനെ ഉപദേശിക്കുമ്പോൾ ധൃതരാഷ്ട്രർ മറുപടി പറയുന്നതു നോക്കുക:
യഥാ ഭവാൻ വേത്തി തഥാസ്‌മി വേത്താ
ഭവാഭവൗ മേ വിദിതൗ യഥാർഥൗ
സ്വാർഥേ ഹി സമ്മുഹ്യതി താത ലോകോ
മാം ചാപി ലോകാത്മകമേവ വിദ്ധി.
മ. ഭാ. ഭീഷമ -3-60
'പിതാവേ, അങ്ങ് എന്തൊക്കെ അറിയുന്നുവോ അതൊക്കെ ഞാനുമറിയുന്നു. സത്യാസത്യങ്ങൾ വേണ്ടപോലെ എനിക്കും വെളി പ്പെട്ടിട്ടുണ്ട്. പക്ഷേ, ഈ ലോകം സ്വാർഥമോഹിതമാണല്ലോ. ലോക ബുദ്ധിയിൽപ്പെട്ടുപോയവൻ തന്നെയാണു ഞാനും എന്നു ധരിച്ചാലും! വ്യക്തമായ സത്യബുദ്ധി; പക്ഷേ, അതിനെ പ്രാവർത്തികമാക്കാൻ അനു വദിക്കാത്ത അജ്ഞാനത്തിന്റെ ശക്തമായ മൂടുപടം; ഇതാണു ധൃത രാഷ്ട്രർ. ധ്യതരാഷ്ട്രരുടെ ഈ യാഥാർഥ്യം ധരിച്ചാലേ ഗീത ഒന്നാം പദ്യത്തിന്റെ അർഥം ശരിയായി തെളിയൂ. പ്രപഞ്ചം ബ്രഹ്മശരീരമാണ്; അതു ധർമാശ്രയമാണ്; നിശ്ചയിച്ചുറപ്പിച്ച കർമവാസനകളുമായിട്ടാണു ജീവികൾ ഇവിടെയെത്തുന്നത്; അവർ ദേവാസുരവർഗമായി വേർതി രിഞ്ഞു സദാ സംഘട്ടനത്തിനു മുതിരുന്നു എന്നു തുടങ്ങിയ ജീവിത യാഥാർഥ്യങ്ങൾ ധൃതരാഷ്ട്രവചനമായ ഒന്നാം ശ്ലോകത്തിൽ ഉൾക്കൊ ള്ളാൻ ഇടയാക്കിയത് ആ അന്ധന്യപൻ്റെ സിദ്ധാന്തപരമായ അറിവാണ്. എത്ര കേട്ടിട്ടും മതിയാകാതെ യുദ്ധത്തെക്കുറിച്ചു വിസ്തരിച്ചു കേൾക്കാനുള്ള തിടുക്കവും മമതയും ആ അറിവിനെ മൂടിയിരിക്കുന്ന അജ്ഞാനത്തിൻ്റെ ഫലവും.
സഞ്ജയ
സഞ്ജയൻ ധൃതരാഷ്ട്രരുടെ വിശ്വസ്‌തമിത്രമാണ്. വ്യക്തമായ സത്യബോധമുൾക്കൊണ്ട് ഇന്ദ്രിയജയം നേടിയ വ്യക്തി. ധൃതരാഷ്ട്രർക്കു യുദ്ധം നേരിട്ടു കാണാൻ കൊതിയുണ്ടെങ്കിൽ ദിവ്യദൃഷ്ടി നൽകാമെന്നു വ്യാസൻ അറിയിച്ചു. തനിക്കതു നേരിട്ടു കാണാൻ ശക്തിയില്ല. യുദ്ധ ത്തിൽ സംഭവിക്കുന്നതെല്ലാം പറഞ്ഞുകേട്ടാൽ മതിയെന്നായിരുന്നു രാജാവിന്റെ അപേക്ഷ. അതനുസരിച്ചു വ്യാസൻ സഞ്ജയനു ദിവ്യ ദൃഷ്ടി നൽകി. എവിടെയിരുന്നാലും സഞ്ജയനും യുദ്ധം മുഴുവൻ നേരിട്ടു കാണാനുള്ള കഴിവുണ്ടായി. യുദ്ധാരംഭത്തിൽ സഞ്ജയനും യുദ്ധക്കളത്തിലായിരുന്നു. പത്തു ദിവസത്തെ യുദ്ധം കഴിഞ്ഞു ഭീഷ്‌മർ നിലംപതിച്ചപ്പോഴാണു സഞ്ജയൻ അന്തപ്പുരത്തിൽ ധൃതരാഷ്ട്രരുടെ സമീപത്തേക്കോടി എത്തിയത്. തുടർന്നു ഭീഷ്‌മപതനം വരെയുള്ള കാര്യങ്ങൾ രാജാവിനെ പറഞ്ഞു കേൾപ്പിച്ചു. അപ്പോഴാണു പരിഭ്രമിച്ച് ആരംഭം മുതൽ യുദ്ധം വിസ്‌തരിച്ചു കേൾക്കാനായി അദ്ദേഹം സഞ്ജയ നോടു ചോദ്യമാരംഭിച്ചത്.
ഈ പ്രപഞ്ചത്തിൽ ദൈവാസുരസമ്പത്തുകൾ വ്യക്തിയുടെ ഉള്ളിലും ബാഹ്യതലത്തിലും സദാ സംഘട്ടനത്തിലേർപ്പെട്ടുകൊണ്ടിരി ക്കുന്നു. രണ്ടിടത്തും സംഘട്ടനത്തിലേർപ്പെടാൻ കാരണം അജ്ഞാന മാണ്. സംഘട്ടനം മൂർച്ഛിക്കുമ്പോഴുണ്ടാകുന്ന ദുഃഖപ്രദങ്ങളായ കാര്യ ങ്ങളാണ് ഉള്ളിലുള്ള സത്യബുദ്ധിയുടെ നേർക്കു തിരിയാൻ അജ്ഞാ നത്തെ പ്രേരിപ്പിക്കുന്നത്. ജീവിതരംഗത്ത് അജ്‌ഞാനത്തെ പിടിച്ചുകു ലൂക്കി സ്വാർഥമോഹങ്ങളെ ഇളക്കിമറിക്കുന്ന സത്യബുദ്ധി തന്നെയാണു സഞ്ജയൻ,
യുദ്ധാരംഭത്തിൽ കൗരവപാണ്ഡവന്മാരും സൈന്യങ്ങളും അവ രിൽ മുഖ്യന്മാരും എങ്ങനെ പെരുമാറി എന്നതാണ് ഒന്നാമധ്യായത്തിൽ ഇനിയുള്ള ഭാഗംകൊണ്ടു സഞ്ജയൻ വിവരിക്കുന്നത്. സത്യബുദ്ധിക്കു തെളിയുന്ന മട്ടിൽ ദേവാസുരവർഗങ്ങൾ ജീവിതസമരരംഗത്ത് എങ്ങനെ പ്രവർത്തനമാരംഭിക്കുന്നു എന്ന വസ്‌തുതയും ഈ ഭാഗത്തു വെളി പ്പെടുന്നതായി കാണാം. തുടർന്നുള്ള ഭാഷ്യങ്ങളിൽ അതു തെളിയുന്നതാണ്.
BG 2-42.
സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ജ്യേഷാം ലുപ്‌തപിണ്ഡോദകക്രിയാ
സംകരഃ - വർണമിശ്രം; കുലഘ്നാനാം - കുലത്തെ നശിപ്പിക്കുന്ന വർക്കും; കുലസ്യ ച - കുലത്തിലെ ഭാവി സന്താനങ്ങൾക്കും; നര കായ ഏവ - നരകഫലത്തെ ഉളവാക്കുകതന്നെ ചെയ്യും; ഹി - എന്തെന്നാൽ; ഏഷാം - കുലനാശം വരുത്തിയവരുടെ; പിതരഃ - പിതൃക്കൾ; ലുപ്തപിണ്ഡോദകക്രിയാഃ - പിതൃപൂജകളൊന്നും ലഭി ക്കാതെ; പതന്തി - പിതൃലോകത്തുനിന്നു പതിക്കാനും ഇടവരുന്നു.
സങ്കരം കുലത്തെ നശിപ്പിക്കുന്നവർക്കും കുലത്തിലെ ഭാവി സന്താനങ്ങൾക്കും നരകഫലം ഉളവാക്കുകതന്നെ ചെയ്യും. കുലനാശം വരുത്തിയവരുടെ പിതൃക്കൾ പിതൃപൂജകളൊന്നും ലഭിക്കാതെ Just ലോകത്തുനിന്നു പതിക്കാനും ഇടവരുന്നു.
BG 2-43. ദോഷൈരേതൈഃ കുലഘ്നാനാം വർണസങ്കരകാരകൈ:
ഉത്സാദ്യന്തേ ജാതിധർമാ! കുലധർമാശ്ച ശാശ്വതാഃ
വർണസംകരകാരകൈഃ - വർണമിശ്രത്തെ ഉളവാക്കുന്ന; കൂല ഘാനാം എതൈഃ ദോഷൈഃ - കുലദ്രോഹികളുടെ ഈവിധ ദോഷങ്ങൾ നിമിത്തം; ശാശ്വതാഃ ചിരകാലമായി നിലനിന്നു പോരുന്ന, ജാതിധർമാഃ കുലധർമാഃച - ജാത്യാചാരങ്ങളും കുലാ ചാരങ്ങളും; ഉത്സാദ്യന്തേ - നശിപ്പിക്കപ്പെടുന്നു.
വർണമിശ്രത്തെയുളവാക്കുന്ന കുലദ്രോഹികളുടെ ഈവിധ ദോഷ ങ്ങൾ നിമിത്തം ചിരകാലമായി നിലനിന്നുപോരുന്ന ജാത്യാചാരങ്ങളും കുലാചാരങ്ങളും നശിക്കാൻ ഇടയാകുന്നു. പരമധർമം കാണാൻ കഴിയാത്തവർക്കു ജാത്യാചാരങ്ങളും കുലാ ചാരങ്ങളുമാണു ധർമം. ആചാരബദ്ധനായിത്തീരുന്ന മനുഷ്യർ ജാതി, കുലം തുടങ്ങിയ സങ്കുചിത വലയങ്ങളെ ഭേദിക്കാൻ കരുത്തുള്ളവനായി ത്തീരുന്നില്ല. അർജുനന്റെ ഈ വാക്കുകൾ അതിനുത്തമ ദൃഷ്ടാന്ത മാണ്. കർമകാണ്ഡ വേദഭാഗങ്ങളിലെ ആചാരങ്ങളിൽ തളയ്ക്കപ്പെട്ടു പോയ ഹൃദയത്തിൻ്റെ പൂർവപക്ഷങ്ങളായി മാത്രമേ ഈ വാക്കുകളെ കരുതാൻ പാടുള്ളു. അതുകൊണ്ടാണ് കർമകാണ്ഡ വേദഭാഗങ്ങളെ പുറംതള്ളാൻ കൃഷ്ണണൻ പിന്നീടാവശ്യപ്പെടുന്നത്. ഈ വസ്ത ധരി ക്കാതെ പ്രസ്തുത ശ്ലോകത്തിലെ 'ജാതി' പദംകൊണ്ടു ഹാലിളകി ഗീതയിൽ ജാതിയെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നു ചിലർ ആക്രോശിച്ചു നട ക്കുന്നതായും കണ്ടിട്ടുണ്ട്.
BG 2-44.
ഉത്സന്നകുലധർമാണാം മനുഷ്യാണാം ജനാർദന
നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ
ജനാർദന - അല്ലയോ കൃഷ്ണാ; ഉത്സന്നകുലധർമാണാം - നഷ്ട പ്പെട്ട കുലാചാരങ്ങളോടുകൂടിയ; മനുഷ്യാണാം - മനുഷ്യർക്ക്; നരകേ നിയതം വാസഃ ഭവതി - നരകത്തിൽ സദാ വസിക്കാനിട വരുന്നു; ഇതി അനുശുശ്രുമ - എന്നിങ്ങനെ ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്.
അല്ലയോ കൃഷ്ണാ, നഷ്‌ടപ്പെട്ട കുലാചാരങ്ങളോടുകൂടിയ മനു ഷ്യർക്കു നരകത്തിൽ സദാ വസിക്കാനിടവരുന്നു എന്നു ഞങ്ങൾ പറ ഞ്ഞുകേട്ടിട്ടുണ്ട്. ജീവിതത്തിന്റെ യാഥാർഥ്യമെന്തെന്നു സ്വയം വിചാരം ചെയ്ത തറിയാതെ പറഞ്ഞുകേട്ടിട്ടുള്ള കാര്യങ്ങളിൽ വിശ്വാസമുറപ്പിച്ചുകൊണ്ട് ഒരു പണ്ഡിതനെപ്പോലെ വാദിക്കുകയാണർജുനൻ. തുടർന്നു തന്റെ വാദഗതി ഇങ്ങനെ ഉപസംഹരിക്കുന്നു:
BG 2-45.
അഹോ ബത മഹത്പാപം കർത്തും വ്യവസിതാ വയം
യദ്രാജ്യസുഖലോഭന ഹന്തും സ്വജനമുദ്യതാഃ
യത് - എതു കാരണത്താൽ; രാജ്യസുഖലോദേന - രാജ്യത്തിലും സുഖത്തിലുമുള്ള മോഹം നിമിത്തം; വയം - നാം; സ്വജനം ഹന്തും സ്വന്തം ആളുകളെ കൊല്ലാൻ; ഉദ്യതാഃ - ഒരുമ്പെട്ടുവോ അത്; മഹത്പാപം കർത്തും - വലിയ പാപം ചെയ്യാൻ; വ്യവസിതാഃ - ഒരുമ്പെട്ടതുതന്നെയാണ്; അഹോ ബത - മഹാകഷ്ടം. രാജ്യത്തിലും സുഖത്തിലുമുള്ള അതിമോഹം നിമിത്തം നാം യുദ്ധ ത്തിൽ സ്വന്തം ആളുകളെ കൊല്ലാൻ ഒരുമ്പെട്ടത് വലിയ പാപം ചെയ്യാൻ ഒരുമ്പെട്ടതുതന്നെയാണ്; മഹാകഷ്ടം. പരമാർഥതത്വം തെളിയാത്തിടത്തോളം ഓരോരുത്തരും അവര വരുടെ സങ്കൽപ്പങ്ങൾക്കനുസരണമായി ജീവിതത്തെ വ്യാഖ്യാനി ക്കുന്നു. കർമമാർഗത്തിൽ അതനുസരിച്ചു തീരുമാനവും കൈക്കൊ ള്ളുന്നു. അർജുനൻ സ്വന്തം സങ്കൽപ്പങ്ങൾ അനുസരിച്ചു ജീവിതത്തെ വ്യാഖ്യാനിച്ചശേഷം കർമാനുഷ്‌ഠാനത്തിൽ തൻ്റെ തീരുമാനം പ്രഖ്യാ പിക്കുകയാണ്.
BG 1-46.
യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയ ധാർത്തരാഷ്ട്രാ രണേ ഹന്യൂസ്‌തമ്മേ ക്ഷേമതരം ഭവേത്
ശസ്ത്രപാണയഃ - ആയുധധാരികളായ; ധാർത്തരാഷ്ട്രാ - ധ്യത രാഷ്ട്രപുത്രന്മാർ; അശസ്ത്രം - ആയുധമുപേക്ഷിച്ചവനും; അപ്ര തീകാരം - എതിർത്തു യുദ്ധം ചെയ്യാത്തവനുമായ; മാം - എന്നെ; രണേ ഹന്യുഃ യദി - യുദ്ധത്തിൽ കൊല്ലുന്നുവെങ്കിൽ; തത് - അത്; മേ ക്ഷേമതരം ഭവേത് - എനിക്കു കൂടുതൽ നല്ലതായി ഭവിക്കും.
ആയുധധാരികളായ ധൃതരാഷ്ട്രപുത്രന്മാർ ആയുധമുപേക്ഷിച്ച വനും എതിർത്തു യുദ്ധം ചെയ്യാത്തവനുമായ എന്നെ യുദ്ധത്തിൽ കൊല്ലുന്നുവെങ്കിൽ അതെനിക്കു കൂടുതൽ നല്ലതായി ഭവിക്കും. ഇവിടെ മമതാബദ്ധവും ആചാരനിബദ്ധവുമായ ധർമവിചാരം ധീര നായ അർജുനനെ ആത്മഹത്യക്കൊരുമ്പെടുന്ന ഒരു ഭീരുവിന്റെ നില യിലേക്കു തരംതാഴ്ത്തിയിരിക്കുകയാണ്. യുദ്ധത്തിൽ നിരായുധനായി മരിക്കുന്നതുകൊണ്ട് അർജുനൻ ആഗ്രഹിച്ച ധർമരക്ഷപോലും സംഭ വിക്കയില്ല. കുലത്തിൻ്റെ ക്ഷേമമാണല്ലോ കൊതിച്ചത്. അർജുനൻ മരി ച്ചാൽ കുലത്തിൻ്റെ അർധഭാഗമായ പാണ്ഡവപക്ഷം മുഴുവൻ തെണ്ടി ത്തിരിയേണ്ടിവരുമെന്നു തീർച്ച. ദുര്യോധനാദികളുടെ സ്വാർഥത നിറഞ്ഞ ആസുരഭാവം തൽക്കാലം ഒരുമിച്ചുനിൽക്കുന്ന കൗരവപക്ഷ ത്തെത്തന്നെ ഛിന്നഭിന്നമാക്കി നശിപ്പിക്കും. രാജ്യത്താകെ അരാജ കത്വം നടമാടും. ചുരുക്കത്തിൽ അർജുനൻ്റെ തീരുമാനം കുലത്തിനും രാഷ്ട്രത്തിനും ആകെ അപകടം വരുത്തിവയ്ക്കും. എന്തായാലും അർജുനൻ ആ തീരുമാനം നടപ്പാക്കാൻ ഭാവിച്ചു എന്നാണു തുടർന്നു ഉവാച - സഞ്ജയൻ പറഞ്ഞു: