Wednesday, 24 January 2024

ഭഗവത് ഗീത CH 3 4-6

ശിവരാവിന്ദം ഭാഷ്യം. 

കർമയോഗം 

Verse 4.

അർജുന മനസ്സിൽ വീണ്ടും സംശയമുണർന്നുകർമയോഗത്തിനു മാത്രമേ തനിക്കധികാരമുള്ളൂ എന്നെന്തിനു കരുതണം? എന്തുകൊണ്ടു തനിക്കും സന്യസിച്ചു സദാ ജ്ഞാനാഭ്യാസത്തിലേർപ്പെട്ടുകൂടാ? ഈ സംശയങ്ങൾക്കു മറുപടിയാണ് അടുത്ത പദ്യം:

Verse 4.

ന കർമണാമനാരംഭാന്നൈഷ്‌കർമ്യം പുരുഷോ ശ്നതേ

 സന്യസനാദേവ സിദ്ധിം സമധിഗച്ഛതി

പുരുഷഃ-ആത്മസാക്ഷാൽക്കാരത്തിനു കൊതിക്കുന്ന സാധകൻ; കർമണാം അനാരംഭാത്-ബാഹ്യകർമങ്ങൾ ചെയ്യാതിരിക്കുന്നതു കൊണ്ട്; നൈഷ്‌കർമ്യം-കർമസ്‌പർശമില്ലാത്ത ബ്രഹ്മനിഷ്ഠ; ന അത്ഭുതേ-അനുഭവിക്കുന്നില്ലസന്യസനാത് ഏവ-ബാഹ്യകർമ ങ്ങളെ ഉപേക്ഷിക്കുകയെന്ന സന്യാസം സ്വീകരിച്ചതുകൊണ്ടു മാത്രംസിദ്ധിം-നൈഷ്‌കർമ്യസിദ്ധിയെ; ന സമധിഗച്ഛതി ച-വേണ്ട പോലെ കൈവരിക്കാൻ കഴിയുന്നതല്ല.


ആത്മസാക്ഷാൽക്കാരത്തിനു കൊതിക്കുന്ന സാധകൻ ബാഹ്യ കർമങ്ങൾ ചെയ്യാതിരിക്കുന്നതുകൊണ്ടു കർമസ്‌പർശമില്ലാത്ത ബ്രഹ്മ നിഷ്ഠ അനുഭവിക്കുന്നില്ല. ബാഹ്യകർമങ്ങളെ ഉപേക്ഷിച്ചുകൊണ്ടുള്ള സന്യാസം സ്വീകരിക്കുന്നതുകൊണ്ടു മാത്രം നൈഷ്‌കർമ്യസിദ്ധിയെ വേണ്ടപോലെ കൈവരിക്കാൻ കഴിയുന്നതല്ല.

നൈഷ്കർമ്യസിദ്ധി

ജഡരൂപിണിയായ മായ നിശ്ചലവും നിർവികാരവുമായ പരബ്ര ഹ്മത്തിൽ ആരോപിച്ചിരിക്കുന്ന അസത്പ്രതിഭാസമാണു കർമം. അതു കൊണ്ടു ബ്രഹ്മസാക്ഷാൽക്കാരം ലഭിക്കുന്നതോടെ ആരോപിതകർമ ബന്ധം പാടേ അകലുകയാണു ചെയ്യുന്നത്. കർമസ്‌പർശമില്ലാത്ത ഈ ബ്രഹ്മനിഷ്ഠ അഥവാ സ്ഥിതപ്രജ്ഞ തന്നെയാണു നൈഷ്കർമ്യസിദ്ധിപതിനെട്ടാംധ്യായത്തിലെ  നാൽപ്പത്തൊൻപതാം ശ്ലോകത്തിൽ ഭഗവാൻ തന്നെ നൈഷ്‌കർമ്യസിദ്ധിയെ നിർവചിച്ചിട്ടുണ്ട്. ബുദ്ധിയെ സർവത്ര നിസ്സംഗമാക്കി, മനസ്സിനെ പൂർണമായി കീഴടക്കി, ലോക കാമങ്ങളി ലൊന്നും കൊതിയില്ലാതെ വ്യക്തമായ ആത്മാനുഭാവത്തോടെ കർമ ങ്ങളെ സന്യസിക്കുന്നയാൾ നൈഷ്കർമ്യസിദ്ധിയിലെത്തിച്ചേരുന്നു. എന്നാണു ഭഗവാൻ അവിടെ വിവരിച്ചിട്ടുള്ളത്. ബാഹ്യകർമങ്ങളെ ത്യജി ച്ചതുകൊണ്ടു ഒരു സത്യാന്വേഷി ഈ നൈഷ്‌കർമ്യം അനുഭവിക്കു ന്നില്ല. നേരേ മറിച്ചു തത്വബോധവും സമബുദ്ധിയും വളർത്തി സ്വധർമ രൂപേണ ബാഹ്യകർമങ്ങൾ അനുഷ്‌ഠിച്ച് ചിത്തശുദ്ധി നേടിയാലേ ജ്ഞാനഫലമായ ഈ സിദ്ധി കൈവരികയുള്ളൂ. ജ്ഞാനത്തോടു കൂടാത്ത കേവല കർമസന്യാസം സിദ്ധിപ്രദമല്ല. അതുകൊണ്ട് അർജു നൻ നൈഷ്കർമ്യസിദ്ധിയാണു ലക്ഷ്യമാക്കുന്നതെങ്കിൽ പൊടുന്നനേ കർമം സന്യസിക്കുന്നത് ഒരിക്കലും പ്രയോജനകരമായിരിക്കുകയി ല്ലെന്നു മാത്രമല്ല വേണ്ടപോലെ കർമം അനുഷ്‌ഠിക്കുന്നതു പ്രയോജന കരമായിരിക്കുകയും ചെയ്യും എന്നാണു ഭഗവാൻ്റെ അഭിപ്രായം. മൂന്നാ മധ്യായം പ്രധാനമായും ഒരു കർമയോഗിയെ മുൻനിറുത്തിയുള്ളതാണെ ന്നോർമിച്ചിരിക്കേണ്ടതാണ്.

ബാഹ്യകർമങ്ങൾ സന്യസിക്കുന്നതുകൊണ്ടു സിദ്ധി ലഭിക്കുകയി ല്ലെന്നുള്ളതു ശരിയാകാം. എങ്കിലും അവ ഉപേക്ഷിക്കുന്നതുകൊണ്ട് എന്താണു ദോഷം? കർമം ചെയ്യണമെന്നുണ്ടെങ്കിൽത്തന്നെ ഘോരമായ യുദ്ധം തന്നെ വേണമെന്നുണ്ടോ? അർജുനനു തോന്നാവുന്ന ഈ സംശ യങ്ങൾക്കാണു ഭഗവാൻ മറുപടി പറയുന്നത്:

Verse 5.

ന ഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകർമകൃത് കാര്യതേ ഹ്യവശഃ കർമ സർവ്വഃ പ്രകൃതിജൈർഗുണൈ

ഹി - എന്തുകൊണ്ടെന്നാൽ; കശ്ചിത് ആരും; ജാതു ഒരി ക്കലും; ക്ഷണം അപി - ഒരു ക്ഷണം പോലും; അകർമകൃത് കർമം ചെയ്യാത്തവരായി; ന തിഷ്‌ഠതി - വർത്തിക്കുന്നില്ല; ഹി - - അതായത്; സർവഃ - എല്ലാവരും; പ്രകൃതിജൈഃഗുണൈഃ - പ്രക്യ തിയിൽ നിന്നു രൂപം കൊള്ളുന്ന സത്ത്വരജസ്‌തമോ ഗുണങ്ങളിൽപ്പെട്ട്; അവശാഃ അവശരായിട്ട്; കർമ കാര്യതേ കർമം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്നു,

എന്തുകൊണ്ടെന്നാൽ ആരും ഒരിക്കലും ഒരു ക്ഷണംപോലും കർമം ചെയ്യാത്തവരായി വർത്തിക്കുന്നില്ല; എല്ലാവരും പ്രകൃതിയിൽ നിന്നു രൂപം കൊള്ളുന്ന സത്വരജസ്തമോഗുണങ്ങളിൽപ്പെട്ട് അവശ രായി കർമം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്നു.

അകർമകൃത് ജാതു ന തിഷ്ഠതി


കർമം ത്യജിച്ചാൽ എന്താണു ദോഷം? ഈ ചോദ്യം തന്നെ അജ്ഞ തയുടെ ഫലമാണ്. നൈഷ്‌കർമ്യസിദ്ധി നേടുന്നതുവരെ കർമം ത്യജി ക്കാൻ ആർക്കും സാധ്യമല്ല. കർമരഹിതമായ ആത്മതത്വം സാക്ഷാൽ ക്കരിക്കുന്നതുവരെ ഒരാൾക്കു ദേഹബുദ്ധി പൂർണമായി വിട്ടുപോവുക യില്ല. കർമത്തിലുണ്ടായി കർമത്തിൽ നിലനിന്നു കർമത്തിൽത്തന്നെ രൂപാന്തരം പ്രാപിച്ചു ചലിച്ചുകൊണ്ടിരിക്കുന്ന ജഡമാണ് ദേഹം. അതി നാൽ ദേഹബുദ്ധി അൽപ്പമെങ്കിലും ഉള്ളിടത്തോളം ഒരാൾക്കു കർമ ത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനേ പറ്റില്ല. അപ്പോൾ കർമം ത്യജിക്കാ നൊക്കാത്തതുകൊണ്ടു തന്നെ കർമം ത്യജിച്ചാലെന്താണു ദോഷംഎന്ന ചോദ്യം അപ്രസക്തമാണ്.

പ്രകൃതിജൈർഗുണൈഃ അവശഃ കർമ കാര്യതേ

കർമം ത്യജിക്കാൻ സാധ്യമല്ലെന്നു സമ്മതിക്കാം. പക്ഷേ, ഒരാൾ ഇന്ന കർമം തന്നെ ചെയ്യണമെന്നു നിയമമുണ്ടോ? അവനവന്റെ കർമം എന്തായിരിക്കണമെന്നു നിശ്ചയിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമില്ല. ഓരോരുത്തരേയും കർമത്തിനു പ്രേരിപ്പിക്കുന്നതു പ്രകൃതിഗുണങ്ങ ളാണ്. സത്വം, രജസ്സ്, തമസ്സ് ഇവയാണല്ലോ പ്രകൃതിഗുണങ്ങൾ. ഇവ പല അളവിലും കൂടിച്ചേർന്നു വ്യക്തിസ്വഭാവത്തിനു രൂപം നൽകുന്നു. അങ്ങനെ വ്യക്തിപ്രകൃതിഗുണത്തിനടിമയായി ഭവിക്കുന്നു. ഒരു വ്യക്തി യിൽ സത്വഗുണമാണു പ്രധാനമെങ്കിൽ അയാൾ പരിശീലിച്ചുറപ്പിച്ച സാത്വികകർമങ്ങളിൽ വ്യാപൃതനാകും. രജസ്സിനോ തമസ്സിനോ പ്രാധാന്യം വന്നാലും സ്ഥിതിയിതുതന്നെ. ഗുണഘടന മാറ്റിയെടുക്കാതെ കർമ സ്വരൂപം മാറ്റാൻ പറ്റുകയില്ല. വസ്‌തുവിചാരത്തോടെ ബോധപൂർവം യത്നിച്ചാൽ ഒരാൾക്ക് ഗുണഘടന ക്രമേണ മാറ്റിയെടുക്കുകയോ പുറ ന്തള്ളുകയോ ചെയ്യാം. എന്നാൽ ഗുണഘടനയെ ആശ്രയിച്ചല്ലാതെ കർമസ്വരൂപം മാറ്റാൻ പറ്റുകയില്ല. കർമയോഗിയെ സംബന്ധിച്ചു മാത്ര മല്ല ജ്ഞാനയോഗിയെ സംബന്ധിച്ചും നൈഷ്‌കർമ്യസിദ്ധിയിലെത്തു ന്നതുവരെ സ്ഥിതിയിതുതന്നെ. ഈ മൂന്നാമധ്യായത്തിലെ മുപ്പത്തി മൂന്നാം ശ്ലോകത്തിൽ ഭഗവാൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അർജുനനെ സംബന്ധിച്ചിടത്തോളം അദ്ദേഹം രജോഗുണപ്രധാനിയാ ണ്. രജോഗുണത്തിൻ്റേതായ യുദ്ധവാസന ജീവിതത്തിലുടനീളം അഭ്യ സിച്ചുറച്ചിട്ടുമുണ്ട്. അതായത് അർജുനൻ രജോഗുണത്തിന്റേതായ യുദ്ധ വാസനയ്ക്കടിമയാണ്. ദൈവീസമ്പത്തു വേണ്ടുവോളം നേടിയെങ്കിലും അർജുനൻ്റെ ഗുണഘടനയിൽ സത്വഗുണം പ്രധാനമായിത്തീരാൻ ഇനിയും കാലം വേണ്ടിയിരിക്കുന്നു. തൽക്കാലം പ്രധാനമായി നിൽക്കുന്ന രജോഗുണത്തെയും യുദ്ധവാസനയെയും ലക്ഷ്യബോധത്തോടെ ധർമ്മ മാർഗത്തിൽ പ്രവർത്തിപ്പിച്ചെങ്കിലേ അർജുനനു സത്വഗുണത്തിലേക്കു മുന്നേറാനും ഒടുവിൽ ഗുണബന്ധം 2009 നീക്കി നൈഷ്കർമ്യസി ദ്ധിയിലെത്താനും സാധിക്കൂ. നേരേ മറിച്ചു രജോഗുണവും യുദ്ധവാസ നയും ധർമമാർഗത്തിൽ പ്രവർത്തിപ്പിക്കാതെ യുദ്ധരംഗത്തുനിന്നു വിട്ടു പോവുകയാണെങ്കിൽ അതേ കാര്യങ്ങളെ അവശനായി അധർമമാർഗ ത്തിൽ പ്രവർത്തിപ്പിച്ചു തമോഗുണഘടനയ്ക്കു ശക്തികൂട്ടി പതിക്കാ നിടവരും. അതുകൊണ്ടാണ് അർജുനൻ കർമം ചെയ്യണം; അതും ധർമ യുദ്ധം തന്നെ ചെയ്യണം എന്നു ഭഗവാൻ ആവശ്യപ്പെട്ടത്.


ഇനി ഈ കർമരഹസ്യം ധരിക്കാത്ത ഒരു മടിയൻ ബാഹ്യകർമങ്ങ ളെല്ലാം തൽക്കാലം ബലാൽ ഉപേക്ഷിച്ച് ഏകാന്തവാസം സ്വീകരിക്കുന്നു എന്നു കരുതുക. എന്തായിരിക്കും അയാളുടെ സ്ഥിതി? ഈ സംശയ ത്തിനു മറുപടിയാണടുത്ത പദ്യം!

Verse 6.

കർമേന്ദ്രിയാണി സംയമ്യ യ ആതേ മനസാ സ്മ‌രൻ ഇന്ദ്രിയാർഥാൻ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ 

യ വിമൂഢാത്മാ - കർമരഹസ്യം ഗ്രഹിക്കാത്ത ഏതൊരു മറയ നാണോ കർമേന്ദ്രിയാണി സംയമ്യ - കൈകാൽ തുടങ്ങിയ കർമേ ന്ദ്രിയങ്ങളെ നിശ്ചലമാക്കിയിട്ട്; മനസാ ഇന്ദ്രിയാർഥാൻ സ്മരൻ അസ്തേ - മനസ്സുകൊണ്ട് ഇന്ദ്രിയ വിഷയങ്ങളെ ധ്യാനിച്ചു കഴി ഞ്ഞുകൂടുന്നത്; സഃ മിഥ്യാചാരഃ ഉച്യതേ അവൻ കപടനാട്യ ക്കാരനെന്നു പറയപ്പെടുന്നു.

കർമരഹസ്യം ഗ്രഹിക്കാത്ത ഏതൊരു മഠയനാണോ കൈകാൽ തുടങ്ങിയ കർമേന്ദ്രിയങ്ങളെ നിശ്ചലമാക്കിയിട്ടു മനസ്സുകൊണ്ട് ഇന്ദ്രിയ വിഷയങ്ങളെ ധ്യാനിച്ചു കഴിഞ്ഞുകൂടുന്നത് അവൻ കപടനാട്യക്കാരൻ എന്നു പറയപ്പെടുന്നു.

മിഥ്യാചാരൻ

കർമവാസനകൾ ക്ഷയിക്കാതെ മനസ്സ് നിരന്തരമായ ആത്മധ്യാ നത്തിൽ ഉറയ്ക്കുകയേ ഇല്ല, വാസനാബദ്ധൻ ധ്യാനിക്കാനിരു ന്നാൽത്തന്നെ സ്വയം വാസനക്കനുരൂപങ്ങളായ ഇന്ദ്രിയവിഷയങ്ങൾ തന്നെയായിരിക്കും മനസ്സിൽ പൊന്തിവരിക. ലക്ഷ്യബോധത്തോടുകൂടി വാസനകളെ ഫലേച്ഛ വെടിഞ്ഞു സ്വധർമാനുഷ്‌ഠാനത്തിൽ പ്രവർത്തി പ്പിക്കുകയും മനസ്സിൻ്റെ സമനിലയെന്ന യോഗം അഭ്യസിക്കുകയും ചെയ്യുകയല്ലാതെ കർമവാസന ക്ഷയിച്ചുകിട്ടാൻ വേറേ മാർഗമൊ ട്ടില്ലതാനും. വാസനാബദ്ധൻ ബാഹ്യകർമങ്ങൾ ബലാലുപേക്ഷിച്ചാൽ ക്രമേണ വാസനകൾ ഉള്ളിൽ ലയിച്ച് ആലസ്യവും ഉറക്കവും അനുഭ വിച്ചു തമസ്സിലേക്കു പതിക്കേണ്ടതായും വരും. സന്യാസിഭാവത്തിൽ ഇങ്ങനെ സദാ ആലസ്യത്തിലും ഉറക്കത്തിലും കഴിച്ചുകൂടുന്നവർ സന്യാസിമാരല്ല; കാപട്യക്കാരാണ്. ഇങ്ങനെയുള്ള കപടനാട്യക്കാർ സമൂഹത്തിനും രാഷ്ട്രത്തിനും ആപത്തായേ ഭവിക്കൂ. അർജുനൻ ധർമ യുദ്ധം ഉപേക്ഷിച്ച് ഏകാന്തവാസത്തിനൊരുമ്പെട്ടാൽ കുറേക്കാലം കൗരവന്മാരുടെ പഴയ ചെയ്‌തികളും തൻ്റെ പ്രതാപങ്ങളും ഒക്കെ ചിന്തിച്ചു തന്നെ കഴിച്ചുകൂട്ടുംതുടർന്നു തമസ്സിലേക്കു പതിച്ച് ആലസ്യവും ഉറ ക്കവും അദ്ദേഹത്തിൻ്റെ സ്വഭാവമായിത്തീരുകയും ചെയ്യും. നേരേമറിച്ചു ലക്ഷ്യബോധത്തോടെ യോഗമഭ്യസിച്ചു ധർമയുദ്ധത്തിലേർപ്പെടുകയാ ണെങ്കിൽ ക്രമേണ സത്വഗുണത്തിലേക്കുയരുകയും തുടർന്നു ജ്ഞാന മുണ്ടായി നൈഷ്‌കർമ്യസിദ്ധിക്ക് അർഹനായിത്തീരുകയും ചെയ്യും. ഈ കർമരഹസ്യം നല്ലപോലെ അറിയാവുന്നതുകൊണ്ടാണു ഭഗവാൻ അർജുനനോടു യുദ്ധം ചെയ്തേ തീരൂ എന്നു നിർബന്ധിച്ചത്.

ബാഹ്യകർമങ്ങൾ ബലാലുപേക്ഷിക്കുന്നവൻ കപടനാട്യക്കാര നാണ്; അയാൾക്കു തമസ്സിലേക്കുള്ള പതനം അനിവാര്യവുമാണ്. എന്നാൽ യോഗമഭ്യസിച്ചുകൊണ്ടു സ്വന്തം കർമവാസനയ്ക്കനുരൂപ മായി സ്വധർമാനുഷ്ഠാനത്തിലേർപ്പെടുന്നയാളിന്റെ മെച്ചമെന്താണ്? ഈ ചോദ്യത്തിനാണു ഭഗവാൻ അടുത്തതായി മറുപടി പറയുന്നത്:


No comments:

Post a Comment