ജ്യോതിഷം - 8
ജ്യോത്സ്യൻ ജ്യോ തി ഷ ത്തിനാവശ്യമായ കാലഗണനയിലും ഗ്രഹ ഗണനയിലും സമർത്ഥനായിരിക്കണം.
ഗണിതത്തിൽ 5 സിദ്ധാന്തങ്ങളാണു പ്രധാനമായിട്ടുള്ളതു്
പൌലിശ സിദ്ധാന്തം
രോമക സിദ്ധാന്തം
വസിഷ്ഠ സിദ്ധാന്തം
സൌര സിദ്ധാന്തം
പിതാമഹസിദ്ധാന്തം
കൂടാതെ യുഗം, വർഷം ,അയനം: 'ഋതു, മാസം, പക്ഷം, അഹോരാത്രം യാമം, മുഹൂർത്തം ,നാഴിക, പ്രാണൻ, ത്രുടി ഇവ ഉൾക്കൊള്ളൂന്ന കാലത്തെപ്പറ്റിയും, ദേശത്തെപ്പറ്റിയും അറിവുള്ളവനായിരിക്കണം
1_ത്രുടി -- 100 താമര ഇതളുകൾ അടുക്കി വച്ച് അതിൽക്കൂടി ഒരു സ്വർണ്ണ സൂചി അടിച്ചുകയറ്റിയാൽ ഒരു ദളത്തിൽ ആസൂചികയറാൻ എത്ര സമയം എടുക്കുമോ അതു് _ത്രുടി
100 ത്രുടി - 1 ലവം
30 ലവം - 1 നിമിഷം
45നിമിഷം - 1 പ്രാണൻ
6 പ്രാണൻ - 1 വിനാഴിക
60 വിനാഴിക - 1 നാഴിക
60 വിനാഴിക _ 1 നാഡി
60 വിനാഴിക _ 24 മിനിട്ട്
60 നാഴിക - 1 ദിവസം
60 നാഴിക - 24 മണിക്കൂർ
60 വിനാഴിക -1 നാഡി (24 മിനിട്ട് ) - 1 നാഴിക
60- നാഴിക - 24 മണിക്കൂർ ( 1 ദിവസം)
രണ്ടര വിനാഴിക - 1 മിനിട്ട്
2 മിനിട്ട് - 5 വിനാഴിക
രണ്ടര നാഴിക - 1 മണിക്കൂർ
2 മണിക്കൂർ - 5 നാഴിക
2 നാഴിക - 1 മുഹൂർത്തം
ഏഴര നാഴിക - 1 -യാമം
8 യാമം - 60 നാഴിക (1 ദിവസംor 24 മണിക്കൂർ)
അഹോരാത്രം-1 ദിവസം ( 1 രാത്രി +1 പകൽ)
പക്ഷം - 15 ദിവസം
ഋതു - 2 മാസം
6 ഋതുക്കൾ - 1 വർഷം
മേടം + ഇടവം - വസന്തം
മിഥുനം + കർക്കിടകം - ഗ്രീഷ്മം
ചിങ്ങം + കന്നി -വർഷം
തുലാം + വൃശ്ചികം - ശരത്
ധനു + മകരം - ഹേമന്തം
കുംഭം + മീനം - ശിശിരം
അയനം - 6 മാസം
2 അയനം - 1 വർഷത്തിൽ
കർക്കിടകം 1 മുതൽ ധനു അവസാനം വരെ- ദക്ഷിണായനം
മകരം 1 മുതൽ മിഥുനം അവസാനം വരെ- ഉത്തരായനം
യുഗങ്ങൾ - 4
കൃതയുഗം
ത്രേതായുഗം
ദ്വാപരയുഗം
കലിയുഗം
കലിയുഗം - 432000 വർഷം
ദ്വാപരയുഗം - 864000 വർഷം (കലിയുഗത്തിന്റെ ഇരട്ടി )
ത്രേ താ യുഗം -12 96000 (കലി യൂഗത്തിന്റെ 3 ഇരട്ടി)
കൃതയുഗം ( സത്യയുഗം) - 1728000 വർഷം (കലിയുഗത്തിന്റെ നാലിരട്ടി )
4 യുഗം ചേർന്നു - 1 മഹായുഗം (4320000 വർഷം)
71 മഹായുഗങ്ങൾ - മന്വന്തരം - (3067 20000_വർഷം)
1000 മഹായുഗം -1 കല്പം - ബ്രഹ്മാവിന്റെ 1 ദിവസം - (4320000000 വർഷം)
360 കല്പം _ബ്രഹ്മാവിന്റെ 1 വർഷം
ബ്രമ്മാ വിന്റെ 120 വർഷം - ബ്രഹ്മാവിന്റെ ആയുസ്സ്
രണ്ടു മന്വന്തരങ്ങളുടെ ഇടക്ക് ഒരു പ്രളയകാലം
പ്രളയകാല സമയം-1728000 വർഷം (ഒരു കൃതയുഗ സമയം)
ഇന്നു 7 ആം മന്വന്തരം 27 മഹായുഗം കഴിഞ്ഞു 28-ാം 'മഹാ യുഗത്തിൽ 'കൃത ത്രേ താ ദ്വാപരയുഗം കഴിഞ്ഞ് കലിയുഗം നടന്നു കൊണ്ടിരിക്കുന്നു
കലിയുഗം ആരംഭിച്ചതു - BC - 3102 ന്
അതിനാൽ ഇന്നു കലി വർഷം - 5120
ഇതിന്റെ അടിസ്ഥാനത്തിൽ ലോകാരംഭം മുതൽ ഇന്നുവരെ എത്ര വർഷം കഴിഞ്ഞു എന്നു മനസ്സിലാക്കാം
ഇന്നു വരെ (2018)
6 മന്വന്തരങ്ങൾ - 1840320000 +
7 പ്രളയങ്ങൾ ( സന്ധി) - 120 96000+
കഴിഞ്ഞു പോയ 27 മഹായുഗങ്ങൾ - 116640000 +
ഒടുവിലത്തെ കൃത ത്രേ താ ദ്വാപരയുഗങ്ങൾ - 3888000 +
ഇന്നുവരെ (AD - 2018)
കലിയുഗത്തിൽ കഴിഞ്ഞു പോയ
വർഷങ്ങൾ - 5120
അപ്പൊൾ ലോകാരംഭം മുതൽ 2018 വരെ കഴിഞ്ഞു പോയവർഷങ്ങൾ = 1972947127
(ഭാസ്ക്കരാചാര്യന്റെ_ സിദ്ധാന്തശിരോമണി 1 - അദ്ധ്യായം -21 ,22 ,23. 24- ശ്ലോകത്തെ ആസ്പദമാക്കി യൂള്ള കണക്ക്)
'
No comments:
Post a Comment