Thursday, 6 February 2020

ബിരിയാണിയിൽ വീണ കേരള ഹിന്ദു..

എന്റെ പത്താം വയസ്സിലാണ്, അതായത് 1970 കാലഘട്ടത്തിൽ, എന്റെ ഗ്രാമമായ പുറമേരിയിൽ ഓട്ടുമേഞ്ഞ മുസ്ലിം പള്ളി പൊളിച്ചു കോൺക്രീറ്റ് ആക്കുന്നത്. രണ്ട് മിനാരങ്ങൾ, പച്ച നിറം, ഏഴു മണിക്ക് ഓത്തിനു പോകുന്ന മാപ്പള കുട്ടികൾ... എനിക്ക് വലിയ അതിശയമായിരുന്നു. സംശയിക്കാൻ ഉള്ളത്ര ബുദ്ധി ഉറച്ചിട്ടില്ലായിരുന്നു.. 

അവിടെയും ഇവിടെയും എന്ന മാതിരി ഒരു പത്തു മുപ്പതു മുസ്ലിം കുടുംബങ്ങൾ. എല്ലാരും വ്യാപാരികൾ. വീടിന്റെ വരാന്തയിൽ ഒരു പത്തായം ഉണ്ടാകും പണക്കാരായ മുസ്ലിങ്ങളുടെ വീട്ടിൽ. ഉമ്മച്ചിയ്ക്ക് വെള്ള ഗൗണിട്ടു നിസകരിക്കാനും ഉച്ചക്ക് മാപ്ലക്ക് ഉറങ്ങാനും മാത്രം അത് ഉപകരിച്ചു കണ്ടു. 
പണിക്ക് പോകുന്ന അയിച്ചു ഉമ്മ എനിക്ക് നല്ല ഓർമയുണ്ട്. പ്രകൃതി വിരുദ്ധനായ അഹമ്മദിനെയും അറിയാം. എനിക്ക് മുട്ടായി തന്ന് സംസാരിക്കുമായിരുന്നു. ഞാൻ കർമഫലം കൊണ്ട് രക്ഷപ്പെട്ടു. 
പിന്നെയുള്ളത് തേങ്ങ വ്യാപാരിയായ അഹമ്മദ് ഹാജിയാണ്. വെള്ള വസ്ത്രം നന്നായി ധരിക്കുന്ന ഹിന്ദുവല്ലാത്ത ഒരേയൊരു ആൾ. നല്ല പേരായിരുന്നു അദ്ദേഹത്തിന്. 
ഒരുനാൾ കാലത്ത് അദ്ധേഹത്തിന്റെ വീട്ടിൽ കരച്ചിലും ബഹളവും. അഹമ്മദ് ഹാജിയുടെ മകൻ നികാഹ് കഴിച്ചത് എന്റെകൂടെ പഠിച്ച സൈനുവിനെ ആയിരുന്നു. അയല്പക്കമായിരുന്നു എങ്കിലും കല്യാണത്തിന് ശേഷം ഞാൻ കണ്ടിട്ടില്ല. 
അമ്മ പറഞ്ഞതറിഞ്ഞത്, ഇന്നലെ രാത്രി അവിടെ 'കിണ്ണം തട്ടി മറിഞ്ഞു' എന്നാണ്. കൂടുതൽ അമ്മ മറച്ചു. കൂട്ടുകാരിൽ നിന്നറിഞ്ഞത് അഹമ്മദ് ഹാജി രാത്രി സൈനുവിന്റെ അടുത്തു പോകുമായിരുന്നു എന്നാണ്. അവളുടെ മാപ്പള ഗൾഫിലാണ്. ഹാജി പോയതറിഞ്ഞു ഹാജിയുടെ ഭാര്യ എണീറ്റു വന്നു. ഹാജി ഓടുമ്പോൾ കിണ്ണം തട്ടി ഒച്ചയുണ്ടായത്രേ. 
ഏതായാലും എന്റെ ഗ്രാമത്തിലെ, അല്ല എന്റെ ഓർമയിലെ ആദ്യത്തെ ഡൈവോഴ്സ്. ദുബായിയിൽ നിന്ന് ഒരു ഫോൺ വന്നത്രെ, മൂന്നു തലാഖ് പറഞ്ഞു. സൈനു വീട്ടീന്ന് പുറത്തായി. എന്താ ഈ തലാഖ് എന്ന് മനസ്സിലാവാൻ വീണ്ടും ഒരു പത്തു വർഷം കഴിഞ്ഞു എനിക്ക്. 
സൈനൂന്റെ ബാപ്പ ദുബായിയിൽ കച്ചവടക്കാരനായിരുന്നു. അവിടുന്നു പണം കുഴൽ വഴി അദ്ധേഹത്തിന്റെ വീടിലേക്ക്‌ വരുമായിരുന്നു. എനിക്കിരുപതു വയസ്സുള്ളപ്പോൾ പോലീസ് അയാളുടെ വീട്ടിലെ കക്കൂസ് കുത്തിപ്പൊളിച്ചു സ്വർണ ബിസ്കറ്റുകൾ പിടിച്ചെടുത്തു അത്രേ. അദ്ദേഹത്തിനും അഹമ്മദ് ഹാജിക്കും സ്വർണ പല്ല് ഓരോന്ന്  വീതം ഉണ്ടായിരുന്നു. 

അക്കാലത്താണ് ഹിന്ദു കൃഷിക്കാരുടെ പണിക്കാർക്ക് പത്തു സെന്റ്‌ കൊടുക്കാൻ ഈ എം എസ് നിയമമുണ്ടാക്കിയത്. എന്റെ വലിയമ്മാവൻ രണ്ട് പേർക്ക് പത്തു സെന്റ്‌ കൊടുത്തു, വലിയ സമരങ്ങളുടെ ഒടുവിൽ. 
ഇക്കാലത്താണ് തീയന്മാരായ പണിക്കാർ മുസ്ലിം വീടുകളിൽ പണിക്കു പോകാൻ തുടങ്ങിയത്. പോകുന്നവരെ കണ്ടു പിടിച്ചു വലിയമ്മാമനെ കാണിച്ചു കൊടുക്കാൻ എനിക്ക് നിർദേശമുണ്ടായിരുന്നു. അവരെ പിന്നെ വല്യമ്മമാൻ ഒഴിവാക്കി. പക്ഷെ ഒരു വിഭാഗം മുസ്ലീമിന്റെ പണിക്കു പോകാൻ ഇഷ്ടപ്പെട്ട പോലെ തോന്നി. അവരോട് മിണ്ടാൻ പാടില്ലെന്ന് ഓർഡറും കിട്ടി. പിന്നെ ഒരു അഞ്ചു വർഷത്തിൽ അവരിൽ ചിലർ ഗൾഫിലേക്ക് പോയി. അതൊരു വലിയ സംഭവമായിരുന്നു. അവർ പെട്ടെന്ന് പണക്കാരായി. സ്ഥലം വാങ്ങാൻ തുടങ്ങി, വെള്ള ഷർട്ടിടാൻ തുടങ്ങി. സ്ത്രീകൾ സാരിയിലേക്കു മാറി. 
ഒരു വാച്ചു കള്ളനുണ്ടായിരുന്നു നാട്ടിൽ. ചെറിയ ചെറിയ കളവുകൾ.. എവിടെ കളവു നടന്നാലും അദ്ദേഹം അറസ്റ്റിലാവും. അദ്ദേഹവും ഒരു നാൾ ഗൾഫിലേക്ക് പോയി. 
ഇക്കാലത്തിനിടയിൽ കൂലി കൂടി, വെള്ളം കുറഞ്ഞു, കൃഷി നഷ്ടമാണെന്ന അവസ്ഥ വന്നു. നായർ ചെറുപ്പക്കാർ സർക്കാർ ജോലികളിൽ അമർന്നു. കൃഷി അന്തസ്സില്ലാത്ത പണിയായി. 
പണത്തിനു വഴിയറിയാതെ സ്ഥലം വിൽക്കാൻ തുടങ്ങി ഹിന്ദുക്കൾ.. വാങ്ങുന്നതൊക്കെ മുസ്ലിങ്ങൾ. കൂട്ടത്തിൽ ഗൾഫിൽ പോയ തീയന്മാരും. അവരുടെ അച്ഛൻ പണിയെടുത്ത സ്ഥലം അവൻ വാശിയോടെ വാങ്ങി. അതിലൊരാളുടെ അമ്മമ്മ ചിരുത മുറ്റത്തു മുറിയൻ ഇലയിൽ ഇറ്മ്പ് വന്ന ചോറ് പുളിയും പച്ചമുളകും കൂട്ടി കഴിക്കുന്നത്‌ ഞാൻ കാണാറുണ്ട്. 

ഇവിടെ തീയനും നായരും ഒരേ നാടയിൽ കെട്ടാൻ പറ്റാത്തതിന് ഒരു കാരണം ഇതാണ്. ഹിന്ദുവാകാൻ അവർക്കു ഇനിയും കാത്തിരിക്കേണ്ടിവരാം. പക്ഷെ, അപ്പുറത്തുള്ളത് കാൻസറാണ്.. ഇക്കാലത്തൊന്നും ബിരിയാണി ഇല്ലായിരുന്നു. ദിവസവും മീനും വർഷത്തിൽ രണ്ട് തവണ അറുക്കുന്ന ഒരാടും മാത്രം... 2000ന് ശേഷം ബിരിയാണിയിൽ ഹിന്ദുക്കൾ വീണു. അത് കഴിക്കാൻ ഹിന്ദുക്കൾ ഓടിക്കയറാൻ തുടങ്ങി. പിന്നെ ഒരു മര്യാദക്ക് ഇങ്ങോട്ടും ക്ഷണം. അവരും ഒരു ചെയ്ഞ്ചിന് വരാൻ തുടങ്ങി. 
ഇന്ന് അതെ ഹിന്ദുവിന് സാധനം കൊടുക്കില്ല എന്ന് എന്റെ അതെ ഗ്രാമത്തിലെ മുസ്ലിം വ്യാപാരി പറയുന്നിടത്തു കാര്യങ്ങൾ വന്നുനിൽക്കുന്നു. 

No comments:

Post a Comment