രണ്ടു തരം പഠന രീതികളാണ് ഉള്ളത്. ഒന്ന് വൈകാരിക സാക്ഷരതയും മറ്റൊന്ന് വൈചാരിക സാക്ഷരതയും. രണ്ടും ഒന്നിച്ചു പോകേണ്ടതും, രണ്ടും വിദ്യാഭ്യാസത്തിന്റെ ധാരക ശക്തിയായി നില കൊള്ളേണ്ടതുമാണ്.
നിർഭാഗ്യമെന്നു പറയട്ടെ, നമ്മുടെ നാട് വൈകാരിക സാക്ഷരതയെ മാറ്റിവെച്ചു കഴിഞ്ഞിരിക്കുകയാണ്. വ്ദ്യാഭ്യാസ രംഗത്ത് നിന്നും വൈകാരിക സാക്ഷരത നൂറു ശതമാനം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. വൈചാരിക സാക്ഷരതയ്ക്കു അമിത പ്രാധാന്യമുണ്ടായി കഴിഞ്ഞിരിക്കുന്നു. ചർച്ചകൾ, വാർത്താ അവലോകനങ്ങൾ എല്ലാം വൈചാരിക സാക്ഷരതയുടെ ഘട്ടങ്ങളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കിന്നത്.
മനുഷ്യനന്റെ മനസ്സ്, അതിന്റെ നൈർമല്യം,ഉദാത്തങ്ങളായ അംശങ്ങൾ ഒക്കെ വൈകാരിക സാക്ഷരതയുടെ ഫലമാണ്. അവ സ്കൂളൂകളിൽ നിന്നല്ല കിട്ടുന്നത്.
ഒന്നാമത് കുട്ടികൾ നേരത്തെ സ്കൂളുകളിൽ എത്തുന്നു. വൈകാരിക സാക്ഷരത ലാഭകനുള്ള പ്രായത്തിൽ കുട്ടി വൈചാരിക തലങ്ങളിലേക്ക് തള്ളപ്പെടുന്നു.
ഒരു ആറു വയസ്സ് വരെയെങ്കിലും മാതൃത്വമുള്ള അമ്മയോടൊപ്പം വളരണം. അമ്മയിൽ നിന്നാണ് വൈകാരിക സാക്ഷരത കുട്ടിക്ക് കിട്ടുന്നത്. മാതൃത്വമുള്ള അമ്മ എന്നാൽ, ധനത്തിന്ന്, ആടകൾക്കു ഒക്കെ പ്രാധാന്യം കൊടുക്കുന്ന വേളകളിൽ അമ്മയിൽ നിന്ന് മാതൃത്വം കൊഴിഞ്ഞു പോകും. അവിടെ കുട്ടി തനിക്കൊരു ശല്യമായി മാറും. അവിടെ കുട്ടിക്ക് അമ്മയും ശല്യമായി മാറും. സവർണ സമ്പന്ന വീടുകളിൽ, ബാഗും തോളിലിട്ട് സ്കൂളിൽ പോകാൻ വ്യഗ്രത കാണിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
പഴയ കാലത്ത് സ്‌കൂളിലേക്ക് പോകാൻ മടി കാണിക്കുന്ന, അമ്മയെ പിരിയാൻ മടി കാണിക്കുന്ന കുട്ടിയെയാണ് നാം കണ്ടത്. വീട്ടിൽ നിന്നു പിരിയാനാകാതെ വിഷമിക്കുന്ന കാഴ്ച!. അഞ്ചും ആറും വയസ്സിൽ വളരെ വിഷമിച്ചാണ് കുട്ടി സ്കൂളിൽ പോയത്. ക്ലസ്സിലിരിക്കാൻ താത്പര്യമില്ലാത്ത കുട്ടി, നാലുമണിയുടെ ബെല്ലടിക്കാൻ കാത്തിരിക്കുന്ന കുട്ടി, ബെല്ലടിച്ചാൽ ഒറ്റ ഓട്ടത്തിൽ വീട്ടിലെത്തുന്ന കുട്ടി.
ഇന്നു കുട്ടി അമ്മയോടൊപ്പം ഇരിക്കാൻ ഇഷ്ടപ്പെടുന്നില്ല. അമ്മ പറയുന്നത് അനുസരിക്കാൻ ഇഷ്ടപ്പെടുന്നില്ല. അമ്മയ്ക്ക് പറഞ്ഞു കൊടുക്കാൻ അറിയില്ല. മറ്റുള്ളവർ പറയുന്നത് അനുസരിക്കാൻ ഇഷ്ടമുണ്ടാവുക. മറ്റുള്ളവരെ അംഗീകരിക്കാൻ ഇഷ്ടമുണ്ടാവുക. കുടുംബ ബന്ധങ്ങൾ തകരുക. ഇതൊക്കെ വൈകാരിക സാക്ഷരതയ്ക്കു അന്ത്യം വന്നതിന്റെ സൂചനകളാണ്.
നമ്മുടെ സംഘടനാ പാടവം വളർന്നപ്പോൾ അടിസ്ഥാന കുടുംബ ബന്ധങ്ങൾ തകർന്നു. വിവാഹം കഴിച്ചാലും ഭാര്യയും ഭാരതവും അധിക നേരം ഒന്നിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നില്ല. മറ്റു കൂട്ടായ്മകളിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നു. സമയം പുറത്തു ചെലവഴിക്കാൻ ഇഷ്ടപ്പെടുക.
ചേർച്ചക്കു പകരം അസ്ഥിരതയുണ്ടാക്കുന്ന കുടുംബാംഗങ്ങൾ.
ജിജ്ഞാസയും വാസനയും തമ്മിലുള്ള മത്സരം അനുവദിച്ചു കൊടുക്കുകയും എവിടെ ജിജ്ഞാസയെ വാസന മറികടക്കുന്നു, എവിടെ മനുഷ്യന് ലോകെഷണ, ദാരേഷണ, വിതേഷണ, മൂന്ന് ഏഷണങ്ങളെ ലോകത്തുള്ളൂ.. ഇവയുടെ പേരിലെ വഴക്കുകൾ ഉള്ളൂ, വാക്കണങ്ങളും.
മാനവൻ ഏറ്റവും സമ്പന്നനാകുന്നത് സ്വയം നിർമിതമായ ഒരു ദാരിദ്ര്യത്തിൽ വെച്ചാണ്. ആവശ്യങ്ങളെ സ്വയം പരിമിതപ്പെടുത്തുകയും സ്വയം അച്ചടക്കമുള്ളവനായി തീരുകയും തന്റെ ആവശ്യങ്ങൾക്ക് മാത്രം സമൂഹത്തിൽ നിന്നു എന്തെങ്കിലും ശ്രമിക്കുകയും ചെയ്യുമ്പോഴാണ് വ്യക്തി ആത്മീയമായി വികസിക്കുന്നത്. ഇവിടെ ഭൗതികമായ ഒരു ദാരിദ്ര്യം അവൻ സ്വയം ഏറ്റു വാങ്ങുന്നതാണ്. ഭാരതം ഒരു കാലത്ത് ഏറ്റു വാങ്ങിയ ദാരിദ്ര്യം ജനിതകപരവും അതെ സമയം തന്നെ സ്വയം നിർമിതവുമാണ്. അക്കൂട്ടരിന്നും ദാരിദ്ര്യത്തിൽ തന്നെയാണ്. ഇന്ത്യയുടെ അന്തരങ്ങമറിഞ്ഞു ഇന്ത്യക്ക് ആദ്ധ്യാൽമികവും ഭൗതികവുമായ എല്ലാം നൽകിയ പാരമ്പര്യം,ജനിതക പാരമ്പര്യം ഇന്നും അതെ ദാരിദ്ര്യത്തിൽ തന്നെയാണ് നിലകൊള്ളുന്നത്. വ്യാസന്റെയും പരാശരന്റെയും പാരമ്പര്യം ഇന്നും അതിന്റെ ജനിതക പാരമ്പര്യങ്ങളെ ഉൾക്കൊണ്ട് കൊണ്ട് സമീചീനമായ സത്യത്തിന്റെയും ശാന്തിയുടെയും ലോകങ്ങളിൽ ബൗദ്ധികമായും ആധ്യാൽമികമായും ഒരേ രൂപത്തിൽ ശാന്തിയോടുകൂടി ദാരിദ്ര്യത്തെ ഉൾക്കൊണ്ട് കൊണ്ട് ജീവിക്കുമായാണ്. ഒരടിപോലും അവിടെ മാറ്റം വരുത്താൻ ഒരു ഭരണം മാറ്റത്തിനും കഴിഞ്ഞിട്ടുമില്ല.
മറിച് അശാന്തരും അസ്വസ്ഥത ചിത്തരുമായവർ സമ്പത്തുകളുടയും സവര്ണതയുടെയും നടുക്ക് ഒക്കെയാണ് ഇന്നു കുടി കൊള്ളൂന്നത്.
വാസനാജാലങ്ങൾ ശക്തങ്ങളാണ്. വസാനിക്കനുസരിച്ചാണ് മനുഷ്യൻ പോകേണ്ടത്, പോവുകയും വേണം. വാസന തീർന്നു കിട്ടിയാൽ മാത്രമേ ശാന്തിയോടുകൂടി മനുഷ്യന് മടങ്ങാൻ കഴിയൂ. സൃഷ്ടിയുടെ രഹസ്യമിതാണ്.
ഈ രഹസ്യം പറഞ്ഞു തരുന്ന വേദാന്ത ശാസ്ത്രമാണ് ശങ്കരന്റെ സൌന്ദര്യ ലഹരി, അഥവാ ശ്രീ വിദ്യ.
ഭാരതം ലോകത്തിൽ ആധ്യാൽമികവും ഭൗതികവുമായ വികാസത്തിന്നു വാസനയെയും ജിജ്ഞാസയെയും മാത്രം അവലംബിച്ചിട്ടുള്ള രാജ്യമാണ്.
ആദ്ധ്യാൽമികമായ വികസനത്തിന് ജിജ്ഞാസയും ഭൗതിക, കർമ രംഗങ്ങൾക്ക് വസാനയേയും.
വ്യക്‌തിയുടെ കർമം വാസനബദ്ധമാണ്. ഓരോ വ്യക്തിയിലും അനന്ത കോടി വാസനകളാണ് ഉള്ളത്. പിതൃ പൈതാമഹ സംപ്രാപ്തമായി വന്നിരിക്കുന്ന വാസനകളും മാതൃ പാരമ്പര്യത്തിലൂടെ വന്നിരിക്കുന്ന വസനകളും ഏകത്ര കൂടിച്ചേരുന്ന ഒരു വേളയിലാണ് സൃഷ്ടിയുടെ രഹസ്യമറിഞ്ഞുകൊണ്ടു ജീവൻ അതിൽ വന്നു ചേരുന്നത്. പരകായപ്രവേശ രൂപേണ ആ പിണ്ഡാണ്ഡത്തിൽ വന്നു ചേരുന്നത്. അങ്ങിനെ വന്നു ചേരുന്ന ജീവന് a ആവശ്യമായ ദാരിദ്ര്യം, അവശ്യമായ സുഖം ആവശ്യമായ സുഖം, അവശ്യമായ ധനം ഇതെല്ലാം പൂർവ നിശ്ചിതം തന്നെയാണ്. അതിലൂടെയെല്ലാം കടന്നു പോവുക തന്നെ വേണം. അതിനെയെല്ലാം വ്യക്തിപരമായി തരണം ചെയ്തെ മതിയാകൂ. അതെ സമയം താൻ ഏതൊന്നിൽ നിന്നാണോ, ഏതൊരു ഭൂതത്തിൽ നിന്നാണോ സംജാതമായത്, അതിനെ അറിയുവാനുള്ള ആഗ്രഹം, ജിജ്ഞാസ അവന്റെ കൂടപ്പിറപ്പുമാണ്. ജിജ്ഞാസ കൊണ്ട് ഗുരുവിനെ തെടുകയും, ഗുരുവാക്യങ്ങളെ അവലംബിക്കുകയും,ഗുരുസന്നിധിയെ പ്രാപിക്കുകയും അനന്ത പാരമ്പര്യ വെക്തക്കളായ ഗുരുക്കന്മാരുടെ പാദാന്തികത്തിൽ നിന്ന് പഠിക്കുകയും, പഠിച്ചത് അതീതിബോധചരണ പ്രചരണ പ്രക്രിയയിലൂടെ അന്യനുമായി പങ്ക് വെക്കുകയും, അതിന്നിടയില് ശ്രവണ മനന നിദിധ്യാസനത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്യുക ; അത് ജിജ്ഞാസയുടെ കാര്യമാണ്. ജിജ്ഞാസയും വാസനയും തമ്മിലുള്ള അനന്ത മത്സരത്തിലാണ് ലോകം.
ചിലപ്പോൾ വാസന ജയിക്കും, ചിലപ്പോൾ ജിജ്ഞാസ ജയിക്കും. ചിലപ്പോൾ ജിജ്ഞാസയെ ബലി കഴിച്ചുകൊണ്ട് വാസനയുടെ അരുൾപ്പാടുകളിലൂടെ സഞ്ചരിക്കും.
സ്വാമി നിർമ്മലാന്ദ ഗിരി മഹാരാജിനെ അവലംബമാക്കിക്കൊണ്ടു എഴുതിയത്.
രാജീവദാമോധരൻ.
Jijñāsā is the desire to know.
Vasana is Passion. Passion is strong and barely controllable emotion.
Study is in two type.
1.Vaikarika saksharatha..based on or subject to modification.
2.Vaicharika Saksharata..ideological.
No comments:
Post a Comment