ഒറ്റ കുട്ടി എന്ന അബദ്ധവും അതിന്റെ വിപത്തും.
കഴിഞ്ഞ കുറെ പതിറ്റാണ്ടുകളിലെ സാമ്പത്തികവും സാമൂഹ്യമായതുമായ കാരണങ്ങൾ ഹിന്ദു കുടുംബങ്ങളെ ഒരു കുട്ടി മതി, അത് ആണായാലും പെണ്ണായാലും കാര്യമാക്കേണ്ട എന്നത് ഒരു സങ്കല്പമായി മാറിയത് പോലെ തോന്നുന്നു. കൈയിൽ എണ്ണവുന്ന കുടുംബങ്ങൾ മാത്രം രണ്ടോ അതിൽ കൂടുതലോ കുട്ടികൾ ഉള്ളവരായി കാണാം എന്ന് മാത്രം.
എന്റെയൊക്കെ ബാല്യം ഞങ്ങൾ കൊച്ചനുജന്മാരും അനുജത്തികളും പിറന്നു വീഴുന്നതും അവരെ നടക്കാൻ പഠിപ്പിക്കുന്നതും, അവരെ വളർത്തുന്നതും അവരുടെ കൂടെ പരസ്പരം താങ്ങും തണലുമായി വളരുകയായിരുന്നു. സ്കൂളിലും പുറത്തും ഉണ്ടാവുന്ന പ്രശ്നങ്ങളും തോൽവികളും വിജയങ്ങളും ഞങ്ങൾ വീട്ടിലെ കൂട്ടായ്മയിൽ പരിഹാരമുണ്ടാക്കുമായിരുന്നു. ഒന്നും മാതാപിതാക്കളെ അറിയിക്കേണ്ട അവസ്ഥ വരാറില്ല. ഒരാൾ നീന്തൽ പഠിച്ചാൽ എല്ലാരും താനേ പഠിക്കും. ഒന്നിച്ചു കടയ്ക്കു പോയും അയല്പക്കങ്ങളിൽ സംസാരിച്ചും ഇടപഴകിയും ഞങ്ങൾ സ്വയം പ്രാപ്തരാകുകയാണ് ഉണ്ടായതു. ഞങ്ങളെ കൊണ്ട് മാതാപിതാക്കൾക്ക് വിഷമത്തിന്റെ വിഷമത്തിന്റെയോ ഉത്തരം മുട്ടിന്റെയോ നിമിഷങ്ങൾ സമ്മാനിച്ചില്ല. കഥ പറയാനും ഭാഗവതം കേൾക്കാനും മാതാപിതാക്കന്മാർ ഞങ്ങളെ ഒന്നായി ഇരുത്തുന്ന സമയമാണ്. അത് വെച്ച് പലതരം കളികൾ ഞങ്ങൾ നെയ്തെടുത്തു.
തേങ്ങ എണ്ണാനും വിലയിടാനും മടലും ചികരിയും ഓലയും എങ്ങിനെ കുടുംബത്തിന്റ സാമ്പത്തിക സ്രോതസ്സിന്നു ബലമേകുന്നു എന്ന മഹത്തായ ബലപാഠം ഞങ്ങളറിഞ്ഞു. പറമ്പിലും വയലിലും ചുറ്റിത്തിരിഞ്ഞു ജോലി ചെയ്യാൻ വരുന്നവരുടെ വൈഷമ്യങ്ങൾ മനസ്സിലാക്കാനും, ജീവിതത്തിന്റെ വിവിധയിനം തട്ടുകൾ മനസ്സിലാക്കാനും ആരും ട്യൂഷൻ താരതെ തന്നെ പറ്റി.
പഠിപ്പിന്റെ കാര്യത്തിലായാലും ജോലിയുടെ അല്ലെങ്കിൽ കല്യാണത്തിന്റെ കാര്യങ്ങളിൽ മാതാപിതാക്കളുടെ മനസ്സറിയാനും അതിലുള്ള കുട്ടികളുടെ സ്വീകാര്യത ഉറപ്പാക്കാനും മക്കളുടെ കൂട്ടായ്മക്ക് കഴിഞ്ഞു.
ഇന്ന് തികച്ചും വിപരീതമായ കാഴ്ചയാണ് കാണുന്നത്. ഒരേ കുട്ടിയെന്ന സങ്കല്പം കുട്ടിക്ക് അഞ്ചു വയസ്സാകുമ്പോൾ കഴിയും. പിന്നെ കുട്ടിയുടെ ജീവനിൽ തന്നെ ആശങ്കയായി. ഇന്നത്തെ സ്കൂൾ കോമാളിക്കു മുന്നിൽ നാം ട്യൂഷൻ, പാട്ടു ക്ലാസ്, നൃത്തം, ചെസ്സ്, ടെന്നീസ് ക്രിക്കറ്റ് എന്ന് തുടങ്ങി കുട്ടിയെ സ്വപ്നം കാണേണ്ട വയസ്സിൽ റോട്ടിലൂടെയുള്ള ഓട്ടമായി മാറ്റി. അവരെ കാത്തു റോട്ടിലെവിടെയെങ്കിലും നിൽക്കുക, വരാൻ വൈകിയാൽ വെപ്രാളപ്പെടുക, കുട്ടിക്കില്ലാത്ത കാര്യം ഉണ്ടെന്നു പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ കുട്ടിയെ താൻ പോരാത്തവനാണ് എന്ന തോന്നലിലേക്കു എത്തിക്കുക.. പുലരിയും സന്ധ്യയും കാണാത്ത സമൂഹത്തെ നാം നമ്മുടെ ബെഡ്‌റൂമിൽ നമ്മുടെ സ്നേഹക്കൂട്ടിൽ തളച്ചിടും. തനിച്ചുറങ്ങാനും സ്വന്തമായി സ്വപ്നം കാണാനും അവനെ/അവളെ അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന മാതാപിതാക്കന്മാർ സമ്മതിക്കില്ല. നല്ല സ്വപ്നങ്ങൾ കാണാൻ അവരെ പഠിപ്പിക്കാൻ നമുക്ക് കഥകളും അറിയില്ല.
ഒക്കെക്കഴിഞ്ഞു വലുതാകുമ്പോൾ മാതാപിതാക്കന്മാരുടെ തന്നെ പറ്റിയുള്ള സ്വപ്‌നങ്ങൾ താങ്ങാനാകാതെ ഭയന്ന് വിഷമിക്കുകയും ചെയ്യും(ചിലർ ഓടിപ്പോകും, ചിലർ ജീവിതം അവസാനിപ്പിക്കും). സമൂഹത്തെ ഭയന്ന് ഒളിഞ്ഞു നടക്കുന്ന (അത് മറക്കാൻ അവർ ഇംഗ്ലീഷും പണവും ഉപയോഗിക്കും) ഒരുതരം റോബോട്ടുകളായി മാറുന്നു.
ഇത്രയുമല്ല ഈ സങ്കലപതിന്നു കാരണമാകുന്ന സാമൂഹികമായ വിപത്തും മറക്കരുത്. ഹൈന്ദവ ജനത കേരളത്തിൽ 42% ആയിക്കുറഞ്ഞു.. നാം എന്തെങ്കിലും ചെയ്തേ മതിയാവൂ.
ഒരു കുട്ടിയാണെങ്കിൽ മാതാപിതാക്കൾ സാമ്പത്തിക ഭദ്രത വൈകിയേ സ്വരുക്കൂട്ടി കാണുന്നുള്ളൂ. രണ്ടോ അതിൽ കൂടുതലോ ആണെങ്കിൽ കാലേക്കൂട്ടി തന്നെ കാര്യങ്ങൾ സ്വരുക്കൂട്ടാനും കരുതലോടെ ജീവിക്കാനും പഠിക്കും. സമ്പത്തിന്റെ വിനിയോഗത്തിൽ അലംഭാവം കുട്ടികളെ അതിന്റെ പ്രാധാന്യവും ലഭ്യതയും അറിയിക്കാതെ വളർത്താൻ മാതാപിതാക്കന്മാർ കാരണമാകും. കുറച്ചു ക്ളബ്ബിച്ചു വളർത്തുമ്പോൾ സമ്പത്തിന്റെ ക്രയവിക്രിയത്തിൽ കുട്ടിക്ക് ബോധ്യം വരും. സ്കൂൾ തിരഞ്ഞെടുക്കുന്നതും കോഴ്സ് സെലക്ട് ചെയ്യുന്നതും മുൻപത്തത്ര പ്രാധാന്യം ഇന്നില്ല. എഞ്ചിനീയറിംഗ് ബി എസ്സ് സി ക്കു കീഴടങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. കുട്ടിക്ക് ഇഷ്ടമുള്ള സബ്ജെക്ട് സെലക്ട് ചെയ്യാൻ നാം ശ്രദ്ധിക്കണം. എങ്കിലേ അവർക്കതു ഇഷ്ടപ്പെട്ടു പഠിക്കാൻ താത്പര്യമുണ്ടാകൂ. അല്ലെങ്കിൽ നിര്ബന്ധത്തിന്റെ പേരിൽ പഠിക്കുന്ന അവസ്ഥ അവർക്കു ഗുണം ചെയ്യില്ല.
ഹൈന്ദവ സമൂഹം ജാഗ്രത പുലർത്തേണ്ട കാലഘട്ടത്തിൽ കൂടെ പൊയ്ക്കൊണ്ടിരിക്കുകയാണ്.
No comments:
Post a Comment